Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പിശാചിന്റെ മകൻ എന്നു വിളിച്ച് ആക്ഷേപിച്ച പ്രസിഡന്റിനെ കണ്ടിട്ടും ഗൗനിക്കാതെ ഒബാമ; മയക്കുമരുന്ന് കച്ചവടക്കാരെ കൊല്ലാൻ പൗരന്മാരോട് പറഞ്ഞ ഫിലിപ്പിനോ പ്രസിഡന്റ് വാക്കുകളിലും വിവാദ നായകൻ

പിശാചിന്റെ മകൻ എന്നു വിളിച്ച് ആക്ഷേപിച്ച പ്രസിഡന്റിനെ കണ്ടിട്ടും ഗൗനിക്കാതെ ഒബാമ; മയക്കുമരുന്ന് കച്ചവടക്കാരെ കൊല്ലാൻ പൗരന്മാരോട് പറഞ്ഞ ഫിലിപ്പിനോ പ്രസിഡന്റ് വാക്കുകളിലും വിവാദ നായകൻ

ന്നെ പിശാചിന്റെ മകൻ എന്നുവിളിച്ച ഫിലിപ്പിൻസ് പ്രസിഡന്റ് റോഡ്രിഗോ ഡൂട്ടെർട്ടെയെ കാണാൻ കൂട്ടാക്കാതെ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ ജി20 ഉച്ചകോടിയിൽ നയം വ്യക്തമാക്കി. മയക്കുമരുന്ന് കച്ചവടക്കാർക്കെതിരെ കർശന നടപടിയെടുത്ത റോഡ്രിഗോ, തന്റെ രാജ്യത്തെ നിയമം നടപ്പാക്കലിനെക്കുറിച്ച് അഭിപ്രായം പറയേണ്ടതില്ലെന്നും ഒബാമയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

മയക്കുമരുന്ന് കച്ചവടക്കാരെ കൊല്ലാൻ നാട്ടുകാരോട് ആവശ്യപ്പെട്ടതിലൂടെയാണ് റോഡ്രിഗോ വിവാദനായകനായത്. ഇക്കഴിഞ്ഞ ജൂൺ 30-ന് ഇദ്ദേഹം അധികാരമേറ്റശേഷം മയക്കുമരുന്ന് കച്ചവടക്കാരും ഉപഭോക്താക്കളുമായി ഇതിനകം 2000 പേരെങ്കിലും ഫിലിപ്പിൻസിൽ കൊല്ലപ്പെടുകയും ചെയ്തു. അവസാനത്തെ മയക്കുമരുന്ന് കച്ചവടക്കാരനും ചാകുന്നതുവരെ ഇതേ നിയമം നടപ്പാക്കുമെന്നും റോഡ്രിഡോ പ്രഖ്യാപിച്ചിരുന്നു.

ലാവോസ് സന്ദർശനത്തിനിടെ ഒബാമയുമായി കൂടിക്കാഴ്ച നടത്താനാണ് റോഡ്രിഗോ ശ്രമിച്ചിരുന്നത്. എന്നാൽ ആ കൂടിക്കാഴ്ച ഒബാമതന്നെ ഒഴിവാക്കി. മയക്കുമരുന്ന് കച്ചവടക്കാരെ നിയന്ത്രിക്കുന്നതിന് അന്താരാഷ്ട്ര നിയമത്തിന്റെ രീതിയിലുള്ള ശ്രമങ്ങൾ അവലംബിക്കണമെന്ന് ഒബാമ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, താനൊരു പരമാധികാര രാഷ്ട്രത്തിന്റെ ഭരണാധികാരിയാണെന്നും ഫിലിപ്പിൻ ജനതയോടുമാത്രമേ തനിക്ക് മറുപടി പറയേണ്ട കാര്യമുള്ളൂ എന്നുമായിരുന്നു റോഡ്രിഗോയുടെ നിലപാട്. തന്നെ ചോദ്യം ചെയ്യാൻ ഒബാമ ആരാണെന്ന് ചോദിച്ച റോഡ്രിഗോ, അമേരിക്കൻ പ്രസിഡന്റിനെ പിശാചിന്റെ മകനെന്നും വിളിച്ചു.

അമേരിക്കൻ കോളനിവാഴ്ചയുടെ കാലത്ത് ഫിലിപ്പിൻസ് ജനത നേരിട്ട കെടുതികൾക്ക് ഇന്നും മാപ്പുപറയാൻ അമേരിക്ക തയ്യാറാകാത്തതിനെയും റോഡ്രിഗോ വിമർശിച്ചു. തന്നോട് ചോദ്യങ്ങൾ ചോദിക്കേണ്ടെന്നും ചോദിച്ചാൽ ഉചിതമായ സ്ഥലത്ത് മറുപടി പറയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെയാണ് ലാവോസിലെ കൂടിക്കാഴ്ച വേണ്ടെന്ന് ഒബാമ തീരുമാനിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP