Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജഗിരി കോളേജിലെ അദ്ധ്യാപികയുടെ കല്യാണത്തിന് ഇന്നലെ തിരുവല്ലയിൽ മുൻ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉമ്മൻ ചാണ്ടിയും വിഎസും അടക്കം സംസ്ഥാനത്തെ സർവ്വ പ്രമുഖരും; ആശിർവദിക്കാൻ മാർത്തോമ സഭയിലെ മത്രോപൊലീത്തമാർ മുഴുവൻ; മന്ത്രി മാത്യു ടി തോമസിന്റെ മകളുടെ വിവാഹം ആഘോഷിച്ച് നാട്ടുകാർ

രാജഗിരി കോളേജിലെ അദ്ധ്യാപികയുടെ കല്യാണത്തിന് ഇന്നലെ തിരുവല്ലയിൽ മുൻ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉമ്മൻ ചാണ്ടിയും വിഎസും അടക്കം സംസ്ഥാനത്തെ സർവ്വ പ്രമുഖരും; ആശിർവദിക്കാൻ മാർത്തോമ സഭയിലെ മത്രോപൊലീത്തമാർ മുഴുവൻ; മന്ത്രി മാത്യു ടി തോമസിന്റെ മകളുടെ വിവാഹം ആഘോഷിച്ച് നാട്ടുകാർ

തിരുവല്ല: ജലവിഭവ മന്ത്രി മാത്യു ടി. തോമസിന്റെ മകളുടെ വിവാഹം ആഘോഷമാക്കി തിരുവല്ല. സ്ഥലം എംഎൽഎ കൂടിയായ മന്ത്രിയുടേയും ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് പ്രിൻസിപ്പൽ ഡോ. അച്ചാമ്മ അലക്‌സിന്റെയും മകൾ അച്ചു അന്ന മാത്യു (രാജഗിരി എൻജിനീയറിങ് കോളജ് അസി. പ്രഫസർ)വും അഞ്ചൽ പഴയരൂർ ബഥേൽ വീട്ടിൽ ഓയിൽപാം ഇന്ത്യ റിട്ട. സീനിയർ മാനേജർ മോഹൻ കുര്യന്റെയും എലിസബത്തിന്റെയും മകൻ നിതിനും വിവാഹിതരായത് ഇന്നലെയാണ്.

തിരുവല്ല സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ നടന്ന ചടങ്ങുകൾക്ക് മാർത്തോമ്മ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മ കാർമികത്വം വഹിച്ചു. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവെഗൗഡ, രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത, കർദിനാൾ ക്ലീമിസ് ബാവ, മുൻ മുഖ്യമന്ത്രിമാരായ വി എസ്. അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടി എന്നിവരും ചടങ്ങിനെത്തി.

മന്ത്രിമാരായ ഡോ.ടി.എം. തോമസ് ഐസക്, വി എസ് സുനിൽകുമാർ, എ.കെ. ബാലൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ടി.പി. രാമകൃഷ്ണൻ, ഇ.പി. ജയരാജൻ, പി. തിലോത്തമൻ, കെ.കെ. ശൈലജ, ഇ. ചന്ദ്രശേഖരൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംപിമാരായ എൻ.കെ. പ്രേമചന്ദ്രൻ, ആന്റോ ആന്റണി, പി.കെ. ശ്രീമതി, എംഎ‍ൽഎമാരായ അടൂർ പ്രകാശ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, രാജു ഏബ്രഹാം, പി.സി. ജോർജ്, ചിറ്റയം ഗോപകുമാർ, വീണാ ജോർജ്, ശബരിനാഥ്, കെ. കൃഷ്ണൻകുട്ടി, എൽ.ഡി.എഫ്. കൺവീനർ വൈക്കം വിശ്വൻ എന്നിവരും പങ്കെടുത്തു.

ബിജെപി. സംസ്ഥാന ട്രഷറർ കെ.ആർ.പ്രതാപചന്ദ്രവർമ, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, ഡി.ജി.പി. അനന്തകൃഷ്ണൻ, ജനതാദൾ ദേശീയ സെക്രട്ടറി ജനറൽ ഡാനിഷ് അലി, സംസ്ഥാന പ്രസിഡന്റ് എ. നീലലോഹിതദാസൻ നാടാർ, നേതാക്കളായ ഉഴവൂർ വിജയൻ, സി ദിവാകരൻ, വി.എൻ. വാസവൻ, എ.ഡി.ജി.പി ഹേമചന്ദ്രൻ, മുൻ ഡി.ജി.പി: ടി.പി. സെൻകുമാർ, വി.ജെ. കുര്യൻ എന്നിങ്ങനെ നീളുന്നു കല്ല്യാണത്തിന് എത്തിയ പ്രമുഖരുടെ നിര.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP