Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

യോഗത്തിനിടയിൽ ഹില്ലാരി ക്ലിന്റൺ കുഴഞ്ഞ് വീണു; ന്യൂമോണിയ ബാധിച്ചെന്ന് വിശദീകരണം; ആരോഗ്യമില്ലാത്ത പ്രസിഡന്റിനെ വേണ്ടെന്ന് ട്രംപ് ക്യാമ്പ്

യോഗത്തിനിടയിൽ ഹില്ലാരി ക്ലിന്റൺ കുഴഞ്ഞ് വീണു; ന്യൂമോണിയ ബാധിച്ചെന്ന് വിശദീകരണം; ആരോഗ്യമില്ലാത്ത പ്രസിഡന്റിനെ വേണ്ടെന്ന് ട്രംപ് ക്യാമ്പ്

വേൾഡ് ട്രേഡ് സെന്ററിൽ 9/ 11 ആക്രമണത്തിൽ മരിച്ചവർക്ക് ആദരാജ്ഞലി അർപ്പിക്കുന്ന ചടങ്ങിൽ വച്ച് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഹില്ലാരി ക്ലിന്റൻ കുഴഞ്ഞ് വീണു. ഹില്ലാരിക്ക് ന്യൂമോണിയ ബാധയാണെന്ന് വെളിപ്പെടുത്തി അവരുടെ ഡോക്ടറായ ലിസ ആർ ബാർഡാക്ക് രംഗത്തെത്തുകയും ചെയ്തു. സീക്രട്ട് സർവീസ് ഏജന്റുമാരുടെ കൈകളിലേക്ക് ഹില്ലാരി കുഴഞ്ഞ് വീഴുന്നതിന്റെ വീഡിയോ പുറത്ത് വരുകയും ചെയ്തിരുന്നു. ന്യൂയോർക്കിലെ ചപ്പാക്വായിലെ ഹില്ലാരിയുടെ വീട്ടിൽ വച്ച് നടത്തിയ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് ഡോക്ടർ അവർക്ക് ന്യൂമോണിയ ആണെന്ന വിവരം ഹില്ലാരിയുടെ കാംപയിൻ ടീമിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. അലർജി മൂലമുള്ള തുടർച്ചയായുള്ള്ള ചുമ മൂലം ഹില്ലാരി വിഷമത അനുഭവിച്ചിരുന്നുവെന്നും നിലവിൽ ന്യൂമോണിയയ്ക്ക് അടിപ്പെട്ടിരിക്കുന്നുവെന്നും ആന്റിബയോട്ടിക്സ് നൽകി വിശ്രമിക്കാനും നേരത്തെ തയ്യാറാക്കിയ ഷെഡ്യൂളുകൾ മാറിയ സാഹചര്യത്തിനനുസരിച്ച് പുനക്രമീകരിക്കാൻ ഡോക്ടർ നിർദേശിച്ചുവെന്നും റിപ്പോർട്ടുണ്ട്.

ഹില്ലാരിയുടെ വീഴ്ചയെ പ്രചാരണത്തിൽ പരമാവധി മുതലെടുക്കാൻ എതിരാളിയും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. ഇത്രയും ആരോഗ്യമില്ലാത്ത് പ്രസിഡന്റിനെ വേണ്ടെന്നാണ് ട്രംപ് ക്യാമ്പ് പ്രചരിപ്പിക്കുന്നത്.വേൾഡ് ട്രേഡ് സെന്ററിലെ പരിപാടിക്കിടെ ഹില്ലാരിയുടെ ശാരിരികോഷ്മാവ് കൂടുകയും നിർജലീകരണം സംഭവിക്കുകയും കുഴഞ്ഞ് വീഴുകയുമായിരുന്നുവെന്നാണ് മെഡിക്കൽ റിപ്പോർട്ട്. ഹില്ലാരി ക്രമേണ വിഷമാവസ്ഥയിൽ നിന്നും തിരിച്ച് വന്ന് കൊണ്ടിരിക്കുന്നുവെന്നും ഡോക്ടർ വെളിപ്പെടുത്തുന്നു.ചടങ്ങിൽ വച്ച് ഹില്ലാരിയുടെ ബാലൻസ് തെറ്റുന്നത് കൂടെയുള്ള ആൾ തിരിച്ചറിയുകയും കൂടെയുള്ളവർ മിനിവാനിലേക്ക് എടുത്ത് കയറ്റുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. ഈ വീഴ്ചയെ തുടർന്ന് 68കാരിയായ ഹില്ലാരിയുടെ ആരോഗ്യത്തെ കുറിച്ച് കനത്ത ഉത്കണ്ഠയാണ് ഉയർത്തിയിരിക്കുന്നത്. തൊഴിലാളി ദിനത്തിൽ ഓഹിയോവിൽ വച്ച് നടന്ന പ്രസംഗത്തിൽ തന്നെ അത് വെളിവായിരുന്നു. അന്ന് തുടർച്ചയായുള്ള ചുമ ഹില്ലാരിയെ അലട്ടിയിരുന്നു.

തുടർന്ന് ഈ ചുമ ന്യൂമോണിയ ആയി മാറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഈ സംഭവത്തെ തുടർന്ന് ഹില്ലാരിയുടെയും 70 കാരനായ ട്രംപിന്റെയും ആരോഗ്യത്തെ കുറിച്ചുള്ള ശ്രദ്ധ വർധിപ്പിച്ചുവെന്നാണ് ജിഒപി സ്ട്രാറ്രജിസ്റ്റായ കാറ്റി പാക്കർ പറയുന്നത്. ഇക്കാരണങ്ങളാൽ വോട്ട് ചെയ്യുമ്പോൾ ഈ വക കാര്യങ്ങൾ കൂടി പരിഗണിച്ച് വേണം വോട്ട് ചെയ്യാനെന്നും അവർ വോട്ടർമാരോട് നിർദേശിക്കുന്നു.ഇന്ന് രാവിലെ വെസ്റ്റ് കോസ്റ്റിലേക്ക് പോകാനായിരുന്നു ഹില്ലാരി പദ്ധതിയിട്ടിരുന്നത്. എന്നാൽ അനാരോഗ്യം കാരണം അവർ യാത്ര ചെയ്യുമോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. വീഴ്ചയെ തുടർന്ന് ഹില്ലാരി തന്റെ മുഴുവൻ മെഡിക്കൽ രേഖകളും ഹാജരാക്കണമെന്ന ആവശ്യം ഇന്നലെ ഉച്ചയ്ക്ക് ശേഷം ശക്തമായിരുന്നു. ട്വിൻ ടവർ സൈറ്റിൽ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് നിന്നിരുന്ന ഹില്ലാരി നിൽക്കാൻ കഴിയാതെ വിഷമിക്കുന്നതും തുടർന്ന് വീഴുന്നതുമാണ് ഇത് സംബന്ധിച്ച ഫൂട്ടേജിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ഉടൻ അവരുടെ സഹായികളും സീക്രട്ട് സർവീസ് ഏജന്റുമാരും അവരെ താങ്ങിയെടുക്കുകയായിരുന്നു.

തുടർന്ന് അവരെ വാനിന്റെ പുറക് സീറ്റിലേക്ക് എടുത്ത് കിടത്തുകയായിരുന്നു.തുടർന്ന് മകൾ ചെൽസിയയുടെ മാൻഹാട്ടനിലുള്ള അപാർട്ട്മെന്റിലേക്ക് കൊണ്ടു പോവുകയായിരുന്നു. പിന്നീട് രണ്ട് മണിക്കൂറിന് ശേഷം രാവിലെ 11.45ന് ഹില്ലാരി തെളിഞ്ഞ പുഞ്ചിരിയോടെ എഴുന്നേൽക്കുകയും തനിക്ക് കുഴപ്പമില്ലെന്ന് പറയുകയും ചെയ്തിരുന്നു. ന്യൂയോർക്കിനെ സംബന്ധിച്ചിടത്തോളം ഇതൊരു മനോഹര ദിവസമാണെന്ന് അവർ തന്നെ കാത്ത് നിന്ന റിപ്പോർട്ടർമാരോട് പ്രതികരിക്കുകയും ചെയ്തിരുന്നു. പിന്നീടാണ് ന്യൂയോർക്കിലെ ചാപാക്വേയിലുള്ള തന്റെ വീട്ടിലേക്ക് ഹില്ലാരി പോവുകയായിരുന്നു.എന്നാൽ ഹ ില്ലാരി പിന്നീട് വിശദമായ പരിശോധനയ്ക്കായി മറ്റൊരു ഡോക്ടറെ കണ്ടിരുന്നുവോ എന്ന കാര്യം വ്യക്തമല്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP