Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓണമെത്തി; നാളെ ഉത്രാടപ്പാച്ചിൽ; ആഘോഷത്തിനു സഹായകമാകാൻ വിൽപ്പനശാലകൾ തുറന്നു പ്രവർത്തിപ്പിക്കുമെന്നു സപ്ലൈകോ

ഓണമെത്തി; നാളെ ഉത്രാടപ്പാച്ചിൽ; ആഘോഷത്തിനു സഹായകമാകാൻ വിൽപ്പനശാലകൾ തുറന്നു പ്രവർത്തിപ്പിക്കുമെന്നു സപ്ലൈകോ

തിരുവനന്തപുരം: നാളെ ഉത്രാടപ്പാച്ചിൽ. ഐശ്വര്യവും സമ്പദ്‌സമൃദ്ധിയും നിറഞ്ഞ തിരുവോണത്തെ സ്വപ്നം കാണുന്ന മലയാളിയുടെ ഒരാണ്ടത്തെ കാത്തിരിപ്പിന് ഉത്രാടപ്പാച്ചിലോടെ പൂർണതയാകും.

തിരുവോണം കെങ്കേമമായി ആഘോഷിക്കാനുള്ള എല്ലാ ഒരുക്കങ്ങളും മലയാളിഭവനങ്ങളിൽ പൂർത്തിയാകുകയാണ്. ഓണം പ്രമാണിച്ച് സപ്‌ളൈകോയുടെ ഓണച്ചന്ത അടക്കമുള്ള വിൽപ്പനശാലകൾ ചൊവ്വാഴ്ച തുറന്നു പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.

വിപണി വിലയേക്കാൾ കുറവിൽ നിത്യോപയോഗ സാധനങ്ങളും പച്ചക്കറികളും ലഭിക്കുന്നതിനാൽ ഉപഭോക്താക്കളുടെ നീണ്ട നിരയാണ് വിൽപ്പനശാലകളിൽ ഉള്ളത്. പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്താനും പൊതുവിപണിയിൽ ഇടപെടാനും വിലക്കയറ്റം പിടിച്ചു നിർത്താനും ലക്ഷ്യമിട്ട് എല്ലാ നിത്യോപയോഗ സാധനങ്ങളും ആവശ്യത്തിന് സപ്‌ളൈകോ സംഭരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

ഓണവും ബക്രീദും ആഘോഷിക്കാൻ ജനങ്ങളെ സഹായിക്കുന്ന സർക്കാർ നടപടികളുടെ ഭാഗമാണിത്. പരമാവധി വിലക്കുറവിൽ നിത്യോപയോഗ സാധനങ്ങൾ എത്തിക്കാൻ വിപുലമായ പദ്ധതികളാണ് സർക്കാർ നടപ്പാക്കിയിരിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP