Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡൽഹി മലയാളി അസോസിയേഷന്റെ പൊന്നോണ രാവ് വർണാഭമായി

ഡൽഹി മലയാളി അസോസിയേഷന്റെ പൊന്നോണ രാവ് വർണാഭമായി

ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പൊന്നോണ രാവ് വർണാഭമായി. ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ ഭാരോദ്വഹന ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 10ന് ആയിരുന്നു ആഘോഷ പരിപാടികൾ.

ഡിഎംഎ പ്രസിഡന്റ് സി. കേശവൻകുട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, അഡീഷണൽ ജനറൽ സെക്രട്ടറി എൻ.സി.ഷാജി, ട്രഷറർ പി. രവീന്ദ്രൻ, ജോയിന്റ് ട്രഷറർ എ. മുരളീധരൻ, പൊന്നോണ രാവ് ജനറൽ കൺവീനറും ഇന്റേണൽ ഓഡിറ്ററുമായ സി.ബി. മോഹനൻ എന്നിവർ പ്രസംഗിച്ചു.

ചടങ്ങിൽ പ്ലസ് 2വിൽ 2015-16 കാലയളവിൽ ഉന്നത വിജയം കരസ്ഥമാക്കിയ രജൗരി ഗാർഡനിലെ വിഷ്ണു ആർ. പണിക്കർ (സയൻസ്), വസുന്ധര എൻക്ലേവിലെ കെ. അശ്വതി, കരോൾ ബാഗ്‌കൊണാട്ട് പ്ലേസിലെ കെ. അഭിരാമി (ഹ്യുമാനിറ്റീസ്), മയൂർ വിഹാർ ഫേസ് മൂന്നിലെ രോഹിണി എസ്. കുമാർ (കൊമേഴ്‌സ്) എന്നിവർക്ക് സലിൽ ശിവദാസ് മെമോറിയൽ അക്കാഡമിക് എക്‌സലൻസ് അവാർഡ് നൽകി ആദരിച്ചു.

രാവിലെ നടത്തിയ പൂക്കള മത്സരത്തിൽ ഡിഎംഎ മയൂർ വിഹാർ ഫേസ്3 ഏരിയ ഒന്നാം സമ്മാനമായ 15,000 രൂപയും എവർ റോളിങ് ട്രോഫിയും ഡിഎംഎ മയൂർ വിഹാർ ഫേസ്2 ഏരിയ രണ്ടാം സമ്മാനമായ 10,000 രൂപയും മൂന്നാം സമ്മാനമായ 7,500 രൂപ ഡിഎംഎ ഡോ. അംബേദ്കർ നഗർ പുഷ്പ വിഹാർ ഏരിയ കരസ്ഥമാക്കി. ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (AIIMS), ഡിഎംഎ മയൂർ വിഹാർ ഫേസ്1 ഏരിയ എന്നിവർ സമാശ്വാസ സമ്മാനങ്ങൾക്കും അർഹരായി.

 

വൈകുന്നേരം നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ കേന്ദ്ര മന്ത്രി ഡി.വി. സദാനന്ദ ഗൗഡ, ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, പാർലമെന്റ് അംഗം പ്രഫ. റിച്ചാർഡ് ഹേ, ശോഭ ഡെവലപ്പേഴ്‌സ് പ്രതിനിധി ജഗദിഷ് നാംഗിനേങ്കി തുടങ്ങിയവർ പങ്കെടുത്തു. തുടർന്നു ഡിഎംഎയുടെ വിവിധ ഏരിയകൾ അവതരിപ്പിച്ച കലാപരിപാടികൾ സെൻട്രൽ കമ്മിറ്റി അവതരിപ്പിച്ച രംഗപൂജ 'നമസ്‌തേ കൈരളി' എന്ന പരിപാടിയോടുകൂടി ആരംഭിച്ചു. വികാസ്പുരി ഹസ്ത്സാൽ ഏരിയയുടെ തിരുവാതിര, മയൂർ വിഹാർ ഫേസ്3 ഏരിയയുടെ കേരകേളി നടനം, രജൗരി ഗാർഡൻ ഏരിയയുടെ സമൂഹോത്തമാ സ്വസ്‌തേ, ലാജ്പത് നഗർ ഏരിയയുടെ രമണീയം, ബദർപൂർ ഏരിയയുടെ ഒപ്പന, വസുന്ധര എൻക്ലേവ് ഏരിയയുടെ ഓർമകളെ തുയിലുണരൂ, ആർ.കെ. പുരം ഏരിയയുടെ വില്ലടിച്ചാൻ പാട്ട്, കാൽക്കാജി ഏരിയയുടെ ഗണേശ സ്തുതി, മെഹ്‌റോളി ഏരിയയുടെ നാടൻ പാട്ട്, ഡോ. അംബേദ്കർ നഗർപുഷ്പവിഹാർ ഏരിയയുടെ വർണ മയിൽ, കരോൾ ബാഗ് കൊണാട്ട് പ്ലേസ് ഏരിയയുടെ ബാംഗ്ഡാ ഡാൻസ്, പശ്ചിമ വിഹാർ ഏരിയയുടെ നടനം ആടിനാർ, ജനക്പുരി ഏരിയയുടെ എന്റെ മലയാളം, മയൂർ വിഹാർ ഫേസ്1 ഏരിയയുടെ ഓർമയിൽ ഒരു മണിനാദം എന്നിവയായിരുന്നു പരിപാടികൾ. ആകാശവാണി ഡൽഹി മുൻ വാർത്ത അവതാരകരായ ഗോപനും അനുപമ നായരും പരിപാടിയുടെ അവതാരകരായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP