Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിനിമാ ചിത്രീകരണത്തിനെത്തിയ ദുൽക്കറിനു പുലിക്കളി കാണാൻ മോഹം; നഗരത്തിലെത്തി പുലികൾക്കൊപ്പം ആവേശത്തിൽ തുള്ളിച്ചാടി; ബോഡി പെയ്ന്റിംങ് കലയ്ക്കു കേരളം നൽകുന്ന മനോഹരമായ ഉദാഹരണമാണിതെന്നു ദുൽഖർ

സിനിമാ ചിത്രീകരണത്തിനെത്തിയ ദുൽക്കറിനു പുലിക്കളി കാണാൻ മോഹം; നഗരത്തിലെത്തി പുലികൾക്കൊപ്പം ആവേശത്തിൽ തുള്ളിച്ചാടി;  ബോഡി പെയ്ന്റിംങ് കലയ്ക്കു കേരളം നൽകുന്ന മനോഹരമായ ഉദാഹരണമാണിതെന്നു ദുൽഖർ

സിനിമാ ചിത്രീകരണത്തിനെത്തിയ ദുൽക്കറിനു പുലിക്കളി കാണാൻ മോഹം. ഇഷ്ടതാരത്തിന്റെ ആഗ്രഹം കണക്കിലെടുത്ത് പുലിക്കളി ആരംഭിക്കുന്നതിനു മുമ്പ് തന്നെ കലാകാരന്മാർ ചമയങ്ങളും ചായങ്ങളും പൂശി നഗര മധ്യത്തിലേക്കിറങ്ങി. പുലികൾ ആവേശത്തോടെ ഉറഞ്ഞു തുള്ളി. ചെണ്ടയുടെയും അരമണിയുടെയും താളം ഉയരവെ അവരുടെ കൈ പിടിച്ചു ചെണ്ടകളുടെ താളത്തിൽ ദുൽഖർ സൽമാൻ പുലിത്താളത്തിനു ചുവടുവച്ചു. പതിവിൽ വിപരീതമായൊരു കാഴ്ച. പുലിമടയിലെത്തിയ ദുൽക്കൽ സൽമാൻ പുലികളെ ശരിക്കും ആവേശംകൊണ്ടു തുള്ളിച്ചു. പുലിക്കളി ഇതുവരെ കാണാത്ത ദുൽഖർ അത് അനുഭവിച്ചറിയാനെത്തിയതായിരന്നു . മനോരമ ഓൺലൈനിന് വേണ്ടി ഒരുക്കിയ പ്രത്യേക ഫോട്ടോ ഷൂട്ടുകൂടിയായിരുന്നു ഇത്.

നഗരത്തിൽ സിനിമാ ചിത്രീകരണത്തിനെത്തിയ ദുൽക്കറിനു പുലിക്കളി കാണാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോഴാണു പുലിക്കളിക്കു മുൻപുതന്നെ പുലികൾ വേഷവും അരമണിയും കെട്ടാൻ തയ്യാറായത്. പൂങ്കുന്നം വിവേകാന്ദ സമിതിയാണു പുലികളെ ദുൽക്കറിനുവേണ്ടി ഒരുക്കിയത്. മനോരമയ്ക്കു വേണ്ടി മാത്രമായിരുന്നു ഈ പുലിക്കളി ചിത്രീകരണം. ഇത്തവണ പുലിക്കളിയിൽ ഈ സംഘവും ഉണ്ട്.

സേതു മണ്ണാർക്കാട് നിർമ്മിക്കുന്ന സത്യൻ അന്തിക്കാട് സിനിമയായ ജോമോന്റെ സുവിശേഷങ്ങളുടെ ചിത്രീകണത്തിനാണ് ദുൽഖർ എത്തിയത്. പുലിക്കളി ശനിയാഴ്ചയായതിനാൽ സ്വരാജ് റൗണ്ടിലൂടെയുള്ള ഗതാഗതം പ്രയാസമാണെന്നു പറഞ്ഞപ്പോഴാണു പുലിക്കളി കാണാൻ ദുൽക്കറിനു തോന്നിയത്. പുലികളെ കാണാനെത്തിയ ദുൽഖർ ചെണ്ടയുടെ താളത്തിൽ അവരോടൊത്ത് നൃത്തം ചെയ്യുകയും ദേഹത്തു ചായം പൂശുന്നതിന്റെ വിശേഷം ചോദിക്കുകയും ചെയ്തു. ബോഡി പെയ്ന്റിംങ് എന്ന കലയ്ക്കു കേരളം നൽകുന്ന മനോഹരമായ ഉദാഹരണമാണിതെന്നു ദുൽഖർ പറഞ്ഞു.

കടപ്പാട്: മനോരമ ഓൺലൈൻ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP