Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അച്ഛന്റെ കഴിവിനൊത്തുള്ള തിരക്കഥ തയ്യാറാക്കിയതിന് ശേഷമേ ഡേറ്റിനായി സമിപിക്കൂ; വിക്രമിനെ നായകനാക്കി സിനിമ ഒരുക്കുന്ന ആഗ്രഹം വ്യക്തമാക്കി മകൻ ധ്രുവ്

അച്ഛന്റെ കഴിവിനൊത്തുള്ള തിരക്കഥ തയ്യാറാക്കിയതിന് ശേഷമേ ഡേറ്റിനായി സമിപിക്കൂ; വിക്രമിനെ നായകനാക്കി സിനിമ ഒരുക്കുന്ന ആഗ്രഹം വ്യക്തമാക്കി മകൻ ധ്രുവ്

ഗുഡ്‌നൈറ്റ് ചാർലി എന്ന പേരിൽ വിക്രമിന്റെ പുത്രൻ ധ്രുവ് ഒരുക്കിയ ഹ്രസ്വചിത്രം ശ്രദ്ധ നേടുന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.ലണ്ടനിലെ മെറ്റ് ഫിലിം സ്‌കൂളിലെ കോഴ്സിന്റെ ഭാഗമായാണ് ധ്രുവ് ഹ്രസ്വചിത്രം ഒരുക്കിയത്.ഒരു ത്രില്ലർ മൂഡിലൊരുക്കിയിരിക്കുന്ന ചിത്രത്തിൽ കുടുംബത്തിനുള്ളിൽ തന്നെ നടക്കുന്ന ബാലപീഡനത്തെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്.

തന്നെപ്പോലെ തന്റെ മകനും സിനിമയോട് താൽപര്യമുണ്ടെന്ന് വിക്രം ഈയിടെ ഒരു പരിപാടിയിൽ പറഞ്ഞിരുന്നു. ലണ്ടനിലെ പഠനത്തിന് ശേഷം ഫിലിം മേക്കിങ്ങിൽ ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പറക്കാനൊരുങ്ങുകയാണ് ധ്രുവ്. ഇതിനിടെ അച്ഛനെ നായകനാക്കി സിനിമയൊരുക്കുന്ന ആഗ്രഹവും ധ്രുവ് വ്യക്തമാക്കി കഴിഞ്ഞു.

അച്ഛന്റെ മകൻ എന്ന നിലയിൽ എനിക്ക് ഉത്തരവാദിത്തം കൂടുതലാണെന്ന് അറിയാം. പലരും വലിയ പ്രതീക്ഷ എന്നിൽ വയ്ക്കും. അത് ഒരേ സമയം വലിയ ഉത്തരവാദിത്തവും അതേസമയം തന്നെ ആത്മവിശ്വാസം നൽകുന്നതുമാണെന്നും ധ്രുവ് പറയുന്നു അച്ഛനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യുകയെന്നത് തന്റെ ഏറ്റവും വലിയ സ്വപ്നമാണ്. താൻ അച്ഛന്റെ വലിയൊരു ആരാധകനാണ്. എന്നാൽഅച്ഛന്റെ കഴിവിനൊത്തുള്ള ഒരു തിരക്കഥ തയ്യാറാക്കിയതിന് ശേഷമായിരിക്കും ഡേറ്റ് ചോദിച്ച് അദ്ദേഹത്തിന്റെ സമീപത്തേക്ക് പോകുകയെന്നും ധ്രുവ് പറയുന്നു.

ഒരു താരത്തിന്റെ മകൻ എന്ന ലേബലിൽ സിനിമയിലെത്താൻ എത്താൻ ഞാൻ ആഗ്രഹി ക്കുന്നില്ല. എന്റെ കഴിവ് ഉപയോഗിച്ച് മാത്രമായിരിക്കണം സിനിമയിൽ എത്തേണ്ടത് എന്ന ആഗ്രഹമുണ്ട്.അച്ഛനെ സംബന്ധിച്ച് അദ്ദേഹം സിനിമയ്ക്ക് വേണ്ടി എന്ത് ത്യാഗവുംചെയ്യാൻ തയ്യാറാകുന്ന വ്യക്തിയാണ്. ഏത് കഥാപാത്രത്തെ അവതരിപ്പിക്കാനും എന്ത് ത്യാഗവും അദ്ദേഹം ചെയ്യും.അച്ഛന്റെ ആ കഴിവ് അതേപടി പകർത്തണമെന്നാണ് എന്റേയും ആഗ്രഹം. അച്ഛൻ അഭിനയിച്ചതിൽ അന്യൻ, രാവണൻ തുടങ്ങിയചിത്രങ്ങളാണ് തനിക്ക് ഏറെ പ്രിയപ്പെട്ടതെന്നും ധ്രുവ് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP