Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരുവനന്തപുരത്തു നിന്നും രണ്ട് മണിക്കൂർ കൊണ്ട് കണ്ണൂരെത്താം..! പിണറായി പച്ചക്കൊടി കാട്ടിയാൽ മണിക്കൂറിൽ 350 കിലോ മീറ്റർ വേഗതത്തിൽ കേരളത്തിൽ ചീറിപ്പായാം; സംസ്ഥാനത്തിന്റെ സ്വപ്‌നപദ്ധതിക്കായി ഡിഎംആർസി നടത്തിയ സാധ്യതാപഠനം മന്ത്രിസഭയുടെ പരിഗണനയിൽ

തിരുവനന്തപുരത്തു നിന്നും രണ്ട് മണിക്കൂർ കൊണ്ട് കണ്ണൂരെത്താം..! പിണറായി പച്ചക്കൊടി കാട്ടിയാൽ മണിക്കൂറിൽ 350 കിലോ മീറ്റർ വേഗതത്തിൽ കേരളത്തിൽ ചീറിപ്പായാം; സംസ്ഥാനത്തിന്റെ സ്വപ്‌നപദ്ധതിക്കായി ഡിഎംആർസി നടത്തിയ സാധ്യതാപഠനം മന്ത്രിസഭയുടെ പരിഗണനയിൽ

എം എസ് സനൽകുമാർ

തിരുവനന്തപുരം: തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള നിർദ്ദിഷ്ട അതിവേഗ റെയിൽപ്പാത നിർമ്മിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നിർണ്ണായക ഘട്ടത്തിൽ. സംസ്ഥാന സർക്കാരിനുവേണ്ടി ഡെൽഹി മെട്രോ റെയിൽ കോർപ്പറേഷനാണ് സാധ്യതാ പഠനം നടത്തിയത്. ഈ കരട് റിപ്പോർട്ട് സംസ്ഥാന മന്ത്രിസഭയുടെ പരിഗണനയ്ക്കായി സമർപ്പിച്ചു.

മണിക്കൂറിൽ 300 മുതൽ 350 കിലോ മീറ്റർ വേഗതയിൽ തീവണ്ടിക്ക് സഞ്ചരിക്കാനാവുന്ന അതിവേഗ റെയിൽപ്പാതയാണ് നിർമ്മിക്കാനുദ്ദേശിക്കുന്നത്. ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള 430 കിലോ മീറ്റർ ദൂരം താണ്ടാൻ കേവലം രണ്ട് (2) മണിക്കൂർ മതിയാകും. നിലവിൽ 12 മണിക്കൂറിലേറെ സമയം വേണ്ടിവരുന്നുണ്ട്. 430 കിലോമീറ്റർ പാതയ്ക്കായതി ഒമ്പത് സ്റ്റേഷനുകളാണ് നിർമ്മിക്കാനുദ്ദേശിക്കുന്നത്.

അതിവേഗ റെയിൽപ്പാതയ്ക്ക് കേന്ദ്ര സർക്കാർ അനുമതി കിട്ടിയാൽ ഒമ്പതു വർഷം കൊണ്ട് പാതയുടെ പണിയുടെ പൂർത്തിയാക്കാനാവുമെന്നാണ് കണക്കാക്കുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി രൂപംകൊടുക്കുന്ന സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിച്ചാവും അതിവേഗ റെയിൽ പദ്ധതി നടപ്പാക്കുന്നത്. പദ്ധതി നടത്തിപ്പാനുള്ള വായ്പയായി ജപ്പാൻ ഇന്റർ നാഷണൽ കോർപ്പറേഷൻ ഏജൻസിയുമായി പ്രാഥമിക ചർച്ചകൾ പൂർത്തിയായി വരികയാണ്.

അതിവേഗ റെയിൽപ്പാത പദ്ധതി നിലവിൽ വരുമ്പോൾ സംസ്ഥാനത്ത് റോഡപ കടങ്ങൾ 30 ശതമാനം കുറയുമെന്നാണ് കണക്കാക്കപ്പെടുന്നത്. പരമാവധി 840 യാത്രക്കാർക്ക് ഒരു സമയത്ത് ബുള്ളറ്റ് ട്രെയിനിൽ യാത്രചെയ്യാനുള്ള സൗകര്യമുണ്ടായിരിക്കും. 12 ബോഗികളുള്ള ട്രെയിനാവും ഉപയോഗിക്കുന്നത്. നിലവിലെ സാങ്കേതിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പാസഞ്ചർ കപ്പാസിറ്റി കണക്കാക്കുന്നത്.

സാധാരണ ട്രെയിനുകൾ ഓടുമ്പോഴുണ്ടാകുന്ന മലിനീകരണ തോത് കുറയ്ക്കാനാവും. വൈദ്യുതി ഉപയോഗിച്ച് ട്രെയിനുകൾ ഓടുന്നതുമൂലം അന്തരീക്ഷ മലിനീകരണത്തിന്റെ തോത് പാടെ ഇല്ലാതാകും. കൂടാതെ സ്റ്റേഷനുകളിലെ ലിഫ്റ്റ്, എക്‌സലേറ്ററുകൾ, സിഗ്‌നലിങ്, ടെലികമ്മ്യൂണിക്കേഷൻ, വർക്ക്‌ഷോപ്പ്, ഡിപ്പോകൾ ഇങ്ങനെയുള്ള സാങ്കേതിക ആവശ്യങ്ങൾ വൈദ്യുതി മൂലം പ്രവർത്തിക്കുന്നതു മൂലം മലിനീകരണത്തിനുള്ള സാധ്യതകൾ പൂർണമായി ഒഴിവാക്കാനാവും.

അതിവേഗ റെയിൽപ്പാത നിലവിൽ വരുന്നതോടെ സംസ്ഥാനത്തിന്റെ മുഖഛായ തന്നെ മാറുന്ന വിധത്തിലുള്ള വികസനങ്ങൾ കടന്നുവരുമെന്നുറപ്പാണ്. ധാരാളം തൊഴിലവസരങ്ങൾക്കു പുറമേ, പാത കടന്നുപോകുന്ന പ്രദേശങ്ങളിലും ആനുപാതികമായി വികസമുണ്ടാകും. വൈദ്യുതി ഉപയോഗിച്ച് അതിവേഗ ട്രെയിനുകൾ പ്രവർത്തിക്കുന്നതുമൂലം എണ്ണ ഇറക്കുമതിക്കായി രാജ്യം ചെലവാക്കുന്ന വിദേശ നാണ്യ വിനിമയത്തിന്റെ തോത് 80 ശതമാനം വരെ കുറയ്ക്കാനാവും. ഊർജ്ജ വിനിമയത്തിന് ഏറ്റവും അനുയോജ്യമാണ്. അതിവേഗ റെയിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP