Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉറിയിൽ കൊല്ലപ്പെട്ട ഭീകരന്റെ പേരും വിലാസവും പാക്കിസ്ഥാന് കൈമാറി; നുഴഞ്ഞുകയറ്റത്തിനു സഹായം നൽകിയ രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ ആണെന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വിറ്ററിൽ

ഉറിയിൽ കൊല്ലപ്പെട്ട ഭീകരന്റെ പേരും വിലാസവും പാക്കിസ്ഥാന് കൈമാറി; നുഴഞ്ഞുകയറ്റത്തിനു സഹായം നൽകിയ രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ ആണെന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വിറ്ററിൽ

ന്യൂഡൽഹി: ഉറി സൈനിക താവളത്തിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരന്റെ പേരും വിലാസവും വരെയുള്ള നിർണായക വിവരങ്ങൾ ഇന്ത്യ പാക്കിസ്ഥാന് കൈമാറി. പാക്ക് ഹൈക്കമ്മീഷണർ അബ്ദുൽ ബാസിതിനെ വിളിച്ചുവരുത്തിയാണ് അതിർത്തി കടന്നുള്ള ആക്രമണത്തിന്റെ തെളിവുകൾ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കർ കൈമാറിയത്.

നുഴഞ്ഞുകയറ്റത്തിനു സഹായം നൽകിയ രണ്ടുപേരെ നാട്ടുകാർ പിടികൂടിയിരുന്നെന്നും അവരിപ്പോൾ പൊലീസ് കസ്റ്റഡിയിൽ ആണെന്നും ബാസിതിനെ അറിയിച്ചതായി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വിറ്റർ സന്ദേശത്തിൽ അറിയിച്ചു. ഇതോടെ ആക്രമണത്തിൽ പാക്കിസ്ഥാന്റെ പങ്ക് കൂടുതൽ വ്യക്തമാകുകയാണ്.

ഉറിയിൽ ആക്രമണം നടത്തിയവരിൽ ഒരാൾ പാക്കിസ്ഥാനിലെ മുസഫറാബാദ് ധർബാങ് സ്വദേശിയായ ഫിറോസിന്റെ മകൻ ഹാഫിസ് അഹമ്മദ് ആണെന്നു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇയാൾ ഇന്ത്യൻ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. യാസിൻ ഖുർഷിദ്, ഫൈസൽ ഹുസൈൻ എന്നിവരെയാണ് നാട്ടുകാർ പിടികൂടിയത്. മുഹമ്മദ് കബീർ അവാൻ, ബഷാരത്ത് എന്നിങ്ങനെ രണ്ടുപേർ ഇവരെ സഹായിച്ചെന്ന വിവരവും കൈമാറിയിട്ടുണ്ട്. അതിർത്തികടന്നുള്ള ഭീകരാക്രമണങ്ങൾ അംഗീകരിക്കാവുന്നതല്ലെന്നും വിദേശകാര്യ സെക്രട്ടറി ബാസിതിനെ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP