Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോഴി ഇറച്ചിയിൽ മാത്രമല്ല കോഴി മുട്ടയിലും വിഷം എത്തി തുടങ്ങി; ചൈനീസ് ടെക്‌നോളജി ഉപയോഗിച്ച് കൃത്രിമമായി നിർമ്മിക്കുന്ന മുട്ടകൾ കഴിച്ചാൽ കിഡ്‌നിയും കരളും പോകും; നല്ലത് കഴിക്കാൻ പോലും കിട്ടാത്ത നാടായി ദൈവത്തിന്റെ രാജ്യം മാറുന്നുവോ?

കോഴി ഇറച്ചിയിൽ മാത്രമല്ല കോഴി മുട്ടയിലും വിഷം എത്തി തുടങ്ങി; ചൈനീസ് ടെക്‌നോളജി ഉപയോഗിച്ച് കൃത്രിമമായി നിർമ്മിക്കുന്ന മുട്ടകൾ കഴിച്ചാൽ കിഡ്‌നിയും കരളും പോകും; നല്ലത് കഴിക്കാൻ പോലും കിട്ടാത്ത നാടായി ദൈവത്തിന്റെ രാജ്യം മാറുന്നുവോ?

കണ്ണൂർ: അഹാരം കഴിക്കാൻ അന്യസംസ്ഥാനക്കാരെ ആശ്രയിക്കുന്നതാണ് മലയാളിയുടെ പതിവ്. പഴവും പച്ചക്കറിയും ഇറച്ചിയും മുട്ടയുമെല്ലാം ചെക് പോസ്റ്റ് കടന്ന് നാട്ടിലെത്തുന്നു. ഇത് മുഴുവൻ വിഷമയമാണ്. എങ്കിലും ജീവൻ നിലനിർത്താൻ ഇതൊക്കെ തന്നെ മലയാളി കഴിക്കുന്നു. ഇപ്പോഴിതാ വിപണിയിൽ നിന്ന് ഞെട്ടിക്കുന്ന മറ്റൊരു വാർത്ത കൂചി. ഇടവേളയ്ക്കുശേഷം വിപണിയിൽ വീണ്ടും വ്യാജ കോഴിമുട്ടകൾ വ്യാപകമാകുന്നു. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന രാസവസ്തുക്കൾ ഉപയോഗിച്ചാണ് കൃത്രിമ മുട്ടകൾ ഉണ്ടാക്കുന്നത്. ഇത് കണ്ടെത്താനും തിരിച്ചറിയാനും കഴിയാതെ ആരോഗ്യവകുപ്പും പ്രതിസന്ധിയിലാണ്.

മുട്ടകൾ പൊട്ടിച്ച് ദിവസങ്ങൾ കഴിഞ്ഞാലും മണമൊന്നുമുണ്ടാകില്ല. ഉറുമ്പോ ഈച്ചയോ വരില്ല. ഇളം മഞ്ഞക്കരുവിന് ഒരു റബ്ബർ സ്വഭാവമാണ്. മുട്ടത്തോട് പൊട്ടിച്ചാലും ഉൾഭാഗം പൊട്ടുന്നില്ല, അതിനുള്ളിൽ ഒരു പ്ലാസ്റ്റിക്‌പോലുള്ള ആവരണംകൂടിയുണ്ടാവും. മുട്ടയുടെ മണമോ രുചിയോ കുറവാണ്. ജെല്ലി ചവയ്ക്കുന്ന പോലെയാണ് തോന്നുക. ഹോട്ടലുകളിൽ ഫ്രൈഡ് റൈസ്, മുട്ടക്കറി തുടങ്ങിയവയിൽ ഉപയോഗിച്ചാൽ തിരിച്ചറിയാനാകില്ല. അതുകൊണ്ട് തന്നെ ഹോട്ടലുകളിലും മറ്റും ഇത് വൻതോതിൽ എത്താൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ

ചൈനീസ് മുട്ട എന്നറിയപ്പെടുന്ന ഇവ മറ്റുചില രാജ്യങ്ങളിലും നിർമ്മിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂർ കരിവെള്ളൂർ സ്വദേശി കൂത്തൂർ രാമചന്ദ്രന് ലഭിച്ച മുട്ടകൾ മുഴുവൻ ഇത്തരത്തിലുള്ളതായിരുന്നു. കേരളത്തിൽ തമിഴ്‌നാട് വഴിയാണ് കൂടുതലും ഇവയെത്തുന്നത്. സാധാരണ നാടൻ കോഴിമുട്ടയുടെ വിലതന്നെയാണ് ഈടാക്കുന്നത്. കച്ചവടക്കാരും മുട്ട കൃത്രിമമാണെന്നറിയാതെയാണ് വാങ്ങുന്നതും വിൽക്കുന്നതും. ഇതോടെ കോഴിമുട്ടയും സംശയത്തിലാകുന്നു.

മുട്ടയുടെ വെള്ളയുണ്ടാക്കാൻ സ്റ്റാർച്ച്, റെസിൻ, സോഡിയം ആൽഗിനേറ്റ് എന്നിവയും ഇതിനെ ദ്രാവകരൂപത്തിൽ നിലനിർത്താൻ ഒരുതരം ആൽഗയുടെ സത്തുമാണ് ഉപയോഗിക്കുന്നത്. മഞ്ഞക്കരുവിലെ പ്രധാന ഘടകങ്ങൾ ആർഗനിക് ആസിഡ്, പൊട്ടാസ്യം ആലം, ജെലാറ്റിൻ, കാൽസ്യം ക്ലോറൈഡ്, ബെൻസോയിക് ആസിഡ്, കൃത്രിമനിറങ്ങൾ എന്നിവയാണ്. മുട്ടത്തോടിന് വേണ്ടി കാൽസ്യം കാർബണേറ്റ്, ജിപ്‌സം, പെട്രോളിയം മെഴുക് എന്നിവ ഉപയോഗിക്കുന്നു. യഥാർഥമാണെന്ന് തോന്നിക്കാനായി മുട്ടത്തോടിനുമുകളിൽ കോഴിയുടെ കാഷ്ഠാവശിഷ്ടങ്ങളും പുരട്ടുന്നുണ്ട്. ഈ മുട്ടകഴിച്ചാൽ കിഡ്‌നിയും കരളും പ്രശ്‌നത്തിലാകുമെന്ന് ഉറപ്പാണ്.

ചൈനീസ് മുട്ടകളുടെ നിർമ്മാണരീതികൾ നേരത്തേത്തന്നെ സമൂഹമാദ്ധ്യമങ്ങൾവഴി പ്രചരിച്ചിട്ടുണ്ട്. അച്ചുകൾ ഉപയോഗിച്ചാണ് മുട്ടത്തോട് നിർമ്മാണം. എത്ര പരിശോധിച്ചാലും തിരിച്ചറിയാൻ കഴിയില്ല. 1990കളിലാണ് ചൈനയിൽ കൃത്രിമമുട്ട നിർമ്മാണം തുടങ്ങുന്നത്. ഇപ്പോൾ ആയിരക്കണക്കിനുപേർ കുടിൽവ്യവസായമായി ഇത് ഉത്പാദിപ്പിക്കുന്നു. ഒരാൾക്ക് ഒരു ദിവസം 1500 മുട്ടവരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് ചൈനീസ് വാർത്താ ഏജൻസിയുടെ റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP