Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കെ.മുരളീധരൻ എംഎ‍ൽഎ ഉദ്ഘാടകനായി എത്തി; മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ഗാന്ധി ദർശൻ മാനവ-മൈത്രി സംഗമം ശ്രദ്ധേയമായി

കെ.മുരളീധരൻ എംഎ‍ൽഎ ഉദ്ഘാടകനായി എത്തി; മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ഗാന്ധി ദർശൻ മാനവ-മൈത്രി സംഗമം ശ്രദ്ധേയമായി

ന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 147-ാം ജന്മദിനം മഹാത്മാഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ദർശൻ മാനവ-മൈത്രി സംഗമം ഇന്ത്യൻ ക്ലബ്ബിൽവച്ചു നടത്തി. അഖണ്ഠ ഭാരതത്തിനായി അവസാനശ്വാസം വരെ പോരാടിയ മഹാത്മാ ഗാന്ധിയുടെ ഘാതകന് അമ്പലം പണിയുന്നവരുടെ നാടായി ഇന്ത്യ മാറിയെന്നും, ഈ സാഹചര്യത്തിൽ ഗാന്ധിജിയുടെ ദർശനങ്ങളെ പുതുതലമുറയിലേ ക്കെത്തിക്കാൻ മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം നടത്തുന്നപ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും കെ.മുരളീധരൻ എംഎ‍ൽഎ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

മതേതരരാജ്യമായി ഇന്ത്യയെ മാറ്റിയ ഗാന്ധിജിയുടെ ആശയങ്ങളെ പിന്തുടരാതെ, വർഗ്ഗീയവാദികൾക്ക് കുട പിടിക്കുന്നവരായി ഇന്നത്തെ ഭരണകർത്താക്കൾ മാറി. ഇത് അപകടകരമാണെന്നും, എല്ലാവർക്കും തുല്ല്യനീതി ഉറപ്പാക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ അന്തസത്ത സംരക്ഷിക്കേണ്ടത് ഗാന്ധിയൻ ദർശനങ്ങളിൽ വിശ്വസിക്കുന്ന ഓരോരുത്തരുടെയും കടമയാണെന്നും അദ്ദേഹംഓർമിപ്പിച്ചു. മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം പ്രസിഡന്റ് ബാബു കുഞ്ഞിരാമന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കെപിസിസി സെക്രട്ടറി പ്രവീൺകുമാർ മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങിൽ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എബ്രഹാം ജോൺ,ജനറൽ കൺവീനർ ജേക്കബ് തേക്കുതോട്, മുൻ പ്രസിഡന്റ് അഡ്വ.ലതീഷ് ഭരതൻ, അഡ്വ: പോൾ സെബാസ്റ്റ്യൻ, കെ എം സി സിസെക്രട്ടറി അസനാർ, ഐ വൈ സി സി പ്രസിഡന്റ് ഈപ്പൻ ജോർജ് , രാജിലാൽ തമ്പാൻ,എബി തോമസ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ജനറൽ സെക്രട്ടറി തോമസ് സൈമൺ സ്വാഗതവും വിനോദ് ഡാനിയേൽ നന്ദിയും അറിയിച്ചു ചടങ്ങിൽ വച്ചു സീനിയർ മെമ്പർമാരായ രാജൻ എബ്രഹാം , കരുണാകരൻ ഗോവിന്ദൻ തുടഗിയവരെ ആദരിക്കുകയുണ്ടായി.

ഡെയ്‌ലി ട്രിബ്യൂൺ മാനേജിങ് ഡയറക്ടർ സോമൻ ബേബി, ജനതാ കൾച്ചറൽ പ്രസിഡന്റ് സിയാദ് ഏഴംകുളം, ജെയ്ഫർ മൈതാനി , സോവിച്ചൻ ചേന്നാട്ടുശ്ശേരി, ഐ സി ആർ എഫ് സെക്രട്ടറി അജയകൃഷ്ണണൻ,. ജനതാകൾച്ചറൽ പ്രസിഡന്റ് സിയാദ് ഏഴംകുളം, അരുൾദാസ്, തുടങ്ങിയവർ സന്നിഹിതരായിരുന്നു. പരിപാടികൾക്ക് മഹാത്മാഗാന്ധി കൾച്ചറൽ ഫോറം അനിൽ തിരുവല്ല, സിൻസൺ ചാക്കോ, ലിജു പാപ്പച്ചൻ, കൃഷ്ണകുമാർ, അഷ്‌റഫ് , ബാബു സി കെ, സന്തോഷ്, അജി ജോർജ്, ഫിലിപ്പ് തോമസ്, ജോർജ്ജ് മാത്യു, സതീശൻ, ജിമ്മി, രാജു ഇരിങ്ങൽ അജീഷ്, സന്തോഷ്‌കുമാർ, സുരേഷ്, ബാലകൃഷ്ണൻ, ഡൈഫി, ബാബു, റിഫ എന്നിവർ നേതൃത്വം നല്കി

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP