Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുടികൊഴിഞ്ഞു കഷണ്ടിയായ ക്യാൻസർ രോഗിയായ വിദ്യാർത്ഥിയെ സ്‌കൂളിൽ വച്ച് നിരന്തരം കളിയാക്കി; ബാത്‌റൂമിലിരുത്തി അമ്മ മകളുടെ മുടി ഷേവ് ചെയ്തു തറയിലേക്ക് വലിച്ചെറിഞ്ഞു ശിക്ഷ നടപ്പിലാക്കി; വീഡിയോ കാണാം..

മുടികൊഴിഞ്ഞു കഷണ്ടിയായ ക്യാൻസർ രോഗിയായ വിദ്യാർത്ഥിയെ സ്‌കൂളിൽ വച്ച് നിരന്തരം കളിയാക്കി; ബാത്‌റൂമിലിരുത്തി അമ്മ മകളുടെ മുടി ഷേവ് ചെയ്തു തറയിലേക്ക് വലിച്ചെറിഞ്ഞു ശിക്ഷ നടപ്പിലാക്കി; വീഡിയോ കാണാം..

സ്വന്തം മകളുടെ മുടി ആരെങ്കിലും മുറിച്ചു കളയുമോ? മറ്റൊരു കുട്ടിയെ കളിയാക്കിയതിന്റെ പേരിൽ? ഇല്ലെന്നായിരിക്കും ഭൂരിഭാഗം ആളുകളുടേയും മറുപടി. എന്നാൽ ബാത്‌റൂമിലെ തറയിലിരുത്തി ഒരു അമ്മ ബലമായി തന്റെ മകളുടെ മുടി ഡ്രിമ്മർ ഉപയോഗിച്ച് മുറിച്ചു കളയുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സ്‌കൂളിൽ വച്ച് സഹപാഠിയായ വിദ്യാർത്ഥിനിയെ മുടിയില്ലാത്തതിനാൽ നിരന്തരം കളിയാക്കിയതിനാലാണ് ഇങ്ങനൊരു തിരുമാനത്തിലേക്ക് അമ്മ എത്തിയിരിക്കുന്നത്. തറയിലുരുന്നു മുടി മുറിക്കുന്നതിനെതിരെ കുട്ടി പ്രതികരിക്കുന്നുണ്ടെങ്കിലും അതിനു സാധിക്കുന്നില്ല. തറയിലൂടെ നീങ്ങി നിരങ്ങുന്ന കുട്ടി കൈകൊണ്ട് മുഖം മറക്കുകയും കണ്ണീർ തുടക്കുകയും ചെയ്യുന്നുണ്ട്. മുടി മുറിച്ച് തറയിലേക്ക് വലിച്ചെറിയുന്നതോടൊപ്പം അമ്മ എന്തൊക്കെയോ പറയുകയും ചെയ്യുന്നുണ്ട്. കുട്ടിയെ ശകാരിക്കുകയാണെന്ന് വ്യക്തം.

വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. സ്‌കൂളിൽ വച്ച് ക്യാൻസർ പേഷ്യന്റ് ആയ വിദ്യാർത്ഥിയോട് മോശമായ രീതിയിൽ പ്രതികരിച്ചതിനെത്തുടർന്നാണ് അമ്മ കുട്ടിയുടെ മുടി മുറിച്ചത്. ക്യാൻസർ രോഗിയെ നിരന്തരം കളിയാക്കിയ കുട്ടിയുടെ മുടി അമ്മ മുറിച്ചു കളഞ്ഞു എന്ന തലക്കെട്ടോടു കൂടിയാണ് വീഡിയോ പ്രചരിക്കുന്നത്.

അതേസമയം, ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയുടെ വേറൊരു ഭാഗം കൂടി ഓൺലൈനിൽ വൈറലായിരുന്നു. അത് ഒരു വർഷം പഴക്കമുള്ള വീഡിയോ ആണ്. കുട്ടി തന്റെ നഗ്ന ചിത്രങ്ങൾ ഓൺലൈനിൽ അപ്ലോഡ് ചെയ്തതിനാണ് മുടി മുറിക്കുന്നത് എന്നായിരുന്നു ആ വീഡിയോയിൽ പറഞ്ഞിരുന്നത്. രണ്ടു വീഡിയോയും കൂട്ടിവായിച്ചാൽ തെറ്റു ചെയ്താലുള്ള ശിക്ഷ മുടി മുറിക്കലാണെന്നു തോന്നും.

വീഡിയോയിലെ അമ്മയും മകളും സംസാരിക്കുന്നത് പോർച്ചുഗീസ് ഭാഷയാണ്. എന്നാൽ ഏതു രാജ്യത്തുനിന്നാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നതെന്ന് വ്യക്തമല്ല. എങ്കിലും നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചിരിക്കുന്നത്. അമ്മ ചെയ്തത് ശിയാണെന്നു വാദിക്കുന്നവരും അമ്മ ചെയ്തത് ശരിയായില്ലെന്നു പറയുന്നവരും ഉണ്ട്. അതോടൊപ്പം തന്നെ പെൺകുട്ടികൾ നഗ്നചിത്രങ്ങൾ എടുക്കാൻ ആവശ്യമായ സൗകര്യം( ഫോൺ വാങ്ങിക്കൊടുത്തു) ഒരുക്കുന്നതും വീട്ടുകാരാണെന്നും ഒരു കൂട്ടർ അഭിപ്രായപ്പെടുന്നു. ഓൺലൈനിൽ വൈറലായ വീഡിയോ കാണാം...

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP