Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സോളാർ കേസ് അന്വേഷിക്കാൻ ജസ്റ്റിസ് ശിവരാജൻ കമ്മീഷന് ആറുമാസം കൂടി; ലഹരിവിരുദ്ധ ബോധവൽക്കരണത്തിനായി 'വിമുക്തി' പദ്ധതി; പാരിപ്പള്ളി ഇഎസ്‌ഐ മെഡിക്കൽ കോളേജിൽ 282 അധിക തസ്തികകൾ സൃഷ്ടിക്കാനും മന്ത്രിസഭാ തീരുമാനം

സോളാർ കേസ് അന്വേഷിക്കാൻ ജസ്റ്റിസ് ശിവരാജൻ കമ്മീഷന് ആറുമാസം കൂടി; ലഹരിവിരുദ്ധ ബോധവൽക്കരണത്തിനായി 'വിമുക്തി' പദ്ധതി; പാരിപ്പള്ളി ഇഎസ്‌ഐ മെഡിക്കൽ കോളേജിൽ 282 അധിക തസ്തികകൾ സൃഷ്ടിക്കാനും മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സോളാർ കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജൻ സമിതിയുടെ കാലാവധി ആറുമാസത്തേക്കു കൂടി നീട്ടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. 2016 ഒക്ടോബർ 28-നായിരുന്നു കാലാവധി അവസാനിക്കേണ്ടിയിരുന്നത്.

വിമുക്തി എന്ന പേരിൽ ഒരു പുതിയ പദ്ധതിക്കു രൂപം നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. മദ്യം, മയക്കുമരുന്ന് എന്നിവക്കെതിരെ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാണു വിമുക്തി പദ്ധതി വിഭാവനം ചെയ്തത്.

സ്റ്റുഡൻഡ് പൊലീസ് കേഡറ്റ്, സ്‌കൂൾ-കോളേജ് ലഹരിവിരുദ്ധ ക്‌ളബ്ബുകൾ, നാഷണൽ സർവ്വീസ് സ്‌കീം, കുടുംബശ്രീ, സംസ്ഥാന ലൈബ്രറി കൗൺസിൽ, മദ്യവർജന സമിതികൾ അടക്കമുള്ള സന്നദ്ധ സംഘടനകൾ, വിദ്യാർത്ഥി- യുവജന- മഹിളാ സംഘടനകൾ എന്നിവരുമായി സഹകരിച്ചാണ് ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക. ലഹരിമുക്ത കേരളം എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. യുവജനങ്ങളേയും വിദ്യാർത്ഥികളെയും ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ ബോധ്യപ്പെടുത്തി വ്യാപകമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.

മുഖ്യമന്ത്രി ചെയർമാനും എക്‌സൈസ് വകുപ്പുമന്ത്രി വൈസ് ചെയർമാനുമായി ഗവേർണിങ് ബോഡി രൂപീകരിക്കും. നികുതിവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കൺവീനർ ആകും. ആരോഗ്യ, തദ്ദേശ സ്വയംഭരണ, വിദ്യാഭ്യാസ, ധനകാര്യ, വ്യവസായ, പട്ടികജാതി-പട്ടികവർഗ്ഗ, ഫിഷറീസ് വകുപ്പുമന്ത്രിമാരും ചീഫ് സെക്രട്ടറി, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്, അഡ്വക്കേറ്റ് ജനറൽ, കേരള പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ്, കലാകായിക സാംസ്കാരിക, സാഹിത്യ സന്നദ്ധസംഘടനാ പ്രതിനിധികൾ, എന്നിവർ അംഗങ്ങളുമായിരിക്കും. ജില്ലാതലത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിലും കമ്മിറ്റികളുണ്ടാകും.

കെ.ഡി. ബാബുവിനെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ അഡീഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷനായി നിയമിച്ചു. കൊച്ചി മെട്രൊ റെയിൽ ലിമിറ്റഡിന്റെ എം.ഡി. ഏലിയാസ് ജോർജിനെ രണ്ടുവർഷത്തേക്കുകൂടി തൽസ്ഥാനത്ത് തുടരാൻ മന്ത്രിസഭായോഗം അനുമതി നൽകി. ആരോഗ്യ വകുപ്പിൽ ലാബ് ടെക്‌നീഷ്യൻ ഗ്രേഡ്-2 ന്റെ 204 തസ്തികകൾ പുതുതായി സൃഷ്ടിക്കും. പാരിപ്പള്ളി ഇ.എസ്.ഐ. മെഡിക്കൽ കോളേജിൽ 282 അധിക തസ്തികകൾ സൃഷ്ടിക്കും.

സുപ്രീം കോടതിയിലെ സർക്കാർ അഭിഭാഷക പട്ടികയിൽ പി.വി. സുരേന്ദ്രനാഥിനെ ഉൾപ്പെടുത്തും. ലാന്റ് റവന്യൂ കമ്മീഷണറുടെ റിവിഷണൽ അധികാരത്തിനെതിരെ സ്വമേധയാ സർക്കാരിന് റിവിഷണൽ അധികാരം നിക്ഷിപ്തമാക്കുന്നതിനും ബോർഡ് ഓഫ് റവന്യൂ എന്നത് ലാന്റ് റവന്യൂ കമ്മീഷണർ എന്നാക്കി മാറ്റുന്നതിനും മന്ത്രിസഭായോഗം തീരുമാനിച്ചു.

മന്ത്രിസഭാ യോഗതീരുമാനങ്ങൾ ഇങ്ങനെ:

1. ലഹരിവിരുദ്ധ ബോധവൽക്കരണത്തിനായി 'വിമുക്തി'

മദ്യം മയക്കുമരുന്ന് എന്നിവക്കെതിരെ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് വിമുക്തി (കേരള സംസ്ഥാന ലഹരി വർജന മിഷൻ) എന്ന പേരിൽ ഒരു പുതിയ പദ്ധതി രൂപീകരിക്കാൻ തീരുമാനിച്ചു. സ്റ്റുഡൻഡ് പൊലീസ് കേഡറ്റ്, സ്‌കൂൾ-കോളേജ് ലഹരിവിരുദ്ധ ക്ലബ്ബുകൾ, നാഷണൽ സർവീ.സ് സ്‌കീം, കുടുംബശ്രീ, സംസ്ഥാന ലൈബ്രറി കൗൺസിൽ, മദ്യവർജന സമിതികൾ അടക്കമുള്ള സന്നദ്ധ സംഘടനകൾ, വിദ്യാർത്ഥി- യുവജന- മഹിളാ സംഘടനകൾ എന്നിവരുമായി സഹകരിച്ചാണ് ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക. ലഹരിമുക്ത കേരളം എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. യുവജനങ്ങളേയും വിദ്യാർത്ഥികളെയും ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ ബോധ്യപ്പെടുത്തി വ്യാപകമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.

മുഖ്യമന്ത്രി ചെയർമാനും എക്‌സൈസ് വകുപ്പുമന്ത്രി വൈസ് ചെയർമാനുമായി ഗവേർണിങ് ബോഡി രൂപീകരിക്കും. നികുതിവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കൺവീനർ ആകും. ആരോഗ്യ, തദ്ദേശ സ്വയംഭരണ, വിദ്യാഭ്യാസ, ധനകാര്യ, വ്യവസായ, പട്ടികജാതി-പട്ടികവർഗ്ഗ, ഫിഷറീസ് വകുപ്പുമന്ത്രിമാരും ചീഫ് സെക്രട്ടറി, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്, അഡ്വക്കേറ്റ് ജനറൽ, കേരള പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ്, കലാകായിക സാംസ്കാരിക, സാഹിത്യ സന്നദ്ധസംഘടനാ പ്രതിനിധികൾ, എന്നിവർ അംഗങ്ങളുമായിരിക്കും. ജില്ലാതലത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിലും കമ്മിറ്റികളുണ്ടാകും.

2. ജ. ശിവരാജൻ അന്വേഷണ കമ്മീഷൻ കാലാവധി ആറുമാസത്തേക്കുകൂടി ദീർഘിപ്പിക്കാൻ തീരുമാനിച്ചു. 2016 ഒക്ടോബർ 28-നായിരുന്നു കാലാവധി അവസാനിക്കേണ്ടത്.

3. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ അഡീഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷനായി കെ.ഡി. ബാബു (കൊച്ചി) വിനെ നിയമിച്ചു.

4. കൊച്ചി മെട്രൊ റെയിൽ ലിമിറ്റഡിന്റെ എം.ഡി. ഏലിയാസ് ജോർജിനെ രണ്ടുവർഷത്തേക്കുകൂടി തൽസ്ഥാനത്ത് തുടരാൻ അനുവദിച്ചു.

5. ആരോഗ്യ വകുപ്പിൽ ലാബ് ടെക്‌നീഷ്യൻ ഗ്രേഡ്-2 ന്റെ 204 തസ്തികകൾ പുതുതായി സൃഷ്ടിക്കും.

6. സുപ്രീം കോടതിയിലെ സർക്കാർ അഭിഭാഷക പട്ടികയിൽ പി.വി. സുരേന്ദ്രനാഥിനെ ഉൾപ്പെടുത്താൻ തീരുമാനിച്ചു.

7. പാരിപ്പള്ളി ഇ.എസ്.ഐ. മെഡിക്കൽ കോളേജിൽ 282 അധിക തസ്തികകൾ സൃഷ്ടിക്കും.

8. ലാന്റ് റവന്യൂ കമ്മീഷണറുടെ റിവിഷണൽ അധികാരത്തിനെതിരെ സ്വമേധയാ സർക്കാരിന് റിവിഷണൽ അധികാരം നിക്ഷിപ്തമാക്കുന്നതിനും ബോർഡ് ഓഫ് റവന്യൂ എന്നത് ലാന്റ് റവന്യൂ കമ്മീഷണർ എന്നാക്കി മാറ്റുന്നതിനും തീരുമാനിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP