Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹോളിവുഡ് ചിത്രം ഡോണ്ട് ബ്രീത്ത് തമിഴിലേക്ക്; മോഹൻലാലിന് പിന്നാലെ സ്‌ക്രീനിൽ അന്ധനാവാൻ വിക്രം

ഹോളിവുഡ് ചിത്രം ഡോണ്ട് ബ്രീത്ത് തമിഴിലേക്ക്; മോഹൻലാലിന് പിന്നാലെ സ്‌ക്രീനിൽ അന്ധനാവാൻ വിക്രം

ഹോളിവുഡ് ത്രില്ലർ ഡോണ്ട് ബ്രീത്ത് തമിഴ് റീമേക്കിൽ വിക്രം നായകനാകുന്നു.അന്ധനായ കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. സ്റ്റീഫൻ ലാങ് ആയിരുന്നു ഹോളിവുഡിൽ ഈ വേഷം അവതരിപ്പിച്ചത്.തമിഴിലെ ഒരു പ്രമുഖ ബാനർ ഈ ചിത്രത്തിന്റെ റീമേക്ക് അവകാശം ഏറ്റെടുത്തു കഴിഞ്ഞു. ഔദ്യോഗിക തീരുമാനം ഇതുവരെയും ഉണ്ടായിട്ടില്ല.

ഒപ്പത്തിലെ അന്ധനായി എത്തിയ മോഹൻലാലിന് പിന്നാലെ അന്ധകഥാപാത്രത്തെ സ്‌ക്രീനിൽ എത്തിക്കാൻ ഒരുങ്ങുകയാണ് ചിയാൻ വിക്രം. മൂന്നുപേർ അടങ്ങുന്ന മോഷണസംഘം ധനികനും അന്ധനുമായ വയോധികന്റെ വീട്ടിൽ മോഷ്ഠിക്കാൻ കയറുന്നു. എന്നാൽ മറ്റ് ഇന്ദ്രിയങ്ങളിലൂടെ ചുറ്റുപാടിനെ സൂക്ഷ്മമായി അറിയുന്ന 'നോർമൻ നോഡ്സ്റ്റോം' എന്ന കഥാപാത്രത്തിന്റെ ശേഷിക്ക് മുന്നിൽ മോഷ്ഠാക്കൾ പെട്ടുപോകുന്നതും തുടർസംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

വിക്രം അതേസമയം ആനന്ദ് ശങ്കറിന്റെ സംവിധാനത്തിലെത്തിയ തന്റെ പുതിയ ചിത്രം 'ഇരുമുഖന്റെ' വിജയത്തിളക്കത്തിലാണ്. ബോക്സ്ഓഫീസിൽ ഇതിനകം 100 കോടി പിന്നിട്ടിട്ടുണ്ട് ചിത്രം. ഹരിയുടെ സംവിധാനത്തിലെത്തുന്ന 'സാമി 2' ആണ് വിക്രത്തിന്റെ അടുത്ത് സ്‌ക്രീനിൽ എത്തുന്ന ചിത്രം. തമീൻസ് ഫിലിംസ് നിർമ്മിക്കുന്ന 'സാമി 2'വിന്റെ സംഗീതസംവിധാനം ഹാരിസ് ജയരാജാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP