Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിൽ ചർച്ചാവിഷയമായ തെരുവുനായ ശല്യം അന്താരാഷ്ട്ര ശ്രദ്ധയിലേക്ക്; 'ഓട്ടോബയോഗ്രഫി ഓഫ് എ സ്‌ട്രേ ഡോഗ്' ഡോക്യുമെന്ററി ഒരുങ്ങുന്നു

കേരളത്തിൽ ചർച്ചാവിഷയമായ തെരുവുനായ ശല്യം അന്താരാഷ്ട്ര ശ്രദ്ധയിലേക്ക്; 'ഓട്ടോബയോഗ്രഫി ഓഫ് എ സ്‌ട്രേ ഡോഗ്' ഡോക്യുമെന്ററി ഒരുങ്ങുന്നു

തിരുവനന്തപുരം: കേരളത്തിലിന്ന് ഏറ്റവുമധികം ചർച്ചചെയ്യപ്പെടുന്ന തെരുവുനായ പ്രശ്‌നം അന്താരാഷ്ട്ര ശ്രദ്ധയിലേക്ക്. മനുഷ്യരെ കൊല്ലുന്ന തെരുവു നായകളുടേയും മനുഷ്യർ കൊല്ലുന്ന തെരുവു നായകളുടേയും ജീവിതകഥ പറയുകയാണ് 'ഓട്ടോബയോഗ്രഫി ഓഫ് എ സ്‌ട്രേ ഡോഗ്' (ഒരു തെരുവ് പട്ടിയുടെ ആത്മകഥ) എന്ന ഡോക്യുമെന്ററി. ഒരേ സമയം ഇംഗ്ലീഷിലും മലയാളത്തിലും നിർമ്മിക്കുന്ന ഈ ഡോക്യുമെന്ററിയുടെ ആദ്യഘട്ട ചിത്രീകരണം തിരുവനന്തപുരത്ത് പുല്ലുവിളയിൽ തുടങ്ങി.

ബെഥേസ്ദാ എന്റർടെയിന്മെന്റ് ഇൻർനാഷണലിന്റെ ബാനറിൽ 'ഓട്ടോ ബയോഗ്രഫി ഓഫ് എ സ്‌ട്രേ ഡോഗ്' നിർമ്മിക്കുന്നത് ബൈജു ജോണാണ്. 'ഓർക്കുക വല്ലപ്പോഴും, 'കഥവീട്' തുടങ്ങിയ ചലച്ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ സോഹൻലാലാണ് വിവാദവിഷയമായ തെരുവുനായ പ്രശ്‌നത്തിന്റെ ദൃശ്യഭാഷ്യമൊരുക്കുന്നത്.

ഇന്ത്യാവിഷൻ, അമൃത ടി.വി. തുടങ്ങിയ ചാനലുകളിൽ പ്രവർത്തിച്ചിരുന്ന കാലഘട്ടത്തിൽ ധാരാളം ഡോക്യുമെന്ററികൾ ചെയ്തിരുന്നെങ്കിലും ശ്രദ്ധ സിനിമയിലേക്കു തിരിഞ്ഞപ്പോൾ ഡോക്യുമെന്ററി നിർമ്മാണം ഉപേക്ഷിച്ചതായിരുന്നു. വിഷയത്തിന്റെ കാലിക പ്രാധാന്യമാണ് വീണ്ടുമൊരു ഡോക്യുമെന്ററി ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്ന് സോഹൻലാൽ പറഞ്ഞു. പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രം തെരുവുനായകളുടേയും നായ സ്‌നേഹികളുടേയും ഭാഗത്തു നിന്ന് ചിന്തിക്കുന്നതാണോ എന്ന ചോദ്യത്തിന് ''ഒരു കൊലപാതകിയുടെ ആത്മകഥ കൊലപാതകത്തെ ന്യായീകരിക്കുന്നതാവണമെന്നില്ലല്ലോ'' എന്ന മറുപടിയാണ് സോഹൻലാൽ നൽകിയത്.

പ്രശസ്ത ഛായാഗ്രാഹകരായ എം.ജെ. രാധാകൃഷ്ണൻ, മനോജ്പിള്ള എന്നിവരുടെ അസോസിയേറ്റായ ഉമാശങ്കർ, എൽ.വി.പ്രസാദ് ഫിലിം അക്കാദമിയിൽ നിന്നും സിനിമാട്ടോഗ്രാഫി പഠിച്ചിറങ്ങിയ അഭിജിത്ത് എന്നിവർ സ്വതന്ത്രഛായാഗ്രാഹകരാകുന്ന ചിത്രം കൂടിയാണിത്. ചിത്രസംയോജനം : സാംരാജ്, ശബ്ദലേഖനം : ശ്രീഹരി, ഗ്രാഫിക്‌സ് : സുധീർ പി. യൂസഫ്. 'ഒരാൾപൊക്കം', 'ഒഴിവുദിവസത്തെ കളി' എന്നീ സിനിമകളുടെ സംഗീതസംവിധായകനായ ബേസിൽ സി.ജെ.യാണ് പശ്ചാത്തല സംഗീതം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP