Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

99ൽ അതിർത്തി കടന്നു ആക്രമിക്കാൻ എല്ലാ പദ്ധതികളും തയ്യാറാക്കി; അന്താരാഷ്ട്ര സമ്മർദ്ദത്തിനു വഴങ്ങി തടഞ്ഞതു അന്നത്തെ പ്രധാനമന്ത്രി വാജ്പേയി; സർജിക്കൽ സ്‌ട്രൈക്ക് ശക്തമായ മുന്നറിയിപ്പാണ്; കാർഗിൽ യുദ്ധ സമയത്തെ ഇന്ത്യൻ സേന തലവനു പറയാനുള്ളത്

99ൽ അതിർത്തി കടന്നു ആക്രമിക്കാൻ എല്ലാ പദ്ധതികളും തയ്യാറാക്കി; അന്താരാഷ്ട്ര സമ്മർദ്ദത്തിനു വഴങ്ങി തടഞ്ഞതു അന്നത്തെ പ്രധാനമന്ത്രി വാജ്പേയി; സർജിക്കൽ സ്‌ട്രൈക്ക് ശക്തമായ മുന്നറിയിപ്പാണ്; കാർഗിൽ യുദ്ധ സമയത്തെ ഇന്ത്യൻ സേന തലവനു പറയാനുള്ളത്

ന്യൂഡൽഹി: ഉറിയിൽ ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണം ഇപ്പോഴും വാദപ്രതിവാദങ്ങൾക്ക് വഴിയൊരുക്കുകയാണ്. ആദ്യമായാണ് അതിർത്തി കടന്നു ഇന്ത്യൻ സൈന്യം സർജിക്കൽ സ്‌ട്രൈക്ക് നടത്തിയത് എന്ന പ്രധാനമന്ത്രി മോദിയുടെ അവകാശവാദങ്ങൾ പൊളിച്ചെഴുതുന്നതായിരുന്നു മുൻ പ്രതിരോധ മന്ത്രി എ.കെ ആന്റണിയുടെ വെളിപ്പെടുത്തൽ. താൻ പ്രതിരോധ മന്ത്രി ആയിരുന്നപ്പോൾ 3 തവണ ഇന്ത്യ സർജിക്കൽ സ്‌ട്രൈക്ക് നടത്തിയെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം.

1999 ലെ കാർഗിൽ യുദ്ധ സമയത്ത് പാക് അധീന കശമീരിലേക്ക് ഇരച്ചു കയറാൻ തങ്ങൾ തയ്യാറായിരുന്നുവെന്നുവെന്ന് മുൻ ആർമി ചീഫ് വിപി മാലിക്കും രംഗത്ത് വന്നിരിക്കുകയാണ്. അതേസമയം അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി അത്തരമൊരു നീക്കത്തിൽ നിന്നും സൈന്യത്തെ തടഞ്ഞതെന്നും മാലിക് പറഞ്ഞു.

അതിർത്തി കടക്കാൻ നിന്ന സൈന്യത്തെ വാജ്പേയി തടഞ്ഞെന്നും ഇത് സൈനികരെ മുഴുവൻ നിരാശരാക്കിയെന്നും മാലിക് പറഞ്ഞു. പാക്കിസ്ഥാനെ വെറുതെ വിടുകയാണ് വാജ്പേയി ചെയ്തത്. ലോകരാജ്യങ്ങളുടെ സമ്മർദ്ദം ഇന്ത്യക്ക് മേൽ ഉണ്ടാവുമെന്നുള്ള ഭയവും, വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പും കണക്കിലെടുത്താണ് അത്തരമൊരു തീരുമാനം പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതൊരു ശരിയായ തീരുമാനമായിരുന്നുവെന്നും മാലിക് പറഞ്ഞു.

ഇന്ത്യക്കെതിരെ പാക്കിസ്ഥാൻ നടത്തുന്ന ആക്രമണങ്ങൾക്ക് അറുതി വരുത്താൻ ലോകരാജ്യങ്ങളോട് യാചിക്കേണ്ട ആവശ്യമില്ല. അക്രമം അവസാനിക്കാൻ നമ്മൾ പാക്കിസ്ഥാനോട് പറഞ്ഞു കഴിഞ്ഞു. ഇനിയും പ്രകോപനം തുടരുകയാണങ്കിൽ യുദ്ധത്തിലേക്ക് നീങ്ങേണ്ടി വരും. ഒരു സർജിക്കൽ സ്ട്രൈക്കിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ നന്നാവുമെന്ന് കരുതുന്നില്ല, അവർക്കെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും ആർമി ജനറൽ കൂട്ടിച്ചേർത്തു.

സർജിക്കൽ സ്ട്രൈക്കിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ പാർട്ടികളും നേതാക്കളും നടത്തുന്ന വാക്പോരിനെ വിമർശിക്കാനും മാലിക് മറന്നില്ല. ഇത് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. ഇതിനായി എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. രാജ്യസുരക്ഷയെക്കുറിച്ച് വിവരമില്ലാത്തവർ അതിനെക്കുറിച്ച് മിണ്ടരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർജിക്കൽ സ്‌ട്രൈക്ക് ഒരു യുദ്ധ നടപടിയല്ല. സൈനിക നടപടിയായാണ് സർജിക്കൽ സ്‌ട്രൈക്ക് വിശേഷിപ്പിക്കപ്പെടുന്നത്. ശത്രുരാജ്യത്തിന്റെയോ ശത്രു പക്ഷത്തിന്റെയോ താവളങ്ങളെയും കേന്ദ്രങ്ങളെയും സാമഗ്രികളെയും തകർക്കുകയാണ് സർജിക്കൽ സ്‌ട്രൈക്ക് ലക്ഷ്യമിടുന്നത്. ദൗത്യത്തിനു ശേഷം മിന്നൽ വേഗത്തിൽ സ്വന്തം താവളത്തിലേക്കു മടങ്ങിവരികയാണ് സേന ഇത്തരം നടപടികളിൽ ചെയ്യുക.

സർജിക്കൽ സ്‌ട്രൈക്കുകളിൽ ശത്രുപക്ഷത്തെ മാത്രമായിരിക്കും ലക്ഷ്യം. സാധാരണക്കാർക്ക് ആൾനാശമോ പരുക്കോ ഏൽക്കാതിരിക്കാൻ സൈന്യം പ്രത്യേക കരുതലെടുക്കും. വലിയ ആസൂത്രണത്തിന്റെയോ മുന്നൊരുക്കത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കില്ല സർജിക്കൽ സ്‌ട്രൈക്കുകൾ നടത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP