Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കവടിയാർ ഹൗസിൽ കുരുന്നകളെ ആദ്യാക്ഷരമെഴുതിച്ച് വി എസ്; സംസ്ഥാനത്ത് വിദ്യാരംഭത്തിന് പുലർച്ചെ മുതൽ വലിയ തിരക്ക്

കവടിയാർ ഹൗസിൽ കുരുന്നകളെ ആദ്യാക്ഷരമെഴുതിച്ച് വി എസ്; സംസ്ഥാനത്ത് വിദ്യാരംഭത്തിന് പുലർച്ചെ മുതൽ വലിയ തിരക്ക്

തിരുവനന്തപുരം: വിദ്യാരംഭം ദിനത്തിൽ അരിയിലും നാവിലും അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുട്ടികൾ അറിവിന്റെ ലോകത്തേക്ക് കടന്നു. നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലായി രാവിലെ മുതൽ തന്നെ വിദ്യാരംഭം ആരംഭിച്ചിരുന്നു. സംസ്ഥാനത്തുടനീളം പ്രമുഖർ നതേൃത്വം നൽകിയ വിദ്യാരംഭ ചടങ്ങുകൾക്ക് വലിയ തിരക്കാണ് സംസ്ഥാനത്ത് നടന്നത്.

ക്ഷേത്രങ്ങളിലും സാംസികാരിക കേന്ദ്രങ്ങളിലും എഴുത്തിനിരുത്തൽ ചടങ്ങ് നടന്നു. സരസ്വതി ക്ഷേത്രങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.കോട്ടയം പനച്ചിക്കാട് ദേവീക്ഷേത്രം, പറവൂർ ദക്ഷിണമൂകാംബിക ക്ഷേത്രം, ചോറ്റാനിക്കര ദേവീക്ഷേത്രം, തിരൂർ തുഞ്ചൻ പറമ്പ് എന്നിവിടങ്ങളിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്. പുലർച്ചെ നാലു മണി മുതലാണ് തുഞ്ചൻ പറമ്പിൽ വിദ്യാരംഭം ആരംഭിച്ചത്.

മുൻ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദൻ തന്നെയാണ് വിദ്യാരംഭത്തിലും താരമായത്. 94 പിന്നിട്ട വി എസ്സിന്റെ ഔദ്യോഗിക വസതിയിൽ ഒൻപത് കുട്ടികളാണ് അറിവിന്റെ ആദ്യാക്ഷരം കുറിച്ചത്.

പ്രധാന സ്ഥാപനങ്ങളിൽ എല്ലാം വിദ്യാരംഭം കുറിക്കാൻ രാവിലെ മുതൽ നല്ല തിരക്കായിരുന്നു.ജാതി ഭേദമന്യേ എഴുത്തിനിരുത്തൽ ചടങ്ങ് നടക്കുന്ന തിരൂർ തുഞ്ചൻ പറമ്പിൽ രാവിലെ അഞ്ച് മണിക്ക് തന്നെ വിദ്യാരംഭം ചടങ്ങുകൾ ആരംഭിച്ചു. സാഹിത്യകാരന്മാർ ഉൾപ്പടെയുള്ളവരാണ് തുഞ്ചൻ പറമ്പിൽ എഴുത്തിനിരുത്തിന് നേതൃത്വം നൽകുന്നത്. തിരൂർ തുഞ്ചൻ പറമ്പിൽ എം ടി വാസുദേവൻ നായർ കുരുന്നുകളെ ആദ്യാക്ഷരം കുറിപ്പിച്ചു. പ്രതിപക്ഷ നേതാവ് , രമേഷ് ചെന്നിത്തല, മുൻ മന്ത്രി വി എസ് ശിവകുമാർ എന്നിവർ തലസ്ഥാനത്ത് വിദ്യാരംഭ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP