Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്രൈസ്തവ സഭകൾ ഏകമനസ്സോടെ സമ്മതിച്ചെങ്കിലും മുസ്സീം സംഘടനകൾ ചർച്ചയ്ക്ക് പോലും തയ്യാറാകുന്നില്ല; ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ ഇറങ്ങിപ്പുറപ്പെട്ട മോദി സർക്കാറിന് തുടക്കത്തിലേ തിരിച്ചടി; നിങ്ങൾ അനുകൂലിച്ചാലും പ്രതികൂലിച്ചാലും ഈ ലിങ്കിൽ ക്ലിക് ചെയ്ത് നിങ്ങളുടെ അഭിപ്രായം അറിയിക്കുക

ക്രൈസ്തവ സഭകൾ ഏകമനസ്സോടെ സമ്മതിച്ചെങ്കിലും മുസ്സീം സംഘടനകൾ ചർച്ചയ്ക്ക് പോലും തയ്യാറാകുന്നില്ല; ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ ഇറങ്ങിപ്പുറപ്പെട്ട മോദി സർക്കാറിന് തുടക്കത്തിലേ തിരിച്ചടി; നിങ്ങൾ അനുകൂലിച്ചാലും പ്രതികൂലിച്ചാലും ഈ ലിങ്കിൽ ക്ലിക് ചെയ്ത് നിങ്ങളുടെ അഭിപ്രായം അറിയിക്കുക

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഒരു രാജ്യം ഒരു നിയമം എന്ന കാര്യത്തിലേക്കായി മുന്നോട്ടു പോകുകയാണ് കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാർ. അതിന്റെ ഭാഗമായി ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിച്ച സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയിരിക്കിക്കയാണ് മുസ്ലിം ലംഘടനകൾ. ക്രൈസ്തവ സംഘടനകൾ ഏകമനസ്സോടെ സമ്മതിച്ചെങ്കിലും മുസ്ലിം സംഘടനകൾ ചർച്ചക്ക് പോലും തയ്യാറാകാതെ മുഖം തിരിഞ്ഞു നിന്നതോടെ മോദി സർക്കാറിന് കനത് തിരിച്ചടിയാണ് ഏൽക്കേണ്ടി വന്നത്. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര നിയമ കമ്മീഷൻ പുറത്തിറക്കിയ ചോദ്യാവലിക്കെതിരെ തന്നെ രംഗത്തെത്തിയിരിക്കയാണ് മുസ്ലിം സംഘടനകൾ. ചോദ്യാവലി റക്കാക്കണമെന്ന ആവശ്യവുമായി മുസ്ലിം വ്യക്തി നിയമബോർഡ് വാർത്താസമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു. ഏക സിവിൽകോഡ് രാജ്യത്തിന് ഗുണകരമല്ല. ഇന്ത്യയിൽ നിരവധി സംസ്‌കാരങ്ങളുണ്ട് അവ ബഹുമാനിക്കേണ്ടതാണെന്നും ബോർഡ് വ്യക്തമാക്കി.

ഓരോരുത്തരുടെയും മതത്തിനനുസരിച്ച് അവരെ ജീവിക്കാൻ അനുവദിക്കണം. അമേരിക്കയിലുള്ളവരെല്ലാം അവരുടെ വ്യക്തി നിയമങ്ങൾക്കനുസരിച്ചും സ്വത്വമനുസരിച്ചുമാണ് ജീവിക്കുന്നത്. ഇക്കാര്യത്തിൽ നമ്മുടെ രാജ്യം എന്തുകൊണ്ടാണ് അമേരിക്കയെ പിന്തുടരാത്തതെന്നും മുസ്ലിം വ്യക്തി നിയമ ബോർഡ് ജനറൽ സെക്രട്ടറി വലി റഹ്മാനി പറഞ്ഞു. മുസ്ലിംകളും സ്വാതന്ത്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. എന്നാൽ ഇക്കാര്യം വിലകുറച്ചാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമന കമ്മീഷൻ നിയമവിരുദ്ധമായാണ് കാര്യങ്ങൾ ചെയ്യുന്നത്. അതിനാൽ തന്നെ ചോദ്യാവലി ബഹിഷ്‌കരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈവിധ്യങ്ങൾ നിറത്തിലാക്കാനുള്ള സർക്കാറിന്റെ ഏജന്റായി പ്രവർത്തിക്കുകയാണ് നിയമ കമീഷനെന്നും വലി റഹ്മാനി കുറ്റപ്പെടുത്തി. എല്ലാറ്റിനും അമേരിക്കയിലേക്ക് നോക്കുന്ന മോദി സർക്കാർ വ്യക്തിനിയമ സ്വാതന്ത്ര്യം അനുവദിക്കുന്ന കാര്യത്തിൽ അമേരിക്കയെ കണ്ടുപഠിക്കാത്തതെന്താണെന്ന് വലി റഹ്മാനി ചോദിച്ചു. ഏക സിവിൽകോഡ് ഒരിക്കലും നടപ്പാക്കാൻ കഴിയില്‌ളെന്ന് കോൺഗ്രസ് നേതാവും മുൻ നിയമമന്ത്രിയുമായ വീരപ്പ മൊയ്‌ലി അഭിപ്രായപ്പെട്ടു. മോദി സർക്കാർ ഇതിലൂടെ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണിതെന്ന് ജനതാദൾയു നേതാവ് അലി അൻവർ പ്രതികരിച്ചു. എല്ലാവർക്കും ഒരു നിയമം അടിച്ചേൽപിച്ച് സാംസ്‌കാരിക വൈവിധ്യം ഇല്ലാതാക്കാനുള്ള നീക്കം ഇന്ത്യയിൽ നടക്കില്‌ളെന്ന് മജ്‌ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ് മൗലാന അസദുദ്ദീൻ ഉവൈസി പറഞ്ഞു.

അതേസമയം എതിർപ്പ് ഉയരുമ്പോൾ തന്നെയും ഏക സിവിൽകോഡ് ദേശീയതലത്തിൽ രാഷ്ട്രീയ വിവാദമായി മാറുകയാണ്. മുസ്ലിം സംഘടനകൾക്കു പിറകെ പ്രതിപക്ഷ കക്ഷികൾ ഏക സിവിൽകോഡിനെതിരെ രംഗത്തിറങ്ങിയപ്പോൾ പുരോഗമന സമൂഹത്തിലേക്കുള്ള ചുവടുവെപ്പായി ബിജെപി കമ്മിഷൻ നടപടിയെ വിശേഷിപ്പിച്ചു.

അതേസമയം, ദേശീയ നിയമ കമ്മിഷൻ പുറത്തിറക്കിയ ചോദ്യാവലി രാജ്യത്ത് ഏക സിവിൽകോഡ് നടപ്പാക്കാനുള്ള ആദ്യ നടപടിയാണെന്ന് ബിജെപി കേന്ദ്രങ്ങൾ അറിയിച്ചു. നിയമ കമ്മിഷൻ ഇപ്പോൾ തുടങ്ങിയ നടപടി ഏക സിവിൽകോഡ് നടപ്പാക്കുകയെന്ന കേന്ദ്ര സർക്കാറിന്റെ നയത്തിന്റെ ഭാഗമാണെന്നും എന്നാൽ വിഷയത്തിൽ പാർട്ടി ഇപ്പോൾ നിലപാട് പരസ്യമാക്കിയിട്ടില്‌ളെന്നും പ്രമുഖ ബിജെപി നേതാവ് പറഞ്ഞു. അതേസമയം, മുത്തലാഖ് കേസിൽ പാർട്ടി നിലപാടാണ് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചതെന്ന് ബിജെപി അഖിലേന്ത്യാ അധ്യക്ഷൻ അമിത് ഷാ വ്യക്തമാക്കി.

ഏക സിവിൽകോഡിനെയും മുത്തലാഖിനെയും ഒന്നായി കാണരുതെന്നും അമിത് ഷാ പറഞ്ഞു. മുത്തലാഖ് വിഷയം സുപ്രീംകോടതിയിലാണ്. കീഴ്‌കോടതികളിൽനിന്ന് കേസ് ജയിച്ചും തോറ്റും അത് സുപ്രീംകോടതിയിലത്തെിയതാണ്. അല്ലാതെ പാർട്ടി അജണ്ട നടപ്പാക്കിയതല്ല. മുത്തലാഖ് കേസിൽ സുപ്രീംകോടതി അഭിപ്രായം തേടിയപ്പോൾ പാർട്ടിയുടെ നിലപാടാണ് കേന്ദ്ര സർക്കാർ സത്യവാങ്മൂലമായി സമർപ്പിച്ചത്. മൂന്നുനാല് മന്ത്രാലയങ്ങൾ കൂടിയാലോചിച്ച് എടുത്ത തീരുമാനമാണിതെന്നും അമിത് ഷാ പറഞ്ഞു. മുസ്ലിം വ്യക്തിനിയമ ബോർഡിന് എത്ര കാലം മുഖ്യധാരയിൽനിന്ന് മാറിനിൽക്കാൻ കഴിയുമെന്ന് ചോദിച്ച ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് അവർ ഏക സിവിൽകോഡിനെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ടു.

ഏകസിവിൽ കോഡിന്റെ കാര്യത്തിൽ പൊതുജനാഭിപ്രായം തേടിയ നിയമ കമ്മിഷൻ 16 ചോദ്യങ്ങളാണ് മുന്നോട്ടു വച്ചിരിക്കുന്നത്. ഇന്ത്യയിൽ ഏകസിവിൽ കോഡ് നടപ്പാക്കാൻ സർക്കാറിന് ശ്രമിക്കാമെന്ന് ഭരണഘടനയുടെ 44ാം അനുഛേദം പറയുന്നുവെന്നിരിക്കേ, ഈ വിഷയത്തിൽ തുടർ നടപടി ആവശ്യമാണെന്ന് കരുതുന്നുണ്ടോ? വിവിധ സമുദായങ്ങൾക്ക് വ്യക്തിനിയമങ്ങളും കീഴ്‌വഴക്കങ്ങളും ഉണ്ടെന്നിരിക്കേ, വിവാഹം, വിവാഹ മോചനം, ദത്തെടുക്കൽ, ജീവനാംശം, പിന്തുടർന്ന തുടങ്ങിയ വിഷയങ്ങൾ ഏകസിവിൽ കോഡിന്റെ പരിധിയിൽ വരേണ്ടതുണ്ടോ? നിലവിലെ വ്യക്തിനിയമങ്ങളും കീഴ്‌വഴക്കങ്ങളും ജനങ്ങൾക്ക് പ്രയോജനപ്രദമായ വിധത്തിൽ ചിട്ടപ്പെടുത്തണമെന്ന് കരുതുന്നുണ്ടോ? വ്യക്തിനിയമങ്ങൾ സംയോജിപ്പിക്കുന്നതു വഴി ലിംഗസമത്വം ഉറപ്പു വരുത്താമെന്ന് കരുതുന്നുണ്ടോ? ഏക സിവിൽ കോഡ് ഐശ്ചികമാകേണ്ടതുണ്ടോ?ബഹുഭാര്യാത്വവും സമാനമായ രീതികളും നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യേണ്ടതുണ്ടോ?മുത്ത്വലാഖ് പൂർണമായി നിരോധിക്കുകയോ, നിലനിർത്തുകയോ, ഭേദഗതിയോടെ നിലനിർത്തുകയോ വേണ്ടതുണ്ടോ?ഹിന്ദു സ്ത്രീകൾക്ക് സ്വത്തിൽ കൂടുതൽ അവകാശം ഉറപ്പു വരുത്തുന്നതിന് നടപടി എടുക്കേണ്ടതുണ്ടോ? വിവാഹമോചനം ഉറപ്പിക്കാൻ രണ്ടുവർഷ സമയം നൽകുന്നത് ക്രിസ്ത്യൻ വനിതകൾക്ക് തുല്യതക്കുള്ള അവകാശത്തിന്റെ ലംഘനമായി കാണുന്നുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ്? നിയമ കമ്മീഷൻ മുന്നോട്ടുവച്ചിരിക്കുന്നത്?.

ഇക്കാര്യങ്ങളിൽ 45 ദിവസത്തിനകം അഭിപ്രായം അറിയിക്കാനാണ് നിയമകമ്മിഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. മതസംഘടനകൾ, സാമൂഹിക സംഘങ്ങൾ, ന്യൂനപക്ഷ വിഭാഗങ്ങൾ, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, പൊതുസമൂഹ സംരംഭകർ, സർക്കാർ ഏജൻസികൾ, എന്നിവർക്ക് അഭിപ്രായം അറിയിക്കാം. ഇതിന്റെ അടിസ്ഥാനത്തിൽ ഭാവി കൂടിക്കാഴ്ചകൾ നടക്കും.

ഏക സിവിൽകോഡ് നിയമ കമ്മിഷൻ ഉന്നയിക്കുന്ന വിഷയങ്ങൾ

ഏക സിവിൽകോഡിന്റെ കാര്യത്തിൽ പൊതുജനാഭിപ്രായം തേടിയ നിയമ കമ്മിഷൻ 16 ചോദ്യങ്ങളാണ് മുന്നോട്ടുവച്ചിരിക്കുന്നത്.
ഇന്ത്യയിൽ ഏക സിവിൽകോഡ് നടപ്പാക്കാൻ സർക്കാറിന് ശ്രമിക്കാമെന്ന് ഭരണഘടനയുടെ 44ാം അനുച്ഛേദം പറയുന്നുവെന്നിരിക്കെ ഈ വിഷയത്തിൽ തുടർനടപടി ആവശ്യമാണെന്ന് കരുതുന്നുണ്ടോ?
വിവിധ സമുദായങ്ങൾക്ക് വ്യക്തിനിയമങ്ങളും കീഴ്‌വഴക്കങ്ങളും ഉണ്ടെന്നിരിക്കെ വിവാഹം, വിവാഹ മോചനം, ദത്തെടുക്കൽ, ജീവനാംശം, പിന്തുടർച്ച തുടങ്ങിയ വിഷയങ്ങൾ ഏക സിവിൽകോഡിന്റെ പരിധിയിൽ വരേണ്ടതുണ്ടോ?
നിലവിലെ വ്യക്തിനിയമങ്ങളും കീഴ്‌വഴക്കങ്ങളും ജനത്തിന് പ്രയോജനപ്രദമായ വിധത്തിൽ ചിട്ടപ്പെടുത്തണമെന്ന് കരുതുന്നുണ്ടോ?
വ്യക്തിനിയമങ്ങൾ സംയോജിപ്പിക്കുന്നതുവഴി ലിംഗസമത്വം ഉറപ്പുവരുത്താമെന്ന് കരുതുന്നുണ്ടോ?
ഏക സിവിൽകോഡ് ഐച്ഛികമാക്കേണ്ടതുണ്ടോ?
ബഹുഭാര്യത്വവും സമാനമായരീതികളും നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യേണ്ടതുണ്ടോ?
മുത്തലാഖ് പൂർണമായി നിരോധിക്കുകയോ നിലനിർത്തുകയോ ഭേദഗതിയോടെ നിലനിർത്തുകയോ വേണ്ടതുണ്ടോ?
ഹിന്ദു സ്ത്രീകൾക്ക് സ്വത്തിൽ കൂടുതൽ അവകാശം ഉറപ്പുവരുത്തുന്നതിന് നടപടി എടുക്കേണ്ടതുണ്ടോ?
വിവാഹമോചനം ഉറപ്പിക്കാൻ രണ്ടുവർഷ സമയം നൽകുന്നത് ക്രിസ്ത്യൻ വനിതകൾക്ക് തുല്യതക്കുള്ള അവകാശത്തിന്റെ ലംഘനമായി കാണുന്നുണ്ടോ?
എല്ലാ വ്യക്തിനിയമങ്ങൾക്കും ഏകീകൃത വിവാഹ സമ്മതപ്രായം വേണമെന്ന് കരുതുന്നുണ്ടോ?
എല്ലാ സമുദായങ്ങൾക്കും വിവാഹമോചനത്തിന് പൊതുവായ കാരണം ഉണ്ടായിരിക്കണമെന്ന് കരുതുന്നുണ്ടോ?
വിവാഹ മോചനം നേടുന്ന സ്ത്രീക്ക് ജീവനാംശം നിഷേധിക്കപ്പെടുന്ന പ്രശ്‌നം പരിഹരിക്കാൻ ഏക സിവിൽകോഡ് സഹായിക്കുമോ?
വിവാഹ രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നത് എങ്ങനെ നടപ്പാക്കാം?
ഭിന്ന ജാതിസമുദായങ്ങളിൽപെടുന്ന ദമ്പതികളുടെ സംരക്ഷണത്തിന് എന്തെല്ലാം നടപടി എടുക്കണം?
മതസ്വാതന്ത്ര്യത്തിനുള്ള വ്യക്തിയുടെ അവകാശം ഹനിക്കുന്നതാണ് ഏക സിവിൽ കോഡ് എന്ന് കരുതുന്നുണ്ടോ?
വ്യക്തിനിയമങ്ങൾ ഏകീകരിക്കുന്നതിലേക്ക് സമൂഹത്തെ ബോധവത്കരിക്കാൻ എന്തൊക്കെ നടപടികൾ ആവശ്യമുണ്ട്?
ഇക്കാര്യങ്ങളിൽ 45 ദിവസത്തിനകം അഭിപ്രായം അറിയിക്കാനാണ് നിയമകമ്മിഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. മതസംഘടനകൾ, സാമൂഹിക സംഘങ്ങൾ, ന്യൂനപക്ഷ വിഭാഗങ്ങൾ, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, പൊതുസമൂഹ സംരംഭകർ, സർക്കാർ ഏജൻസികൾ എന്നിവർക്ക് അഭിപ്രായം അറിയിക്കാം. ഇതിന്റെ അടിസ്ഥാനത്തിൽ ഭാവി കൂടിക്കാഴ്ചകൾ നടക്കും. 

അയക്കേണ്ട തപാൽ വിലാസം

Law Commission of India
14th Floor, H.T. House,
Kasturba Gandhi marg,
New Delhi-110001

ഇമയ്ൽ വഴി അഭിപ്രായം അറിയിക്കാൻ: [email protected]

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP