Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പച്ചിലയിൽ നിന്നും പെട്രോൾ ഉണ്ടാക്കാമെന്ന് പറഞ്ഞു രാമർ അടിച്ചുമാറ്റിയത് കോടികൾ; കേട്ടപാതി കേൾക്കാതെ പാതി ഗ്രാൻഡ് നൽകി കരുണാനിധി സർക്കാർ; പച്ചില പെട്രോൾ വിറ്റ് ഇന്ത്യ അമേരിക്കയെ കടത്തിവെട്ടുന്ന സമ്പന്ന രാജ്യമാകുന്നത് സ്വപ്‌നം കണ്ട ഇന്ത്യക്കാർ വിഡ്ഡികളായി; രാമർ പിള്ളയും ഭാര്യയും അകത്തായപ്പോൾ നാണം കെടുന്നത് ഇന്ത്യതന്നെ

പച്ചിലയിൽ നിന്നും പെട്രോൾ ഉണ്ടാക്കാമെന്ന് പറഞ്ഞു രാമർ അടിച്ചുമാറ്റിയത് കോടികൾ; കേട്ടപാതി കേൾക്കാതെ പാതി ഗ്രാൻഡ് നൽകി കരുണാനിധി സർക്കാർ; പച്ചില പെട്രോൾ വിറ്റ് ഇന്ത്യ അമേരിക്കയെ കടത്തിവെട്ടുന്ന സമ്പന്ന രാജ്യമാകുന്നത് സ്വപ്‌നം കണ്ട ഇന്ത്യക്കാർ വിഡ്ഡികളായി; രാമർ പിള്ളയും ഭാര്യയും അകത്തായപ്പോൾ നാണം കെടുന്നത് ഇന്ത്യതന്നെ

ചെന്നൈ: രാമർ പെട്രോളിനെ കുറിച്ച് ഒരുകാലത്തെ ഇന്ത്യയിലെ മാദ്ധ്യമങ്ങളിലെല്ലാം വലിയ വാർത്തയായിരുന്നു. അത്ഭുത പെട്രോൾ കണ്ടുപിടിച്ച വ്യക്തിയെന്നായിരുന്നു അന്ന് അദ്ദേഹത്തെ മാദ്ധ്യമങ്ങൾ വിശേഷിപ്പിച്ചത്. യാതൊരു വിധത്തിലുള്ള ശാസ്ത്രീയ അടിത്തറയും പരിശോധനയുമില്ലാതെ ഇതിനെ കണ്ണടച്ച് അന്നത്തെ ഭരണകൂടവും വിശ്വസിച്ചു. ഒടുവിൽ രാമർ പെട്രോൾ വെറും തട്ടിപ്പാണെന്ന് ബോധ്യമാകുമ്പോൾ നാണം കെടുന്നത് ഇന്ത്യ തന്നെയാണ്. പച്ചിലയുടെ പേരിൽ തട്ടിപ്പെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് അന്നത്തെ കരുണാനിധി സർക്കാറിൽ നിന്നും കോടികൾ രാമർ ഗ്രാന്റായി നേടിക്കൊണ്ടു പോയത്. കഴിഞ്ഞ ദിവസമാണ് ഇത് തട്ടിപ്പാണെന്ന് ബോധ്യമായി കോടി രാമർ പിള്ളയെ ശിക്ഷിച്ചത് രാമർപിള്ളയും ഭാര്യയുമടക്കം അഞ്ചു പേർക്കു മൂന്നുവർഷം കഠിനതടവ്.

പച്ചിലകൾ ഉപയോഗിച്ചു പെട്രോൾ ഉൽപാദിപ്പിക്കാനുള്ള മാർഗം കണ്ടുപിടിച്ചുവെന്ന അവകാശവാദവുമായി 1996ലാണു വിരുദുനഗർ രാജപാളയം സ്വദേശിയായ രാമർപിള്ള രംഗത്തെത്തിയത്. എന്നാൽ ഇതു വ്യാജമായിരുന്നുവെന്നും നാഫ്ത പോലുള്ള പെട്രോളിയം ഉൽപന്നങ്ങൾ ഉപയോഗിച്ച് ഇന്ധനമുണ്ടാക്കുകയായിരുന്നുവെന്നുമാണു സിബിഐ കണ്ടെത്തിയത്. 1999-2000 കാലഘട്ടത്തിൽ ഇയാൾ ഈ പച്ചില പെട്രോൾ വിൽപനയിലൂടെ 2.27 കോടി രൂപ തട്ടിച്ചുവെന്നാണു കേസ്.

കേസിൽ രാമർപിള്ള, ഭാര്യ വേണുദേവി, സഹായികളായ എസ്.ചിന്നസാമി, ആർ.രാജശേഖരൻ, എസ്.കെ.ഭരത് എന്നിവർ കുറ്റക്കാരാണെന്നു കണ്ടെത്തിയ എഗ്മൂർ അഡീഷണൽ ചീഫ് മെട്രോപൊലീറ്റൻ മജിസ്‌ട്രേട്ട് ബാലസുബ്രഹ്മണ്യം അഞ്ചു പേർക്കും മൂന്നുവർഷം കഠിനതടവും 6,000 രൂപവീതം പിഴയും ശിക്ഷ വിധിച്ചു. ചില പച്ചിലകളും ഉപ്പ്, സിട്രിക് ആസിഡ് എന്നിവയും ഉപയോഗിച്ചു പെട്രോൾ നിർമ്മിക്കാൻ സാധിക്കുമെന്നായിരുന്നു രാമറുടെ അവകാശവാദം. ശസ്ത്രജ്ഞരടക്കമുള്ളവർക്കു മുൻപാകെ ഇതു വിശദീകരിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇതു രാമർ ജൈവ ഇന്ധനം എന്ന പേരിൽ വിപണിയിലിറക്കി. ഇന്ധന ഔട്ട്‌ലെറ്റുകൾ മുഖേനയായിരുന്ന വിൽപന.

സ്വമേധയാ കേസെടുത്ത സിബിഐ ഇയാളുടെ ചെന്നൈയിലുള്ള വിവിധ ഔട്ട്‌ലെറ്റുകളിൽ നിന്നു 10,000 ലീറ്ററിലേറെ രാമർ പെട്രോൾ പിടിച്ചെടുത്തിരുന്നു. വിദഗ്ധ പരിശോധനയിൽ പെട്രോളിയം ഉൽപന്നങ്ങൾ ഉപയോഗിച്ചു തന്നെയാണ് ഇയാൾ ഇന്ധനം ഉൽപാദിപ്പിക്കുന്നതെന്നു കണ്ടെത്തുകയും ചെയ്തു. ഔട്ട്ലെറ്റ് ഉടമകളിൽ നിന്നു നിക്ഷേപം എന്ന പേരിലും ഇന്ധന വിലയായിട്ടുമാണു പണം തട്ടിയത്. ഏതാനും വർഷം മുൻപു കടൽവെള്ളം ഉപയോഗിച്ച് ഇന്ധനം ഉൽപാദിപ്പിക്കാൻ കഴിയുമെന്ന അവകാശവാദവുമായി എത്തിയ രാമർ കഴിഞ്ഞവർഷം ഹെർബൽ ഹൈഡ്രോകാർബൺ എന്ന പേരിൽ ആ ഉൽപന്നം വിപണിയിൽ ഇറക്കിയിരുന്നു. ലീറ്ററിന് 23 രൂപ നിരക്കിലാണ് ഇതും വിറ്റത്.

സ്വന്തമായി ഉൽപ്പാദിപ്പിച്ച പെട്രോൾ ഉപയോഗിച്ച് പെട്രോളുപയോഗിച്ച് വാഹനങ്ങൾ ഓടിച്ചുകാണിച്ചുകൊണ്ടാണ് രാമർ ജനത്തെ കൈയിലെടുത്തത്. അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയുടെയും നിരവധി ശാസ്ത്രജ്ഞരുടെയും മുന്നിൽ രാമർ ഈ പ്രദർശനങ്ങൾ നടത്തിയിരുന്നു. ചെന്നൈയിൽമാത്രം രാമറും കൂട്ടരും 11 വിൽപ്പനശാലകളാണ് ഈ പെട്രോൾ വിറ്റഴിക്കാനായി തുറന്നത്. ലിറ്ററിന് 15 രൂപ മുതൽ 20 രൂപ വരെയായിരുന്നു നിരക്ക്.

എന്നാൽ, പിന്നീട് ഐ.ഐ.ടി. മദ്രാസിലും ഡെറാഡൂണിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പെട്രോളിയത്തിലും നടത്തിയ പരിശോധനകളിൽ രാമറിന്റെ പെട്രോൾ മണ്ണെണ്ണയും ബെൻസീനും നാഫ്തയുമൊക്കെ കലർത്തിയുണ്ടാക്കിയതാണെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ. രാമറിനും കൂട്ടർക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്തിയത്. പെട്രോൾ നിർമ്മാണത്തിന് ഫാക്ടറിയുണ്ടെന്ന് രാമർ അവകാശപ്പെട്ടിരുന്നെങ്കിലും ആകെയുണ്ടായിരുന്നത് ചെന്നൈയിലെ പല്ലാവരത്ത് ഒരു ഗോഡൗൺ മാത്രമായിരുന്നെന്നും സിബിഐ. കണ്ടെത്

വെറുമൊരു കോടമ്പാക്കത്തുകാരനായ വ്യക്തി യാതൊരു ശാസ്ത്രീയപിൻബലവുമില്ലാത്ത, ഉന്നതവിദ്യാഭ്യാസമില്ലാത്ത, വെറുമൊരു സാധാരണക്കാരൻ കണ്ടുപിടിച്ചു എന്നുപറഞ്ഞപ്പോൾ തന്നെ പലരും സംശയം രേഖപ്പെടുത്തിയിരുന്നു. പിൽക്കാലത്ത് താൻ കണ്ടുപിടിച്ചത് പെട്രോൾ അല്ല ബയോ ഇന്ധനമാണെന്ന് രാമൻ പിള്ള അവകാശപ്പെടുകയും ചെയ്തിരുന്നു.

ഇടയംകുളം കോളനിയിലെ ഏക കോൺക്രീറ്റ് വീടിന്റെ ഭൂഗർഭ അറയിലെ നാലുമീറ്റർ നീളവും രണ്ടര മീറ്റർ വീതിയിലുമുള്ള രഹസ്യമുറിയിൽ ഒരു സ്റ്റൗവും ഇരുമ്പുകുഴലുകളുമുപയോഗിച്ച് രാമർ ലോകത്തെ ഞെട്ടിച്ചത് 1992 നവംബർ 20നാണ്. 'തരാശു' എന്ന തമിഴ് വീക്ക്‌ലിയിലെ എഴുത്തുകാരൻ പിന്നെ സ്വയം വാർത്തയായി. കരിമ്പിൻ പാടങ്ങളും പരുത്തിച്ചെടികളും വിളഞ്ഞ ഇടയംകുളത്തേയ്ക്ക് ബി.ബി.സി. പോലുമെത്തി. രാമർ പശ്ചിമഘട്ടവും കടന്ന് വളർന്നു.ഇടത്തേ കവിളിനരികെ വലിയ മറുകും ഗൂർഖയുടെ ഛായയുമുള്ള ഒരു ചെറുപ്പുക്കാരൻ രാജപാളയത്തുകാരനായിരുന്നു, തമിഴ്‌നാട് സർക്കാരിന്റെ ഔദ്യോഗിക മുദ്രയിലുള്ള ആണ്ടാർ കോവിൽ ഗോപുരം സ്ഥിതി ചെയ്യുന്ന ഇടയംകുളം എന്ന കുഗ്രാമത്തിലുള്ളവൻ. പെട്ടെന്നൊരുനാൾ ലോകത്തിനു മുഴുവൻ ഗൾഫ് രാജ്യങ്ങളെപ്പോലെയായി അയാൾ. എണ്ണയുടെ അക്ഷയഖനി. പച്ചില പെട്രോളിലൂടെ രാമർപിള്ള ഉണ്ടാക്കിയ മൈലേജ് മഹത്തായ കണ്ടുപിടിത്തങ്ങളുടെയത്രയും വലിപ്പമുള്ളതായിരുന്നു.

1992 ൽ പച്ചിലയിൽനിന്നും പെട്രോളിന് സമാനമായ ഇന്ധനം ഉണ്ടാക്കി എന്ന അവകാശവാദവുമായി എത്തിയ രാമർ, ഒരിടവേളക്കു ശേഷം 2006 ഇൽ വീണ്ടും ലോകജനതക്കുമുന്നിലെത്തുകയുമുണ്ടായി. 2006 ഡിസംബർ 31 നകം തന്റെ കണ്ടെത്തലുകൾ അംഗീകരിച്ചില്ലെങ്കിൽ ആത്മാഹുതി ചെയ്യും എന്ന ഭീഷണിയോടെ തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിക്കും ,കേന്ദ്ര ധന മന്ത്രി ചിദംബരത്തിനും കത്തെഴുതിയിരിക്കുകയാണ് എന്നാണ് അന്ന് പത്രമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

പിന്നീട് 2000ൽ കേൾക്കുന്നത്, രാമർ പിള്ള ഉണ്ടാക്കിയ പച്ചിലപെട്രോൾ വെറും രാസമിശ്രിതമാണെന്നും, അതിനു യാതൊരു ശാസ്ത്രീയഅടിത്തറയുമില്ലെന്നും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗെഷൻ കണ്ടുപിടിച്ച് രാമറിനെ അറസ്റ്റ്‌ചെയ്‌തെന്നുമാണ്. വിപണിയിൽ ലഭ്യമായചിലതരം രാസപദാർത്ഥങ്ങൾ ചേർത്തുണ്ടാക്കിയ പച്ചിലപെട്രോൾ എന്ന മിശ്രിതം രാസപരീക്ഷണങ്ങൾക്ക് വിധേയമാക്കുകയും, പെട്രോളോ, അതിനു സമാനമായ ദ്രാവകമോ അല്ലെന്നുതെളിയിക്കപ്പെടുകയും ചെയ്തു. ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജി ശാസ്ത്രീയ അപഗ്രഥനത്തിനുശേഷം പറഞ്ഞ കാര്യങ്ങൾ ഇവയായിരുന്നു. യഥാർത്ഥപെട്രോളുമായോ പെട്രോളിയം പ്രൊഡകറ്റ്മായോ ഇതിനുയാതൊരു ബന്ധവുമില്ല, പച്ചിലപെട്രോൾ എന്ന ദ്രാവകത്തിന് പെട്രോളിന്റെ സവിശേഷതകൾ ഒന്നുമില്ല, നമുക്ക് ലഭിക്കുന്ന പെട്രോൾ സാധാരണഗതിയിൽ കൃത്രിമമായി നിർമ്മിക്കാൻ കഴിയില്ല. ഇതോടെയാണ് രാമർ പെട്രോൾ തട്ടിപ്പാണെന്ന് ബോധ്യമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP