Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

നൃത്ത വിസ്മയങ്ങളുമായി ഡി.ഡി ഡാൻസ് ഫെസ്റ്റ് അരങ്ങ് തകർത്തു

നൃത്ത വിസ്മയങ്ങളുമായി ഡി.ഡി ഡാൻസ് ഫെസ്റ്റ് അരങ്ങ് തകർത്തു

ടൊറോന്റോ : നയന മനോഹരമായ വിസ്മയ ക്കാഴ്ചകളുമായി ഡാൻസിങ് ഡാംസൽസ് സംഘടിപ്പിച്ച ഡാൻസ് ഫെസ്റ്റ് ആയിരങ്ങളുടെ മനം കവർന്നു. സംഘാടക മികവുകൊണ്ടും വൈവിധ്യമാർന്ന അവതരണംകൊണ്ടും ശ്രദ്ധ പിടിച്ചുപറ്റിയ ഈ നൃത്തോത്സവം കാനഡയിലുള്ള ഇന്ത്യൻ സമൂഹത്തിന് ഒരു വേറിട്ട അനുഭവമായി .

ഭരതനാട്യം, കഥക്, കേരളനടനം, ഗർബാ , മോഹിനിയാട്ടം, ബോളിവുഡ് , ഇസ്രയേലി , ബ്രേക്ക് , ഒഡീസി , ലാവണി, തായ് , മെക്‌സിക്കന്, ഹവായ്, അര്‌ജെന്റൈന് ടാന്‌ഗോ, ബാലറ്റ്, ടാപ്പ്, വാക്കിങ്, സാല്‌സ, ജാസ്, ഹിപ്‌ഹോപ്പ്, ബെല്ലി, ഫ്‌ളെമെന്‌ഗോ, ചൈനീസ്, ഐറിഷ് , പോളിഷ് , കൊറിയന്, ലാറ്റിന്, ആഫ്രിക്കന് നൃത്തരൂപങ്ങള് ഒരു വേദിയില് അവതരിപ്പിച്ചുകൊണ്ടുള്ള ഒരു ലോകോത്തര നിലവാരത്തിലുള്ള ഒരു നൃത്തദൃശ്യ വിരുന്നായിരിന്നു ഇത് .

ഓക് വില്ലിലുള്ള 'ദി മീറ്റിങ് ഹൗസിൽ ' നടന്ന വർണ്ണാഭമായ ചടങ്ങിൽ റയെഴ് സണ് യുണിവേഴ്‌സിറ്റി ഡീനും കമ്മുണിട്ടി സർവീസസ് ഫാക്കൽട്ടിയുമായ ഡോ .ഉഷാ ജോർജ് ഡാൻസ് ഫെസ്റ്റിന്റെ സുവനീർ പ്രകാശനം ചെയ്തു. പനോരമ ഇന്ത്യ ചെയർ പേഴ്‌സൻ അനു ശ്രീവാസ്തവ, ഫൊക്കാന പ്രസിഡണ്ട് ജോണ് പി ജോണ്, വിവിധ മലയാളി തമിഴ് തെലുങ്ക് അസ്സോസ്സിയേഷൻ പ്രസിണ്ടന്റുമാർ ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിൽ പെട്ട നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

ലോകമെമ്പാടുമുള്ള 34 വിവിധ നൃത്ത രൂപങ്ങൾ 30 ഡാൻസ് കമ്പനികളിൽ നിന്നായി 300ഓളം പ്രൊഫഷണൽ നർത്തകരെ അണിനിരത്തി മികവുറ്റ രീതിയിൽ അവതരിപ്പിച്ച ഡാൻസിങ് ഡാംസൽസിന് ഇപ്പോൾ അഭിനന്ദന പ്രവാഹമാണ് .വിവിധ സ്ട്രീമിങ് കമ്പനികൾ ഷോയുടെ ത്സമയ സംപ്രേഷണം നടത്തിയിരുന്നു. ഷോയുടെ എഡിറ്റ് ചെയ്യാത്ത വീഡിയോകൾ ഇന്റർനെറ്റിൽ ഇപ്പോൾ ലഭ്യമാണ്. .വിവിധ ഉറവിടങ്ങളിൽനിന്നായി 50,000 ലേറെ ആളുകൾ ഇതിനോടകം ഷോ കണ്ടു കഴിഞ്ഞതായി സംഘാടകർ പറഞ്ഞു.

ടിക്കറ്റ് വില്പനയിലും, ഷോ പ്രമോഷനിലും, സംഘാടനത്തിലും മികവ് കാട്ടിയ ഓർഗനൈസിങ് പാർട്ട്‌നെർ ആദിശങ്കര അക്കാദമി ഓഫ് പെർഫോർമിങ് ആർട്‌സ് ഡയറക്ടർ മാലാ പിഷാരടിയെ പ്‌ളാക്ക് നൽകി ചടങ്ങിൽ ആദരിച്ചു

മിസ്സ് ഇന്ത്യ വേൾഡ് വൈഡ് കാനഡ മിനു ജോസ് , സോണി മാർക്കസ് , സംഗീത രാമചന്ദ്രൻ , ലിസ് കൊച്ചുമ്മൻ എന്നിവരായിരുന്നു അവതാരകർ .കൂടുതല് വിവരങ്ങള്ക്ക് ഡാൻസിങ് ഡാംസൽസ് ഡയറക്ടര്മാരായ മേരി അശോക്(4167886412, സ്വപ്നാ നായര്(4166274975), ലേഖാ രാജീവ്(6478631386), ജോമോള് ജോണ്(4166680653) എന്നിവരുമായി ബന്ധപ്പെടുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP