Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ മുപ്പത്തി ഏഴാം ഭാഗം

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ മുപ്പത്തി ഏഴാം ഭാഗം

ജീ മലയിൽ

ലൂയി തന്നെ പരിഹസിച്ചത് വിനോദിനെ വല്ലാതെ വിഷമിപ്പിച്ചു. അയാൾ വിളിച്ചു പറഞ്ഞതൊക്കെ ഹോസ്റ്റലിൽ പലരും കേട്ടതിനാൽ അവനു അതു അപമാനമായും തോന്നി. അതെപ്പറ്റി ഓര്ക്കുകമ്പോഴൊക്കെ അവന്റെക സിരകൾ വലിഞ്ഞു മുറുകിക്കൊണ്ടിരുന്നു.

തന്റെ ഉള്ളിലെ തീ അണയ്ക്കാൻ അവൻ ആ കാര്യം തമ്പാനുമായി സംസാരിച്ചു.

''നീ അത് മറന്നു കളയണം. അല്ലാതെ അതു മനസ്സിലിട്ടുകൊണ്ടു നടന്നാൽ ആരോഗ്യം നഷ്ടപ്പെടുന്നത് നിനക്കു തന്നെയായിരിക്കും'' തമ്പാൻ ഓര്മ്മിനപ്പിച്ചു.

എങ്കിലും ആ സംഭവം വിനോദിനു മറക്കാൻ സാധിച്ചില്ല. അവനിലെ തീ അണഞ്ഞതുമില്ല. അത് അവനെ നൊമ്പരപ്പെടുത്തി കൊണ്ടേയിരുന്നു.

പിറ്റേ ദിവസം ആയിട്ടും ആ നൊമ്പരം മാറിയില്ല.

ലൂയി ഒരു നിസ്സാര ദുഷ്ടനല്ല. കൊടും ക്രൂരത നിറഞ്ഞ ദുഷ്ടമൃഗം തന്നെയാണ് എന്ന് അവന്റെ. മനസ്സു മന്ത്രിച്ചു. അവനെപ്പോലെ ഒരുവനു ജന്മം കൊടുത്ത ഗര്ഭീപാത്രവും അവന്റെറ ജീവനു കാരണവുമായിത്തീർന്ന ബീജവും ശപിക്കപ്പെട്ടത്. അവനെപ്പോലെ ഒരു ദുഷ്ടൻ എപ്പോഴും തന്റെു ദുഷ്ടതയ്ക്കു പുതുവഴികൾ തേടുന്നു. അതു ചിന്താ മണ്ഡലത്തിൽ കണ്ടെത്തി അതിൽ ദൃഷ്ടി ഉറപ്പിച്ചുകൊണ്ട് അതിലേക്കു ചരിക്കുന്നു. അത് അവനെ ആ പ്രവൃത്തിയിൽ കൊണ്ട് എത്തിച്ച് അവന്റെച സ്വഭാവമായിപ്രതിഫലിപ്പിക്കുന്നു.

ദുഷ്ടന്റെവ ചിന്താമണ്ഡലം വൈകൃതങ്ങളും തിന്മകളും നിറഞ്ഞഒരു കുംഭമായി പരിണമിച്ചതാണ്. മലിനമായ അവന്റെഭ ചിന്താശക്തി ഏതു വൈകൃതത്തെയും ദുഷ്പ്രവൃത്തിയെയും പരിപോഷിപ്പിക്കുന്നതാണ്. അത് അവനെ ഉന്മാദാവസ്ഥയിൽ കൊണ്ടെത്തിക്കുകയും അതിൽഅവൻ മുങ്ങിത്തുടിച്ചു രസിക്കുകയും ചെയ്യുന്നു.വായിലൂടെ ഭക്ഷിക്കരുതാത്ത വിസര്ജ്ജ്യ വസ്തുവിനെവായിലൂടെ ഭക്ഷിക്കുകയും വായിലൂടെ ഭക്ഷിക്കേണ്ടതിനെ അതിലൂടെ പുറന്തള്ളുകയും ചെയ്യുന്നു. ഉള്‌ക്കൊകള്ളേണ്ടതിനെ പുറന്തള്ളുകയും പുറന്തള്ളേണ്ടതിനെ ഉള്‌ക്കൊ്ള്ളുകയും ചെയ്യുന്നു. അടയ്‌ക്കേണ്ട ഭാഗത്തു തുറക്കുകയും തുറക്കേണ്ട ഭാഗത്തു അടയ്ക്കുകയും ചെയ്യുന്നു. പ്രകൃതിക്കു വിരുദ്ധമായതെല്ലാം അവനു പ്രിയമാകുന്നു.

അവന്റെക മസ്തിഷ്‌കവും ശിരസ്സാകമാനവും മലിനവും ദുര്ഗാന്ധപൂരിതവുമത്രേ.അവന്റെ ബുദ്ധിയും ചിന്താശക്തിയും തീയിക്കു വേണ്ടി ഒരുക്കപ്പെട്ടതത്രേ. ശരീരം നല്കിയവന് ഒരു നിമിഷം കൊണ്ട് അതു ഇല്ലതാക്കുവാനും കഴിയുമെന്ന് അവൻ ചിന്തിക്കാറില്ല. അതിനാൽ അവനു അതേപ്പറ്റി ഭയമോ ഉല്ക്ക്ണ്ഠയോയില്ല.എങ്കിലും അവനും ജീവിക്കാനൊരു സമയം നിശ്ചയിക്കപ്പെട്ടിരിക്കുന്നു. ആ സമയത്ത് അവന്റെ് കൈയിൽ പെട്ടുപോകുന്ന നിസ്സഹായരും അശരണരുമായ അശക്തർ വീര്പ്പു മുട്ടുന്നു.

ലൂയി എന്ന ദുഷ്ടനേക്കാൾ ലൂയി എന്ന ദുഷ്ടമൃഗത്തെയാണ് സൂക്ഷിക്കേണ്ടതും ഭയപ്പെടേണ്ടതും..

നിനക്കുള്ളത് എന്ത്? അത് എത്രനാൾ? ജയിച്ചവൻ എക്കാലവും ജയിച്ചു നില്ക്കുമെന്നും തന്നെ തോല്പി ക്കാൻ ആരുമില്ലെന്നും ചിന്തിച്ചു നടക്കുന്നതു പോലെയാണ് ലൂയിയും ചിന്തിക്കുന്നത്...

ഹേ...ദുഷ്ടാ....നിനക്കായി കാലം കരുതി വച്ചിരിക്കുന്നത് എന്താവും?

അന്നു വൈകുന്നേരം വിനോദ് തമ്പാനെയും കൂട്ടി നടക്കാനിറങ്ങി.

വളരെ നേരം അവർ ഒന്നും സംസാരിച്ചില്ല. മൗനത്തെ തുടച്ചു നീക്കാനെന്ന വണ്ണം തമ്പാൻ ചോദിച്ചു. ''ലൂയിയെയും മാഷിനെയും പോലുള്ള ദുഷ്ടന്മാർ എഞ്ചിനീയറിങ് കോളേജുകളിൽ ഉണ്ടാകുന്നത് എന്തു കൊണ്ടാണ്?''

''എന്തു കൊണ്ടാണ്?''

''ആര്ക്കും റാഗിങ് എന്ന വിഷം ചീറ്റുന്ന അതിക്രമത്തെപ്പറ്റി അറിയേണ്ടാ. അതുവര്ഷ്ങ്ങളായി എല്ലാ പ്രൊഫഷണൽ കോളേജുകളിലും നടന്നു കൊണ്ടിരിക്കുന്നു. പക്ഷേ ആരും അതിൽ ഇടപെടുന്നില്ല. അധികാരികൾ കണ്ണടയ്ക്കുന്നു. ഹോസ്റ്റൽ വാര്ഡടന്മാർ നിസ്സഹായരായി നോക്കി നില്ക്കുന്നു. വാര്ത്താ ദിനപ്പത്രങ്ങൾ ഉപരിപ്ലവമായ കാര്യങ്ങൾ മാത്രം പത്രങ്ങളിൽ കൊടുക്കുന്നു. അത് വായിച്ചാൽ ജനങ്ങള്ക്ക്ക അതേപ്പറ്റി കാര്യമായി ഒന്നും മനസ്സിലാകാറില്ല. അതിനാൽ റാഗിങ് ഒരു പിള്ളേരു കളിയായി മാത്രം ജനങ്ങൾ കാണുന്നു.''

''അതു ശരിയാ.'' വിനോദും സമ്മതിച്ചു. ''നമ്മൾ ഇവിടെ വരുമ്പോൾ നമുക്കോ നമ്മുടെ മാതാപിതാക്കള്‌ക്കോന റാഗിംഗിനെപ്പറ്റി എന്തറിയാമായിരുന്നു? അതു കുട്ടികളുടെ ഇടയിലെ വെറും കളിയാക്കലും നേരമ്പോക്കും എന്നു മാത്രം കേട്ടിട്ടുണ്ട്. റാഗിങ് അനുഭവിക്കുന്ന കുട്ടികൾ ധൈര്യശാലികൾ ആയി മാറുമെന്നും അവരുടെ ലജ്ജാശീലവും നാണവും മാറുമെന്നും റാഗിങ് വീരന്മാർ പറഞ്ഞു നടന്നത് ജനങ്ങളും വിശ്വസിച്ചുകൊണ്ടിരുന്നു?

''അതിൽ ഒരു കാര്യം ശരിയാണ്. നാണം മാറിയിട്ടുണ്ട്. എത്ര പേരുടെ മുമ്പിലാ തുണിയില്ലാതെ നില്‌ക്കേണ്ടി വന്നിട്ടുള്ളത്. പിന്നെ ധൈര്യശാലികൾ ആയില്ലെങ്കിലും മിക്കവരും നല്ല ഒന്നാംതരം ഭീരുക്കൾ ആയിട്ടുണ്ട്. അല്ലേ?''

''കേള്ക്കാ ൻ കാതിനു ഇമ്പമുള്ള,കാണാൻ സൗന്ദര്യമുള്ള, ശരീരത്തിനു സുഖമുള്ള കാര്യങ്ങൾ മതി ജനങ്ങള്ക്ക്. ജീവിതത്തിൽ മനുഷ്യർ അനുഭവിക്കുന്ന പച്ചയായ ജീവിതസത്യങ്ങൾ അറിയാൻ ആര്ക്കും താല്പര്യമില്ല. മറ്റുള്ള മനുഷ്യരുടെ തീവ്രവും തിക്തവുമായ അനുഭവങ്ങൾ നമുക്കു വഴികാട്ടിയാണ്. നാം ആ അനുഭവങ്ങളിലൂടെ കടന്നു പോയി കഷ്ടത അനുഭവിക്കാതെ അവയെപ്പറ്റി അറിയാനുള്ള വഴിയാണ് നമ്മുടെ മുമ്പിൽ തുറന്നു കിട്ടുന്നത്. അവരുടെ അനുഭവം കേള്ക്കുിമ്പോൾ അല്ലെങ്കിൽ വായിക്കുമ്പോൾ അതു നെഗറ്റീവ് ചിന്തകൾ ഉണ്ടാക്കും എന്നു ചിലർ പറയുന്നതു പോലെ പറയാതെ, ആ ജീവിതാനുഭാവങ്ങളിൽ നിന്നും നല്ലൊരു പാഠം ഗ്രഹിക്കാനുണ്ട് എന്നു മനസ്സിലാക്കിയാൽ അവ നെഗറ്റീവ് ചിന്തകള്ക്കു പകരം പോസിറ്റീവ് ചിന്തകൾ നമ്മിൽ ഉണ്ടാക്കും. അവ നമ്മുടെയും ജീവിതാനുഭവങ്ങൾ ആണെന്ന തോന്നലുണ്ടാക്കി നമ്മെയും ഭാവിയിൽ സുരക്ഷിതമായി വഴികാട്ടി നടത്തും. നമ്മുടെ ജീവിതത്തിനു കൂടുതൽ സുരക്ഷിതപാത കാണിക്കുന്ന പോസിറ്റീവ് ചിന്തകൾ അവ നല്കും.

കൊടും വളവുള്ള ഭാഗത്ത് അപകടം ഉണ്ടാകാതിരിക്കാനുള്ള മുന്നറിയിപ്പു ബോര്ഡുക വച്ചാൽ അവിടെ അപകടം ഉണ്ടാകും എന്ന നെഗറ്റീവ് ചിന്തയാണോ അതോ അപകടം ഉള്ള സ്ഥലമാണ്, സൂക്ഷിച്ചു പോകുക എന്ന പോസിറ്റീവ് ചിന്തയാണോ ഉണ്ടാക്കുന്നത്, അഥവാ ഉണ്ടാകേണ്ടത്? നീ തന്നെ പറയ്''

''അപകടം മുന്കൂട്ടി അറിയേണ്ട ആവശ്യമില്ല എന്ന ചിന്തയോടെ എരിഞ്ഞടങ്ങാൻ തീയിലേക്കു പറക്കുന്ന നാശത്തിന്റെ് സന്തതികള്ക്ക് നെഗറ്റീവ് ചിന്തയും അപകടം ഉള്ള സ്ഥലത്ത് കൂടുതൽ ശ്രദ്ധിക്കുകയും സൂക്ഷിക്കുകയും വേണം എന്നു ചിന്തിക്കുന്ന നല്ലത് ആഗ്രഹിക്കുന്ന മക്കള്ക്ക് പോസിറ്റീവ് ചിന്തയും ഉണ്ടാക്കും.''

''ആണല്ലോ? അതു തന്നെയാ ഞാനും പറയാൻ ആഗ്രഹിക്കുന്നത്. ജീവിതപാതയിൽ എവിടെയെല്ലാം അപകടം ഒളിഞ്ഞിരിക്കുന്നു, എവിടെയെല്ലാം നാശവും തകര്ച്ച്യുമുണ്ട് എന്നൊക്കെ പറഞ്ഞു തരുന്നവർ പോസിറ്റീവ് ചിന്ത വിതക്കുന്നവരാ...അല്ലാതെ നെഗറ്റീവ് ചിന്ത ഉണ്ടാക്കുന്നു എന്നു പറഞ്ഞ് അവരെ ഒഴിവാക്കുകയല്ല വേണ്ടത്. അവരാണ് സമൂഹത്തിൽ മൂല്യാധിഷ്ഠിതമായ പോസിറ്റീവ് ചിന്തയുടെ വിത്തു വിതക്കുന്നവർ. മനുഷ്യജീവിതത്തിനു കൂടുതൽ പ്രയോജനപ്രദമായ ചിന്ത വളര്ത്തുടന്നവർ. 

ജീവിതത്തിൽ വിജയിച്ചവരുടെ ജീവചരിത്രത്തേക്കാൾ ജീവിതത്തിൽ പരാജയപ്പെട്ടവരുടെ ജീവചരിത്രം മനുഷ്യര്ക്കു കൂടുതൽ പ്രയോജനം ചെയ്യും. അതിലാണ് അപകടമുണ്ടാക്കുന്ന കൊടുംവളവുകൾ എവിടെയെല്ലാം ഉണ്ടെന്ന ബോര്ഡുരകൾ വച്ചിരിക്കുന്നത്. ജീവിതത്തിൽ വലിയ വിജയം നേടുന്നവർ വളരെ കുറവാണ്. അവർ വിജയിക്കുന്നത് അവരുടെ മാത്രം മിടുക്കു കൊണ്ടല്ല. അവര്ക്കു അതിനുള്ള നേര്വലഴി ആരൊക്കെയോ തുറന്നു കൊടുക്കുന്നതു കൊണ്ടു കൂടിയാണ്. അതിനു നാം ഭാഗ്യം എന്നും ദൈവാനുഗ്രഹം എന്നും മറ്റും വിളിക്കുന്നു. അവരുടെ വിജയഗാഥ വായിച്ചു അവരെപ്പോലെ വിജയിക്കുന്നവർ വളരെ വിരളമാണ്. കാരണം രണ്ടു മനുഷ്യർ ഒരു പോലെയില്ല എന്ന സത്യം പോലെ മറ്റൊരു സത്യമാണ് രണ്ടു വ്യക്തികളുടെ ജീവിതവും ഒരു നാളും ഒരു പോലെ ആകില്ല എന്നതും. ജീവിതത്തിൽ ശരാശരി വിജയം നേടുന്നവരാ കൂടുതലും ഉള്ളത്. അതിനു വിജയമെന്നു പറയാൻ പറ്റില്ല. അവർ ജീവിച്ചു തീര്ത്തു എന്നേ പറയാൻ സാധിക്കുകയുള്ളൂ. എന്നാൽ ജീവിതം വിജയിപ്പിക്കാൻ എത്ര ശ്രമിച്ചിട്ടും വിയര്പ്പ് ഒഴുക്കിയിട്ടും സാധിക്കാതെ പരാജയപ്പെടുന്നവരും തകര്ന്നിടിയുന്നവരും ധാരാളം ഉണ്ട്. ആര്ക്കും അവരെ വേണ്ടാത്തതുകൊണ്ട് അതു നാം അറിയുന്നില്ലെന്നു മാത്രം. അവരുടെ പരാജയം തങ്ങളുടെ കഴിവില്ലായ്മ കൊണ്ടോ അറിവില്ലായ്മ കൊണ്ടോ ആകണമെന്നില്ല. കൊടുംവളവുകളും പ്രതിസന്ധികളും മാത്രമായിരിക്കും അവര്ക്കു ജീവിതമാകെ തുറന്നു കിട്ടുക. അതിലൂടെ പ്രയത്‌നിച്ചു മുന്നേറുക അത്ര എളുപ്പമല്ല. അഥവാ മുന്നേറിയാലും അതു ശരാശരിയിൽ കൂടിയ വിജയം അവര്ക്കു നല്കില്ല.

ഓരോരുത്തരുടെയും ജീവിതം എങ്ങനെയാകണം എന്നു തീരുമാനിക്കുന്ന ഒരു വലിയ ശക്തി നമ്മുടെ മുകളിലുണ്ട്. നമ്മെ സൃഷ്ടിച്ച ആ ശക്തിക്കു കീഴ്‌പ്പെട്ടു ജീവിക്കുന്നവര്ക്ക്‌ന വലിയ വിജയങ്ങൾ കൊയ്യാൻ സാധിക്കുന്നില്ലെങ്കിലും സമാധാനവും സന്തോഷവും കണ്ടെത്താനുള്ള അവസരങ്ങൾ തീര്ച്ച്യായും ലഭിക്കും എന്നത് ഒരു നഗ്‌നസത്യമാത്രേ.''

''ശരിയാ നീ പറയുന്നത്.''

വിനോദ് അപ്പോൾ ചിന്തിക്കുകയായിരുന്നു.'തന്റെണ മാതാപിതാക്കൾ പറഞ്ഞു തന്നിട്ടുള്ള പല ഉപദേശങ്ങളും തമ്പാൻ വേറൊരു വിധത്തിൽ പറയുന്നു എന്നേയുള്ളൂ. മാതാപിതാക്കൾ പറഞ്ഞപ്പോൾ തള്ളിക്കളഞ്ഞ കാര്യങ്ങളാണ് കൂട്ടുകാരന്റെത വായിൽ നിന്നും കേട്ടപ്പോൾ ശരിയെന്നു തോന്നുന്നത്. ജ്ഞാനാധിഷ്ഠിതവും അനുഭവാധിഷ്ഠിതവുമായ കാര്യങ്ങൾ മാതാപിതാക്കൾ ഉപദേശിക്കുമ്പോൾ മനസ്സിലാക്കാത്തവർ അവ കഷ്ടതയിലൂടെ അനുഭവിച്ചു കഴിയുമ്പോൾ മനസ്സിലാക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു.'

തമ്പാൻ തുടര്ന്നു . ''കൗമാരക്കാരെയും യൗവ്വനക്കാരെയും ഒരുപോലെ നശിപ്പിക്കുന്ന റാഗിങ് എന്ന അതിക്രമത്തിൽ നടമാടുന്ന ആന്തരികസത്യങ്ങളോ റാഗിങ് വീരന്മാരായ അതിക്രമക്കാരുടെ വഴിപിഴച്ചു പോയ മനസ്സിന്റെര മാനസികവിശകലനങ്ങളോ എന്തെന്ന് ഒരു സമൂഹവും തിരക്കാറില്ല. റാഗിങ് അനുഭവിക്കുന്നവരിൽ അതുണ്ടാക്കുന്ന മാനസിക തകര്ച്ച കൾ എന്തെന്നും അവര്ക്ക്‌ന അറിയേണ്ടാ.

അവർ ചെന്നെത്തിയിരിക്കുന്നത് വന്യ മൃഗങ്ങൾ നിറഞ്ഞ വനത്തിലോ സംസ്‌കാരമുള്ള നാട്ടിലോ എന്ന് മാതാപിതാക്കൾ പോലും അന്വേഷിക്കാറില്ല. ആരോടും ഒന്നും ചോദിക്കാതെ എല്ലാവരും കണ്ണുമടച്ചു തങ്ങള്ക്കുയ കിട്ടിയ ജീവിതയാത്ര തുടരാൻ ഇഷ്ടപ്പെടുന്നു. അതാണ് ഇന്നത്തെ ആളുകൾ ഇഷ്ടപ്പെടുന്ന ജീവിതം.

ഒന്നും കാണേണ്ടല്ലോ. അതാണ് ഇന്നത്തെ ജീവിത ശൈലി.

ദുരനുഭവങ്ങൾ ഒക്കെ ഏതോ മനുഷ്യര്ക്ക്ത ഉണ്ടായതല്ലേ. ആരാന്റെര അമ്മയ്ക്കു ഭ്രാന്തു പിടിച്ചാൽ അവർ തുണിയുരിയുന്നതു കണ്ടു രസിക്കാൻ ആള്ക്കൂരട്ടമുണ്ടാകും. ആരാന്റെഅ പെണ്ണിന്റെു ബാലല്‌സംകഗം....ആരാന്റെി വീട്ടിലെ അവിഹിത ഗര്ഭം....ഒക്കെ കേള്ക്കാെൻ രസമുള്ള വാര്‌ത്തെകൾ തന്നെ. എല്ലാം ഇരയുടെ കുഴപ്പം കൊണ്ടാണെന്നും 'അതു നിന്റെു വധി... എന്റേ്തല്ല....എന്റെു വിധി അതാവില്ല' എന്നും വിചാരിച്ചു നടക്കുന്നവർ....

അതേപ്പറ്റി ആരെങ്കിലും തുറന്നു പറയുകയോ എഴുതുകയോ ചെയ്താൽ അതു നെഗറ്റീവ് അന്തരീക്ഷം സൃഷ്ടിക്കുന്നു എന്നു പറഞ്ഞു അവരെ അപഹസിക്കുന്നു. .

അത്തരംതെറ്റായ ചിന്തകൾ ലോകവ്യവസ്ഥിതിയുടെ അടിസ്ഥാനമായി തുടരുന്നിടത്തോളം കാലം അതിക്രമങ്ങളും തുടര്ന്നു കൊണ്ടേയിരിക്കും.

അതിനിടയിൽ ആക്രമിക്കുന്നവർ നാള്ക്കു നാൾ കരുത്തും ബലവും പ്രാപിച്ച് സമൂഹത്തെയും സമൂഹ മനസ്സാക്ഷിയെയും വിലക്കു വാങ്ങുകയും ചെയ്യും.''

വിനോദ് അപ്പോൾ ഇടപെട്ടുകൊണ്ടു പറഞ്ഞു.''അതു ഞാൻ മുമ്പു കേട്ടിട്ടുണ്ട്.''

തമ്പാൻ തുടര്ന്നു പറഞ്ഞു. ''കാര്യങ്ങൾ ഗ്രഹിക്കാൻ എല്ലാം അനുഭവിക്കണമോ? ഇരുട്ടിലൂടെ നടന്ന് ക്രൂരമായി ബലാല്‌സംഗം ചെയ്യപ്പെട്ടു തന്നെ ഒരു യുവതി ബലാല്‌സംാഗത്തിന്റെം തിന്മയും ദോഷങ്ങളും മനസ്സിലാക്കണമോ?

അവർ ഇരുട്ടിൽ തപ്പുന്ന ഉള്ളിൽ വെളിച്ചമില്ലാത്ത മക്കൾ. പീഡനം പതിയിരിക്കുന്ന ഇടങ്ങളിൽ ചെന്നു വീണിട്ട് അതിനു വിധി എന്നു പറയുന്ന ഭോഷർ.എപ്പോഴും വീട്ടിൽ കേള്ക്കു ന്ന ഉപദേശങ്ങളാണ്, ആരോടു കൂട്ടു കൂടണം...ആരോടോത്തു നടക്കണം... ആരോടൊപ്പം മുറി പങ്കിടണം....ആരുടെ കൂടെ സഹവസിക്കണം.....എന്നൊക്കെ. ദുഷ്ടനിൽ നിന്ന് അകന്നു നില്ക്കാനും അവന്റെണ വഴിയിൽ നിന്നും ഒഴിഞ്ഞു പോകാനും പറയാൻ എളുപ്പമുള്ള കാര്യമാണ്. പക്ഷേ ദുഷ്ടന്മാരുടെ ഇടയിൽ ജീവിക്കുമ്പോൾ അതെത്ര മാത്രം പ്രവൃത്തിപഥത്തിൽ എത്തിക്കാൻ കഴിയുമെന്നു ചിന്തിച്ചു നോക്കിയിട്ട് ഉപദേശിക്കുന്നവർ വിരളമാണ്. ദുഷ്ടന്റെ് വഴിയിൽ നിന്നു ഒഴിഞ്ഞു മാറി ജീവിക്കണമെങ്കിൽ സ്വന്തം വീടിനു പുറത്തേക്ക് ഇറങ്ങാതെ കഴിയേണ്ടി വരും. അല്ലേ? എന്നാലും ചിലപ്പോൾ സാധിച്ചെന്നു വരില്ല. ദുഷ്ടൻ അവിടെയുമെത്താം.''

തമ്പാൻ നിര്ത്തി യിട്ട് തന്നെ നോക്കുന്നതു കണ്ടു വിനോദ് ഉത്തരം നല്കി. ''അറിയില്ല.''

''ഒന്നും ചെയ്യാതെ വീടിനുള്ളിൽ ജീവിച്ചാലും ജീവിതം പൂമെത്തയാകില്ല. തന്റെയ തലമുറയിൽ വാരിക്കോരി പണം ചെലവഴിച്ചാലും തീരാത്തത്ര പണം കുമിഞ്ഞു കൂടി കിടക്കുമ്പോഴും അതു സാധിക്കണമെന്നില്ല.

അപ്പോഴേക്കും അവർ നടന്ന് കോളേജ് ജംഗ്ഷൻ വരെ എത്തിയിരുന്നു. തിരിഞ്ഞു നടക്കുമ്പോൾ ലേഡീസ് ഹോസ്റ്റലിനു മുമ്പിലൂടെയുള്ള ഇടവഴിയിലൂടെ തങ്ങളുടെ ഹോസ്റ്റലിലേക്കു നടക്കാമെന്ന് അവർ തീരുമാനിച്ചു.

ടാറിട്ട റോഡിൽ നിന്നും ഹോസ്റ്റലിലേക്കുള്ള മണ്പാഹതയിൽ കയറിയപ്പോൾ ആര്ട്‌സ്‌ക കോളേജ് ലേഡീസ് ഹോസ്റ്റലിൽ താമസിക്കുന്ന രണ്ടു പെണ്കുകട്ടികൾ എതിരേ നടന്നു വരുന്നതു കണ്ട് അവർ അവിടെ നിന്നു. ഒരു വശത്തെ കയ്യാലയോടു ചേര്ന്നു് നിന്നുകൊണ്ട് പെണ്കുരട്ടികള്കു് പോകാനായി അവർ വഴിയൊരുക്കി കൊടുത്തു.

പെണ്കുലട്ടികൾ അവരെ തൊടാതെ വീതി കുറഞ്ഞ ആ പാതയുടെ അരികു ചേര്ന്ന് വളരെ ഒതുങ്ങി കടന്നു പോകുമ്പോൾ തമ്പാൻ ആരോടെന്നില്ലാതെ പറഞ്ഞു. ''പൊലീസ് ഔട്ട്.''

അതു കേട്ടു പെണ്കുോട്ടികൾ അവരെ നോക്കി ചിരിച്ചു കൊണ്ടു നടക്കുമ്പോൾ അവർ രണ്ടുപേരും തോളിൽ കൈകൊണ്ടു എന്തോ തപ്പുന്നതു വിനോദ് ശ്രദ്ധിച്ചു. തമ്പാൻ അതു നോക്കി ചിരിച്ചിട്ട് വിനോദിനെ വിളിച്ചുകൊണ്ടു നടന്നു. അവരുടെ ചിരിയുടെ അര്ത്ഥം വിനോദിനു പിടി കിട്ടിയില്ല.

വിനോദ് അവനോടു ചോദിച്ചു. ''നീ പൊലീസ് ഔട്ട് എന്നു പറഞ്ഞപ്പോൾ പെണ്കുകട്ടികൾ അവരുടെ തോളിൽ എന്തോ തപ്പുന്നുണ്ടായിരുന്നല്ലോ. എന്തായിരുന്നു അത്?''

''നീ അതു കേട്ടിട്ടില്ലേ? നിനക്കതറിയില്ലേ? അതു കോളേജ് കുമാരികളുടെ ഇടയിലെ കോഡുഭാഷയാണ്.''

''ഞാൻ കേട്ടിട്ടില്ലല്ലോ. എന്താണ് അതിന്റെത അര്ത്ഥം?''

''ബ്രേസ്സിയറിന്റെട തോളിലെ ഭാഗം ബ്ലൗസിനു വെളിയിലാണെന്ന് പെണ്കുതട്ടികൾ അന്യോന്യം അറിയിക്കുന്നത്‌പൊലീസ് ഔട്ട് എന്ന കോഡുഭാഷ ഉപയോഗിച്ചാണ്. അതു ഞാൻ പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ കേട്ടു മനസ്സിലാക്കിയതാണ്.''

''ചുമ്മാതല്ല അവർ തോളിൽ തപ്പി നോക്കിയത്.''

ലേഡീസ് ഹോസ്റ്റലിനു മുമ്പിലൂടെയുള്ള ഇടവഴിയിൽ എത്തിയപ്പോൾ എന്‌കോിസിൽ താമസിക്കുന്ന കുര്യൻ തങ്ങള്ക്ക്‌ല അഭിമുഖമായി വരുന്നതു കണ്ടു.

അവർ സംസാരം നിര്ത്തിൂ കുര്യന്റെ് മുഖത്തേക്കു നോക്കാതെ മുമ്പോട്ടു നടക്കുമ്പോള്കുകര്യൻ ചോദിക്കുന്നതു കേട്ടു. ''എവിടെ പോയിരുന്നു കുണ്ടന്മാർ രണ്ടും കൂടി?''

അവർ അതു കേള്ക്കാ ത്ത ഭാവത്തിൽ മുമ്പോട്ടു നടന്നു.

അവരുടെ അടുത്ത് എത്താറായപ്പോൾ കുര്യൻ കളിയാക്കി ചോദിച്ചു. ''ഏടോ വിനോദേ..താൻ മാഷിനും ലൂയിക്കും ഒക്കെയേ കൊടുക്കത്തൊള്ളോ? എന്റെള കൈയിലുമുണ്ടെടോ ആ പണിയായുധം.''

വിനോദ് പെട്ടെന്ന് അവിടെ നിന്നു. കൂടെ തമ്പാനും.

കുര്യൻ ഒരുതരം വഷളൻ ചിരിയോടെ നടന്നടുത്തപ്പോൾ വിനോദ് കൈ പൊക്കി കുര്യന്റെു മുഖത്ത് ഒറ്റ ഇടി.

അപ്രതീക്ഷിതമായി കിട്ടിയ ഇടിയിൽ കുര്യൻ കാലു തെറ്റി നിലത്തു വീണു.

''നീ എന്താടാ ചെറ്റേ പറഞ്ഞത്?നീ ആരാണ് ഹേ...? പഠിത്തം കഴിഞ്ഞും നീ വന്നു ഞങ്ങളെയൊക്കെ റാഗ് ചെയ്തതുമല്ല.... ഇപ്പോഴും തീര്ന്നി ല്ലേടാ നിന്റെഴ സൂക്കേടും പൂതിയും? ആരും നിന്നോടു ചോദിക്കാനില്ലെന്നു കരുതിയോടാ തെമ്മാടി ബാസ്റ്റാര്ഡ്''

വിനോദ് തിളച്ചു മറിഞ്ഞുകൊണ്ട് വീണ്ടും ഉരുവിട്ടു. ''റാസ്‌ക്കൽ?''

തലേ ദിവസം ലൂയി തന്നെ അവഹേളിച്ചപ്പോൾ മുതൽ തുടങ്ങിയ മനോവേദന അവനിൽ അപ്പോഴും കത്തുന്നുണ്ടായിരുന്നു. അതിൽ നിന്നും ആശ്വാസം കിട്ടുവാനാണ് തമ്പാനെയും കൂട്ടി നടക്കാൻ ഇറങ്ങിയത്.

''എന്റെയ കൈയിലും ഉണ്ടേ ആ പണിയായുധങ്ങളൊക്കെ. ''എന്റെയ കൈയിലും ഉണ്ടേ ആ പണിയായുധങ്ങളൊക്കെ.വല്ലപ്പോഴും എനിക്കുംതരണേ, ഇത്തിരി പണി.'തന്നെ നോക്കികള്ളച്ചിരിയുമായിവളരെ ലാഘവത്തോടെ പറഞ്ഞിട്ട് നടന്നു നീങ്ങിയ ലൂയിയുടെചിരിയുടെഅലകൾഅപ്പോഴുംകാതിൽവന്നടിക്കുന്നതുപോലെ അവനു അനുഭവപ്പെട്ടു.

കുര്യൻ എഴുന്നേല്ക്കുന്നതിനു മുമ്പേ തമ്പാൻ തിളയ്ക്കുന്ന വിനോദിനെ പിടിച്ചു കൊണ്ടു നടന്നകന്നു.കുര്യൻ എഴുന്നേറ്റു തങ്ങളെ തിരിച്ചടിക്കാൻ വരുമോ എന്ന് ഭയന്നതിനാൽ നടക്കുമ്പോൾ തമ്പാൻ ഇടയ്ക്കിടയ്ക്കു തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. കുര്യൻ എഴുന്നേറ്റു തങ്ങളെ തിരിച്ചടിക്കാൻ വരുമോ എന്ന് ഭയന്നതിനാൽ നടക്കുമ്പോൾ തമ്പാൻ ഇടയ്ക്കിടയ്ക്കു തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. പക്ഷേ അയാൾ എഴുന്നേറ്റ് കിട്ടിയതും വാങ്ങി എതിർദിശയിലേക്കാണു പോയത്.

അതു കണ്ടപ്പോഴാണ് തമ്പാന് ആശ്വാസമായത്.

അവൻ പറഞ്ഞു. ''നമ്മൾ രണ്ടു പേരുണ്ടായതു കൊണ്ടാകും അയാൾ പോയ്ക്കളഞ്ഞത്.അയാൾ എഴുന്നേറ്റു വന്നിട്ട് ഞാൻ ഒരു തിരിച്ചടി പ്രതീക്ഷിച്ചിരുന്നു.''

വിനോദ് ശ്വാസം നേരെ എടുത്തുകൊണ്ടു പറഞ്ഞു. ''അവനെ ഞാൻ തല്ലിയത് എങ്ങനെയെന്ന് എനിക്കറിയില്ല. അവന്റെട ചോദ്യം കേട്ടപ്പോൾ കണ്ണിൽ ഇരുട്ടു കേറുന്ന പോലെ തോന്നി. പിന്നെ നടന്നതെല്ലാം ഞാൻ അറിയാതെ സംഭവിച്ചതാ.''

''സംഭവം അറിയുമ്പോൾ മാഷും സീനിയേഴ്‌സും ഒക്കെ ചോദിക്കാൻ വരുമായിരിക്കും?''

''വന്നാൽ നീ എന്നോടൊപ്പം നില്ക്കണം. അവനെപ്പോലുള്ളവർ ലോഡ്ജുകളിൽ താമസിച്ചു പുതിയ പിള്ളേരെ വഴിതെറ്റിക്കുക മാത്രമല്ല, റാഗിങ് കാലത്തു ദുരുപയോഗം ചെയ്യുകയും ചെയ്യാറുണ്ട്. കുറച്ചു നാളായി അവനോടുള്ള പക എന്റെട മനസ്സിൽ കിടക്കുന്നുണ്ടായിരുന്നു. അതിനു കൂടിയാ ഒന്നു കൊടുത്തത്.''

''കുര്യനും കൂട്ടരും സംഘടിതരാണ്. അവർ ഒന്നിച്ചു വന്നാൽ തല്ലു കൊള്ളുകയേ നിവൃത്തിയുള്ളൂ. നമുക്ക് അപ്പോൾ ഒന്നും ചെയ്യാൻ പറ്റില്ല. കാരണം നമ്മൾ ഒന്നാം വര്ഷ ക്കാർ സംഘടിതരല്ല. അതാണു വ്യത്യാസം. പിന്നെ ഒരു സീനിയറെ തല്ലിയാൽ തെറ്റ് അവരുടെ ഭാഗത്താണെങ്കിലും അവരുടെ അഭിമാനം ഉണരും.  പഠിത്തം നിര്ത്തി പോയ ശശിയുടെ കാര്യം അറിയാമല്ലോ.''

''ഹോസ്റ്റലിൽ ചെന്നാലുടൻ നമ്മുടെ വര്ഷഅക്കാരെ പറഞ്ഞു മനസ്സിലാക്കി അവരുടെ പിന്തുണ വാങ്ങാനും നീ സഹായിക്കണം.

''ഒന്നാം വര്ഷ് വിദ്യാര്ത്ഥിലകൾ ആരും സഹായത്തിനു വരില്ല. അവര്ക്കു അതിനുള്ള ധൈര്യം ആയിട്ടില്ല. അവർ മാനസികമായി ഇപ്പോഴും അടിമത്തത്തിലാണ്. എന്നാലും ശ്രമിച്ചു നോക്കാം.''

കുര്യനെ തല്ലിയതു ചോദിക്കാൻ അന്നു രാത്രിയിൽ ലൂയി കള്ളുകുടിച്ചുലക്കില്ലാതെ ഒറ്റയ്ക്കു വിനോദിന്റെ് മുറിയിൽ എത്തി. വിനോദിനെ ഉറക്കെ അസഭ്യം പറഞ്ഞു കൊണ്ട് ലൂയി അവിടെ തകര്ത്താ ടുമ്പോൾ വിനോദ് എന്തിനും തയ്യാറായി അവിടെ ഉറച്ചു നിന്നു. ലൂയിയുടെ ബഹളം കേട്ടു തമ്പാനും കുറച്ച് ഒന്നാംവര്ഷ് വിദ്യാര്ത്ഥിംകളും അവിടെ എത്തി.

ലൂയി ബഹളവും അസഭ്യ വര്ഷംവും തുടര്ന്ന്‌പ്പോൾ തമ്പാൻ ചോദിച്ചു. ''കുര്യൻ ഈ കോളേജിൽ പഠിക്കുന്നവൻ അല്ലല്ലോ. പിന്നെയെന്തിനാ ലൂയി ആ കാര്യത്തിൽ ഇടപെടുന്നത്?''

ലൂയി അതിന് ഉത്തരം എന്നോണം വിനോദിന്റെ് ഷര്ട്ടിതനു കൂട്ടിപ്പിടിച്ചു. ''എന്താടാ സീനിയേഴ്‌സിന്റെ അടുത്തും നീയൊക്കെഷൈനിങ് തുടങ്ങി. അല്ലേടാ?

''അയാൾ എങ്ങനെയാണ് ഞങ്ങളുടെ സീനിയർ ആകുന്നത്?. പഠിത്തം കഴിഞ്ഞു പോയവന് എന്താണ് ഇവിടെ കാര്യം?''

തമ്പാന്റെ് ചോദ്യം കേട്ടിട്ടും ലൂയി വിനോദിന്റെ ഷര്ട്ടിചലുള്ളപിടിത്തം വിട്ടില്ല.

വിനോദ് ഉറച്ച ശബ്ദത്തിൽ ഉറക്കെ പറഞ്ഞു. ''ഇത് റാഗിങ് കാലം അല്ല ലൂയി.. എടുക്ക് കൈ.''

ലൂയി വിനോദിന്റെര കണ്ണുകളിലേക്കു തുറിച്ചു നോക്കി.

അപ്പോൾ വിനോദും ലൂയിയുടെ കണ്ണുകളിലേക്കു നോക്കി അലറി. ''എടുക്കു ലൂയി കൈ.''

ആ ആജ്ഞാശക്തിയിൽ വിനോദിന്റെക മേലുള്ള ലൂയിയുടെ പിടിത്തം വിട്ടു.

''ഞങ്ങൾ ബലഹീനരും അശരണരും ആയിരുന്നപ്പോൾ അവകാശം മാതിരി നിങ്ങൾ ഞങ്ങളുടെ മേൽ ആവശ്യത്തിനു കുതിരകയറിയില്ലേ? ചവിട്ടി മെതിച്ചില്ലേ? ഇനീം അതു വേണ്ടാ. എന്നും നിങ്ങള്ക്കുജ നിങ്ങടെ പണിയായുധം വച്ചു കിളയ്ക്കാനും നിങ്ങടെ ബോളുകൾ തട്ടി കളിക്കാനും ഉള്ളവരല്ല ഞങ്ങൾ?''

വിനോദിനെ കുറെ അസഭ്യവാക്കുകൾ കൂടി പറഞ്ഞുകൊണ്ട് 'നിന്നെ പിന്നെ എടുത്തോളാം' എന്ന ഭീഷണിയോടു കൂടി ലൂയി മുറിയിൽ നിന്നും ഇറങ്ങിപ്പോയി.

ആ വിവരം അറിഞ്ഞിട്ടും മാഷ്അനങ്ങിയില്ല. മറ്റു സീനിയർ വിദ്യാര്ത്ഥി കളും പ്രതികരിക്കുകയോ വിനോദിനോടു ചോദിക്കുകയോ ചെയ്തില്ല.

വിനോദ് തമ്പാനോടു പറഞ്ഞു. ''ദുഷ്ടനിൽ നിന്നും അകന്നു നില്ക്കാനും അവന്റെര വഴിയിൽ നിന്നും ഒഴിഞ്ഞു പോകാനും പറയാൻ എളുപ്പമാ. കണ്ടില്ലേ. എത്ര ഒതുങ്ങി ജീവിച്ചാലും ഓരോരോമാരണങ്ങൾ വന്നു തലയിൽ കേറുന്നത്?

ആ സംഭവത്തോടെ മനസ്സിന്റെത സമാധാനം അന്നു മുഴുവൻ വിനോദിനു കൂടുതലായി നഷ്ടപ്പെട്ടിരുന്നു. എങ്കിലും പുറത്തു കാണിക്കാതെ അവൻ ധൈര്യത്തോടെ ആ ദിവസം കഴിച്ചു കൂട്ടി. ആക്രമിക്കാൻ വരുന്നവരോട് എതിര്ക്കാ ൻ തീരുമാനിച്ചുകൊണ്ട് എന്തും നേരിടാൻ തയ്യാറായി തന്നെ.

ആ രാത്രിയിൽ അവൻ കട്ടിലിൽ കിടന്നു കൊണ്ട് ചിന്തിച്ചു കൊണ്ടിരുന്നു. 'എന്താണു കുര്യൻ വിളിച്ചു കൂവിയത്? മാഷിനും ലൂയിക്കും മാത്രമേ...'

അതു വീണ്ടും ഓര്ത്തരപ്പോൾ കുര്യനിട്ട് ഒന്നു കൂടി പൊട്ടിക്കണമെന്നു തോന്നി. 'ലൂയി ആൾ വഷളനാണ്. കണ്ട നാൾ മുതൽ അയാളുടെ നോട്ടവും ഭാവവും ഒരിക്കലും ശരിയായ രീതിയിലായിരുന്നില്ല. എന്റെമയടുത്ത് മോശമായി പെരുമാറിയിട്ടില്ലെങ്കിൽ കൂടി മറ്റു പലരുടെയും അടുത്ത് അങ്ങനെ പെരുമാറിയതായി കേട്ടിട്ടുണ്ട്. അളിയൻ ബിജുവിന്റെകയും മാഷിന്റെറയും പ്രോട്ടക്ഷൻ ഉണ്ടായിരുന്നതിനാലും പറ്റിയ അവസരങ്ങൾ കിട്ടാതെ പോയതിനാലുമാണ് ലൂയിയുടെ ലൈംഗിക അതിക്രമത്തിൽ നിന്നും ഞാൻ എപ്പോഴും രക്ഷപ്പെട്ടിട്ടുള്ളത്. എന്നാല്ഞാുനുമായി പിണങ്ങി മാറുന്നത് വരെയും ഒരിക്കൽ പോലും മാഷ്വഷളത്തം നിറഞ്ഞ കണ്ണോടെ എന്നെ നോക്കുകയോ ഒരിക്കൽ പോലും അങ്ങനെ പെരുമാറുകയോ ചെയ്തിട്ടില്ല. ആ മാഷിനെപ്പറ്റിയാണ് കുര്യൻ അപവാദം പറഞ്ഞത്.'

''ക്രൂരനായ മാഷിലും എന്തോ ചില നന്മകൾ ഇല്ലേ?'' വിനോദ് സ്വയം ചോദിച്ചു.

റാഗിങ് കാലത്തു തന്നെ റാഗ് ചെയ്തവരുടെയെല്ലാം മുഖങ്ങൾ വിനോദിന്റെന മനസ്സിലൂടെ തെളിഞ്ഞു വന്നു തുടങ്ങി.

'ഒന്നാം വര്ഷതത്തിന്റെ തുടക്കത്തിൽ നവാഗത വിദ്യാര്ത്ഥി കളുടെ ഇടയിലെ അപരിചിതം മുതലെടുത്തുകൊണ്ട് സീനിയേഴ്‌സ് ആയ നിങ്ങൾ ഞങ്ങളെ പീഡിപ്പിച്ചു. അടിമകളെപ്പോലെ കരുതി ഞങ്ങളെ നാശപ്പെടുത്തി. ഞങ്ങളുടെ മാതാപിതാക്കൾ നട്ടുവളര്ത്തി പരിപാലിച്ചു കൊണ്ടു വന്ന ഞങ്ങളുടെ വ്യക്തിത്വം തന്നെ ഇല്ലാതാക്കി. ഞങ്ങളെ ഏവരുടെയും പരിഹാസപാത്രങ്ങളാക്കി. നിങ്ങളുടെ മുമ്പിൽ ഞങ്ങളെക്കൊണ്ട് കോമാളി വേഷങ്ങൾ കെട്ടിച്ചു നിങ്ങൾ ആര്ത്തുരകൊട്ടി രസിച്ചു. നാളെ നിങ്ങൾ ഞങ്ങള്ക്കും് കോമാളികൾ ആകേണ്ടവർ ആണെന്നു ഓര്ത്തുന കൊള്ക്. അതിനെത്ര സമയം വേണം? ഞങ്ങൾ ഒന്നിച്ചു ചേര്ന്നുക ബലം നേടുമ്പോൾ നിങ്ങള്ക്ക്ത അതിന്റെു പതിന്മടങ്ങു തിരിച്ചു കിട്ടാനൊരു കാലം ഉണ്ടെന്നോര്ത്തുന കൊള്കു. അപ്പോൾ ഞങ്ങളുടെ മുമ്പിൽ നിങ്ങള്ക്കുങ പിടിച്ചു നില്ക്കാൻ സാധിക്കുമോ?'

വിനോദും കുര്യനും തമ്മിലുണ്ടായ പ്രശ്‌നം ആ സംഭവത്തോടെ തീര്ന്നി രുന്നു. പിന്നീടു ആരും അതേപ്പറ്റി സംസാരിക്കുകയോ പ്രതികരിക്കുകയോ ചെയ്തില്ല.

അന്നു മുതൽ വിനോദും ആളാകെ മാറി. ഭയപ്പെട്ടിട്ടു കാര്യമില്ല എന്നവനു തോന്നിത്തുടങ്ങി. ഇനിയും കിട്ടുന്നതിനൊക്കെ അതേ നാണയത്തിൽ തിരിച്ചു കൊടുക്കണമെന്ന തീരുമാനത്തോടു കൂടി തന്നെ.....

'ഒന്നുകിൽ അന്തസ്സായി ജീവിക്കുക, അല്ലെങ്കിൽ അന്തസ്സായി മരിക്കുക. ഇനിയും ഒരു അടിമയായി ജീവിക്കേണ്ട ആവശ്യമില്ല.

പീഡനങ്ങള്ക്കു മുമ്പിലും പരിഹാസങ്ങള്ക്കു മുമ്പിലും ധൈര്യം ഇല്ലാതെ നില്ക്കുന്നവൻ എന്നും ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ പീഡനങ്ങൾ അനുഭവിച്ചു കൊണ്ടേയിരിക്കും. അത്തരം അവസരങ്ങളിൽകൂട്ടുകാർ അടുത്തുണ്ടെങ്കിൽ പോലും ചിലപ്പോൾ വെറും കാഴ്ചക്കാരെപ്പോലെ നിന്നെന്നു വരാം. ഒരു കൂട്ടുകാരനും അപ്പോൾ സഹായിച്ചെന്നു വരില്ല. സുഹൃത്തുക്കളിൽ കൂടുതൽ പേരും അത്തരക്കാർ മാത്രമാണ്. 

മറ്റുള്ളവരുടെ പ്രശ്‌നം താനെന്തിനു തലയിൽ ഏറ്റണം എന്നതാണവരുടെ ചിന്ത.ഏതു പ്രശ്‌നവും അതു ബാധിക്കുന്നവന്റെര മാത്രം പ്രശ്‌നമായി മാറുന്നു. അങ്ങനെ അവർ കരുതുന്നു. സഹായിക്കാൻ തനിക്കു താൻ മാത്രമേ അപ്പോൾ ഉണ്ടാകൂ.'

വിനോദിന്റെന മനസ്സിലൂടെ അപ്പോൾ കടന്നു പോയ ചിന്ത ഉള്ളിൽ ഉറക്കെ മുഴങ്ങി കേട്ടു.

''എങ്ങനെയും റാഗിംഗിന്റെപ അടിവേര് അറക്കണം.''

അപ്പോൾ അവൻ ചോദിച്ചു. ''എങ്ങനെ?''

(തുടരും.........)

(സന്ദർശിക്കുക: Writer's facebook page: www.facebook.com/geemalayil)

(അറിയിപ്പ്: ഈ നോവലിലെ കഥാപാത്രങ്ങൾ ഭാവനാ സൃഷ്ടികൾ മാത്രമാണ്. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായി യാതൊരു സാമ്യവും ഇല്ല. ഏതു തരത്തിലുള്ള ലഹരി പദാർത്ഥങ്ങളും കഞ്ചാവും മദ്യവും ഉൾപ്പെടെ ഉപയോഗിക്കുന്നത് ആരോഗ്യത്തിനും ആയുസ്സിനും ഹാനികരമാണ്. നിയമവിരുദ്ധമായവ ഉപയോഗിക്കുന്നത് ശിക്ഷാർഹവുമാണ്. അതിനാൽ അവ ഒഴിവാക്കണമെന്നാണ് എഴുത്തുകാരന്റെ അഭിപ്രായം.)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP