Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ട്രാൻസ്‌ജെൻഡറുകൾ പരിഹസിക്കപ്പെടേണ്ടവരല്ല; ട്രാൻസ്‌ജെൻഡർ എന്ന പേരിൽ തൊഴിൽ നിഷേധിക്കുന്നതു മൗലികാവകാശ ലംഘനം; എല്ലാ തൊഴിലിടങ്ങളിലും ട്രാൻസ്‌ജെൻഡറുകളുടെ പ്രാതിനിധ്യം ഉറപ്പാക്കുമെന്നു പിണറായി

ട്രാൻസ്‌ജെൻഡറുകൾ പരിഹസിക്കപ്പെടേണ്ടവരല്ല; ട്രാൻസ്‌ജെൻഡർ എന്ന പേരിൽ തൊഴിൽ നിഷേധിക്കുന്നതു മൗലികാവകാശ ലംഘനം; എല്ലാ തൊഴിലിടങ്ങളിലും ട്രാൻസ്‌ജെൻഡറുകളുടെ പ്രാതിനിധ്യം ഉറപ്പാക്കുമെന്നു പിണറായി

തിരുവനന്തപുരം: സർക്കാർ മേഖലയുൾപ്പെടെ എല്ലാ തൊഴിലിടങ്ങളിലും ട്രാൻസ്‌ജെൻഡർ സമൂഹത്തിനു പ്രാതിനിധ്യം നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരിഹസിക്കപ്പെടേവരാണ് ട്രാൻസ്‌ജെൻഡറുകൾ എന്ന തരത്തിലുള്ള കാഴ്ചപ്പാട് ഒഴിവാക്കേണ്ടതാണെ്‌നനും മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ട്രാൻസ്‌ജെൻഡർ വിഭാഗവുമായി ബന്ധപ്പെട്ട് സർക്കാരിന് സുവ്യക്തമായ നിലപാടാണുള്ളത്. എന്നാൽ ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ട്. ട്രാൻസ്‌ജെൻഡറുകൾ പരിഹസിക്കപ്പെടേവരാണ് എന്ന കാഴ്ചപ്പാട് കേരളത്തെ പോലെ പുരോഗമനമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു സമൂഹത്തിന് ചേരുന്നതല്ല.

ജാതിയുടെയോ, മതത്തിന്റെയോ, ലിംഗത്തിന്റെയോ പേരിൽ വിവേചനങ്ങൾ പാടില്ലായെന്നു നമ്മുടെ ഭരണഘടന വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ട്രാൻസ്‌ജെൻഡറാണ് എന്നതിന്റെ പേരിൽ ഒരാൾക്ക് തൊഴിൽ നിഷേധിക്കപ്പെടുന്നത് മൗലികാവകാശലംഘനമാണ്.

ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ മേഖലകളിൽ ട്രാൻസ്‌ജെൻഡറിന് പ്രത്യേക പരിഗണന നൽകാൻ ഉതകുന്ന നിലയിലുള്ള ട്രാൻസ്‌ജെൻഡർ നയം നടപ്പിലാക്കുമെന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രകടനപത്രികയിൽ വ്യക്തമാക്കിയിട്ടുള്ളതാണ്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് പെൻഷനും ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികൾക്ക് പ്രത്യേക ആനുകൂല്യങ്ങൾക്കും ഈ സർക്കാരിന്റെ ആദ്യത്തെ ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. അവരുടെ ഉന്നമനത്തിനാവശ്യമായ പദ്ധതികൾക്ക് വേണ്ടി 10 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

കൊച്ചി മെട്രോയിൽ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ജോലി സംവരണം ചെയ്തുകൊണ്ട് ലിംഗനീതിയുടെ ഒരു പുതിയ അധ്യായം തുറക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ട്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപെട്ടവർ സമൂഹത്തിൽ പലതരത്തിലുള്ള വിവേചനങ്ങളും അതിക്രമങ്ങളും അനുഭവിക്കുന്നുണ്ട്. അവരെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകളാണ് ഇതിനു കാരണമെന്നും മുഖ്യമന്ത്രി കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP