Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

59 ലക്ഷം രൂപ തരാനുണ്ടെന്ന് ജുവല്ലറി മുൻ മാനേജറുടെയും കുടുംബത്തിന്റെയും ഭൂമിയും വീടും തട്ടിയെടുത്തെന്ന് പരാതി; ആന്റോ ആലുക്കാസ് ജൂവലറി ഗ്രൂപ്പ് ഉടമ ആന്റോ ആലുക്ക അറസ്റ്റിൽ; കോടികൾ എറിഞ്ഞു കളിക്കുന്ന ആലുക്ക കുടുംബത്തിന് ഇതെന്തുപറ്റി?

59 ലക്ഷം രൂപ തരാനുണ്ടെന്ന് ജുവല്ലറി മുൻ മാനേജറുടെയും കുടുംബത്തിന്റെയും ഭൂമിയും വീടും തട്ടിയെടുത്തെന്ന് പരാതി; ആന്റോ ആലുക്കാസ് ജൂവലറി ഗ്രൂപ്പ് ഉടമ ആന്റോ ആലുക്ക അറസ്റ്റിൽ; കോടികൾ എറിഞ്ഞു കളിക്കുന്ന ആലുക്ക കുടുംബത്തിന് ഇതെന്തുപറ്റി?

തൃശ്ശൂർ: കേരളത്തിലെ പ്രബല പണക്കാരുടെ കൂട്ടത്തിലാണ് ആലുക്കാസ് കുടുംബം. ജുവല്ലറി വ്യവസായ രംഗത്തെ അതികായരായ ആലുക്ക കുടുംബത്തിലോ ഓരോ സഹോദരന്മാരും വ്യത്യസ്ത ഗ്രൂപ്പുകളിലായാണ് ബിസിനസ് ചെയ്യുന്നത്. ഇതിൽ ഫ്രാൻസിസ് ആലുക്കാസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന വിവരം നേരത്തെ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഇതാ ആലുക്കാസ് കുടുംബത്തിലെ ഒരു പ്രമുഖൻ സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റിലായിരിക്കുന്നത്.

ആന്റോ ആലുക്കാസ് ജൂവലറി ഗ്രൂപ്പ് ഉടമ ആന്റോ ആലുക്കയെയാണ് പൊലീസ് അസ്റ്റു ചെയ്തത്. മുൻ ജീവനക്കാരനെയും മാതാപിതാക്കളെയും തട്ടിക്കൊണ്ടു പോയി സ്വത്തുക്കൾ എഴുതി വാങ്ങിയെന്ന പരാതിയിലാണ് ആന്റോ ആലുക്കയെ തൃശ്ശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ആന്റോ ആലുക്കാസ് ജൂവലറിയുടെ പത്തനംതിട്ട മാനേജരായിരുന്ന ഡെമിയുടെയും കുടുംബത്തിന്റെയും ഭൂമിയും വീടും തട്ടിയെടുത്തുവെന്ന് പരാതിയിലാണ് അറസ്റ്റ്.#

മാനേജരായിരുന്ന സമയത്ത് നടത്തിയ സ്വർണ്ണ ഇടപാടുകളിൽ ഡെമി തനിക്ക് 59 ലക്ഷം രൂപ തരാനുണ്ടെന്ന് പറഞ്ഞാണ് തന്നെയും മാതാപിതാക്കളെയും തട്ടിക്കൊണ്ടു പോയതെന്നാണ് പരാതി. നേരത്തെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയിരുന്നു. കേസിൽ ആന്റോ ആലുക്കാസിനെ കൂടാതെ നാല് പ്രതികൾ കൂടിയുണ്ട്്. ഇവരെ അന്വേഷിച്ചു വരികയാണെന്ന് കേസന്വേഷിക്കുന്ന തൃശ്ശൂർ ഈസ്റ്റ് പൊലീസ് പറഞു. എസ്‌ഐ ലാൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആന്റോയെ അറസ്റ്റുചെയ്തത്.

ആന്റോ ആലുക്കയുടെ സഹോദരനായ ഫ്രാൻസിസ് ആലുക്കാസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് അറസ്റ്റും ഉണ്ടായിരിക്കുന്നത്. ഫ്രാൻസിസ് ആലുക്കാസിന്റെ കീഴിലുള്ള നാല് ഷോപ്പുകൾ അടച്ചു പൂട്ടുകയും കേരളത്തിലെ ഷോപ്പുകൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുകയുമാണ്. കൂടാതെ വിവിധ ബ്രാഞ്ചുകളിലെ നാൽപതോളം ജീവനക്കാരെ പിരിച്ചു വിടുന്നതിലേക്കും ഫ്രാൻസിസ് ആലുക്കാസ് എത്തിയിരുന്നു. സ്വർണ്ണാഭരണ മേഖലയിൽ നിന്നും മാറി പകരം റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക് തിരിഞ്ഞപ്പോഴാണ് ഫ്രാൻസിസ് ആലുക്കാസും തകർച്ചയെ നേരിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP