Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്യാമറയ്ക്ക് പിന്നിൽ താൻ ഏറ്റവും അധികം ആസ്വദിച്ചിട്ടുള്ളത് മോഹൻലാൽ കഥാപാത്രങ്ങൾ; ഷൂട്ടിങ് സമയത്ത് ഹൃദയം കീറമുറിക്കുകയും കണ്ണ് നനയിക്കുകയും ചെയ്തത് കിരീടത്തിലെ സേതുമാധവൻ; പ്രശസ്ത ഛായഗ്രാഹകൻ എസ് കുമാർ ഓർമ്മകൾ പങ്ക് വയ്ക്കുന്നു

ക്യാമറയ്ക്ക് പിന്നിൽ താൻ ഏറ്റവും അധികം ആസ്വദിച്ചിട്ടുള്ളത് മോഹൻലാൽ കഥാപാത്രങ്ങൾ; ഷൂട്ടിങ് സമയത്ത് ഹൃദയം കീറമുറിക്കുകയും കണ്ണ് നനയിക്കുകയും ചെയ്തത് കിരീടത്തിലെ സേതുമാധവൻ; പ്രശസ്ത ഛായഗ്രാഹകൻ എസ് കുമാർ ഓർമ്മകൾ പങ്ക് വയ്ക്കുന്നു

മോഹൻലാലിന്റെ ക്യാമറയ്ക്ക് മുന്നിലെത്തുമ്പോഴത്തെ ഭാവമാറ്റവും കഥാപാത്രത്തെ ഉൾക്കാള്ളാനുള്ള കഴിവുകളെപ്പറ്റിയും ഇതിന് മുമ്പ് പല സംവിധായകരും സഹപ്രവർത്തകരും പങ്ക് വച്ചിട്ടുള്ളതാണ്. സിബി മലയിലും സത്യൻ അന്തിക്കാടും കമലുമൊക്കെ ലാലിന്റെ അഭിനയം കണ്ടു കണ്ണു നിറഞ്ഞുപോയ സംവിധായകരാണ്. ഇപ്പോഴിതാ മോഹൻലാലിനൊപ്പം നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ച ഛായാഗ്രാഹകനായ എസ് കുമാർ തന്റെ അനുഭവം പങ്ക് വയ്ക്കുകയാണ്.

ക്യമറക്ക് പിറകിൽ താൻ ഏറ്റവും അധികം ആസ്വദിച്ചിട്ടുള്ളത് മോഹൻലാലിന്റെ കഥാ പാത്രങ്ങൾ തന്നെയാണ് എന്നാണ് എസ് കുമാർ പറയുന്നത്.എന്നാൽ ഷൂട്ടിങ് സമയത്ത് തന്റെ ഹൃദയം കീറിമുറിക്കുകയും കണ്ണ് നയയിക്കുകയും ചെയ്ത ഒരു മോഹൻലാൽ കഥാപാത്രം കിരിടത്തിലെ സേതുമാധവൻ ആണെന്ന്. പ്രത്യേകിച്ച് ഒരു രംഗം. ലോക്കപ്പിനകത്തിട്ട് തിലകൻ എന്ന അച്ഛൻ കഥാപാത്രം മകനായ സേതുമാധവനെ മർദ്ദിച്ച് അവശനാക്കി പുറത്തേക്ക് വന്നിട്ട് കൈയിൽ ഒരു പൊതി ചോറുമായി തിരികെ ലോക്കപ്പിൽ എത്തി അത് മകന് വാരിക്കൊടുക്കുമ്പോൾ മോന് വല്ലാതെ വേദനിച്ചോ എന്ന് ചോദിക്കുമ്പോൾ, ആ സമയത്ത് അച്ഛനെ വേദനിപ്പിക്കരുതെന്ന് കരുതി ചിരി കലർത്തി മോഹൻലാൽ സംസാരിക്കുന്ന ആ രംഗം സത്യത്തിൽ തനിക്ക് കണ്ടുകൊണ്ട് നിൽക്കാനായില്ല. ഹൃദയത്തെ കീറിമുറിച്ച് പോകുന്ന അനുഭവം ആയിരുന്നു അത്. കരിയറിൽ മറ്റൊരു ആക്ടറിൽ നിന്നും അത്തരം ഒരു പ്രകടനം കാണാൻ കഴിഞ്ഞിട്ടില്ല. എസ് കുമാർ പറയുന്നു.

ഇന്നു ലോകസിനിമയിലെ താരങ്ങൾക്കൊപ്പമാണ് അദ്ദേഹത്തിന്റെ സ്ഥാനം. ആകാശം മുട്ടെയുള്ള ആ വളർച്ചയിൽ അദ്ദേഹത്തോട് ഒപ്പം ചേർന്നു കുറേയേറെ മികച്ച ചിത്രങ്ങളിൽ പ്രവർത്തിക്കാനായി എന്നതാണ് എന്റെ ഭാഗ്യമെന്നും അദ്ദേഹം പറയുന്നു.

അതേ ഷോട്ടിൽ മറ്റൊരു അത്ഭുതം സംഭവിച്ചത് ഷോട്ടിന് ശേഷം തിലകൻ പുറത്തു പോയ ശേഷവും ലാൽ ജയിലിനകത്തു തന്നെ ആ ഇരിപ്പ് അങ്ങനെ തുടർന്നു. അടുത്ത ഷോട്ടിനു മുൻപ് ലൈറ്റ് അപ്പ് ചെയ്യേണ്ടതുണ്ട്. പക്ഷെ ലാൽ അവിടെനിന്ന് അനങ്ങിയില്ല. തനിക്ക് തോന്നിയത് അദ്ദേഹം അപ്പോഴും ആ കഥാപാത്രത്തിൽ നിന്ന് മോചിതനായിട്ടില്ല എന്നാണ്. അദ്ദേഹത്തെ ശല്യപ്പെടുത്താതെയാണ് ലൈറ്റ് അപ്പ് ചെയ്തത്. ആ കാര്യങ്ങളൊക്കെ ലാൽ അറിഞ്ഞിട്ടുണ്ടോ എന്ന് പോലും അറിയില്ല. അറിയിക്കാൻ ശ്രമിച്ചിട്ടുമില്ല. എന്നാ ആ ഇരിപ്പ് ഇപ്പോഴും തന്റെ അകക്കണ്ണിൽ ഉണ്ടെന്ന് എസ് കുമാർ ഓർമ്മിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP