Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗ്ലാമർ വേഷങ്ങളുള്ള രംഗങ്ങളും ദ്വയാർത്ഥമുള്ള സംഭാഷണങ്ങളും ഒഴിവാക്കണം; ഷൂട്ടിങ്ങ് ഷെഡ്യൂൾ മുൻകൂട്ടി അറിയിക്കണം; സംവിധായകർക്ക് മുമ്പിൽ നിബന്ധനകളുമായി സായ് പല്ലവി; നടിയുടെ പിടിവാശിയിൽ വലഞ്ഞ് സംവിധായകർ; അവസരങ്ങൾ നഷ്ടപ്പെടുന്നതായും റിപ്പോർട്ട്

ഗ്ലാമർ വേഷങ്ങളുള്ള രംഗങ്ങളും ദ്വയാർത്ഥമുള്ള സംഭാഷണങ്ങളും ഒഴിവാക്കണം; ഷൂട്ടിങ്ങ് ഷെഡ്യൂൾ മുൻകൂട്ടി അറിയിക്കണം; സംവിധായകർക്ക് മുമ്പിൽ നിബന്ധനകളുമായി സായ് പല്ലവി; നടിയുടെ പിടിവാശിയിൽ വലഞ്ഞ് സംവിധായകർ; അവസരങ്ങൾ നഷ്ടപ്പെടുന്നതായും റിപ്പോർട്ട്

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഒറ്റയടിക്ക് ആരാധകരെ നേടിയ നടിയാണ് സായി പല്ലവി. പ്രേമത്തിന് ശേഷം കലി എന്ന ചിത്രത്തിൽ ദുൽഖർ സൽമാനൊപ്പം അഭിനയിച്ച നടിയെ തേടി നിരവധി അവസരങ്ങൾ വരുന്നുണ്ടെങ്കിലും നടിയുടെ പിടിവാശി മൂലം അവസരങ്ങൾ നഷ്ടപ്പെടുന്നതായാണ് പുതിയ റിപ്പോർട്ട്.

ഡോക്ടർ കൂടിയായ സായി സിനിമയും ജോലിയും ഒന്നിച്ചുകൊണ്ടു പോകാമെന്ന തീരുമാനത്തിലാണ്. എന്നാൽ സിനിമയിൽ അഭിനയിക്കാൻ പല നിബന്ധനകളും സംവിധായകർക്കും നിർമ്മാതാക്കൾക്കും മുമ്പിൽ നടി വയ്ക്കുന്നത് മൂലം പല ഓഫറുകളും സായിക്ക് നഷ്ടപ്പെടുന്നതായാണ് വിവരം.

സെൽവരാഘവൻ സംവിധാനം ചെയ്യുന്ന സന്താനം നായകനാവുന്ന ചിത്രത്തിലും നായികയായി തീരുമാനിച്ചിരിക്കുന്നത് സായി പല്ലവിയെ ആണെന്ന് വാർത്തകൾ വന്നിരുന്നു. ചിത്രത്തിന്റെ കരാർ ഒപ്പിടുന്നതിന് മുമ്പ് സായി മുന്നോട്ടു വച്ചിരിക്കുന്ന നിബന്ധനകൾ അണിയറ പ്രവർത്തകരെ കഷ്ടത്തിൽ ആക്കിയിരിക്കുകയാണത്രേ. ഗ്ലാമർ വേഷങ്ങളുള്ള രംഗങ്ങൾ, ദ്വയാർത്ഥമുള്ള സംഭാഷണങ്ങൾ എന്നിവ ഒഴിവാക്കണം, ഷൂട്ടിങ്ങ് ഷെഡ്യൂൾ മുൻകൂട്ടി അറിയിക്കണം ഇതൊക്കെയാണ് താരത്തിന്റെ ആവശ്യങ്ങൾ എന്നാണ് വാർത്തകൾ.

നടിയുടെ നിബന്ധനകൾ കാരണം സെൽവരാഘവൻ മറ്റൊരാളെ നായിക സ്ഥാനത്തേക്ക് തേടുന്നു എന്നാണ് ഏറ്റവും ഒടുവിൽ വരുന്ന വാർത്തകൾ.നേരത്തെ കാർത്തിയെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി ആദ്യം പരിഗണിച്ചത് സായിയെ ആയിരുന്നു. എന്നാൽ തിരക്കഥയിൽ ചില തിരുത്തലുകൾ നടത്തിയതോടെ ആ അവസരം നടിക്ക് നഷ്ടപ്പെടുകയായിരുന്നു. പിന്നീട് അജിത്ത് നായകനാകുന്ന ചിത്രത്തിലേക്കും സായിയെ നായികയായി പരിഗണിച്ചു. എന്നാൽ തെലുങ്കിൽ ചെയ്തുകൊണ്ടിരിക്കുന്ന ഫിദ എന്ന ചിത്രത്തിന്റെ ഡേറ്റുമായി ഒത്തുപോകാത്തതുകൊണ്ടും അതും ഉപേക്ഷിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP