Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരുനാഗപ്പള്ളിയിലെ ഏജന്റു മുഖേന കെയർ ടേക്കർ ജോലിക്കായി സൗദിയിലെത്തി; വിശ്രമമില്ലാതെ പണിയെടുപ്പിച്ച വീട്ടുടമ കൊടിയ പീഡനങ്ങൾക്കും ഇരയാക്കി; ദുരിതത്തിലായ വീട്ടമ്മയ്ക്കു തുണയായി എത്തിയതു മാദ്ധ്യമപ്രവർത്തകർ; ജനപ്രതിനിധികളും ഇടപെട്ടതോടെ കൽപ്പറ്റ സ്വദേശിനി നാട്ടിലെത്തി

കരുനാഗപ്പള്ളിയിലെ ഏജന്റു മുഖേന കെയർ ടേക്കർ ജോലിക്കായി സൗദിയിലെത്തി; വിശ്രമമില്ലാതെ പണിയെടുപ്പിച്ച വീട്ടുടമ കൊടിയ പീഡനങ്ങൾക്കും ഇരയാക്കി; ദുരിതത്തിലായ വീട്ടമ്മയ്ക്കു തുണയായി എത്തിയതു മാദ്ധ്യമപ്രവർത്തകർ; ജനപ്രതിനിധികളും ഇടപെട്ടതോടെ കൽപ്പറ്റ സ്വദേശിനി നാട്ടിലെത്തി

ആർ പീയൂഷ്

കൽപ്പറ്റ: വിദേശത്ത് വീട്ടു ജോലിക്കായെത്തി അറബിയുടെ വീട്ടിൽ ക്രൂര പീഡനത്തിന് ഇരയായ യുവതിയെ നാട്ടിലെത്തിച്ചു. കൽപ്പറ്റ തലപ്പുഴ സ്വദേശി മിനി രവീന്ദ്രനാണ് കഴിഞ്ഞ ദിവസം മാദ്ധ്യമപ്രവർത്തകരുടെയും സന്നദ്ധ സംഘടനകളുടേയും ജനപ്രതിനിധികളുടേയും സഹായത്തോടെ നാട്ടിലെത്തിയത്.

കരുനാഗപ്പള്ളി ചിറ്റുമൂലയിലെ ഗ്ലോബൽ എന്റർപ്രൈസസ് ട്രാവൽസ് ഏജന്റ് മുഖേനെയാണ് വേണ്ടത്ര രേഖകൾ ഇല്ലാതെ മിനി സൗദിയിലെത്തിയത്. വന്നനാൾ മുതൽ വീട്ടുടമസ്ഥർ ഭക്ഷണവും വിശ്രമവുമില്ലാതെ ജോലി ചെയ്യിപ്പിക്കുകയായിരുന്നു.

കുട്ടികളുടെ കെയർടേക്കർ ജോലി എന്ന് പറഞ്ഞായിരുന്നു ഏജന്റ് മിനിയെ സൗദിയിലേക്ക് അയച്ചത്. സൗദിയിൽ വന്ന ദിവസം മുതൽ ജോലിക്ക് നിൽക്കുന്ന വീട്ടുകാരുടെ പീഡനം സഹിക്കാൻ പറ്റാതെ വന്നപ്പോൾ മിനി ഏജന്റിനെ വിളിച്ചെങ്കിലും ഗുണം ഉണ്ടായില്ല. കൊടിയ പീഡനങ്ങൾക്കിരയായി രോഗിയായ മിനി പലതവണ ജോലിക്കിടെ കുഴഞ്ഞു വീണിരുന്നു.

ഇതിനിടെ റിയാദിലെ ഒരു മാദ്ധ്യമ പ്രവർത്തകനെ മിനി വിവരം അറിയിച്ചു. തുടർന്ന് ഇക്കാര്യം മാദ്ധ്യമ പ്രവർത്തകർ ചർച്ച ചെയ്തശേഷം മിനിയെക്കൊണ്ട് കരുനാഗപ്പള്ളി എ.സി.പി., മാനന്തവാടി ഡി.വൈ.എസ.പി. ഉൾപ്പെടെ ഉള്ളവർക്ക് പരാതിയും കൊടുപ്പിച്ചിരുന്നു. കൂടാതെ മാദ്ധ്യമ പ്രവർത്തകർ തന്നെ മന്ത്രി കെ.ടി. ജലീലിനെയും എം.ഐ.ഷാനവാസ് എംപി.യെയും വിവരം അറിയിച്ചിരുന്നു. എന്നാൽ മിനിയുടെ മോചനം നീണ്ടു.

തുടർന്ന് റിയാദ് എംബസിയിൽ പരാതി നൽകി. മിനിക്കുണ്ടായ അനുഭവം മാദ്ധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്തു. ഒടുവിൽ നാട്ടിലെ കിടപ്പാടം വിറ്റു രണ്ടര ലക്ഷം രൂപ ഏജന്റിന് കൊടുത്താണു തിരികെ നാട്ടിലെത്തിയത്. തന്നെ ചതിയിൽ പെടുത്തിയവർക്ക് എതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് മിനി പറഞ്ഞു. മാസ്സ് തബുക്കിന്റെ ജീവകാരുണ്യ വിഭാഗം കൺവീനറും റിയാദ് മാദ്ധ്യമ പ്രവർത്തകനുമായ ഉണ്ണി മുണ്ടുപറമ്പിൽ, ദുബായ് മാദ്ധ്യമ പ്രവർത്തകൻ ബിജു കരുനാഗപ്പള്ളി എന്നിവരുടെ ഇടപെടലാണ് മിനിക്ക് നാട്ടിലെത്താൻ തുണയായത്. എം.ബി.രാജേഷ്. എംപി, റിയാദ് എംബസ്സി.ഉദ്യോഗസ്ഥനായ ജോർജ് എന്നിവരുടെ സഹായവും ലഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP