Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗുണ്ടായിസം വച്ചുപൊറുപ്പിക്കാൻ കഴിയില്ല; ഗുണ്ടകൾ പാർട്ടിക്കാരായാലും സംരക്ഷണം നൽകില്ല: സക്കീർ ഹുസൈൻ കേസിനോടുള്ള മന്ത്രി ടി പി രാമകൃഷ്ണന്റെ പ്രതികരണം ഇങ്ങനെ

ഗുണ്ടായിസം വച്ചുപൊറുപ്പിക്കാൻ കഴിയില്ല; ഗുണ്ടകൾ പാർട്ടിക്കാരായാലും സംരക്ഷണം നൽകില്ല: സക്കീർ ഹുസൈൻ കേസിനോടുള്ള മന്ത്രി ടി പി രാമകൃഷ്ണന്റെ പ്രതികരണം ഇങ്ങനെ

കോഴിക്കോട്: ഒരു തരത്തിലും ഗുണ്ടായിസം വച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. സക്കീർ ഹുസൈൻ കേസുമായി ബന്ധപ്പെട്ടു മാദ്ധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി.

ഗുണ്ടകൾ പാർട്ടിക്കാരനായാലും ഒരു തരത്തിലും സംരക്ഷണം നൽകില്ല. ഈ നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നിയമസഭയിൽ പറഞ്ഞതാണെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.

സിപിഐഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈൻ വ്യാപാരിയെ തട്ടിക്കൊണ്ട് പോയ കേസിൽ പ്രതിയായതുമായി ബന്ധപ്പെട്ടു വിവാദം ഉയർന്നതിന്റെ പശ്ചാത്തലത്തിലാണു മന്ത്രിയുടെ പ്രതികരണം.
സക്കീർ ഹുസൈനെതിരായ നടപടി പാർട്ടി നേതാക്കൾ തീരുമാനിക്കും. നാട്ടിൽ സമാധാനം പുലരണമെന്നാണ് സർക്കാരിന്റെ ആഗ്രഹം. അതിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP