Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സന്ദേശത്തിന്റെ 25 ാം വാർഷികത്തിൽ ശ്രീനിവാസനൊപ്പമുള്ള പുതിയ ചിത്രത്തിന്റെ സൂചന നല്കി സത്യൻ അന്തിക്കാട്; 28 വർഷത്തിന് ശേഷം സത്യൻ അന്തിക്കാട്-ശ്രീനിവാസൻ- മോഹൻലാൽ കൂട്ടുകെട്ട് എത്തുമെന്ന് ഉറപ്പായി

സന്ദേശത്തിന്റെ 25 ാം വാർഷികത്തിൽ ശ്രീനിവാസനൊപ്പമുള്ള പുതിയ ചിത്രത്തിന്റെ സൂചന നല്കി സത്യൻ അന്തിക്കാട്; 28 വർഷത്തിന് ശേഷം സത്യൻ അന്തിക്കാട്-ശ്രീനിവാസൻ- മോഹൻലാൽ കൂട്ടുകെട്ട് എത്തുമെന്ന് ഉറപ്പായി

ത്യൻ അന്തിക്കാട്- ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന മലയാളത്തിലെ എക്കാലത്തേയും മികച്ച രാഷ്ട്രീയ സിനിമകളിലൊന്നായ ''സന്ദേശം'' റിലീസ് ചെയ്തിട്ട് 25 വർഷം പൂർത്തിയായി. 1991 ഒക്ടോബർ 30ന് ആയിരുന്നു ശ്രീനിവാസൻ എഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം പുറത്തിറങ്ങിയത്. ഇപ്പോൾ സന്ദേശത്തിന്റെ 25 ാം വാർഷികം പ്രമാണിച്ച നടന്ന ചടങ്ങിൽ ആരാധകർ കാത്തിരിക്കുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന സൂചന നല്കിയിരിക്കുകയാണ് സത്യൻ അന്തിക്കാട്.

മലയാളിയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കയ്യടിപ്പിച്ചും ഒരു പിടി ചിത്രങ്ങളൊരുക്കിയ സത്യൻ അന്തിക്കാട് -ശ്രീനിവാസൻ കൂട്ടുകെട്ട് വീണ്ടുമെത്തുമെന്നാണ് ഉറപ്പായിരിക്കുന്നത്. അടുത്ത വർഷം ശ്രീനിവാസന്റെ തിരക്കഥയിൽ സിനിമ ഒരുക്കുമെന്ന് സത്യൻ അന്തിക്കാട് വെളിപ്പെടുത്തി. രാഷ്ട്രീയ ആക്ഷേപ ഹാസ്യസ്വഭാവമുള്ള സിനിമയിൽ മോഹൻലാലിനെയാണ് നായകനായി പരിഗണിക്കുന്നതെന്നും സത്യൻ അന്തിക്കാട് വ്യക്തമാക്കി.

നാടോടിക്കാറ്റ് സീരീസിലെ നാലാം ഭാഗത്തിനായി ശ്രീനിവാസനും സത്യൻ അന്തിക്കാടും മോഹൻലാലും വീണ്ടും ഒരുമിക്കുന്നുവെന്ന് വാർത്തകൾ വന്നിരുന്നു. ഈ ആലോചന താൽക്കാലികമായി ഉപേക്ഷിച്ചതായി പിന്നീട് സത്യൻ അന്തിക്കാട് തന്നെ അറിയിച്ചു. സന്മനസുള്ളവർക്ക് സെക്കൻഡ് സ്ട്രീറ്റ്, ടിപി ബാലഗോപാലൻ എംഎ, നാടോടിക്കാറ്റ്, വരവേൽപ്പ് എന്നിവയാണ് സത്യൻ-ശ്രീനിവാസൻ മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ പ്രധാന ചിത്രങ്ങൾ.

2002ൽ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിനായാണ് സത്യനും ശ്രീനിയും അവസാനമായി ഒരുമിച്ചത്. എന്നും എപ്പോഴും ആണ് മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒടുവിൽ ഒരുക്കിയ ചിത്രം.ദുൽഖർ സൽമാൻ നായകനാകുന്ന ജോമോന്റെ സുവിശേഷങ്ങൾ ആണ് സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രം. 1989ൽ പുറത്തിറങ്ങിയ വരവേൽപ്പിലാണ് സത്യൻ-ശ്രീനി-ലാൽ കൂട്ടുകെട്ട് ഒടുവിലായി ഒരുമിച്ചത്. 28 വർഷത്തിന് ശേഷമുള്ള ഈ ടീമിന്റെ തിരിച്ചുവരവായിരിക്കും ഈ സിനിമ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP