Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വികസന വാർത്തകൾ നൽകില്ല; മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും സ്ഥാനമില്ല; ആകെയുള്ളത് കേന്ദ്രമന്ത്രിമാരുടെയും ബിജെപി നേതാക്കളുടേയും പ്രസ്താവനകൾ; ദൂരദർശൻ തിരുവനന്തപുരം കേന്ദ്രത്തിന്റെ രാഷ്ട്രീയ വിധേയം ശക്തം; പ്രതിഷേധവുമായി ജീവനക്കാർ

വികസന വാർത്തകൾ നൽകില്ല; മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും സ്ഥാനമില്ല; ആകെയുള്ളത് കേന്ദ്രമന്ത്രിമാരുടെയും ബിജെപി നേതാക്കളുടേയും പ്രസ്താവനകൾ; ദൂരദർശൻ തിരുവനന്തപുരം കേന്ദ്രത്തിന്റെ രാഷ്ട്രീയ വിധേയം ശക്തം; പ്രതിഷേധവുമായി ജീവനക്കാർ

കെ വി നിരഞ്ജൻ

കോഴിക്കോട്: മുമ്പ് കോൺഗ്രസ് നേതാവ് എസ്.കൃഷ്ണകുമാർ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രിയായിരുന്ന എൺപതുകളിലെ കാലം ഓർമ്മയില്ലേ. രാജ്യം കോൺഗ്രസ് ഭരിച്ചിരുന്ന അക്കാലത്ത് എസ്.കൃഷ്ണകുമാർ പങ്കെടുക്കുന്ന പരിപാടികൾ മാത്രം വാർത്തയാക്കിയാണ് തിരുവനന്തപുരം ദൂരദർശൻ തങ്ങളുടെ രാഷ്ട്രീയ വിധേയത്വം കാണിച്ചത്. ടെലിവിഷൻ മിനിസ്റ്റർ എന്നായിരുന്ന അക്കാലത്ത് കൃഷ്ണകുമാറിന്റെ ഇരട്ടപ്പേര്.

അന്ന് ദൂരദർശനായിരുന്ന മലയാളിയുടെ പ്രധാന വാർത്താ ചാനൽ എന്നോർക്കണം. പക്ഷേ ഇന്ന് സ്വകാര്യ ചാനലുകളുടെ കുത്തൊഴുക്കിൽ ദൂരദർശനൻ ആരും ഗൗനിക്കാതെയായി. പക്ഷേ അതിന്റെ രാഷ്ട്രീയ വിധേയത്വത്തിൽ മാത്രം യാതൊരുമാറ്റവും വന്നിട്ടില്ല. അന്ന് കോൺഗ്രസിനോടായിരുന്ന താൽപ്പര്യമെങ്കിൽ ഇന്നത് ഭരണകക്ഷിയായ ബിജെപിയോടാണെന്ന് മാത്രം. കേന്ദ്ര സർക്കാറിനെയും ഭരിക്കുന്ന പാർട്ടിയെയും മാത്രം തൃപ്തിപ്പെടുത്താനുള്ള ശ്രമങ്ങൾ സ്വാഭാവികമാണെങ്കിലും സംസ്ഥാനത്തെ യാതൊരു പ്രധാന വാർത്തയും ഇല്ലാതെയാണ് തിരുവനന്തപുരം കേന്ദ്രത്തിൽനിന്ന് മലയാള വാർത്തവരുന്നത്. ഇതിനെതിരെ ജീവനക്കാരുടെ ഭാഗത്തുനിന്നുതന്നെ പ്രതിഷേധം ശക്തമാവുകയാണ്.

കേരളത്തിൽ എല്ലാ ജില്ലകളിലും റിപ്പോർട്ടർമാരുണ്ടായിട്ടും സംസ്ഥാനത്തെ പ്രധാനപ്പെട്ട വാർത്തകൾപോലും ദൂരദർശനിൽ വരുന്നില്ല. കേരളത്തിലെ മുഖ്യമന്ത്രിയെക്കുറിച്ചോ പ്രതിപക്ഷ നേതാവിനെകുറിച്ചോ ഉള്ള യാതൊരു വാർത്തകളും കയറാറില്ല. കേന്ദ്രമന്ത്രിമാരുടെ പ്രസ്താവനകളും ചില സുഖിപ്പിക്കൽ വിശേഷങ്ങളും കുറച്ച് വിദേശ വാർത്തകളും വച്ച് നിറയ്ക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. സംസ്ഥാനത്തെ ബിജെപിനേതാക്കളുടെ പ്രസ്താവനകൾ മാത്രമാണ് കേരളത്തിലെ വാർത്തയായി പലപ്പോഴും സംപ്രേഷണം ചെയ്യപ്പെടുന്നത്. ഇതെല്ലങ്കെിൽ ശബരിമലയിലേയോ ഗുരുവായൂരിലെ വിശേഷങ്ങൾ മാത്രമാണ് കേരളവാർത്ത.

രാവിലെ ഏഴരയ്ക്കും ഉച്ചയ്ക്ക് ഒരു മണിക്കും വൈകിട്ട് ആറരയ്ക്കുമായി മൂന്ന് വാർത്താ ബുള്ളറ്റിനുകളാണ് ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട ചാനലായിരുന്ന ഡിഡി മലയാളത്തിനുള്ളത്. ഇതിനു പുറമെ രാവിലെ 11നും വൈകിട്ട് അഞ്ചിനും അഞ്ച് മിനിറ്റ് പ്രധാന വാർത്തകളുമുണ്ട്. മുമ്പൊക്കെയാണെങ്കിൽ വൈകിട്ട് ഏഴിന് വാർത്ത നൽകുകയും അത് രാത്രി പുനഃസംപ്രേഷണം ചെയ്യകയും ചെയ്തിരുന്നു. ഇപ്പോൾ രാത്രി ആറരയ്ക്കുശേഷമുള്ള വാർത്ത ദൂരദർശൻ വഴി അറിയണമെങ്കിൽ പിറ്റന്നേ് ഏഴര വരെ കാത്തിരിക്കവേണം. ഇതിനിടയിലാണ് കേരളത്തിലെ പൊതുവാർത്തകൾ പൊടിക്കുപോലും നൽകാതെ ദൂരദർശൻ വാർത്താ സംസ്‌കാരത്തത്തെന്നെ അടിമേൽ മറിക്കുന്നത്.

കേരളമാകെ 20ലേറെ കറൻസ്പണ്ടന്റുമാർ ദൂരദർശനു സ്വന്തമായുണ്ട്. 4 പേർ പാർട്ട് ടൈം കറസ്‌പൊണ്ടന്റുമാരും. എന്നാൽ ഇവരിൽ പലരുടെയും ഒരു വാർത്തയെങ്കിലും ദൂരദർശനിൽ വന്നിട്ട് ആഴ്ചകളായെന്നാണ് ഇവർ പറയുന്നത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ദൂരദർശനിൽ സംപ്രേഷണം ചെയ്ത വാർത്തയിൽ രണ്ടെണ്ണം മൻകി ബാത്തിനെപ്പറ്റിയുള്ളതായിരുന്നു.ഇത് കൂടാതെ ചില കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ട വാർത്തകളും വിദേശ വാർത്തകളും കൂടിയായപ്പോൾ വാർത്ത അവസാനിച്ചു. ഇതിനിടയിൽ കേരളത്തിലെ ഒരു വാർത്ത മാത്രം സംപ്രേഷണം ചെയ്യപ്പട്ടു.അത് കണ്ണൂരിലെ ആർ എസ് എസ് പഥസഞ്ചലനത്തെക്കുറിച്ചുള്ള വാർത്തയായിരുന്നു.ജന്മഭൂമിയും ജനം ടി.വിയും കൊടുക്കുന്നതിക്കോൾ കവറേജാണ് ദൂരദർശൻ ബിജെപിക്ക് കൊടുക്കുന്നത്.

30 വാർത്തകൾ വരെ കേരളത്തിൽനിന്നു മാത്രം കയറിയ കാലമുണ്ടായിരുന്നു ദൂരദർശന്. സ്ഥിരം ജീവനക്കാരല്ലാത്ത ലേഖകർക്ക് വാർത്തകയറുന്നതിന് അനുസരിച്ചാണ് പ്രതിഫലം. ലേഖകരുടെ പ്രതിഫലം പരമാവധി കുറച്ച് സാമ്പത്തിക നേട്ടമുണ്ടാക്കി പ്രസാർ ഭാരതിയുടെയും വിവര, പ്രക്ഷേപണ മന്ത്രാലയത്തിന്റെയും ഗുഡ്‌ലിസ്റ്റിൽ ഇടംപിടിക്കാനുള്ള തിരുവനന്തപുരത്തെ ചില ഉദ്യോഗസ്ഥരുടെ ശ്രമമാണ് കാര്യങ്ങൾ കീഴ്‌മേൽ മറിക്കുന്നത്.

കേരളത്തിലെ വാർത്തയിലെ പ്രധാന പങ്കും സംസ്ഥാന സർക്കാറിനെയും എൽ ഡി എഫ്, യു ഡി എഫ് മുന്നണികളെയും സംബന്ധിച്ചുള്ളതായതിനാൽ അവയൊക്കെ പൂർണ്ണമായും ഒഴിവാക്കിയിക്കയാണ്. തിരുവനന്തപുരം ഡെപ്യൂട്ടി ഡയരക്ടറാണത്രേ ഇത്തരം നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത. പാർട്ടി പരിപാടിയായ കോഴിക്കൊട്ടുനടന്ന ബിജെപി ദേശീയ കൗൺസിലിലെ പ്രസംഗങ്ങൾ പോലും ലൈവായാണ് ദൂരദർശൻ റിപ്പോർട്ട് ചെയ്തത്. എന്നിട്ടും അതുപോരെന്ന നിലപാടിലായിരുന്നു ചില നേതാക്കൾ. ഇക്കാര്യം ബിജെപി വക്താവ് പത്മകുമാർ ഫേസ്‌ബുക്കിൽ തുറന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

പൊതുസംവിധാനങ്ങളെ തങ്ങളുടേതാക്കി മാറ്റുകയാണ് മോദി സർക്കാറിന്റെ രാജ്യവ്യാപകമായ തന്ത്രമാണ് ഇവിടെയും നടപ്പാക്കുന്നതെന്ന് വ്യാപക വിമർശനമുണ്ട്. എന്നാൽ കിടക്കാൻ പറഞ്ഞാൽ ഇഴയാൻ പറയുന്ന രീതിയാണ് തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ നടത്തുന്നതെന്ന് ജീവനക്കാർക്കിടയിൽ തന്നെ വിമർശനമുണ്ട്.മറ്റ് സംസ്ഥാനങ്ങളിലെ ദൂരദർശൻ കേന്ദ്രങ്ങൾ അവരുടെ വാർത്താബുള്ളറ്റിനുകൾ കുറെക്കുടി സ്വതന്ത്രമായി തയാറാക്കാറുണ്ടെന്നും, എന്നാൽ പ്രബുദ്ധമെന്ന് പറയുന്ന കേരളത്തിൽ അതുപോലുമില്‌ളെന്നാണ് ജീവനക്കാർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP