Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

രണ്ട് മാസത്തിനുള്ളിൽ മൂന്ന് സൂപ്പർ ഹിറ്റുകൾ; 'പുലിമുരുകൻ 100 കോടി ക്ലബിലെത്തുന്ന ആദ്യ മലയാള ചിത്രമാകും'; താര രാജാവിന്റെ ബോക്‌സ് ഓഫീസ് പടയോട്ടം തുടരുന്നു; ഇന്ത്യൻ സിനിമയിൽ പുതിയ ചരിത്രമെഴുതി മോഹൻലാൽ

രണ്ട് മാസത്തിനുള്ളിൽ മൂന്ന് സൂപ്പർ ഹിറ്റുകൾ; 'പുലിമുരുകൻ 100 കോടി ക്ലബിലെത്തുന്ന ആദ്യ മലയാള ചിത്രമാകും'; താര രാജാവിന്റെ ബോക്‌സ് ഓഫീസ് പടയോട്ടം തുടരുന്നു; ഇന്ത്യൻ സിനിമയിൽ പുതിയ ചരിത്രമെഴുതി മോഹൻലാൽ

കൊച്ചി: ഇന്ത്യൻ സിനിമയിൽ പുതിയ ചരിത്രങ്ങൾ തീർത്ത് മുന്നേറുകയാണ് മലയാളികളുടെ മഹാനടൻ. രണ്ട് മാസത്തിനുള്ളിൽ വിവിധ ഭാഷകളിലായി മൂന്ന് സൂപ്പർ ഹിറ്റുകളുമായാണ് താരത്തിന്റെ കുതിപ്പ്. ഈ കുതിപ്പ് മറികടക്കാൻ ഒരു പക്ഷെ ഇന്ത്യൻ സിനിമയിലെ മറ്റൊരു നടനും കഴിഞ്ഞില്ലെന്ന് വരാം. രജനീകാന്തും സൽമാൻ ഖാനും പോലും വർഷത്തിൽ ഒന്നോ ഏറിയാൽ രണ്ടോ സിനിമകളിലെ അഭിനയിക്കാറുള്ളു എന്നതിനാൽ രണ്ട് മാസത്തിനുള്ളിൽ മൂന്ന് സൂപ്പർ ഹിറ്റുകളെന്ന മോഹൻ ലാലിന്റെ റെക്കോർഡ് തകർക്കപ്പെടുക അത്ര എളുപ്പമല്ല. ഒപ്പം, പുലിമുരുകൻ, ജനതാ ഗാരേജ് എന്നീ മൂന്ന് മോഹൻലാൽ സിനിമകളും തീയേറ്ററിൽ പരസ്പരം മത്സരിക്കുന്ന കാഴ്‌ച്ചയാണ് കഴിഞ്ഞ കുറെ നാളുകളായി നാം കാണുന്നത്. മൂന്ന് മാസത്തിനുള്ളിൽ വിവിധ ഭാഷകളിലായി 200 കോടി ഗ്രോസ് കളക്ഷൻ നേടുന്ന നടനും മോഹൻ ലാൽ തന്നെയാണ്.

മലയാള സിനിമയുടെ ചരിത്രത്തിൽ പുതിയ റെക്കോർഡുകൾ സൃഷ്ട്ച്ച് നൂറ് കോടി ക്ലബിലേക്ക് കുതിക്കുന്ന പുലിമുരികൻ ആണ് മൂന്ന് ചിത്രങ്ങളിൽ ഏറെ ശ്രദ്ധേയം. തീയേറ്ററുകളിൽ ഇപ്പോഴും ആരവങ്ങൾ തീർത്ത് ഹൗസ് ഫുള്ളായി പ്രദർശനം തുടരുകയാണ് പുലിമുരുകൻ. കഴിഞ്ഞ മാസം മൂന്നിനായിരിന്നു വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകൻ റിലീസ് ചെയ്തത്. റീലീസ് ചെയ്ത് ആദ്യ അഞ്ച് ദിനങ്ങൾ കൊണ്ട് 20 കോടിയായിരുന്നു ചിത്രത്തിന്റെ കളക്ഷൻ. ഇത് വരെ 75 കോടിയിലേറെ കളക്ഷൻ നേടിയതാണ് അനൗദ്യോഗിക വിവരങ്ങൾ. ചിത്രത്തിന് വിദേശത്തും ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിലും നല്ല സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രം ഇതിനോടകം തന്നെ മറ്റു ഭാഷകളിൽ ചിത്രീകരിക്കാനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു

മോഹൻ ലാലിന്റെ ഈ വർഷത്തെ ആദ്യ മലയാള ചിത്രമായാണ് ഒപ്പം റീലീസിനെത്തിയത്. താരത്തിന്റെ തന്നെ തെലുങ്ക് ചിത്രമായ ജനതാ ഗാരേജ് തിയേറ്ററുകളിൽ എത്തിയതിന് തൊട്ട് പിന്നാലെയാണ് ഒപ്പവും റിലീസിനെത്തിയത്. പ്രിയദർശനായിരുന്നു സംവിധായകൻ. മോഹൻലാൽ അന്ധ കഥാപാത്രത്തെ അവതരിപ്പിച്ച ഒപ്പം കുടുംബ പ്രേഷകർ ഏറ്റെടുക്കുകയായിരുന്നു. സെപ്റ്റംബർ എട്ടിന് റിലീസ് ചെയ്ത ചിത്രം അമ്പത് കോടിയിലേറെ കളക്ഷൻ നേടി. ചിത്രം ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുകയാണ്.

ഈ വർഷത്തിൽ മോഹൻലാലിന്റേതായി പുറത്തിറങ്ങിയ ആദ്യ രണ്ട് ചിത്രങ്ങളും തെലുങ്കിൽ നിന്നായിരുന്നു. വിസ്മയം, ജനതാ ഗാരേജ് എന്നീ രണ്ട് ചിത്രങ്ങളും വൻ ഹിറ്റായി മാറി. സെപ്റ്റംബർ 1 ന് പുറത്തിറങ്ങിയ ജനതാ ഗാരേജിൽ ജൂനിയർ എൻടിആറിനൊപ്പമാണ് മോഹൻ ലാൽ നായകനായത്. കൊരാതല ശിവ യായിരുന്നു ആക്ഷൻ ചിത്രമായ ജനതാ ഗാരേജ് ഒരുക്കിയത്. തെലുങ്കിൽ വൻ ഹിറ്റായ ചിത്രം 135 കോടി രൂപ കളക്ഷൻ നേടി. തെലുങ്കിൽ ഈ വർഷത്തെ ഏറ്റവും വലിയ പണം വാരി ചിത്രമായും ജനതാ ഗാരേജ് മാറി. മോഹൻ ലാലിന്റെ ആദ്യ നൂറ് കോടി ചിത്രമായും ജനതാ ഗാരേജിനെ വിലയിരുത്താം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP