Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുത്തലാഖിനെതിരെ മുറവിളി ശക്തമാകുമ്പോൾ നടുറോഡിൽ ഒരു തലാഖ്; ഭാര്യയെ പരസ്യമായി മൊഴിചൊല്ലിയത് കാത്തിരിപ്പിനൊടുവിൽ പെൺകുട്ടി പിറന്നതിന്റെ പേരിൽ; മകളെ സാക്ഷിനിർത്തി നടത്തിയ തലാഖ് കേട്ട് പൊട്ടിക്കരഞ്ഞ് യുവതി

മുത്തലാഖിനെതിരെ മുറവിളി ശക്തമാകുമ്പോൾ നടുറോഡിൽ ഒരു തലാഖ്; ഭാര്യയെ പരസ്യമായി മൊഴിചൊല്ലിയത് കാത്തിരിപ്പിനൊടുവിൽ പെൺകുട്ടി പിറന്നതിന്റെ പേരിൽ; മകളെ സാക്ഷിനിർത്തി നടത്തിയ തലാഖ് കേട്ട് പൊട്ടിക്കരഞ്ഞ് യുവതി

ജയ്പൂർ: രാജ്യത്ത് ഏകീകൃത സിവിൽകോഡ് നടപ്പാക്കണമെന്നും മുസ്‌ളീം സ്ത്രീകളെ പെരുവഴിയിലാക്കുന്ന മുത്തലാഖ് നിയമംമൂലം തടയണമെന്നുമുള്ള ചർച്ചകൾ സജീവമാകുന്നതിനിടെ പ്രസവത്തിൽ ആൺകുട്ടിക്ക് ജന്മം നൽകിയില്ലെന്നതിന്റെ പേരിൽ യുവതിയെ നടുറോഡിൽവച്ച് മുത്തലാക്ക് ചൊല്ലി ഒരു മുസ്‌ളീം യുവാവിന്റെ വിവാഹമോചന പ്രഖ്യാപനം. മൂന്നാം തലാഖ് ചൊല്ലി ഭാര്യയിൽ നിന്ന് വിവാഹമോചനം നേടുന്ന സമ്പ്രദായത്തിനെതിരെ വ്യാപകമായി എതിർപ്പുകളുയരുന്നതിനിടെയാണ് ന്യായം ലവലേശംപോലുമില്ലാത്ത ഒരു കാര്യത്തിന് പരസ്യമായ മുത്തലാഖ് നടന്നത്.

നേരിട്ടും കത്തിലൂടെയും ഫോണിലൂടെയുമെല്ലാം തലാഖ് ചൊല്ലുന്നതിന്റെ സാംഗത്യം സോഷ്യൽ മീഡിയയിലുൾപ്പെടെ വ്യാപകമായി വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും വഴിവയ്ക്കുന്ന കാലത്താണ് രണ്ടാമത് ആൺകുഞ്ഞല്ല പിറന്നത് എന്നതിന്റെ പേരിൽ ഒരു തലാഖ് വാർത്ത. ജയ്പൂരിൽവച്ചാണ് രാജസ്ഥാൻ സ്വദേശിയായ യുവാവ് ഭാര്യയെ നാട്ടുകാർ നോക്കിനിൽക്കെ റോഡിൽവച്ച് തലാഖ് ചൊല്ലി വേർപിരിയൽ അറിയിച്ചത്. ഏറെക്കാലത്ത് നേർച്ചകൾക്കും കാഴ്ചനൽകലിനുമെല്ലാം ശേഷം പിറന്ന, നാലുവയസ്സുകാരിയായ മകളെ സാക്ഷിനിർത്തിയായിരുന്നു ഈ തലാഖ്.

ആൺകുഞ്ഞ് ജനിച്ചില്ലെന്ന കാരണത്താൽ കുഞ്ഞിന് നാലുവയസ്സായതിനു ശേഷം തലാഖ് ചൊല്ലിയത് ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. അതിനാൽത്തന്നെ ഇത് വൻ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. ആൺകുഞ്ഞാണോ പെൺകുഞ്ഞാണോ ഉണ്ടാകുന്നതെന്ന കാര്യം തീരുമാനിക്കപ്പെടുന്നത് പുരുഷന്റെ ജീനുകളിലാണെന്ന വസ്തുത സ്്കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ പഠിപ്പിക്കുന്ന ഇക്കാലത്ത് ഇക്കാര്യത്തിന് തലാഖ് ചൊല്ലിയ ഈ മണ്ടൻ ആരെന്ന മട്ടിൽ സോഷ്യൽ മീഡിയയിൽ വൻ പരിഹാസമാണ് ഉയരുന്നത്. മാത്രമല്ല, പെൺകുഞ്ഞ് പിറന്നതിന്റെ പേരിൽ ഭാര്യയെ മൊഴിചൊല്ലിയതിന് ഇയാൾക്കെതിരെ നടപടിയുണ്ടാകണമെന്ന ആവശ്യവും സജീവമാകുന്നു.

ജോധ്പൂർ ഭായ് ഭൂജ് സ്വദേശിയായ ഇർഫാൻ ആണ് ഭാര്യ ഫറാഹിനെ നടുറോഡിൽ വച്ച് മൊഴി ചൊല്ലി ഒഴിവാക്കിയത്. വിവാഹം കഴിഞ്ഞ് അഞ്ചു വർഷം കഴിഞ്ഞിട്ടും ഇരുവർക്കും കുട്ടികളുണ്ടായിരുന്നില്ല. ഇതിന്റെ പേരിൽ ഇർഫാന്റെ വീട്ടുകാരിൽ നിന്ന് ഫറാഹിനു നേരത്തേ കൊടിയ പീഡനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. കടുത്ത മാനസികപീഡനങ്ങളും ഉണ്ടായെന്ന് ഫറാഹ് ഇപ്പോൾ പറയുന്നു. ഇതിനു ശേഷം ഏറെ കാത്തിരിപ്പിനൊടുവിൽ ഒരു മകൾ പിറന്നു. പക്ഷേ, മകൻ ജനിക്കണമെന്നായിരുന്നു ഭർത്താവിന്റെയും വീട്ടുകാരുടെയും ആവശ്യം. അതിനാൽ മകളുണ്ടായിട്ടും കാര്യങ്ങൾക്ക് മാറ്റമൊന്നും ഉണ്ടായില്ല. ആൺകുട്ടിയെയായിരുന്നു ആവശ്യം എന്നു പറഞ്ഞ് പീഡനം തുടർന്നു. ഇതിന്റെ പേരിലാണ് തന്നെ ഇപ്പോൾ മൊഴി ചൊല്ലിയതെന്നാണ് ഫറാഹ് പറയുന്നത്.

എന്നാൽ, തന്റെ വീട്ടുകാരുമായി ഫറാഹ് ചേർച്ചയിലല്ലെന്നും ഇതാണ് തന്നെ മൊഴിചൊല്ലലിന് പ്രേരിപ്പിച്ചതെന്നുമാണ് സംഭവം വിവാദമായതോടെ ഇപ്പോൾ ഇർഫാൻ പറയുന്നത്. പത്തുവർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. അഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ഫറാഹ് ഗർഭിണിയായി. ജനിച്ചത് മകളും. ഇപ്പോൾ നാലു വയസുള്ള ഈ പെൺകുട്ടിയെയും സാക്ഷിയാക്കിയായിരുന്നു ഇർഫാന്റെ മൊഴിചൊല്ലൽ.

അതേസമയം, വിവാഹമോചനത്തിന് താൻ തയ്യാറല്ലെന്നും വഴിയിൽ വച്ച് മുത്തലാഖ് എന്നു പറഞ്ഞതുകൊണ്ടു മാത്രം വിവാഹമോചനമാകില്ലെന്നും ഫറാഹ് പറയുന്നു. നിയമപരമായി തന്നെ ഇതിനെ നേരിടാൻ അവരെ സഹായിക്കാൻ പലരും ഇതിനകം രംഗത്തെത്തിയിട്ടുമുണ്ട്. പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു ഫറാഹ് തനിക്കുണ്ടായ പീഡനങ്ങളുടേയും മൊഴിചൊല്ലലിന്റെയും വിവരങ്ങൾ തന്നെ സന്ദർശിച്ച മാദ്ധ്യമപ്രവർത്തകരോട് വിവരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP