Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഗ്‌നി-ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്തതിന് കല്യാൺ, പോത്തീസ്, ശീമാട്ടി, ജയലക്ഷമി, ചെന്നൈ സിൽക്കടക്കം എട്ടോളം സ്ഥാപനങ്ങൾക്കെതിരെ അന്വേഷണം; ത്വരിതാന്വേഷണം നടത്തുന്നത് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശത്തെതുടർന്ന് വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോ; നിയമസഭയിൽ മുഖ്യമന്ത്രിയുടെ മറുപടി മാദ്ധ്യമങ്ങൾ മുക്കിയത് പരസ്യപ്പേടിയിൽ

അഗ്‌നി-ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്തതിന് കല്യാൺ, പോത്തീസ്, ശീമാട്ടി, ജയലക്ഷമി, ചെന്നൈ സിൽക്കടക്കം എട്ടോളം സ്ഥാപനങ്ങൾക്കെതിരെ അന്വേഷണം; ത്വരിതാന്വേഷണം നടത്തുന്നത് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശത്തെതുടർന്ന് വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോ; നിയമസഭയിൽ മുഖ്യമന്ത്രിയുടെ മറുപടി മാദ്ധ്യമങ്ങൾ മുക്കിയത് പരസ്യപ്പേടിയിൽ

അർജുൻ സി വനജ്

കൊച്ചി: കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ പ്രമുഖ വസ്ത്ര വിതരണക്കാർക്കെതിരെ കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശത്തെതുടർന്ന് സംസ്ഥാന വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോ അന്വേഷണം ആരംഭിച്ചു. അഗ്‌നി-ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങക്കെതിരെയാണ് അന്വേഷണം.

എ പ്രദീപ് കുമാർ, ഡികെ മുരളി, എഎം ആരിഫ്, ജോൺ ഫെർണാണ്ടസ് എന്നിവരുടെ ചോദ്യത്തിന് മറുപടിയായി ഈ മാസം എട്ടാം തിയതി മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമുഖ വസ്ത്ര ശാലകളിലും ഗോഡൗണുകളിലും നടന്ന വിജിലൻസ് റെയ്ഡിനെക്കുറിച്ച് നിയമസഭയെ ബോധിപ്പിച്ചത്.

കൊച്ചി നഗരത്തിലെ പ്രമുഖ വസ്ത്ര വിതരണക്കാരായ ചെന്നൈ സിൽക്ക്സ്, ശീമാട്ടി, ജയലക്ഷ്മി ടെക്സ്‌റ്റൈൽസ്, കല്ല്യാൺ സിൽക്ക്സ്, കല്ല്യാൺ കേന്ദ്ര എന്നിവിടങ്ങളിൽ ശോചനീയ സാഹചര്യത്തിൽ വനിതകൾ ജോലി ചെയ്യുന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് അന്വേഷണം ആരംഭിച്ചു. QV 01/ 16 EKM/ Labour, QV 02/16/EKM/Labour, QV 03/16/EKM/ Labour എന്നീ നമ്പറുകളിലായി മൂന്ന് സത്വരാന്വേഷണങ്ങൾ നടക്കുന്നതായാണ് സർക്കാർ വ്യക്തമാക്കുന്നത്.

തിരുവനന്തപുരം നഗരത്തിലെ രാമചന്ദ്രൻ ടെക്സ്‌റ്റൈൽസ്, കല്ല്യാൺ സാരീസ്, പോത്തീസ് ടെക്സ്റ്റൈൽസ് എന്നിവടങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ കെട്ടിട നിർമ്മാണത്തിൽ, കേരള മുനിസിപ്പൽ ബിൽഡിങ് റൂൾസിന്റെ (കെ.എം.ബി.ആർ) ലംഘനം ഉള്ളതായും അഗ്‌നി സുരക്ഷ മാർഗ്ഗങ്ങൾ ശരിയായ രീതിയിൽ പാലിക്കുന്നില്ലെന്നും വ്യക്തമായി. തൊഴിലാളികൾക്കാവിശ്യമായ ഇരിപ്പടങ്ങൾ, ടോയ്ലെറ്റ് സംവിധാനങ്ങൾ എന്നിവ ലഭ്യമാക്കിയിട്ടില്ലെന്നുമാണ് കണ്ടെത്തൽ. QV 17/16/TVM, QV 18/16/TVM, QV 19/16/TVM എന്നീ നമ്പരുകളിലായി ഈ സ്ഥാപനങ്ങളെക്കുറിച്ച് സത്വരാന്വേഷണങ്ങൾ നടക്കുന്നതായാണ് മുഖ്യമന്ത്രി നിയമസഭയെ കഴിഞ്ഞ ദിവസം ബോധിപ്പിച്ചത്.

തിരുവനന്തപുരം ഫോർട്ട് സോണൽ ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയുമായി ബന്ധപ്പെട്ട്, അട്ടക്കുളങ്ങരയിൽ പ്രവർത്തിച്ചുവരുന്ന രാമചന്ദ്രൻ ടെക്സ്റ്റയിൽസിൽ നടത്തിയ പരിശോധനയിൽ പാർക്കിംങ് ഏരിയയിൽ ഇലക്ട്രിക്കൽ കമ്പ്യൂട്ടർ റൂമുകൾ പണിതതായി അന്വേഷണ സംഘത്തിന് നേരിട്ട് കണ്ട് ബോധ്യപ്പെട്ടു. കെ.എം.ബി.ആർ 1999 ചട്ടം 117 ന്റെ ലംഘനമാണിത്. ഇതിന്റെ അടിസ്ഥാനത്തിൽ QV 23/2015/SIU-2 നമ്പറിലായി സത്വരാന്വേഷണം നടക്കുന്നതായാണ്
റിപ്പോർട്ടിൽ പറയുന്നത്.

കോഴിക്കോട് നഗരത്തിലെ പ്രമുഖ വ്യാപാരശാലകളായ ജയലക്ഷമി ടെക്സ്റ്റയിൽസ്, കല്ല്യാൺ സിൽക്ക്സ്, കല്ല്യാൺ കേന്ദ്ര എന്നിവടങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ നാല് മണിക്കൂർ ജോലി ചെയ്തവർക്ക് ഒരു മണിക്കൂർ വിശ്രമം അനുവദിക്കണം എന്ന നിയമം ലംഘിക്കപ്പെട്ടതായി വ്യക്തമായി. സ്ത്രീ ജീവനകാർക്ക് ആവശ്യമായ ഇരിപ്പടങ്ങളോ ശുചിമുറികളോ, സ്ത്രി ജീവനക്കാരുടെ കുട്ടികളെ സംരക്ഷിക്കുന്നതിന് ക്രഷ് സൗകര്യം ഏർപ്പെടുത്തിയിട്ടില്ല. നിയമാനുസരണം ഏർപ്പെടുത്തേണ്ട അഗ്‌നിശമന സംവിധാനങ്ങൾ ഇല്ലെന്നും മിന്നൽ പരിശോധനയിൽ വ്യക്തമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP