Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സദാചാര പൊലീസിങ് അരങ്ങു വാഴുമ്പോൾ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായുള്ള ഈ പോരാളിയെ മറക്കാനാകുമോ? അശ്ലീല ചിത്രകാരനെന്ന് ആക്ഷേപിച്ച രാജാ രവിവർമ്മയുടെ ജീവിതകഥ സിനിമയാക്കുന്ന സംവിധായകന് പറയാനുള്ളത്

സദാചാര പൊലീസിങ് അരങ്ങു വാഴുമ്പോൾ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായുള്ള ഈ പോരാളിയെ മറക്കാനാകുമോ? അശ്ലീല ചിത്രകാരനെന്ന് ആക്ഷേപിച്ച രാജാ രവിവർമ്മയുടെ ജീവിതകഥ സിനിമയാക്കുന്ന സംവിധായകന് പറയാനുള്ളത്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വതന്ത്രമായ മാദ്ധ്യമപ്രവർത്തനത്തിന്റെ പ്രാധാന്യത്തെപ്പറ്റി കഴിഞ്ഞ ദിവസവും മാദ്ധ്യമങ്ങളോട് ആവർത്തിക്കുകയുണ്ടായി. എന്നാൽ പ്രധാനമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കാൻ മാദ്ധ്യമങ്ങൾക്ക് അവസരം നൽകിയിരുന്നില്ല. മാത്രമല്ല പലപ്പോഴും സ്വതന്ത്രമാദ്ധ്യമപ്രവർത്തനവും കലാകാരന്മാരോടും എഴുത്തുകാരുടെയും ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഏറെ ഹനിക്കപ്പെടുന്ന കാലഘട്ടമാണ് സംശയമില്ലാതെ പറയാം. ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെതിരെ കേരളത്തിലെ ബിജെപി പ്രവർത്തകർ ഉപരോധം ഏർപ്പെടുത്തിയത് തന്നെ ഒരു ഉദാഹരണം.

ഇങ്ങനെ പലവിധത്തിൽ സദാചാര പൊലീസിങ് അരങ്ങുവാഴുമ്പോൾ കാലാതീതമായ സൃഷ്ടികളിലൂടെ ലോകത്തെ വിസ്മയിപ്പിച്ച 19ാം നൂറ്റാണ്ടിൽ ജീവിച്ച രാജാരവിവർമയെക്കുറിച്ച് മനസിലാക്കുന്നത് കൂടുതൽ നന്നാവും. ആധുനിക ഇന്ത്യൻ കലയുടെ പിതാവെന്ന പേരിൽ അറിയപ്പെടുന്ന രാജാരവിവർമയുടെ ചില പെയിന്റിംഗുകളിലെ രംഗങ്ങൾ സിനിമാ സംവിധായകൻ കേതൻ മേത്ത തന്റെ വരാനിരിക്കുന്ന ചിത്രമായ 'രംഗ രസിയ'യിൽ പുനരാവിഷ്‌കരിക്കുന്നുണ്ട്. പാശ്ചാത്യപൗരസ്ത്യ സംസ്‌കാരങ്ങളെ ഒരുമിച്ചുചേർക്കുന്ന മനോഹരമായ വർണത്തിൽ ആവിഷ്‌കരിച്ചിരിക്കുന്ന അർജുനന്റെയും ശകുന്തളയുടെയുമൊക്കെ ചിത്രങ്ങളാണ് സിനിമയിൽ ചിത്രീകരിക്കുന്നത്.

മേത്ത തന്റെ ചിത്രത്തിൽ വർമയുടെ പ്രസിദ്ധമായ പെയിന്റിംഗുകളായ ഗോൾഡൻ ജ്യുവൽസ്, ക്രീം നിറത്തിലുള്ള അരയന്നം, പച്ചപ്പുല്ലുകൊണ്ടുള്ള കാർപെറ്റുകൾ എന്നിവയും പ്രദർശിപ്പിക്കുന്നുമുണ്ട്. ചിത്രകാരനപ്പുറത്ത് സിനിമാനിർമ്മാതാവായ അധികമാർക്കുമറിയാത്ത മറ്റൊരു ചരിത്രവും രാജാരവിവർമക്കുണ്ട്. ദാദാസാഹിബ് ഫാൽക്കെയുടെ ആദ്യ ഹിന്ദിചിത്രത്തിന്റെ നിർമ്മാതാക്കളിലൊരാൾ അദ്ദേഹമായിരുന്നു. എന്നാൽ അതിനെല്ലാമപ്പുറത്ത് സദാചാരവുമായി ബന്ധപ്പെട്ട അക്രമങ്ങൾ വർധിച്ചുവരുന്ന ഇക്കാലത്ത് വിവാദമായ നിരവധിചിത്രങ്ങൾ 19ാം നൂറ്റാണ്ടിൽ വരച്ച വിപ്ലവകാരി കൂടിയാണ് രാജാരവിവർമ.

അഭിപ്രായസ്വാതന്ത്ര്യവും സദാചാരവും തമ്മിലുള്ള ആദ്യ ഏറ്റുമുട്ടലിന് കാരണമായതും വർമയുടെ ചില ചിത്രങ്ങളാണ്. അതേസമയം വർമ വരച്ച ഹിന്ദുദൈവങ്ങളുടെ ചിത്രങ്ങൾ അശ്ലീലമാരോപിച്ച് ക്ഷേത്രങ്ങളിൽ നിന്ന് അകറ്റിനിർത്തപ്പെട്ടു. എന്നാൽ അതിന് രാജ്യത്തെ അന്ന് വളർന്നുവന്ന ഉപഭോക്തൃ വിപണിയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. പല ചിത്രങ്ങളും കലണ്ടറുകൾ, സോപ്പ് തുടങ്ങിയ ഉൽപ്പന്നങ്ങളുടെ പരസ്യത്തിനായി ഉപയോഗിക്കപ്പെട്ടു. എന്നാൽ പാരമ്പര്യത്തിന്റെയും സദാചാരത്തിന്റെയും സംരക്ഷരായി സ്വയം പ്രഖ്യാപിച്ചവർ വർമയുടെ പല ചിത്രങ്ങൾക്കുമെതിരെ രംഗത്തുവന്നു. മനുഷ്യന്റെ ധർമസങ്കടങ്ങൾക്ക് ദൈവികത നൽകി അദ്ദേഹം വരച്ച ചില ചിത്രങ്ങൾ കടുത്ത വിമർശനതത്തിന് കാരണമായി.

19ാം നൂറ്റാണ്ടിൽ മുംബൈ നഗരം പ്ലേഗ് ബാധക്കിരയായപ്പോൾ വർമ താൻ വരച്ച 'അശ്ലീല ചിത്രങ്ങൾ'ക്കെതിരെയുള്ള കേസുകളുമായി ബന്ധപ്പെട്ട് കോടതികൾ കയറിയിറങ്ങുകയായിരുന്നു. വർമയുടെ ചിത്രങ്ങളിൽ ദൈവങ്ങളെ അപമാനിച്ചതിനുള്ള ശിക്ഷയായാണ് മുംബൈയിൽ പ്ലേഗ് ഉണ്ടായതെന്നു വാദിച്ചവരും അക്കാലത്തുണ്ടായിരുന്നു. സദാചാരപൊലീസ് അക്രമണങ്ങളും പാരമ്പര്യസംരക്ഷകരുടെ എണ്ണവും കൂടിവരുന്ന സാഹചര്യത്തിൽ രംഗ രസിയ'യുടെ സംവിധായകൻ മേത്തയുടെ അഭിപ്രായത്തിൽ ലോകത്തെ ഏറ്റവും ലിബറലായ സംസ്‌കാരം ഇന്ത്യയുടേതാണ്. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ഖജുരാവോയിലെ ശിൽപങ്ങൾ ഇത്തരം സദാചാരവാദികൾ തകർക്കാൻ തയ്യാറാവുമോ എന്ന് ചോദിച്ചു.

വർമ രാജ്യത്തെ സങ്കുചിതമനസുള്ളവരെ തന്റെ ചിത്രങ്ങളിലൂടെ വെല്ലുവിളിക്കുകയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടി ഉറച്ചുനിൽക്കുകയുമായിരുന്നുവെന്നും മേത്ത പറഞ്ഞു. തന്റെ ജീവിതത്തിലുടനീളം വർമ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനായി പോരാട്ടം നടത്തുകയായിരുന്നു. വളർച്ചയെ പിന്നോട്ടടിക്കുകയും ആത്മപരിശോധനയെ തടയുകയും ചെയ്യുന്ന അസഹിഷ്ണുതയിൽ നിന്ന് സ്വതന്ത്രമായ ഒരു സമൂഹത്തിന്റെ പ്രാധാന്യത്തെപ്പറ്റി അദ്ദേഹം ബോധവാനായിരുന്നു. രാജ്യത്തിന്റെ ശരിയായ ചിത്രം അവതരിപ്പിക്കുന്നതിന് അഭിപ്രായസ്വാതന്ത്ര്യം അനിവാര്യമാണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു.

സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നതിലൂടെ മാത്രമേ മാദ്ധ്യമങ്ങൾക്ക് കാലത്തിന്റെ കണ്ണാടിയാകാൻ സാധിക്കൂ. സ്വതന്ത്രമായി ജീവിക്കുന്നതിന് വ്യക്തികൾക്കും സ്വാതന്ത്ര്യം അനിവാര്യമാണ്. ഇഷ്ടപ്പെടുന്നതും അല്ലാത്തതുമായ സൃഷ്ടികൾ ഉണ്ടാകണമെങ്കിൽ അഭിപ്രായസ്വാതന്ത്ര്യം അനിവാര്യമാണെന്ന് രവിവർമ ഉറച്ചുവിശ്വസിക്കുകയും അതിനായി തന്റെ സൃഷ്ടികളിലൂടെ പോരാടുകയും ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP