Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മന്ത്രകോടി അണിഞ്ഞ് മുല്ലപ്പൂ ചൂടി മദാമ്മ കുട്ടി മണവാട്ടിയായി; മുണ്ടുടുത്ത് പുഞ്ചിരി തൂകി പ്രമോദ് താലി കെട്ടി; ഒരു മല്ലു-അമേരിക്കൻ പ്രണയകഥ

മന്ത്രകോടി അണിഞ്ഞ് മുല്ലപ്പൂ ചൂടി മദാമ്മ കുട്ടി മണവാട്ടിയായി; മുണ്ടുടുത്ത് പുഞ്ചിരി തൂകി പ്രമോദ് താലി കെട്ടി; ഒരു മല്ലു-അമേരിക്കൻ പ്രണയകഥ

ചാരുംമൂട് : കല്ല്യാണം കേരളത്തിലാകാമെന്നത് സ്റ്റെഫാനിയുടെ ആഗ്രഹമായിരുന്നു. സ്റ്റെഫാനിയുടെ മതാ-പിതാക്കളും മകളുടെ ആഗ്രഹത്തിന് സാക്ഷിയാകാൻ ചാരുമൂടിലെത്തി. അങ്ങനെ അമേരിക്കൻ മദാമ കായംകുളംകാരൻ പ്രമോദിന് സ്വന്തമായി. തനി മലയാളി രീതിയിൽ താലികെട്ടി പുടവ കൊടുത്ത് സ്റ്റെഫാനിയെ പ്രമോദ് ജീവിത സഖിയാക്കി.

ഒന്നര വർഷത്തെ പ്രണയത്തിനുശേഷമാണ് സ്റ്റെഫാനിയെ പ്രമോദ് താലിചാർത്തിയത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെ ചാരുംമൂട് വിപഞ്ചിക ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. കേരളത്തിന്റെ തനത് കല്യാണവേഷം അണിഞ്ഞ് മുല്ലപ്പൂവ് ചൂടിയായിരുന്നു മണ്ഡപത്തിലേക്ക് സ്റ്റെഫാനി എത്തിയത്. സ്‌റ്റെഫാനിയെ മലയാളി വധുവാക്കി അണിയിച്ചൊരുക്കിയത് പ്രമോദിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നാണ്.

അമേരിക്കയിലെ ഫ്‌ലോറിഡ സ്വദേശി സ്റ്റെഫാനി അങ്ങനെ മലയാളക്കരയുടെ മരുമകളായി. അറ്റ്‌ലാന്റയിൽ ഫൈസർ എന്ന സോഫ്റ്റ് വെയർ കമ്പനിയിലെ എൻജിനിയറാണ് പ്രമോദ്. അവിടെ മറ്റൊരു കമ്പനിയിൽ സോഫ്റ്റ് വെയർ കൺസൾട്ടന്റാണ് സ്റ്റെഫാനി. ഇവരുടെ പരിചയം ക്രമേണ പ്രണയമായി തളിർക്കുകയായിരുന്നു. ഫ്‌ളോറിഡയിലെ ആശുപത്രിയിൽ ജോലിചെയ്യുന്ന ജൂലിയാന അയോലയുടെയും സ്റ്റീവ് ഹോനാസിന്റെയും മകളായ നീല എന്ന സ്റ്റെഫാനി കേരള സംസ്‌കാരത്തിൽ താൽപര്യമുള്ള വ്യക്തിയായിരുന്നു. അതിനാൽ കല്ല്യാണം കേരളത്തിലാക്കാമെന്ന് പ്രമോദിനോട് പറഞ്ഞു.

സ്റ്റെഫാനിയെ പ്രമോദിന്റെ ബന്ധുക്കൾ അമേരിക്കയിൽ പോയി കണ്ടിരുന്നു. വിവാഹത്തിന് അമേരിക്കയിൽ നിന്ന് സ്റ്റെഫാനിയുടെ മാതാവും ഒരു ബന്ധുവും മാത്രമാണ് പങ്കെടുത്തത്. നവംബർ രണ്ടിന് അമേരിക്കയിലേക്ക് മടങ്ങുന്ന ഇവർ അവിടെയും വിവാഹസൽക്കാരം സംഘടിപ്പിക്കുന്നുണ്ട്. 14 വർഷമായി അമേരിക്കയിൽ ജോലിചെയ്തുവരികയാണ് പ്രമോദ്. കായംകുളം പുള്ളിക്കണക്ക് തെക്കേമാങ്കുഴി ഉദയത്തിൽ പരേതനായ അച്യുതൻ നായരുടെയും ശാരദാ നായരുടെയും മകനാണ് പ്രമോദ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP