Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജയലളിതയുടെ മരണത്തെ തുടർന്ന് 66ാം പിറന്നാൾ ആഘോഷം രജനീകാന്ത് ഒഴിവാക്കി; പോസ്റ്റർ ഒട്ടിക്കലും ബാനർ സ്ഥാപിക്കലും ഒഴിവാക്കണമെന്നും ആരാധകരോട് അഭ്യർത്ഥിച്ച്‌ നടൻ

ജയലളിതയുടെ മരണത്തെ തുടർന്ന് 66ാം പിറന്നാൾ ആഘോഷം രജനീകാന്ത് ഒഴിവാക്കി; പോസ്റ്റർ ഒട്ടിക്കലും ബാനർ സ്ഥാപിക്കലും ഒഴിവാക്കണമെന്നും ആരാധകരോട് അഭ്യർത്ഥിച്ച്‌ നടൻ

യലളിതയുടെ മരണത്തെ തുടർന്ന് 66ാം പിറന്നാൾ ആഘോഷം രജനീകാന്ത് ഒഴിവാക്കി. ചെന്നൈയിലെ വെള്ളപ്പൊക്കത്തെ തുടർന്ന് കഴിഞ്ഞ വർഷവും രജനീകാന്ത് ജന്മദിനം ആഘോഷിച്ചിരുന്നില്ല. ഈ വർഷം തന്റെ ജന്മദിനം ആഘോഷിക്കില്ലെന്ന് തമിഴ് സൂപ്പർതാരം രജനീകാന്ത് ആരാധകരോടും അഭ്യർത്ഥിച്ചിട്ടുണ്ട്.

ഡിസംബർ 12നാണ് രജനീകാന്തിന്റെ ജന്മദിനം. ഈ വർഷം രജനീകാന്തിനു 66 വയസ്സ് തികയും. തന്റെ ജന്മദിനത്തിന്റെ ഭാഗമായുള്ള പോസ്റ്റർ ഒട്ടിക്കലും ബാനർ സ്ഥാപിക്കലൊന്നും വേണ്ടെന്നും രജനീകാന്ത് അറിയിച്ചിട്ടുണ്ട്. രജനീകാന്തിന്റെ മാനേജരായ റിയാസ് അഹമ്മദ് ട്വിറ്ററിലൂടെയാണ് താരത്തിന്റെ തീരുമാനം ആരാധകരെ അറിയിച്ചത്.

ജയലളിതയുടെ മരണത്തെ തുടർന്ന് സംസ്ഥാന സർക്കാർ തമിഴ്‌നാട്ടിലെങ്ങും ഏഴു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്നാണ് തന്റെ ജന്മദിനവും ആഘോഷിക്കുന്നില്ലെന്ന് തമിഴ് സൂപ്പർതാരം രജനീകാന്ത് ആരാധകരെ അറിയിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP