Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗ്രാമങ്ങൾ തോറും ഇനി സൗജന്യ വൈഫൈ; കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാക്കാനുള്ള പദ്ധതിക്ക് ബാംഗളൂരിൽ തുടക്കമായി

ഗ്രാമങ്ങൾ തോറും ഇനി സൗജന്യ വൈഫൈ; കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാക്കാനുള്ള പദ്ധതിക്ക് ബാംഗളൂരിൽ തുടക്കമായി

ബംഗളൂരു: സംസ്ഥാനത്തെ 11 പഞ്ചായത്തുകളിൽ ഇനി സൗജന്യ വൈഫൈ ലഭിക്കും. മൈസൂരു, തുമകുരു, ഗദഗ്, ബല്ലാരി, കാലാബുരാഗി എന്നീ ജില്ലകളിലെ രണ്ടു ഗ്രാമപഞ്ചായത്തുകളിലും ബാഗൽകോട്ടിലെ ഒരു പഞ്ചായത്തിലുമാണ് തുടക്കത്തിൽ വൈഫൈ സേവനം ലഭ്യമാക്കുന്നത്. ഗ്രാമങ്ങളിൽ കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

ചെറുകിട സംരംഭകർക്ക് അവരുടെ ഉത്പന്നങ്ങൾ ലോകമെങ്ങും പരിചയപ്പെടുത്തുന്നതിനും ഓൺലൈൻ മാർക്കറ്റുകളിൽ വിൽപ്പന നടത്തുന്നതിനും ഇതു സഹായിക്കും. വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലും തീർത്ഥാടനകേന്ദ്രങ്ങളിലും പ്രധാന വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ വൈഫൈ സേവനം നല്കുന്നതിന് ബിഎസ്എൻഎല്ലുമായി ചേർന്ന് 2,000 കോടിയുടെ പദ്ധതിക്ക് സംസ്ഥാന സർക്കാർ തുടക്കമിട്ടിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP