Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സി-ക്യൂബ് ഷട്ടിൽ ടൂർണമെന്റ്: ജെറി - തൗസീഫ്, ജെന്നി- മായ ടീം ജേതാക്കൾ

സി-ക്യൂബ് ഷട്ടിൽ ടൂർണമെന്റ്: ജെറി - തൗസീഫ്, ജെന്നി- മായ ടീം ജേതാക്കൾ

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ഷാംബർഗ് ഈഗർട്ട് ബാഡ്മിന്റൺ സ്റ്റേഡിയത്തിൽ അരങ്ങേറിയ ഷിക്കാഗോ കോസ്മോപോളിറ്റൻ ക്ലബിന്റെ (സി- ക്യൂബ്) രണ്ടാമത് ഷട്ടിൽ ടൂർണമെന്റിനു ആവേശകരമായ പരിസമാപനം.

മെൻസ് ഡബിൾസിൽ ജെറി - തൗസീഫ് ടീം ഒന്നിനെതിരേ രണ്ട് സെറ്റുകൾക്ക് ജസ്റ്റിൻ- പ്രദീപ് ടീമിനെ പരാജയപ്പെടുത്തി. വനിതാ വിഭാഗത്തിൽ രജനി - മായ ടീം നേരിട്ടുള്ള സെറ്റുകൾക്ക് ഐവി- ടിനു ടീമിനെ പരാജയപ്പെടുത്തി.

45 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ സിറിയക് കൂവക്കാടൻ - സാനു ടീം ജേതാക്കളായി. നിമ്മി- നിണൽ ടീം ആണ് റണ്ണേഴ്സ് അപ്. മെൻസ് ഇന്റർനാഷണലിൽ രതീഷ് - സാബു ടീം വിജയികളും, ജോൺസൺ - താരു ടീം രണ്ടാം സ്ഥാനക്കാരുമായി.

അണ്ടർ 17 (സീനിയർ), അണ്ടർ 13 (ജൂണിയർ) വിഭാഗങ്ങളിൽ ലൂക്കാസ്- ജോയൽ ടീം, ജൂബിൻ - സിജോ ടീം എന്നിവർ യഥാക്രമം ജേതാക്കളും, ക്രിസ്റ്റീന- അനീറ്റ ടീം, ഡെറിക് -സാം ടീം എന്നിവർ യഥാക്രമം റണ്ണേഴ്സ് അപ്പുമായി.

വിവിധ വിഭാഗങ്ങളിലായി ഇരുപത്തഞ്ചോളം ടീമുകൾ മാറ്റുരച്ച മത്സരങ്ങൾ അത്യന്തം ആവേശകരമായിരുന്നു. മത്സരാവസാനം നടന്ന ലക്കി ഡ്രോയിൽ സിജു ചാക്കോ എച്ച്.ഡി ടിവി കരസ്ഥമാക്കി.

സമാപന സമ്മേളനത്തിൽ പുരുഷവിഭാഗം ജേതാക്കൾക്കുള്ള ക്യാഷ് അവാർഡ് 501 ഡോളർ സ്പോൺസർ ചെയ്ത ജോസഫ് മാത്യുവും, ട്രോഫി ജയിംസ് ഏബ്രഹാമും കൈമാറി. റണ്ണേഴ്സ് അപ്പിനുള്ള 251 ഡോളർ ക്യാഷ് അവാർഡ് സ്പോൺസർ ചെയ്ത ഡോ. അക്‌ബർ ഖാനും, ട്രോഫി ഡോ. ആന്റണി കുര്യനും കൈമാറി.

വനിതാ വിഭാഗം ജേതാക്കൾക്കുള്ള 301 ഡോളർ ക്യാഷ് അവാർഡ് ബിൻസ് വെളിയത്തുമാലിലും, ട്രോഫി ആൽവിൻ ഷിക്കോറും കൈമാറി. റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി പ്രിൻസ് ഈപ്പനും, ക്യാഷ് അവാർഡ് രാജി മാത്യുവും കൈമാറി. മറ്റു വിഭാഗങ്ങൾക്കുള്ള ട്രോഫികൾ ജോസി, റ്റോണി ഇലഞ്ഞിക്കൽ, റോയി ജോസഫ്, അലോഷി റാത്തപ്പള്ളിൽ, സണ്ണി റാത്തപ്പള്ളിൽ, ജോഷി പൂവത്തിങ്കൽ, സന്തോഷ് കുര്യൻ, സതീഷ് നിരവത്ത്, ബെൻ വെളിയത്തുമാലിൽ, ബോബി, മനോജ്, ജോൺ വർക്കി, ബിജോയി കാപ്പൻ, സാജു ജോർജ് എന്നിവർ വിതരണം ചെയ്തു.

ജോൺ വർക്കി, ബിൻസ് വെളിയത്തുമാലിൽ, ബിജോയി കാപ്പൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ടൂർണമെന്റ് സംഘാടനംകൊണ്ട് മികവുറ്റതായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP