Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭോപ്പാലിൽ പൊതുപരിപാടിയിൽ നിന്നും മുഖ്യമന്ത്രിയെ തടഞ്ഞില്ല; ആവശ്യപ്പെട്ടത് യാത്ര വൈകിപ്പിക്കണമെന്ന് മാത്രമെന്ന് മധ്യപ്രദേശ് ഡിജിപി; സമയം ചോദിച്ചത് പ്രതിഷേധക്കാരെ ഒഴിപ്പിക്കാനെന്നും വിശദീകരണം

ഭോപ്പാലിൽ പൊതുപരിപാടിയിൽ നിന്നും മുഖ്യമന്ത്രിയെ തടഞ്ഞില്ല; ആവശ്യപ്പെട്ടത് യാത്ര വൈകിപ്പിക്കണമെന്ന് മാത്രമെന്ന് മധ്യപ്രദേശ് ഡിജിപി; സമയം ചോദിച്ചത് പ്രതിഷേധക്കാരെ ഒഴിപ്പിക്കാനെന്നും വിശദീകരണം

ഭോപ്പാൽ: മുഖ്യമന്ത്രി പിണറായി വിജയനെ ഭോപ്പാലിൽ തടഞ്ഞ സംഭവത്തിൽ വിശദീകരണവുമായി മധ്യപ്രദേശ് ഡി.ജി.പി. യാത്ര വൈകിപ്പിക്കണമെന്ന് മാത്രമാണ് പിണറായിയോട് ആവശ്യപ്പെട്ടതെന്നും സംഭവത്തിൽ വിശദീകരണം തേടയിട്ടുണ്ടെന്നും മധ്യപ്രദേശ് ഡി.ജി.പി ആർ.കെ ശുക്ല പറഞ്ഞു. വേദിയിലെ പ്രതിഷേധക്കാരെ ഒഴിപ്പിക്കുന്നതിന് സമയം ആവശ്യമായിരുന്നു. ഇതിനാലാണ് യാത്ര വൈകിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും ശുക്ല കൂട്ടിച്ചേർത്തു.

ഉന്നതതലത്തിലുള്ള അന്വേഷണം സംഭവത്തിൽ നടത്തുമെന്നും അദേഹം പറഞ്ഞു. സംഭവത്തിൽ മധ്യപ്രദേശ് സർക്കാർ നേരത്തെ മുഖ്യമന്ത്രിയോട് മാപ്പ് പറഞ്ഞിരുന്നു. പിണറായി ഹിന്ദി തെറ്റായി മനിസിലാക്കിയതാകാം എന്ന് നേരത്തെ ഉന്നതപൊലലീസുദ്യോഗസ്ഥൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിപിയുടെ വിശദീകറണം. ആർ.എസ്.എസിന്റെ പ്രതിഷേധം കണക്കിലെടുത്ത് മലയാളി സംഘടനകളുടെ പരിപാടിയിൽ പങ്കെടുക്കരുതെന്ന് പിണാറയിയോട് മധ്യപ്രദേശ് പൊലീസ് ആവശ്യപ്പെടുകയായിരുന്നു ഉയർന്ന വിവാദം. പരിപാടിയിൽ പങ്കെടുക്കുന്നതിന് ഭോപ്പാൽ സ്‌കൂൾ ഓഫ് സോഷ്യൽ സയൻസ് ഹാളിലേക്ക് പുറപ്പെട്ട പിണറായിയെ പാതിവഴിയിലാണ് പൊലീസ് തടഞ്ഞത് വലിയ ചർച്ചയായി. സംഭവത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പിണറായിയെ ഫോണിൽ വിളിച്ച് മാപ്പ് പറഞ്ഞിരുന്നു. നേരത്തെ മധ്യപ്രദേശ് ഡി.ജി.പിയും ഖേദപ്രകടനം നടത്തിയിരുന്നു.

ഭോപ്പാലിൽ മലയാളി സംഘടനകളുടെ ക്ഷണം സ്വീകരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു പരിപാടിയിൽ പങ്കെടുക്കുമ്പോൾ പ്രതിഷേധമുണ്ടാകാനിടയുണ്ട് എന്ന് പൊലീസ് സൂചിപ്പിച്ചതേയുള്ളവെന്നായിരുന്നു ബിജെപിയുടെ വിവാദത്തിലുള്ള വിശദീകരണം. പരിപാടിയിൽ പങ്കെടുത്താൽ പൂർണ്ണ സുരക്ഷ പൊലീസ് ഉറപ്പ് നൽകുകയും ചെയ്തു. പ്രതിഷേധം വകവയ്ക്കാതെ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തിരുന്നെങ്കിൽ പ്രതിഷേധക്കാരെ പൊലീസ് നേരിട്ടേനെ. മുഖ്യമന്ത്രിക്ക് പരിപാടിയിൽ പങ്കെടുക്കാനുമായേനെ. അങ്ങനെയായിരുന്നെങ്കിൽ ഒറ്റദിവസത്തെ വാർത്തയിൽ മാത്രം ആ സംഭവം ഒതുങ്ങുകയും ചെയ്തേനെ. എന്നാൽ പ്രതിഷേധം ഉണ്ട് എന്ന് കേട്ടപ്പോൾതന്നെ തന്ത്രമറിയാവുന്നവർ പരിപാടി റദ്ദാക്കി തിരിച്ചുപോന്നുവെന്നും ബിജെപി പറഞ്ഞിരുന്നു.

കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഇതരസംസ്ഥാനത്ത് ആർഎസ്എസുകാർ സഞ്ചാരസ്വാതന്ത്ര്യംവരെ തടഞ്ഞു എന്ന് പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് ബിജെപിക്കാരുടെ വാദം. ഇത് ശരിവയ്ക്കും വിധത്തിലാമ് മധ്യപ്രദേശ് ഡിജിപിയുടെ വിശദീകരണവും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP