Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭഗവാനോട് നന്ദി പറയുന്നു.. എല്ലാം ഈശ്വരന് വിട്ടു കൊടുത്തിരിക്കയാണ്; രണ്ടാമത്തെ കേസിലും കുറ്റവിമുക്തയാകുമെന്ന് പ്രതീക്ഷ; പുതിയ ജീവിതം തുടങ്ങിയതാൻ മറ്റൊന്നിനെ കുറിച്ചും ചിന്തിക്കുന്നില്ല: സോളാർ കേസിൽ വെറുതേവിട്ട കോടതി വിധിയോട് ശാലു മേനോന്റെ പ്രതികരണം ഇങ്ങനെ

ഭഗവാനോട് നന്ദി പറയുന്നു.. എല്ലാം ഈശ്വരന് വിട്ടു കൊടുത്തിരിക്കയാണ്; രണ്ടാമത്തെ കേസിലും കുറ്റവിമുക്തയാകുമെന്ന് പ്രതീക്ഷ; പുതിയ ജീവിതം തുടങ്ങിയതാൻ മറ്റൊന്നിനെ കുറിച്ചും ചിന്തിക്കുന്നില്ല: സോളാർ കേസിൽ വെറുതേവിട്ട കോടതി വിധിയോട് ശാലു മേനോന്റെ പ്രതികരണം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്

തിരുവനന്തപുരം: എല്ലാറ്റിനും ഭഗവാനോട് നന്ദി പറയുന്നു.. ഇനിയുള്ള എല്ലാ കാര്യങ്ങലും ഈശ്വരന് വിട്ടു കൊടുക്കുകയാണ്. രാഷ്ട്രീയ കേരളത്തെ പിടിച്ചു കുലുക്കിയ സോളാർ തട്ടിപ്പിലെ ആദ്യ കേസിലെ വിധി പുറത്തുവന്നപ്പോൾ സീരിയൽ-സിനിമാ താരം ശാലു മേനോന്റെ പ്രതികരണം ഏറെ ആശ്വാസത്തോടെയാണ്. കുറ്റവിമുക്തയാക്കിയ വിധിയിൽ ആശ്വാസം പ്രകടിപ്പിച്ച ശാലു ഈ വിഷയത്തിൽ അധികം പ്രതികരണത്തിന് ഇല്ലെന്നും പറഞ്ഞു. തന്റെ സംബന്ധിച്ചത്തോളം ഒരു പുതിയ ജീവിതം നയിക്കുന്നതിനാൽ പഴയതിനെ കുറിച്ചൊന്നും ചിന്തിക്കുന്നില്ലെന്നും ശാലു മേനോൻ മാതൃഭൂമി ന്യൂസ് ചാനലിനോട് പ്രതികരിച്ചു. രണ്ടാമത്തെ കേസിലും കുറ്റവിമുക്തയാക്കുമെന്ന പ്രതീക്ഷയും ശാലു പങ്കുവച്ചു.

ശാലു മേനോന് പുറമേ അവരുടെ മാതാവും കേസിൽ പ്രതിയായിരുന്നു. സോളാർ തട്ടിപ്പു കേസിലെ പണം മുഴുവൻ തട്ടിയെടുത്തത് ശാലുവാണെന്ന സരിതയുടെ മൊഴിയായിരുന്നു കേസിൽ നിർണായകമായത്. ബിജു രാധാകൃഷ്ണനുമായുള്ള അടുപ്പമാണ് ഈ കേസിൽ ശാലുവിന് വിനയായത്. തട്ടിപ്പിന് ഇരയായ സജാദിന്റെ പരാതിയിൽ സരിതയെ അറസ്റ്റു ചെയ്യുകയും പിന്നീട് ശാലുവിനെതിരെ സരിത മൊഴി നൽകുകയുമായിരുന്നു. പെരുമ്പാവൂർ മുടിക്കലിലെ സജാദിൽ നിന്ന് സോളാർ സംവിധാനങ്ങൾ ഒരുക്കി നൽകാമെന്ന് പറഞ്ഞ് 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ഈ കേസിലാണ് ശാലുവിനെ ഇപ്പോൾ കുറ്റവിമുക്തയാക്കിയിരിക്കുന്നത്.

ഈ കേസ് കൂടാതെ ശാലു പ്രതിയിലായ മറ്റൊരു സോളാർ തട്ടിപ്പു കേസ് കൂടി നിലിവുണ്ട്. ഈ കേസിലാണ് ശാലുവിനെ അറസ്റ്റു ചെയ്തതും റിമാൻഡ് ചെയ്തതും. റാഫിഖ് അലി എന്ന വ്യക്തിയിൽനിന്നു തട്ടിച്ചത് 75 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്. ഈ കേസിൽ ബിജുവിനും സരിതയ്ക്കുമൊപ്പം ശാലുവും പപ്രതിയാണ്. ബിജു രാധാകൃഷ്ണനുമായി ചേർന്നു നടി ശാലു മേനോൻ തലസ്ഥാനത്തെ റാഫിഖ് അലി എന്ന വ്യക്തിയിൽനിന്നു തട്ടിച്ചത് 75 ലക്ഷം രൂപയെന്ന തെളിവുകൾ ഉണ്ടെന്നും വാർത്തകൾ ഉണ്ടായിരുന്നു.

ഇതിൽ 30 ലക്ഷം രൂപയെങ്കിലും ശാലു മേനോനും ലഭിച്ചതായാണ് പൊലീസ് വൃത്തങ്ങൾ പറഞ്ഞിരുന്നത്. പുതിയ വീടു നിർമ്മാണത്തിനും ഇതിൽനിന്നു 10 ലക്ഷം രൂപ ശാലുവിനു ലഭിച്ചു. ബിജു അയച്ച എസ്എംഎസ് സന്ദേശവും മുഖ്യമന്ത്രിയുടെ പേരിൽ നിർമ്മിച്ച വ്യാജ കത്തും കേസിൽ നിർണായക തെളിവായിരുന്നു. പെരുമ്പാവൂരിൽ സോളാർ തട്ടിപ്പുകേസിൽ സരിത നായർ അറസ്റ്റിലായതിനു തൊട്ടുപിന്നാലെയാണ് റാഫിഖ് അലി പരാതിയുമായി തമ്പാനൂർ പൊലീസ് സ്‌റ്റേഷനിലെത്തിയത്.

ശാലുവിനെ മുൻനിർത്തി ബിജു സ്വന്തമായി തുടങ്ങിയ സ്വിസ് സോളാർ എന്ന സ്ഥാപനത്തിന്റെ പേരിലാണ് റാഫിഖ് അലിയിൽനിന്ന് 75 ലക്ഷം കവർന്നത്. ആ കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിക്കാമെന്ന വാഗ്ദാനം നൽകിയാണ് 75 ലക്ഷം രൂപ തട്ടിയെടുത്തതെന്നാണു റാഫിഖിന്റെ പരാതി. സോളാർ വിവാദം അടങ്ങിയ ശേഷം പുതിയ കുടുംബ ജീവിതം ശാലു തുടങ്ങിയിരുന്നു. സീരിയൽ നടനും കൊല്ലം സ്വദേശിയുമായ സജി ജി നായരാണ് ശാലുവിന്റെ ഭർത്താവ്. ഇക്കഴിഞ്ഞ സെപ്റ്റംബർ എട്ടിന് ഗുരുവായൂർ അമ്പല നടയിൽ വച്ച് വിവാഹം നടന്നിരുന്നു. ഇപ്പോൾ ശാലു നൃത്തരംഗത്ത് സജീവമായിരുന്നു. ഇത് പാതിരാമണൽ, ഇന്ദ്രജിത്ത്, കിസാൻ, മകൾക്ക്, പരിണാമം, വക്കാലത്ത് നാരായണൻകുട്ടി, കാക്കകുയിൽ, കവർ സ്റ്റോറി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ശാലു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP