Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അയർലണ്ടിലോ യുകെയിലോ വിസിറ്റിങ് വിസയിൽ എത്തുന്നവർക്ക് വിസയില്ലാതെ മറുരാജ്യത്തു പോകാം; മറ്റു വിസക്കാർക്കു ഫീസ് അടയ്ക്കാതെ വിസ എടുക്കാം

അയർലണ്ടിലോ യുകെയിലോ വിസിറ്റിങ് വിസയിൽ എത്തുന്നവർക്ക് വിസയില്ലാതെ മറുരാജ്യത്തു പോകാം; മറ്റു വിസക്കാർക്കു ഫീസ് അടയ്ക്കാതെ വിസ എടുക്കാം

ഡബ്ലിൻ: ലണ്ടൻ ഒളിമ്പിക്‌സിന്റെ ഭാഗമായി താത്ക്കാലികമായി നടപ്പിലാക്കിയ ഷോർട്ട് സ്റ്റേ വിസാ വേവർ പ്രോഗ്രാം സ്ഥിരപ്പെടുത്താൻ ഐറീഷ്- ബ്രിട്ടീഷ് സർക്കാരുകൾ തമ്മിൽ ധാരണയിൽ എത്തി. പരീക്ഷണാടിസ്ഥാനത്തിൽ 18 രാജ്യങ്ങളിൽ പോകുന്നവർക്കു വേണ്ടി നടപ്പാക്കിയ വിസാ വേവർ പ്രോഗ്രാം 2016 ഒക്‌ടോബറിൽ അവസാനിക്കാൻ ഇരിക്കേയാണ് ചില പരിഷ്‌ക്കാരങ്ങളോടെ ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ളവർക്കു ബാധകമാകുന്ന രീതിയിൽ നടപ്പിലാക്കുന്നത്.

ഇപ്പോൾ നിലവിലുള്ള വിസ വേവർ പ്രോഗ്രം അനുസരിച്ച് വിസിറ്റിങ് വിസയിൽ യുകെയിൽ എത്തുന്നവർക്ക് വിസയില്ലാതെ അയർലണ്ടും സന്ദർശിക്കാം. എന്നാൽ ഇനി മുതൽ വിസിറ്റിങ് വിസയിൽ അയർലണ്ടിൽ എത്തുന്നവർക്ക് യുകെയിലും വിസയില്ലാതെ എത്താം. സെപ്റ്റംബർ മുതൽ നടപ്പിലാക്കുന്ന പദ്ധതി അനുസരിച്ച് ഏതെങ്കിലും ഒരു ഷോർട്ട് ടേം വിസ ഉള്ളവർക്ക് മറ്റു വിസ ആവശ്യമില്ല. എന്നാൽ യുകെയിലെ പിആർ, സ്റ്റുഡന്റ് വിസ തുടങ്ങിയ ദീർഘകാല വിസകൾ ഉള്ളവർക്ക് ഇതു ബാധകമല്ല. എന്നിരുന്നാലും ഫീസ് അടയ്ക്കാതെ അപേക്ഷിച്ചാൽ അപ്പോൾ തന്നെ മറുരാജ്യത്തെ വിസ നൽകാൻ സംവിധാനം ഉണ്ടായിരിക്കും.

നിലവിൽ യൂറോപ്യൻ യൂണിയനു പുറത്തു നിന്നുള്ള വിദേശ ടൂറിസ്റ്റുകൾക്കും ബിസിനസ് സന്ദർശകർക്കും അയർലണ്ടും യുകെയും സന്ദർശനത്തിന് വേവ്വെറെ വിസകൾ ആവശ്യമാണ്. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ഐറീഷ് വിസയോ ബ്രിട്ടീഷ് വിസയോ ഏതെങ്കിലും ഉണ്ടെങ്കിൽ ഇരു രാജ്യങ്ങളിലും യാത്ര ചെയ്യാം. ബ്രിട്ടണേയും അയർലണ്ടിനേയും കോമൺ ട്രാവൽ ഏരിയ ആക്കി പ്രഖ്യാപിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് ഹോം സെക്രട്ടറി തെരേസ മേയും ഐറീഷ് മിനിസ്റ്റർ ഫോർ ജസ്റ്റീസ് ഫ്രാൻസീസ് ഫിറ്റ്‌സ്‌ജെറാർഡും തമ്മിൽ ധാരണയായത്.

തുടക്കത്തിൽ ഇന്ത്യയിലും ചൈനയിലും നിന്നുള്ള സന്ദർശകർക്കാണ് പുതിയ സംവിധാനത്തിന്റെ ഗുണം ലഭ്യമാകുക. ഇത്തരത്തിൽ ഇരുരാജ്യങ്ങളിലേക്കുമുള്ള സന്ദർശനം വളരെ എളുപ്പത്തിലായതിനാൽ ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് ഒട്ടേറെ മലയാളി കുടുംബങ്ങൾക്ക് ഇത് ഏറെ സൗകര്യമായി. യുകെയിലും അയർലണ്ടിലും ബന്ധുക്കളുള്ളവർക്ക് ഏതെങ്കിലും ഒരു രാജ്യത്തേക്ക് വിസിറ്റിങ് വിസയിൽ എത്തിയാൽ മറുരാജ്യത്തേക്കും എളുപ്പത്തിൽ സന്ദർശനത്തിന് പോകാം.

അയർലണ്ടിലെ ടൂറിസത്തേയും ബിസിനസ് സന്ദർശകരേയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും ഫ്രാൻസീസ് ഫിറ്റ്‌ജെറാൾഡ് വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള ബിസിനസ് സംരംഭകരെ. 2010-നും 2013-നും മധ്യേയുള്ള കാലഘട്ടത്തിൽ ഇരു രാജ്യങ്ങളിൽ നിന്നുമായുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 68 ശതമാനം വർധനയുണ്ടായിട്ടുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി.

ആദ്യഘട്ടത്തിൽ പൊതുയാത്രാ വിസ മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ വിസ യാത്ര ചെയ്യുന്നതിന് മാത്രമായിരിക്കും പ്രയോജനപ്പെടുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP