Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

'സ്‌പോൺസർമാർ പിന്മാറിയപ്പോൾ ചാനൽ പ്രതിസന്ധിയിലായി'; കരാർ അനുസരിച്ച് ചിത്രീകരിച്ച 65 എപ്പിസോഡുകൾ സംപ്രേഷണം ചെയ്തു; ഓരോ മാസവും നിശ്വിത തുക നൽകാമെന്ന് ധാരണയും ഉണ്ടാക്കി; ശ്രീകുമാരൻ തമ്പിയെ ആത്മഹത്യയുടെ വക്കിലെത്തിച്ച 'ചട്ടമ്പിക്കല്യാണി' സീരിയൽ വിവാദത്തിൽ ജയ്ഹിന്ദ് ചാനലിന്റെ വിശദീകരണം

'സ്‌പോൺസർമാർ പിന്മാറിയപ്പോൾ ചാനൽ പ്രതിസന്ധിയിലായി'; കരാർ അനുസരിച്ച് ചിത്രീകരിച്ച 65 എപ്പിസോഡുകൾ സംപ്രേഷണം ചെയ്തു; ഓരോ മാസവും നിശ്വിത തുക നൽകാമെന്ന് ധാരണയും ഉണ്ടാക്കി; ശ്രീകുമാരൻ തമ്പിയെ ആത്മഹത്യയുടെ വക്കിലെത്തിച്ച 'ചട്ടമ്പിക്കല്യാണി' സീരിയൽ വിവാദത്തിൽ ജയ്ഹിന്ദ് ചാനലിന്റെ വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജയ്ഹിന്ദ് ടി.വിയിൽ സംപ്രേഷണം ചെയ്ത ശ്രീകുമാരൻ തമ്പിയുടെ ചട്ടമ്പിക്കല്യാണി എന്ന സീരിയൽ ഒരുക്കിയതിന്റെ പേരിൽ ചാനൽ പണം നൽകാതിരുന്നതോടെ പ്രശസ്ത സംവിധായകൻ ശ്രീകുമാരൻ തമ്പി കടുത്ത നിലപാടുമായി രംഗത്തെത്തിയിരുന്നു. കടത്തിന്റെ പേരിൽ താൻ ആത്മഹത്യ ചെയ്യുകയാണെങ്കിൽ അതിന് ഉത്തരവാദികൾ എംഎം ഹസനും വി എം സുധീരനുമായിരിക്കുമെന്ന് അദ്ദേഹം പറയുകയുണ്ടായി. ഇത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കുകയും ചെയ്തു. എന്നാൽ, ഇപ്പോൾ വിവാദത്തിൽ വിശദീകരണവുമായി ജയ്ഹിന്ദ് ചാനൽ അധികൃതർ രംഗത്തെത്തി. വിവാദത്തിന്റെ പശ്ചാത്തലതതിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പ്രസ്തുത സംഭവത്തിൽ ചാനലിന്റെ ഭാഗം അവർ വ്യക്തമാക്കുന്നത്.

ജയ്ഹിന്ദ് ചാനലിൽ സംപ്രേഷണം ചെയ്ത ചട്ടമ്പിക്കല്യാണി എന്ന സിരിയലുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങൾ തുടങ്ങുന്നത്. സീരിയലിന്റെ നിർമ്മാതാവും അദ്ദേഹമായിരുന്നു. സീരിയലുമായി ബന്ധപ്പെട്ട കരാർ അനുസരിച്ച് തുക തൽകാത്തതിനാൽ പ്രതിസന്ധിയിലായി എന്നാണ് സമകാലിക മലയാളം വാരികയിൽ കെ.ആർ മീര എഴുതിയ ലേഖനത്തിൽ പരാമർശിച്ചത്. ഇത് മാദ്ധ്യമങ്ങളിൽ വാർത്തയാകുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ജയ്ഹിന്ദ് ചാനലിന്റെ വിശദീകരണം. സ്‌പോൺസർമാർ പിന്മാറിയതാണ് ചാനലിനെ പ്രതിസന്ധിയിലാക്കിയതെന്നാണ് ജയ്ഹിന്ദ് ചാനലിന്റെ വിശദീകരണം.

2013 സെപ്റ്റംബർ പതിമൂന്നിനാണ് ചട്ടമ്പിക്കല്യാണി എന്ന സീരിയൽ ജയ്ഹിന്ദ് ടിവിയിൽ സംപ്രേഷണം തുടങ്ങിയത്. സംപ്രേഷണം തുടങ്ങി ഏതാനും ആഴ്‌ച്ചകൾ കഴിഞ്ഞപ്പോൾ പ്രസ്തുത സീരിയലിന്റെ സ്‌പോൺസർമാർ പിന്മാറി. സ്‌പോൺസർമാർ പിന്മാറിയതിനെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായെങ്കിലും ശ്രീകുമാരൻ തമ്പിയുമായി ഉണ്ടാക്കിയ കരാർ അനുസരിച്ച് അതുവരെ ചിത്രീകരിച്ച 65 എപ്പിസോഡുകൾ സംപ്രേഷണം ചെയ്തുവെന്നും ചാനൽ വ്യക്തമാക്കുന്നു.

സ്‌പോൺസർമാർ പിന്മാറിയത് ചാനലിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി. അതിനാലാണ് നിശ്ചിത സമയത്തിനുള്ളിൽ പണം നൽകാൻ കഴിയാതെ വന്നത്. അതേസമയം സീരിയലിന്റെ നിർമ്മാതാവായ ശ്രീകുമാരൻ തമ്പിക്ക് ജയ്ഹിന്ദ് ടിവി തവണകളായി പണം നൽകുകയും ചെയ്തുവെന്നാണ് ചാനൽ പറയുന്നത്. ശ്രീകുമാരൻ തമ്പി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ചാനൽ മാനേജ്‌മെന്റിനെ അറിയിച്ചതിനെത്തുടർന്ന് നവംബർ മാസത്തിൽ അദ്ദേഹവുമായി ചർച്ച നടത്തുകയും ഓരോ മാസവും നിശ്ചിത തുക നൽകാമെന്ന് ധാരണ ഉണ്ടാക്കുകയും ചെയ്തു. ഇതനുസരിച്ച് നവംബറിലും ഡിസംബറിലും തുക നൽകുകയും ചെയ്തുവെന്നും ചാനൽ അഴകാശപ്പെടുന്നു.

ഇതുമായി ബന്ധപ്പെട്ട് വാർത്തകൾ പുറത്തുവന്നപ്പോൾ ചാനൽ മാനേജ്‌മെന്റ് ശ്രീകുമാരൻ തമ്പിയുമായി ബന്ധപ്പെട്ടപ്പോൾ ചാനലുമായി ഉണ്ടാക്കിയ ധാരണയ്ക്ക് മുമ്പാണ് ഇപ്പോൾ ഒരു മാസികയിൽ ഇതേപ്പറ്റി എഴുതിയ ശ്രീമതി കെ. ആർ മീരയോട് താൻ ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞതായി ചാനൽ വിശദീകരിക്കുന്നു.

ചാനൽ പുറത്തിറക്കിയ പത്രക്കുറിപ്പിന്റെ പൂർണരൂപം..

ജയ്ഹിന്ദ് ടി.വിയിൽ സംപ്രേഷണം ചെയ്ത ശ്രീ കുമാരൻ തമ്പിയുടെ ചട്ടമ്പിക്കല്യാണി എന്ന സീരിയലിന്റെ തുക നൽകുന്നതുമായി ബന്ധപ്പെട്ട ചില വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ ചില മാദ്ധ്യമങ്ങളിൽ വന്നത് സംബന്ധിച്ച് ജയ്ഹിന്ദ് ടി.വിയുടെ ഭാഗത്തുനിന്നുള്ള വിശദീകരണം താഴെ ചേർക്കുന്നു.

23.09.2013 ലാണ് ചട്ടമ്പിക്കല്യാണി എന്ന സീരിയൽ ജയ്ഹിന്ദ് ടിവിയിൽ സംപ്രേഷണം തുടങ്ങിയത്. സംപ്രേഷണം തുടങ്ങി ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ പ്രസ്തുത സീരിയലിന്റെ സ്‌പോൺസർമാർ പിന്മാറി. സ്‌പോൺസർമാർ പിന്മാറിയതിനെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായെങ്കിലും ശ്രി. ശ്രികുമാരൻ തമ്പിയുമായി ഉണ്ടാക്കിയ കരാർ അനുസരിച്ച് അതുവരെ ചിത്രീകരിച്ച 65 എപ്പിസോഡുകൾ സംപ്രേഷണം ചെയ്യുകയാണ് ഉണ്ടായത്. ഇത് ചാനലിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി. അതിനാലാണ് നിശ്വിത സമയത്തിനുള്ളിൽ പണം നൽകാൻ കഴിയാതെ വന്നത്. അതേസമയം സീരിയലിന്റെ നിർമ്മാതാവായ ശ്രി. ശ്രികുമാരൻ തമ്പിക്ക് ജയ്ഹിന്ദ് ടിവി തവണകളായി പണം നൽകുകയും ചെയ്തു. ശ്രി. ശ്രികുമാരൻ തമ്പി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ചാനൽ മാനേജ്‌മെന്റിനെ അറിയിച്ചതിനെത്തുടർന്ന് നവംബർ മാസത്തിൽ അദ്ദേഹവുമായി ചർച്ച നടത്തുകയും ഓരോ മാസവും നിശ്വിത തുക നൽകാമെന്ന് ധാരണ ഉണ്ടാക്കുകയും ചെയ്തു. ഇതനുസരിച്ച് നവംബറിലും ഡിസംബറിലും തുക നൽകുകയും ചെയ്തു. വാർത്ത വന്നതിനെ തുടർന്ന് ചാനൽ മാനേജ്‌മെന്റ് ശ്രീ. ശ്രീകുമാരൻ തമ്പിയുമായി ബന്ധപ്പെട്ടപ്പോൾ ചാനലുമായി ഉണ്ടാക്കിയ ധാരണയ്ക്ക് മുമ്പാണ് ഇപ്പോൾ ഒരു മാസികയിൽ ഇതേപ്പറ്റി എഴുതിയ ശ്രീമതി കെ. ആർ മീരയോട് താൻ ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തിലെ ഭൂരിഭാഗം ചാനലുകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ശ്രി. ശ്രീകുമാരൻ തമ്പിയുമായുള്ള ധാരണ പൂർണമായും പാലിക്കാനാണ് ജയ്ഹിന്ദ് ടി.വി ശ്രമിക്കുന്നത്.

കെ ആർ മീരയാണ് ശ്രീകുമാരൻ തമ്പി സുധീരന് അയച്ച കത്ത് ചർച്ചയാക്കിയത്. സമകാലിക മലയാളത്തിൽ കത്തിനെ കുറിച്ചെഴുതിയത് ഇങ്ങനെ പ്രിയപ്പെട്ട വി എം സുധീരന്, ജയ്ഹിന്ദ് ടിവി എന്റെ പരമ്പര സംപ്രേഷണം ചെയ്ത വകയിൽ കരാർ പ്രകാരം എനിക്ക് 26,96,640 രൂപ തരാനുള്ളത് ചൂണ്ടിക്കാട്ടി പല തവണ ഞാനയച്ച കത്തുകൾക്ക് മറുപടി അയക്കാനുള്ള മര്യാദപോലും താങ്കൾ കാണിച്ചിട്ടില്ല. വർഷങ്ങളായി ഞാൻ താങ്കൾക്കും എം.എം ഹസൻ, കെ.പി മോഹനൻ എന്നിവർക്കും ഇത് സംബന്ധിച്ച പരാതി അയക്കുന്നു. ധനലക്ഷ്മി ബാങ്കിന്റെ വഴുതക്കാട് ശാഖയിൽ നിന്നും സ്വകാര്യ പണമിടപാടുകാരിൽ നിന്നും കടം വാങ്ങിയാണ് ഞാൻ ഈ പരമ്പര നിർമ്മിച്ചത്. ഇന്നുവരെയുള്ള എന്റെ ജീവിതത്തിൽ ഞാൻ ആർക്കെങ്കിലും ഒരു രൂപയെങ്കിലും നഷ്ടം വരുത്തുകയോ കടക്കാരനാകുകയോ ചെയ്തിട്ടില്ല. പക്ഷേ ഇന്ന് എനിക്ക് പണം തന്നവർ കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരിക്കുന്നു. കോടതി നടപടികളിലേയ്ക്ക് വലിച്ചിഴക്കപ്പെട്ടാൽ ആ നിമിഷം ഞാൻ ആത്മഹത്യ ചെയ്യും. അങ്ങനെ സംഭവിച്ചാൽ വി എം സുധീരൻ,എം.എം ഹസൻ,കെ.പി മോഹനൻ എന്നിവരായിരിക്കും ഉത്തരവാദികൾ.

മീരയുടെ എഴുത്ത് ശരിയാണെന്ന് അദ്ദേഹം തുറന്ന് സമ്മതിച്ച അദ്ദേഹം ജയ്ഹിന്ദിനെതിരെ നിയമനടപടിക്ക് പോയി സമയം കളയാനില്ലെന്നും വ്യക്തമാക്കിയിരുന്നു. മൊത്തം തുക തന്നാൽ പോലും കടം വാങ്ങി സീരിയൽ എടുത്തതിനാൽ വലിയ പ്രതിസന്ധിയാണുള്ളതെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞിരുന്നു. പലിശ ഇനത്തിൽ മാത്രം ഈ സീരിയലിന് വേണ്ടി 12 ലക്ഷം രൂപ തന്റെ കൈയിൽ നിന്ന് നഷ്ടമായിട്ടുണ്ടെന്ന് ശ്രീകുമാരൻ തമ്പി വ്യക്തമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP