Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജനിച്ചു വീണപ്പോഴേ തൈമൂറിനെ ജിഹാദിയെന്നുവിളിച്ച് തീവ്രഹിന്ദുക്കൾ; ഹിന്ദുക്കളുടെയും മുസ്ലിംങ്ങളുടേയും എല്ലുകൾ കൊണ്ട് പിരമിഡ് പണിത തൈമൂറിന്റെ പേര് സ്വീകരിച്ചത് പൊറുക്കാനാവല്ല; കരീന-സെയ്ഫ് ദമ്പതികളുടെ കുഞ്ഞിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ആക്രമണം

ജനിച്ചു വീണപ്പോഴേ തൈമൂറിനെ ജിഹാദിയെന്നുവിളിച്ച് തീവ്രഹിന്ദുക്കൾ; ഹിന്ദുക്കളുടെയും മുസ്ലിംങ്ങളുടേയും എല്ലുകൾ കൊണ്ട് പിരമിഡ് പണിത തൈമൂറിന്റെ പേര് സ്വീകരിച്ചത് പൊറുക്കാനാവല്ല; കരീന-സെയ്ഫ് ദമ്പതികളുടെ കുഞ്ഞിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ആക്രമണം

 

മുംബൈ: കരീന-സെയ്ഫ് അലി ഖാൻ ദമ്പതികൾക്കു പിറന്ന ആൺകുഞ്ഞിന് തൈമൂർ എന്നു പേരിട്ടതിൽ കലിപ്പുമായി തീവ്രഹിന്ദുവാദികൾ രംഗത്ത്. 14ാം നൂറ്റാണ്ടിൽ ഇന്ത്യയിലെ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത മധ്യേഷ്യൻ ഭരണാധികാരിയായിരുന്ന തൈമൂറിനെ അനുസ്മരിച്ചാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയിൽ ആക്രമണം. ബോളിവുഡ് താരദമ്പതികൾക്ക് ജിഹാദി പിറന്നുവെന്നുവരെ ട്വിറ്റർ അടക്കമുള്ള മാദ്ധ്യമങ്ങളിലൂടെ ആരോപിക്കപ്പെട്ടു.

മുസ്ലിം വിരുദ്ധ പരാമർശങ്ങളിലൂടെ കുപ്രസിദ്ധനായ ആർഎസ്എസ് 'പോസ്റ്റർ ബോയ്' തരേഖ് ഫത്താഹ് ആണ് തൈമൂറെന്ന പേരിനെച്ചൊല്ലി ആക്രമണവുമായി ആദ്യം രഗംത്തെത്തിയത്. ഇന്ത്യയിൽ അതിക്രമിച്ച് കയറി കൂട്ടക്കൊല നടത്തിയയാളുടെ പേര് ഒരു ഇന്ത്യക്കാരന് ഇട്ടത് അഹങ്കാരമാണെന്നും തരേഖ് ഫേസ്‌ബുക്ക് പേജിൽ കുറിച്ചു. തിമൂർ അല്ലെങ്കിൽ തൈമൂർ എന്ന പേര് ഇന്ത്യയിലുള്ള കുട്ടിക്ക് ഇട്ടതിലൂടെ ആ ക്രൂരനായ ഭരണാധികാരിയുടെ നടപടികളെ ആശ്ലേഷിക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയിലുള്ള ഹിന്ദുക്കളുടെയും മുസ്ലിംങ്ങളുടേയും എല്ലുകൾ കൊണ്ട് പിരമിഡ് പണിത തിമൂറിന്റെ പേര് സ്വീകരിച്ചത് പൊറുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. താര ദമ്പതികൾക്ക് ജിഹാദി പിറന്നെന്നും ഇന്ത്യക്കാരുടെ എല്ലുകൾ കൊണ്ട് പിരമിഡ് പണിത' ഭരണാധികാരിയുടെ പേരാണ് തിമൂർ എന്നും പിന്നാലെ പലരും ആരോപിച്ചു. യൂറോപ്യൻ ദമ്പതികൾ കുഞ്ഞിന് ഹിറ്റ്‌ലർ എന്നു പേരിടുന്നതിനു സമാനമാണിതെന്നും ചിലർ ട്വീറ്റുചെയ്തു.

കരീന-സെയ്ഫ് അലി ഖാൻ ദമ്പതികളുടെ ആദ്യ കുഞ്ഞാണിത്. തൈമൂർ അലി ഖാൻ പട്ടൗഡി എന്നാണ് മുഴുവൻ പേര്. ഉറുദുവിൽ ഇരുമ്പ് എന്നാണ് തൈമൂർ എന്ന പേരിന്റെ അർത്ഥം. മുൻ ഭാര്യ അമൃത സിങിൽ സെയ്ഫ് അലിഖാനു സാറ, ഇബ്രാഹിം എന്നീ രണ്ട് കുട്ടികളുണ്ട്. ജീവിതത്തിലെ സുപ്രധാന നിമിഷമെന്നായിരുന്നു പുതിയ കുഞ്ഞു ജനിച്ചതിനെ കുറിച്ച് ചോദിച്ചപ്പോൾ സെയ്ഫിന്റെ പ്രതികരണം.

കഴിഞ്ഞ ഒമ്പതു മാസമായി കരീനയുടെ ഗർഭത്തിനു പിറകേയായിരുന്നു ഗോസിപ്പ് മാദ്ധ്യമങ്ങൾ. കുഞ്ഞു ജനിച്ചകാര്യം സംവിധായകൻ കരൺ ജോഹറാണ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ കരീനയും കുഞ്ഞും സുഖമായിരിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP