Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'കഴുത കാമം കരഞ്ഞുതീർക്കും, മുരളീധരൻ പെണ്ണായി ജനിച്ചിരുന്നെങ്കിൽ കേരളത്തിലെ അറിയപ്പെടുന്ന വേശ്യയായി മാറുമായിരുന്നു; സോണിയ ഗാന്ധിയെ 'മദാമ്മ ഗാന്ധി' എന്നു വിളിച്ച മുരളിക്ക് വായ്ക്ക് തോന്നിയത് കോതയ്ക്ക് പാട്ട് ശൈലി: കെ മുരളീധരന്റെ വിമർശനത്തിന് കടുത്ത ഭാഷയിൽ മറുപടിയുമായി ഉണ്ണിത്താൻ

'കഴുത കാമം കരഞ്ഞുതീർക്കും, മുരളീധരൻ പെണ്ണായി ജനിച്ചിരുന്നെങ്കിൽ കേരളത്തിലെ അറിയപ്പെടുന്ന വേശ്യയായി മാറുമായിരുന്നു; സോണിയ ഗാന്ധിയെ 'മദാമ്മ ഗാന്ധി' എന്നു വിളിച്ച മുരളിക്ക് വായ്ക്ക് തോന്നിയത് കോതയ്ക്ക് പാട്ട് ശൈലി: കെ മുരളീധരന്റെ വിമർശനത്തിന് കടുത്ത ഭാഷയിൽ മറുപടിയുമായി ഉണ്ണിത്താൻ

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കെ മുരളീധരന്റെ വിമർശനത്തിന് കടുത്ത ഭാഷയിൽ മറുപടി നൽകി രാജ്‌മോഹൻ ഉണ്ണിത്താൻ രംഗത്തെത്തിയതോടെ വിവാദം മുറുകുന്നു. യുഡിഎഫിനെ മൊത്തത്തിൽ പിടിച്ചുലയ്ക്കുന്ന വിവാദമായി ഈ വിഷയം മാറിയിട്ടുണ്ട്. അനുനയ ശ്രമങ്ങൾ കൊണ്ട് ഒതുങ്ങാത്ത വിധത്തിലാണ് മുരളിയും ഉണ്ണിത്താനും തമ്മിലടിക്കുന്നത്. മുരളീധരൻ തനിയ്‌ക്കെതിരെ പറഞ്ഞ കാര്യങ്ങളെല്ലാം കേട്ടെന്നും അതേപ്പറ്റി 'കഴുത കാമം കരഞ്ഞുതീർക്കും' എന്നുമാത്രമാണ് തനിക്ക് പറയാനുള്ളതെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ വാർത്താസമ്മേളനം വിളിച്ച് വ്യക്തമാക്കി.

കെ മുരളീധരൻ ആണായി പിറന്നത് കേരളത്തിന്റെ ഭാഗ്യമാണെന്നും മുരളീധരൻ പെണ്ണായി ജനിച്ചിരുന്നെങ്കിൽ കേരളത്തിന്റെ അറിയപ്പെടുന്ന വേശ്യയായി മാറുമായിരുന്നുവെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ കുറ്റപ്പെടുത്തി. മുരളിയെക്കുറിച്ച് പറയുകയാണെങ്കിൽ രണ്ടാമതൊരു കാമസൂത്രം തന്നെ രചിക്കേണ്ടി വരുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുരളിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിക്കില്ലെന്നും ഇക്കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നതായും ഉണ്ണിത്താൻ പറഞ്ഞു. താൻ പറഞ്ഞ കാര്യങ്ങൾ ശരിയല്ലെന്ന് മുരളീധരൻ പറഞ്ഞാൽ അദ്ദേഹത്തിന്റെ കാലുപിടിച്ച മാപ്പുപറയാമെന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു. എന്നാൽ ഞാൻ പറഞ്ഞത് ശരിയാണെങ്കിൽ തെരുവു ഭാഷയിൽ ആക്രമിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതാവ് എന്ന നിലയിലല്ല തന്റെ അഭിപ്രായങ്ങളെന്നും മുരളീധരൻ പറഞ്ഞു.

പാർട്ടിക്കാര്യം പറയേണ്ടത് പ്രസിഡന്റാണെന്നും മറ്റാരെങ്കിലും കുരച്ചാൽ പുച്ഛിച്ച് തള്ളുമെന്നുമാണ് മുരളീധരൻ പറഞ്ഞത്. പാർട്ടിക്കാർ സംസാരിക്കുന്നിടത്ത് കുശിനിക്കാർ സംസാരിക്കേണ്ടെന്നും മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. പാർട്ടിക്ക് അപമാനമാണ് ഉണ്ണിത്താൻ ഉണ്ടാക്കിയതെന്നും മുരളീധരൻ പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്ക്കുള്ള മറുപടിയാണ് ഉണ്ണിത്താൻ രംഗത്തെത്തിയത്.

മുരളീധരൻ സ്വന്തം പിതാവിന്റെ ശ്രാദ്ധത്തിൽ പങ്കെടുക്കാതെ ദുബായിൽ പോയയാളാണെന്നും ഉണ്ണിത്താൻ പറഞ്ഞു. ഈ യാത്രയിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഡിസിസി പ്രസിഡന്റുമാർ ചാർജ്ജെടുത്ത ശേഷം അവരുടെ നേതൃത്വത്തിൽ നടന്ന ആദ്യത്തെ പരിപാടിയാണിത്. എന്നാൽ ഈ പരിപാടിയിലൊന്നിനും അദ്ദേഹത്തെ കണ്ടില്ല. അന്വേഷിച്ചപ്പോൾ അദ്ദേഹം ദുബായിലാണെന്നാണ് അറിഞ്ഞത്. ഷാർജ ഒഐസിസിയിൽ നിന്ന് തെറ്റിപ്പിരിഞ്ഞ വിമതസംഘടനയുണ്ടാക്കിയവരുടെ ചടങ്ങിൽ പങ്കെടുക്കാനാണ് അച്ഛന്റെ ശ്രാദ്ധം ഉപേക്ഷിച്ച് അദ്ദേഹം പോയത്. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഈ ചടങ്ങിലെ മുഖ്യതിഥി.

സാധാരണ കോൺഗ്രസുക്കാരുടെ വികാരമാണ് അവിടെ തകരുന്നത്. കോൺഗ്രസ് സംഘടിപ്പിച്ച കരുണാകര അനുസ്മരണ ചടങ്ങുകളിൽ പങ്കെടുക്കാതെ സ്വന്തം ആളുകളെ വച്ച് ഒരു ചടങ്ങ് സംഘടിപ്പിച്ച് കോൺഗ്രസിനെതിരേയും പാർട്ടി അധ്യക്ഷനെതിരേയും അദ്ദേഹം ആരോപണമുന്നയിച്ചത്. സോണിയാ ഗാന്ധിയെ 'മദാമ്മ ഗാന്ധി' എന്നും അഹമ്മദ് പാട്ടീലിനെ 'അലൂമിനിയം പാട്ടീലെ'ന്നും പറഞ്ഞ ശേഷം അവരോട് പോയി മാപ്പ് പറഞ്ഞതാരാണ്. വായ്ക്ക് തോന്നിയത് കോതയ്ക്ക് പാട്ട് എന്നതാണ് മുരളീധരന്റെ രീതി. സുധീരനേയും ഉമ്മൻ ചാണ്ടിയേയും ആരെയെങ്കിലും കടന്നാക്രമിക്കാൻ ശ്രമിച്ചെങ്കിൽ പാർട്ടി വക്താവ് എന്ന നിലയിൽ അത് നോക്കി നിൽക്കാൻ എനിക്കാവില്ല- ഉണ്ണിത്താൻ പറഞ്ഞു.

സോളാർ കേസിൽ ഞാൻ പ്രതിയല്ല, സാക്ഷി പോലുമല്ല. കോടിയേരി ബാലകൃഷ്ണൻ വാർത്തസമ്മേളനം വിളിച്ച് ഉമ്മൻ ചാണ്ടിയേയും കുടുംബത്തേയും അപമാനിച്ചപ്പോൾ മണിക്കൂറുകൾക്കുള്ളിൽ കാസർഗോഡ് വാർത്തസമ്മേളനം വിളിച്ച് തിരിച്ചടിച്ചത് ഞാനാണ്. പിറ്റേന്ന് ട്രെയിനിൽ തിരുവനന്തപുരത്ത് എത്തിയപ്പോൾ സിപിഐ(എം) പ്രവർത്തകർ തന്നെ മർദ്ദിച്ച് അവശനാക്കി. എന്നെ നിലത്തു നിൽക്കാൻ പോലും അനുവദിച്ചില്ല. മൂന്ന് മാസമാണ് എഴുന്നേറ്റ് നിൽക്കാനാവാതെ ഞാൻ വീട്ടിൽ കിടന്നത്. അന്ന് പല നേതാക്കളും തന്നോട് ചോദിച്ചിരുന്നു ഉമ്മൻ ചാണ്ടിയെ എന്തിനാണ് പ്രതിരോധിക്കുന്നതെന്ന്. എന്നെ കാണാൻ വന്ന ഒരു ഉന്നതനേതാവ് വീട്ടിൽ വച്ച് എന്നോട് ചോദിച്ചത്. സോളാർക്കേസിൽ പാർട്ടിയും സർക്കാരും മുഖം നഷ്ടപ്പെട്ട് നിന്നപ്പോൾ ചാനലുകളിൽ കേറിയിറങ്ങി ഈ വിഴുപ്പ് താങ്ങി നടന്നതും പാർട്ടിക്ക് വേണ്ടി പോരാടിയതും ഞാനാണ് ഉണ്ണിത്താൻ പറഞ്ഞു.

തന്റെ ജീവിതം തുറന്ന പുസ്തകമാണ്. 48 വർഷത്തിനിടയ്ക്ക് ഏതെങ്കിലും കോൺഗ്രസുകാരൻ തന്നെക്കുറിച്ച് എന്തെങ്കിലും മോശം പറഞ്ഞാൽ അന്നു പൊതു ജീവിതം അവസാനിപ്പിക്കാം. പാർട്ടിക്കെതിരെ പറഞ്ഞവരെ താൻ മുൻപും എതിർത്തിട്ടുണ്ട്. പാർട്ടി തന്നോട് അനീതി കാണിച്ചെന്ന് രാഷ്ട്രീയത്തിന് അതീതമായി എല്ലാവർക്കും അഭിപ്രായമുണ്ട്. എന്നിട്ടും താൻ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നുവെന്നം ഉണ്ണിത്താൻ പറഞ്ഞു.

അതേസമം ഉണ്ണിത്തന്റെ പ്രസ്താവന പുച്ഛത്തോടെ തള്ളുന്നതായി കെ മുരളീധരൻ പ്രതികരിച്ചു. മലയാള മാസം നോക്കിയാണ് ശ്രദ്ധം അച്ഛന്റെ ശ്രാദ്ധം നടത്തിയത്. ഷാർജയിൽ പങ്കെടുത്തത് ഇന്ത്യൻ അസോസിയേഷന്റെ പരിപാടിയിലാണെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ കെ മുരളീധരൻ അടക്കമുള്ളവർ അനാവശ്യ പ്രസ്താവന നടത്തുന്നത് നിർത്തണമെന്ന് കെ സുധാകരനും ആവശ്യപ്പെട്ടു. ഇത്തരക്കാരെ കെപിസിസി നിയന്ത്രിക്കണമെന്നും സുധാകരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP