Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

28.80 രൂപയ്ക്ക് അമൊക്‌സിസില്ലിൻ വാങ്ങി വിൽക്കുന്നത് 70 രൂപയ്ക്ക്; 7.80 രൂപയുടെ പാരസെറ്റാമോൾ വിൽക്കുന്നത് 18 രൂപയ്ക്ക്; നാലു രൂപയുടെ വേദന സംഹാരി വിൽക്കുന്നത് 30 രൂപയ്ക്ക്! മരുന്നു കമ്പനികളുടെ ഈ കൊള്ളയടിക്ക് ഒത്താശ പാടുന്ന സർക്കാർ ജൻഔഷധി, നീതി, കാരുണ്യ എന്നൊക്കെ പറഞ്ഞു നടത്തുന്ന തട്ടിപ്പ് എന്നു ജനം തിരിച്ചറിയും? ഒരു മെഡിക്കൽ സ്റ്റോർ ഉടമ തുറന്നെഴുതുന്നു

28.80 രൂപയ്ക്ക് അമൊക്‌സിസില്ലിൻ വാങ്ങി വിൽക്കുന്നത് 70 രൂപയ്ക്ക്; 7.80 രൂപയുടെ പാരസെറ്റാമോൾ വിൽക്കുന്നത് 18 രൂപയ്ക്ക്; നാലു രൂപയുടെ വേദന സംഹാരി വിൽക്കുന്നത് 30 രൂപയ്ക്ക്! മരുന്നു കമ്പനികളുടെ ഈ കൊള്ളയടിക്ക് ഒത്താശ പാടുന്ന സർക്കാർ ജൻഔഷധി, നീതി, കാരുണ്യ എന്നൊക്കെ പറഞ്ഞു നടത്തുന്ന തട്ടിപ്പ് എന്നു ജനം തിരിച്ചറിയും? ഒരു മെഡിക്കൽ സ്റ്റോർ ഉടമ തുറന്നെഴുതുന്നു

വിവിധ പേരുകളിൽ വിലകുറച്ചു മരുന്നു വിൽക്കുന്ന സ്ഥാപനങ്ങൾ നമുക്കുണ്ട്. ജൻഔഷധിയും നീതിയും കാരുണ്യയും തുടങ്ങി വിവിധ പേരുകളിൽ മരുന്നു വിൽപ്പന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ മരുന്നുകമ്പനികൾ നടത്തുന്ന കൊള്ള തടയാൻ എന്തുകൊണ്ടു സർക്കാർ നടപടി സ്വീകരിക്കുന്നില്ല എന്ന ചോദ്യമാണ് ഉയരുന്നത്. പൊതുജനത്തിന്റെ കണ്ണിൽ മണ്ണിടാനായി ജനഔഷധി .. നീതി...കാരുണ്യ ..തുടങ്ങിയ പേരു കളിൽ കേന്ദ്ര .. സംസ്ഥാന സർക്കാരുകൾ ജനറിക് മരുന്നുകൾ വില കുറച്ചു കൊടുക്കുന്നു എന്ന് വരുത്തി മറുവശത്തു അനധികൃത വ്യാപാരത്തിന് പച്ചക്കൊടി കാണിക്കുകയാണ്. മെഡിക്കൽ സ്റ്റോർ ഉടമയായ എം പി പ്രേംജിയുടെ കുറിപ്പിലേക്ക്...

സർക്കാർ കുറച്ചു കാലമായി ഡോക്ടർമാർ മരുന്നുകളുടെ രാസനാമം മാത്രം എഴുതണം എന്ന് പറയുന്നു. അതു ചെയ്യാത്ത ഡോക്ടർമാരെ ശിക്ഷിക്കുമെന്നും.. ഇത് ആരെ സംരക്ഷി ക്കാൻ വേണ്ടിയാണ്. രാസനാമം എഴുതുന്നത് നല്ലത് തന്നെ. ഫാർമസിസ്റ്റുകൾ അതിനെ സ്വാഗതം ചെയ്യുന്നു. പൊതുജനത്തിന് അത് ഗുണം ചെയ്യുമെങ്കിൽ മാത്രം. ഇന്നത്തെ അവസ്ഥയിൽ അതിനു വിദൂരസാധ്യത മാത്രമേയുള്ളൂ. ചില ഉദാഹരണങ്ങൾ താഴെ ചേർക്കുന്നു.

അണുബാധ തടയാനും ശരീരത്തിന്റെ പ്രതിരോധശക്തി കൂട്ടാനും ഉപയോഗിക്കുന്ന ആന്റി ബയോടിക് ( Antibiotic ) വിഭാഗത്തിൽ പെടുന്ന അമൊക്‌സിസില്ലിൻ ( Amoxicillin ) എന്ന മരുന്ന് വില വ്യത്യാസം നോക്കുക. ഡോക്ടർ നിങ്ങൾക്ക്കുറിച്ച്തരാൻ ഉദ്ദേശിച്ചത് ദേശീയനിലവാരമുള്ള കമ്പനിയുടെ മോക്സ് (Mox ) എന്ന മരുന്ന് ആയിരിക്കാം. എന്നാൽ നിങ്ങൾക്ക് ആശുപത്രി ഫാർമസിയിൽ നിന്നോ മരുന്നുകടയിൽനിന്നോ ലഭിക്കുക ജെനെറിക് ( Generic )വിഭാഗത്തിൽ പെടുന്ന കമ്പനിയുടെ അൽമോക്സ് (Almox) എന്ന മരുന്നായിരിക്കും. (നിങ്ങളാണ്കച്ചവടക്കാരാൻ എങ്കിൽ നിങ്ങളും ചെയ്യുക ഇത് തന്നെയായിരിക്കും. കൂടുതൽ ലാഭം ഉണ്ടാക്കാനാണല്ലോ ആശുപത്രിയും മരുന്നുകടയും തുടങ്ങുന്നത്.? )

MOX 500mg Capsule 10 എണ്ണത്തിന്റെ വിൽപ്പനവില : 89 രൂപ 72 പൈസ. ഇത് കച്ചവടക്കാരന് കിട്ടുന്നവില : 69 രൂപ 10 പൈസ. ഈ മരുന്ന് വിറ്റാൽ കിട്ടുന്ന ലാഭം 11 രൂപ 13 പൈസ. എന്നാൽ ALMOX 500 mg Capsule 10 എണ്ണത്തിന്റെ വിൽപ്പന വില : 59 രൂപ 85 പൈസ. ഇത് കച്ചവടക്കാരന് കിട്ടുന്നവില : 30 രൂപ 50 പൈസ. ഈ മരുന്ന് വിറ്റാൽ കിട്ടു ന്ന ലാഭം 29 രൂപ 35 പൈസ. രണ്ടും അമൊക്‌സിസില്ലിൻ എന്ന മരുന്ന്തന്നെ. ( ഏകദേശം 100 ശതമാനം ലാഭം.)

കുട്ടികൾക്കുള്ള അമോക്‌സിസിലിൻ 250 മില്ലി സിറപ്പ് 28.രൂപ 80 പൈസയ്ക്ക് വാങ്ങി 70 രൂപയ്ക്കു വിൽക്കുന്നു. അപ്പോൾ മരുന്നിന്റെ ജനറിക് പേര് എഴുതുന്നതുകൊണ്ട് ഗുണം ജനത്തിനോ? അതോ ആശു പത്രി ഫാർമസികൾക്കും ഔഷധ വ്യാപാരികൾക്കുമൊ ? ചിന്തിക്കുക.

  • രക്ത സമ്മർദ്ദത്തിന് ഉപയോഗിക്കുന്ന അംലോഡിപ്പിൻ 5 മില്ലി 7 രൂപ 58 പൈസക്ക് വാങ്ങി 32 രൂപ 78 പൈസക്ക് വിൽക്കുന്നു.
  • പരാസിറ്റാമോൾ 650 മില്ലി. 7 രൂപ 80 പൈസയ്ക്ക് വാങ്ങി 18 രൂപയ്ക്കു കൊടുക്കുന്നു.
  • പ്രമേഹ രോഗികൾ ഉപയോഗിക്കുന്ന മെഡ്ഫോമിൻ 500 മില്ലി 10 രൂപ 80 പൈസയ്ക്ക് വാങ്ങി 19 രൂപ 50 പൈസയ്ക്ക് കൊടുക്കുന്നു.
  • വേദന സംഹാരിയായ നിമുസുലൈഡ് 4 രൂപയ്ക്കു വാങ്ങി 30 രൂപയ്ക്കു വയ്ക്കുന്നു.
  • ചുമയ്ക്കുള്ള മരുന്ന് 19 രൂപ 50 വാങ്ങി 39 രൂപയ്ക്കു വിൽക്കുന്നു.
  • ഗ്യാസ് ട്രബിളിന് ഉപയോഗിക്കുന്ന ഒമേപ്രാസോൾ ഗുളിക 15 രൂപ 80 പൈസയ്ക്ക് വാങ്ങി 36 രൂപ 50 പൈസയ്ക്ക് കൊടുക്കുന്നു.
  • അലെർജിക്കു ഉപയോഗിക്കുന്ന സെറ്റിരിസിൻ ഗുളിക 2 രൂപ 90 പൈസയ്ക്ക് വാങ്ങി 16 രൂപയ്ക്കു വിൽക്കുന്നു.
  • താരൻ നശിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന കെറ്റോകൊണസോൾ ഷാംപൂ 78 രൂപയ്ക്കു വാങ്ങി 230 രൂപയ്ക്കു വിൽക്കുന്നു.
  • വേദന സംഹാരി ഓയിൽമെന്റുകൾ 20.രൂപ 50 പൈസയ്ക്ക് വാങ്ങി 70 രൂപയ്ക്കു വിൽക്കുന്നു.
  • മറ്റൊരെണ്ണത്തിന് കൊടുക്കേണ്ട വില 28 രൂപ 35 പൈസയും വിൽക്കുന്നത് 79 രൂപയ്ക്കും.
  • ജലദോഷത്തിനു നൽകുന്ന ഗുളിക വാങ്ങുന്നത് 10 രൂപയ്ക്കും വിൽക്കുന്നത് 21 രൂപയ്ക്കും.
  • പനിക്കും ജലദോഷത്തിനും ഉള്ള ഗുളികയാകട്ടെ 8 രൂപയ്ക്കു വാങ്ങി 25 രൂപയ്ക്കു വിൽക്കുന്നു.
  • വിരശല്യത്തിന് കൊടുക്കുന്ന ആൽബൺഡസോൾ ഗുളിക വാങ്ങുന്നത് 2 രൂപ 90 പൈസ യ്ക്കും വിൽക്കുന്നത് 7 രൂപ 15 പൈസയ്ക്കും.
  • കുട്ടികൾക്കുള്ള ആൽബൺഡസോൾ സിറപ്പ് 8 രൂപയ്ക്കു വാങ്ങി 17 രൂപയ്ക്കു വിൽക്കുന്നു.

ശ്രദ്ധിച്ചാൽ മനസ്സിലാകും ഈ മരുന്നുകൾ ഒന്നും തന്നെ 25 ശതമാനത്തിൽ താഴെ ലാഭത്തിൽ ഒതുങ്ങുന്നവയല്ല എന്ന്. 100 മുതൽ മുന്നൂറ് ശതമാനം വരെ ലാഭമാണ് ഇവിടെ കച്ചവടക്കാരന് കിട്ടുന്നത്. ഇവയുടെ വില ഉൽപ്പാദന ചെലവിനു ആനുപാതികമായി കുറച്ചാൽ അനാവശ്യ മരുന്നെഴുത് ഇല്ലാതാകും. അമിത ലാഭം പ്രതീക്ഷിച്ചുള്ള കച്ചവടം ഇല്ലാതാകും. ഔഷധ വിൽപ്പന ശാലകൾ തമ്മിലുള്ള മത്സരം ഇല്ലാതാകും. ( പല സ്ഥലത്തും ഹോട്ടലിലേക്ക് ആളെ വിളിച്ചു കയറ്റുന്നതുപോലെയാണ് മരുന്ന് വാങ്ങാൻ ആളുകളെ വിളിച്ചുകൊണ്ടുപോകുന്നത്. )

ഇപ്രകാരം മിക്കവാറും എല്ലാ മരുന്നിനും തത്തുല്യമായ ജെനെറിക് മരുന്നുകൾ ലഭ്യമാണ്. മരുന്നുകളുടെ വില ഏകീകരണം വന്നപ്പോൾ ബ്രാൻടെഡ് കമ്പനികളുടെ മരുന്നിന്റെ വില്പ ന വിലയ്ക്ക് സമാനമായ വില ജെനെറിക് കമ്പനികളുടെ മരുന്നുകൾക്കും നിശ്ചയിച്ചു. അതു മൂലം കച്ചവടക്കാരും കമ്പനികളും ആശുപത്രികളും രക്ഷപ്പെട്ടു. പൊതുജനം കഴുതയായി. ചില പ്രദേശങ്ങളിൽ 5 മുതൽ 40 ശതമാനം വരെ കിഴിവ് എന്ന് പറഞ്ഞു വില കുറച്ചു നല്കുന്നത് ഇത്തരം മരുന്നുകളാണ്.

പൊതുജനത്തിന്റെ കണ്ണിൽ മണ്ണിടാനായി ജനഔഷധി .. നീതി...കാരുണ്യ ..തുടങ്ങിയ പേരു കളിൽ കേന്ദ്ര .. സംസ്ഥാന സർക്കാരുകൾ ജനറിക് മരുന്നുകൾ വില കുറച്ചു കൊടുക്കുന്നു എന്ന് വരുത്തി മറുവശത്തു അനധികൃത വ്യാപാരത്തിന് പച്ചക്കൊടി കാണിക്കുന്നു.കാരണം ഭാരതത്തിൽ മരുന്നുകളുടെ വില നിർണ്ണയിക്കുന്നത് കേന്ദ്ര ഗവർമെന്റിന്റെ വളം, രാസപദാർത്ഥങ്ങൾ വകുപ്പിന്റെ കീഴിൽ ദേശീയ ഔഷധ വിലനിർണ്ണയ സമിതിയാണ്. ( മരുന്നുകൾ ആരോഗ്യവകുപ്പിന്റെ കീഴിലല്ല. ഔഷധങ്ങൾ രാസവളങ്ങളോ രാസവസ്തുക്കളോ ആയിട്ടാ കാം ഇവർ കാണുന്നത്.) ബ്രാൻഡഡ് കമ്പനി മരുന്നുകൾ ഉണ്ടാക്കുന്നതിനു വരുന്ന ചിലവും ജനറിക് മരുന്നുകൾ ഉണ്ടാക്കുന്നതിനു വരുന്ന ചിലവും ഇവർക്ക് നന്നായിഅറിയാം.എന്നാൽ മരുന്ന് കമ്പനികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് ഒന്ന് മാത്രമാണ് വില നിർണ്ണയത്തിൽ മാന്യമായ സമീപനം സ്വീകരിക്കാത്തതിന് കാരണമായി കാണുന്നത്. ബ്രാൻഡഡ് കമ്പനി മരുന്നുകൾക്ക് 17 മുതൽ 25 ശതമാനം വരെ മാത്രം കമ്മീഷൻ ( ലാഭ വിഹിതം ) ലഭിക്കു മ്പോൾ ജനറിക് മരുന്നുകൾക്ക് 200 മുതൽ 400 ശതമാനം വരെ ലാഭവിഹിതമാണ് മരുന്ന് കച്ചവടക്കാർക്ക് ലഭിക്കുന്നത്. അതുപോലെ തന്നെ പ്രൊപ്പഗാണ്ട കമ്പനികൾ 30 മുതൽ 50 ശതമാനംവരെ കമ്മീഷൻ ഡോക്ടർക്കും മരുന്ന് വില്പന ക്കാർക്കുമായി വീതിച്ചുനൽകുന്നു. അതിനു സഹായകമായ രീതിയിലാണ് ഭാരതത്തിൽ വില നിർണ്ണയം നടക്കുന്നത്. ഇത്തരത്തി ൽ കോടികൾ ലാഭമുണ്ടാക്കാൻ കമ്പനികളെ സഹായിക്കുകയും മറുവശത്തു ജനഔഷധി പോലെ ജനത്തെ പറ്റിക്കുന്ന പ്രസ്ഥാനങ്ങൾ നടത്തുകയും ചെയ്യുന്ന കപട രാഷ്ട്രീയം കളിക്കു ന്നു. ഇത്തരം ഷോപ്പുകൾ പ്രവർത്തിക്കുന്നത് നഗരങ്ങളിൽ ആയതിനാൽ ഗ്രാമീണജനത്തിന് അത് ഗുണകരമാകുന്നുമില്ല.ഇവയിലൂടെ വിതരണം ചെയ്യപ്പെടുന്ന മരുന്നുകളുടെ ഗുണനില വാരവും ശ്രദ്ധിക്കേ ണ്ടതുണ്ട്. പച്ചക്കറിയും പലവ്യഞ്ജനങ്ങളും ( അരിയും പഞ്ചസാരയും പരിപ്പും പയറും പോ ലെ ) ഒന്നാംതരം, രണ്ടാംതരം, മൂന്നാം തരം എന്ന് പറയുന്നതുപോലെ മരു ന്നുൽപ്പാദിപ്പിക്കുന്ന രാസപദാർത്ഥങ്ങളിലും തരം തിരിവുകൾ ഉണ്ട്. ഇപ്രകാരം മൂന്നാം തരം വസ്തുക്കൾ ഉപയോഗിച്ചാണ് മരുന്നുകൾ ഉണ്ടാക്കുന്നതെങ്കിൽ കുറഞ്ഞ വിലയ്ക്ക് അവ നൽ കാൻ കഴിയും. ഒപ്പം മരുന്ന് കഴിച്ചു മാറാ രോഗിയാകാൻ മനുഷ്യനും ഇടയാകും. ( ഈ ഒരു വസ്തുത നിലനില്കുന്നതു കൊണ്ടാണ് ഒരു വിഭാഗം ഡോക്ടർമാർ ജനറിക് പേരുകൾ എഴുതാൻ വിമുഖത കാണിക്കുന്നത്.)

ജെനെറിക് മരുന്നുകളുടെ വില പ്രമുഖകമ്പനികളുടെ മരുന്നുകളെക്കാൾ കുറയാൻ കാര ണം....(1 ) ജെനെറിക് വിഭാഗത്തിൽപെട്ട മരുന്ന് വിപണനത്തിനായി കമ്പനികളുടെ പ്രതിനിധി കൾ(Medical Representative ) ജോലി ചെയ്യുന്നില്ല.ആയതിനാൽ അവർക്ക് പ്രതി മാസവേതനം.. പ്രോത്സാഹകധനം (Incentive ) എന്നിവ നല്‌കേണ്ടതില്ല.( 2) മരുന്ന് വിൽപ്പനശാലകൾക്ക് കാലാ വധികഴിഞ്ഞ മരുന്നുകൾ തിരിച്ചെടുത് അവയുടെ നഷ്ടപരിഹാരം നല്‌കേണ്ടതില്ല.(3 ).മരുന്ന് വിൽപ്പന കൊഴുപ്പിക്കാനായി ഡോക്ടർമാർക്ക് സാമ്പിൾമരു ന്നുകൾ നൽകേണ്ടതില്ല. (4) മരു ന്നുകളെക്കുറിച്ചു ഡോക്ടർമാരെ പഠിപ്പിക്കുന്നതിനായി ചാർട്ടുകളും ലഘുപുസ്തകങ്ങളും തയ്യാ റാക്കി നൽകേണ്ടതില്ല.(5). എല്ലാ മാസവും കമ്പ നിപ്രതിനിധികളുടെ യോഗം വിളിച്ചു ചേർത്ത് അവലോകനം നടത്തുകയും നല്ല കച്ച വടം നടത്തിയവർക്ക് പാരിതോഷികം നൽകേണ്ടതില്ല. (6)ഡോക്ടർമാരുടെ വീട്ടിലെ അടുക്കള മുതൽ പരിശോധന മുറിയിലെ പേനയും പേപ്പറും വരെ യുള്ള ചിലവുകളും വിദേശയാത്ര, കാർ, ടിവി. ഫ്രിഡ്ജ് തുടങ്ങിയ പാരിതോഷികങ്ങളും വിൽപ്പ ന അനുസ രിച്ചുള്ള കമ്മീഷനും നൽകേണ്ടതില്ല.( ഇവിടെ മരുന്ന് കമ്പനികൾ മേൽപറഞ്ഞ രീ തിയിൽ വിനിയോഗിക്കുന്ന പണംമുഴുവൻ പിരിച്ചെടുക്കുന്നത് രോഗികളായി ചികിത്സ തേടി യെത്തുന്ന ഇന്നാട്ടിലെ പാവപ്പെട്ട ജനത്തിന്റെ കൈയിൽനിന്നും ആണ്..).

മേൽപറഞ്ഞ കാര്യങ്ങൾക്കൊന്നിനും ജെനെറിക് കമ്പനി പണം ചിലവഴിക്കേണ്ടി വരുന്നില്ല. അപ്പോൾ ഈ വ്യത്യാസം മരുന്നുകളിൽ പ്രതിഫലിക്കണ്ടേ..? അങ്ങനെയാകുമ്പോൾ ജെനെ റിക് മരുന്നുകളുടെ വില്പനവില കുറയണ്ടെ ..?.

ജെനെറിക് മരുന്നുകൾ മോശമാണ്എന്നോ ഗുണനിലവാരം ഇല്ലാത്തതാണ് എന്നോ അല്ല പറ ഞ്ഞുവരുന്നത്. അവയുടെ വിലയിലെ വ്യത്യാസം മാത്ര മാണ്.നല്ല കമ്പനികൾ നിർമ്മിക്കുന്ന ജെനെറിക് മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കുകയാണെങ്കിൽ അത് ജനത്തിന് ഏറെ ഗു ണകരമാണ്. എന്നാൽ ഇപ്പോൾ തിരുവനന്തപുരത്തും കൊച്ചിയിലും രണ്ടു മരുന്ന് പരിശോധന കേന്ദ്രം മാത്രമേ കേരളത്തിൽ ഉള്ളൂ. ആയതിനാൽ ജെനെറിക് എന്ന് പറഞ്ഞു വരുന്ന മരുന്നു കളുടെ മുഴുവൻ ഗുണനിലവാരം.. അതിൽ രേഖപ്പെടുത്തിയിരിക്കുന്ന അളവിൽ രാസവസ്തു പ്രസ്തുത മരുന്നിൽ ഉണ്ടോ എന്ന് ഉറപ്പുവരുത്താനുള്ള സംവിധാനം ഇന്ന് നിലവിൽ ഇല്ല. കമ്പനി കൾ നൽകുന്നരേഖയുടെ അടിസ്ഥാനത്തിൽ അവ വിപണനം ചെയ്യാൻ അനുവാദം നല്കപ്പെടു ന്നു. ഇപ്രകാരം വിപണനം ചെയ്യപ്പെട്ട മരുന്ന് എന്തെങ്കിലും കാരണവശാൽ ഗുണനിലവരമില്ലാ തതാണ് എന്ന്കണ്ടു നിരോധിച്ചാൽ നഷ്ടപരിഹാരം തേടാനുള്ള സാഹചര്യ വും ഇപ്പോൾ നില വിൽഇല്ല. ഇക്കാര്യങ്ങളിലൊക്കെ ഉചിതമായ നടപടികൾ നടപ്പിലാക്കിയ ശേഷംമാത്രം മരുന്നു കളുടെ രാസനാമം എഴുതു ന്നതല്ലേ പൊതുജനത്തിന് ഗുണം ലഭിക്കുക. ഒരു സംശയം. ?

എല്ലാ മരുന്ന് വിൽപ്പന ശാലകളിലൂടെയും മരുന്നുകൾ വില കുറച്ചു കൊടുക്കുന്നതിനുള്ള സം വിധാനമാണ് ഉണ്ടാകേണ്ടത്. അല്ലാതെ ജെനെറിക് മരുന്നുകൾമാത്രം തിരഞ്ഞെടുത്തു നീതി... കാരുണ്യ.. ജൻഔഷധി എന്നിങ്ങനെ വിവിധ പേരുകളിൽ മരുന്ന് കച്ചവടസ്ഥാപങ്ങൾ തുടങ്ങി വിലകുറച്ചു കൊടുത്ത് മറ്റു വിൽപ്പനക്കാരെല്ലാം കൊള്ളലാഭമെടുക്കുന്നവരാണ് എന്ന പ്രതീതി ജനങ്ങൾക്കിടയിൽ ഉണ്ടാക്കുകയല്ല വേണ്ടത്. ജീവൻ രക്ഷ ഔഷധങ്ങൾ ഭീമമായ പരസ്യവും പ്രചാരണ തന്ത്രങ്ങളും ഉപയോഗിച്ച് പാരിതോഷികങ്ങളും ഭീമമായ കമ്മീഷനും നൽകി വിൽപ്പന നടത്തേണ്ടവയാണോ എന്ന് മാനുഷികമൂല്യങ്ങൾക്ക് വില കൽപ്പിക്കുന്ന കമ്പനികളും പുനർവിചിന്തനം ചെയ്യണം .

ഇതുപോലെ തന്നെ ശ്രദ്ധേയമായ ഒരു കാര്യമാണ് പാരസെറ്റമൊൾ ഗുളികയുടെ വിലയിലെ തട്ടിപ്പ്. ആരും ഇത് ശ്രദ്ധിക്കുന്നില്ല. 500 mg പാരസെറ്റമൊൾ 10.00 രൂപയ്ക്ക് കിട്ടുമ്പോൾ 650 mg പാരസെറ്റമൊൾ ഗുളികയ്ക്ക് 18.രൂപ 00 പൈസ കൊടുക്കേണ്ടി വരുന്നു. (500 ഗ്രാം പഞ്ചസാര 10.00 രൂപയ്ക്ക് കിട്ടുമെങ്കിൽ 650 ഗ്രാം പഞ്ചസാരയ്ക്ക് ആരെങ്കിലും 18.00 രൂപ കൊടുക്കുമോ.?). ആരുമറിയാതെ മരുന്നുകമ്പനികൾ ഏറ്റവും കൂടുതൽ ചിലവുള്ള പാരസെറ്റമൊൾ ഗുളിക മാത്രം വിറ്റു ലക്ഷങ്ങൾ ഇങ്ങനെ തട്ടിയെടുക്കുന്നു. ഇതൊക്കെ നോക്കുകയും നടപടിയെടുക്കു കയും ചെയ്യേണ്ട ഔഷധ നിയന്ത്രണ വിഭാഗം ഉച്ചമയക്കത്തിലും..

  • മരുന്നുമാഫിയക്കെതിരെ നിരന്തരം പോരാടുന്ന ലേഖകൻ കേരള ഫാർമസിസ്റ്റ്‌സ് ഓർഗനൈസേഷൻ സെക്രട്ടറി കൂടിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP