Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദിലീപ് ചൗഹാന് യു. എസ് കോൺഗ്രസ്സിന്റെ ബഹുമതി: നവംബർ 12 ന്യൂയോർക്കിൽ ''ദിലീപ് ചൗഹാൻ ദിനം''

ദിലീപ് ചൗഹാന് യു. എസ് കോൺഗ്രസ്സിന്റെ ബഹുമതി: നവംബർ 12 ന്യൂയോർക്കിൽ ''ദിലീപ് ചൗഹാൻ ദിനം''

മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക്: നവംബർ 12 ന്യൂയോർക്കിൽ ഇനി മുതൽ ഇന്ത്യൻ സമൂഹത്തിന് ചരിത്ര ദിനം. സൗത്ത് ഏഷ്യൻ സമൂഹത്തിന്റെ സമഗ്ര പുരോഗമനത്തിനായി അക്ഷീണം പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജനായ ദിലീപ് ചൗഹാനെ ആദരിക്കുന്നതിന്റെ ഭാഗമായി യു. എസ്. കോൺഗ്രസ് നവംബർ 12 ''ദിലീപ് ചൗഹാൻ ദിനം'' ആയി ന്യൂയോർക്കിന് സമർപ്പിച്ചു. 2016 നവംബർ 12ന് നടന്ന ലോംഗ് ഐലന്റ് ഗുജറാത്തി കൾച്ചറൽ സൊസൈറ്റിയുടെ വർണ്ണാഭമായ ചടങ്ങിൽ എഴുന്നൂറോളം പേരെ സാക്ഷി നിർത്തി ന്യൂയോർക്കിലെ 6-ാം കോൺഗ്രഷനൽ ഡിസ്ട്രക്ട് കോൺഗ്രസ് വുമൻ ഗ്രേസ് മെംഗിന്റെ വിളംബരം പ്രഖ്യാപിച്ചു. അമേരിക്കൻ കുടിയേറ്റക്കാരായ എല്ലാ ഇന്ത്യൻ സമൂഹത്തിനും അഭിമാനാർഹമായ സുവർണ്ണ നിമിഷങ്ങൾ. ന്യൂയോർക്കിൽ കോൺഗ്രസ് വുമൻ ആയി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഏഷ്യൻ വനിതയാണ് മെംഗ്.

''ന്യൂയോർക്ക് സംസ്ഥാനത്തിലെ തന്നെ പ്രമുഖനായ ഒരു സാമൂഹിക നേതാവാണ് ദിലീപ് ചൗഹാൻ'' മെംഗ് പ്രഖ്യാപിച്ചു. '' 'ഗെയ്റ്റ്‌വേ ടു സൗത്ത് ഏഷ്യൻ അമേരിക്കൻ കമ്മ്യൂണിറ്റി ഓഫ് ന്യൂയോർക്ക്' എന്ന സംരംഭത്തിലൂടെ അമേരിക്കയിലെ തെരഞ്ഞെടുക്കപ്പെട്ട വിവിധ കോൺഗ്രസ് അംഗങ്ങൾക്കും, സ്റ്റേറ്റ് സെനറ്റർമാർക്കും അസ്സംബ്ലി അംഗങ്ങൾക്കും ന്യൂയോർക്കിലെ മറ്റ് സാമാജികർക്കും കഴിഞ്ഞ പത്ത് വർഷമായി ഏഷ്യൻ സമൂഹത്തെപ്പറ്റിയും ഇന്ത്യൻ സമൂഹത്തെപ്പറ്റിയും ധാരാളം അറിവ് ചൗഹാൻ പകർന്നു നൽകുന്നു. നമ്മുടെ പ്രിയ കമ്മ്യൂണിറ്റി ലീഡറായ ദിലീപ് ചൗഹാനെ യു. എസ്. കോൺഗ്രസ് ഈ വിധത്തിൽ ആദരിക്കുന്നതിലും അംഗീകരിക്കുന്നതിലും ഞാൻ അഭിമാനമാനിക്കുന്നു. ന്യൂയോർക്ക് നിവാസികൾക്കും എല്ലാ അമേരിക്കൻ സഹോദരങ്ങൾക്കും കഴിഞ്ഞ ഏതാനും വർഷങ്ങളായി അദ്ദേഹം നൽകിത്തരുന്ന അമൂല്യവും പാവനവുമായ സേവനങ്ങൾക്ക് ഞാൻ നന്ദിയും അഭിനന്ദനവും അറിയിക്കുന്നു'' മെംഗ് പ്രസ്താവിച്ചു.

''ഈ ബഹുമതിയും അംഗീകാരവും സ്വീകരിക്കുന്നതിലൂടെ ഞാൻ വിനയാന്വീതനാകുകയാണ്. നവംബർ 12 'ദിലീപ് ചൗഹാൻ ദിനം' ആയി ന്യൂയോർക്കിലെ 6-ാം കോൺഗ്രഷനൽ ഡിസ്ട്രിക്ട് കോൺഗ്രസ് വുമൻ ഗ്രേസ് മെംഗ് പ്രഖ്യാപിച്ചതിൽ ഞാൻ എല്ലാവരോടുമൊപ്പം അഭിമാനിക്കുകയും മെംഗിനോടുള്ള നന്ദിയും കടപ്പാടും ഹൃദയത്തിൽ നിന്നും അറിയിക്കുകയും ചെയ്യുന്നു.'' അംഗീകാരം ഏറ്റു വാങ്ങി ദിലീപ്് പറഞ്ഞു. ''ഇത്് സൗത്ത് ഏഷ്യൻ സമൂഹത്തിനായി എന്റെ എളിയ പ്രവർത്തനത്തിനുള്ള അംഗീകാരമാണ്. ജീവിത മൂല്യങ്ങൾക്ക് ഊന്നൽ കൊടുത്ത് സമൂഹ നന്മക്കായി പ്രവർത്തിക്കുവാൻ പ്രചോദനവും പിൻതാങ്ങലും നൽകി എന്നെ ഈ നിലയിൽ എത്തിച്ച എന്റെ മാതാപിതാക്കൾക്ക് നന്ദി. ന്യൂയോർക്ക് നിവാസികളായ എല്ലാ ഏഷ്യൻ സമൂഹവും പ്രത്യേകിച്ച് ഇന്ത്യൻ സമൂഹവും തങ്ങളുടെ സാമൂഹിക കടമയായി വോട്ടർ ലിസ്റ്റിൽ പേര് രജിസ്റ്റർ ചെയ്തും വേട്ട് രേഖപ്പെടുത്തിയും നമ്മുടെ സാമൂഹത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ചെറുകിട വ്യവസായങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ ന്യൂനപക്ഷ സമൂഹക്കാരും കൗൺഡിയിൽ രജിസ്റ്റർ ചെയ്ത് “ങണആഋ ഇലൃശേളശരമശേീി” കരസ്ഥമാക്കി ഗവൺമെന്റ് കോൺട്രാക്ട് ജോലികളിൽ പങ്ക് ചേരണമെന്ന് അറിയിക്കുന്നു.''

ന്യൂയോർക്ക് നാസ്സോ കൗൺഡിയിൽ കംട്രോളർ ജോർജ്ജ് മറഗോസിന്റെ ആഫീസിൽ സൗത്ത് ഈസ്റ്റ് ഏഷ്യൻ അഫയേഴ്‌സ് ഡയറക്ടറായി ഇപ്പോൾ പ്രവർത്തിക്കുന്ന ദിലീപ് ചൗഹാൻ ലോംഗ് ഐലന്റിലെ വിവിധ സംഘടനകളിലൂടെ സമൂഹനന്മക്കായി പല മേഖലകളിൽ പ്രവർത്തിച്ചുവരുന്നു. ഗുജറാത്തി സമാജ് ഓഫ് ന്യൂയോർക്ക് ചെയർമാനായി പ്രവർത്തിച്ച അദ്ദേഹം അസ്സോസിയേഷൻ ഓഫ് അമേരിക്കൻ ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ എന്ന സംഘടനയുടെ അഡൈ്വസറാണ്. സൗത്ത് ഏഷ്യൻ അമേരിക്കൻ വോയ്‌സ് () ബോർഡ് മെംബറായും, സർവ്വീസ് നൗ ഫോർ അഡൾട്ട് പേഴ്‌സൺസിന്റെ ) ഓണററി ഡയറക്ടറായും ന്യൂയോർക്ക് ഗുജറാത്തി സമാജ്, ന്യൂയോർക്ക് ബ്രാഹ്മിൺ സൊസൈറ്റി എന്നിവയിലെ അംഗമായും പ്രവർത്തിക്കുന്നു. ഇലക്ട്രിക്കൽ എഞ്ചിനീയറിങ് ബിരുദധാരിയായ ചൗഹാൻ, സിറ്റി ഹാൾ പൊളിറ്റിക്കൽ ന്യൂസിന്റെ ''പൊളിറ്റിക്കൽ റൈസിങ് സ്റ്റാർ ഫോർട്ടി അൺടർ ഫോർട്ടി'എന്ന പദവി ലഭിച്ച അമേരിക്കയിലെ ആദ്യ സൗത്ത് ഏഷ്യനാണ്. നാസ്സോ കൗൺഡി നിവാസികളായ ന്യൂനപക്ഷക്കാരുടെ സമഗ്രവികസനത്തിന് ധാരാളം സംഭാവനകളാണ് ചൗഹാൻ നൽകിയിട്ടുള്ളത്. നിവാസികൾക്ക് അവരുടെ ഉത്തരവാദിത്വ ബോധം വർദ്ധിപ്പിക്കുന്നതിനും വ്യക്തികളുടെയും കുടുംബങ്ങളുടെയും ജീവിത നിലവാരം ഉയർത്തുന്നതിനും ആവശ്യമുള്ള നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകുന്ന കമ്മ്യൂണിറ്റി റിലേഷൻസ് ഡിപ്പാർട്ട്‌മെന്റിലൂടെ ചൗഹാൻ പ്രവർത്തിക്കുന്നു.

മലയാളീ സമൂഹവുമായി നല്ല സുഹൃത്ത് ബന്ധം സ്ഥാപിച്ചിട്ടുള്ള ദിലീപ് ചൗഹാന്റെ ഈ നേട്ടത്തിൽ അമേരിക്കൻ മലയാളികൾ ഒന്നടങ്കം അഭിമാനിക്കുന്നെന്നും ധാരാളം സാമൂഹ്യ പ്രവർത്തനങ്ങൾ കാഴ്ച വച്ച ചൗഹാന്റെ പേരിൽ നവംബർ 12 ''ദിലീപ് ചൗഹാൻ ദിനം'' ആയി യു. എസ് കോൺഗ്രസ് പ്രഖ്യാപിച്ചതിൽ അദ്ദേഹം തികച്ചും യോഗ്യനാണെന്നും മൈനോറിറ്റി കമ്മ്യൂണിറ്റി അഡൈ്വസറി കമ്മറ്റി അംഗം ജോസ് ജേക്കബ് തെക്കേടം അഭിപ്രായപ്പെട്ടു. ചൗഹാൻ നയിക്കുന്ന 'വോട്ടർ രജിസ്‌ഷ്രേൻ' സംരംഭത്തിൽ സഹകരിച്ച് വോട്ടർ ലിസ്റ്റിൽ പേര് ചേർത്ത് ഇലക്ഷൻ സമയത്ത് സമ്മതിദാനാവകാശം രേഖപ്പെടുത്തി നമുക്ക് അർഹതപ്പെട്ട അവകാശങ്ങൾ നേടി എടുക്കാൻ എല്ലാ മലയാളികളും താല്പര്യപ്പെടണമെന്നും ജോസ് ജേക്കബ് ആഹ്വാനം ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP