Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മകര വിളക്ക് കഴിഞ്ഞതോടെ ഇനി കേരളാ പൊലീസിന്റെ ശ്രദ്ധ മുഴുവൻ തൃപ്തി ദേശായിയിൽ; തലസ്ഥാനത്ത് വിമാനം ഇറങ്ങിയ ആക്ടിവിസ്റ്റ് രഹസ്യ കേന്ദ്രത്തിലേക്ക് പോയതായി പൊലീസ്; ആൺ വേഷം കെട്ടിയെത്തുന്നത് തടയാൻ വമ്പൻ സന്നാഹം; പമ്പയിൽ വനിതാ പൊലീസിന്റെ എണ്ണവും കൂട്ടി

മകര വിളക്ക് കഴിഞ്ഞതോടെ ഇനി കേരളാ പൊലീസിന്റെ ശ്രദ്ധ മുഴുവൻ തൃപ്തി ദേശായിയിൽ; തലസ്ഥാനത്ത് വിമാനം ഇറങ്ങിയ ആക്ടിവിസ്റ്റ് രഹസ്യ കേന്ദ്രത്തിലേക്ക് പോയതായി പൊലീസ്; ആൺ വേഷം കെട്ടിയെത്തുന്നത് തടയാൻ വമ്പൻ സന്നാഹം; പമ്പയിൽ വനിതാ പൊലീസിന്റെ എണ്ണവും കൂട്ടി

തിരുവനന്തപുരം: ശബരിമല ദർശനത്തിനായി മഹാരാഷ്ട്രയിലെ സന്നദ്ധസംഘടനയായ ഭൂമാതാ ബ്രിഗേഡ് നേതാവും സ്ത്രീവിമോചന പ്രവർത്തകയുമായ തൃപ്തി ദേശായി കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ തൃപ്തി അജ്ഞാതകേന്ദ്രത്തിലേക്ക് മാറിയെന്നും പൊലീസ് അവരെ നിരീക്ഷണത്തിലാക്കിയെന്നും റിപ്പോർട്ടുകളുണ്ട്.

ആൺവേഷത്തിൽ തൃപ്തി ശബരിമലയിൽ ദർശനം നടത്തിയേക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പൊലീസ് ജാഗ്രതയിലാണ്. ഈ മാസം 25നുള്ളിൽ ശബരിമലയിൽ പ്രവേശിക്കുമെന്ന് തൃപ്തി ദേശായി വ്യക്തമാക്കിയിരുന്നു. തൃപ്തി ദേശായിയെ ശബരിമലയിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു. നിലവിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് കോടതി വിധികൾക്ക് എതിരാണെന്നാണ് സർക്കാർ നിലപാട്. അതിനിടെയാണ് ശബരിമലയിൽ എത്തുമെന്ന് തൃപ്തി ദേശായി വിശദീകരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സുരക്ഷ കർശനമാക്കുന്നത്. പമ്പയിൽ വനിതാ പൊലീസുകാരുടെ എണ്ണവും കൂട്ടി.

ജനുവരി 10-നും 25-നുമിടയിൽ ശബരിമലയിൽ പ്രവേശിക്കാനാണ് ഉദ്ദേശിക്കുന്നത്. മഹാരാഷ്ട്രയിൽനിന്ന് നൂറു സ്ത്രീകൾ എനിക്കൊപ്പം വരും. കേരളത്തിൽനിന്ന് നൂറുകണക്കിനുപേർ അണിചേരും. കേരളത്തിലെ പല സംഘടനകളിൽനിന്നും വലിയ പിന്തുണയാണ് ഞങ്ങൾക്ക് ലഭിക്കുന്നത്. സർക്കാരിന്റെ പിന്തുണയും ആരായും. സമാധാനമാർഗത്തിലായിരിക്കും ഞങ്ങൾ ശബരിമലയിലേക്ക് പ്രവേശിക്കുക. ക്രമസമാധാനം പാലിച്ചായിരിക്കും ഞങ്ങളുടെ യാത്ര. നിയമം ലംഘിച്ച് യാത്ര തടസ്സപ്പെടുത്തുന്നവരെ കൈകാര്യം ചെയ്യേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. നിശ്ചിത പ്രായപരിധിയിലുള്ള സ്ത്രീകൾക്ക് ക്ഷേത്രത്തിൽ പ്രവേശനം നിഷേധിക്കുന്നത് കടുത്ത അനീതിയാണ്. തടസ്സപ്പെടുത്തുമെന്നോ ആക്രമിക്കുമെന്നോഉള്ള ഭീഷണിയെ ഞങ്ങൾ ഭയപ്പെടുന്നില്ല-തൃപ്തി ദേശായി ഇങ്ങനെയാണ് വെളിപ്പെടുത്തിയിരുന്നത്.

ഹാജി അലി ദർഗയിലും ശനീശ്വര ക്ഷേത്രത്തിലും ദർശനം നടത്തിയതിനു ശേഷമാണ് ശബരിമലയിൽ എത്തുമെന്ന് തൃപ്തി അറിയിച്ചത്. ആർത്തവം സ്ത്രീ വിശുദ്ധിയുടെ അളവുകോൽ അല്ലെന്നും കഠിനമായ വൃതമെടുത്തു തന്നെയാകും ശബരിമല ക്ഷേത്രദർശനം നടത്തുകയെന്നും തൃപ്തി ദേശായി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ തൃപ്തി ദേശായിയെ തടയുമെന്ന് ചില ഹൈന്ദവ സംഘടനകളും പ്രഖ്യാപിച്ചിരുന്നു. ശബരിമലയിൽ പ്രവേശിക്കുമെന്ന ഭൂമാതാ ബ്രിഗേഡ് നേതാവും സ്ത്രീ വിമോചന പ്രവർത്തകയുമായ തൃപ്തി ദേശായിയുടെ നിലപാടിനെ സംസ്ഥാന സർക്കാർ അംഗീകരിക്കില്ലെന്ന് ദേവസം മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ശബരിമലയിൽ സുരക്ഷ കർശനമാക്കുന്നത്. മ

തൃപ്തി ദേശായി വരുമ്പോൾ തടയാൻ സംവിധാനങ്ങളെല്ലാം സന്നിധാനത്തുണ്ടെന്ന് പത്തനംതിട്ട എസ്‌പി. ഹരിശങ്കർ പറഞ്ഞു. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി നിലപാട് വ്യക്തമാക്കും വരെ തൽസ്ഥിതി തുടരട്ടേ എന്നതാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ശബരിമലയിലെ ആചാരങ്ങൾ എല്ലാവർക്കും ബാധകമാണെന്നും തൃപ്തി ദേശായിയുടെ നിലപാടിനെ അംഗീകരിക്കുന്നില്ലെന്നും ദേവസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP