Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരുപാട് സീരിയസ് ആവേണ്ട; രതിമൂർച്ഛ സംഭവിച്ചില്ലെങ്കിലും ദുഃഖിക്കേണ്ട; സെക്‌സിന് ശേഷമുള്ള അവഗണന വേദനിപ്പിക്കും: പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട ഏഴ് കാര്യങ്ങൾ വ്യക്തമാക്കി മനഃശ്ശാസ്ത്രജ്ഞൻ

ഒരുപാട് സീരിയസ് ആവേണ്ട; രതിമൂർച്ഛ സംഭവിച്ചില്ലെങ്കിലും ദുഃഖിക്കേണ്ട; സെക്‌സിന് ശേഷമുള്ള അവഗണന വേദനിപ്പിക്കും: പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട ഏഴ് കാര്യങ്ങൾ വ്യക്തമാക്കി മനഃശ്ശാസ്ത്രജ്ഞൻ

മറുനാടൻ ഡെസ്‌ക്

തിയിൽ നിന്ന് സ്ത്രീയ്ക്ക് എങ്ങനെയാണ് ആനന്ദം ലഭിക്കുന്നത്. പുരുഷന്മാരിൽ പലർക്കും ഇക്കാര്യത്തിൽ ഒന്നുമറിയില്ലെന്നും സ്ത്രീയെ സംബന്ധിച്ച് എന്താണ് പങ്കാളിയിൽ നിന്ന് അവർ പ്രതീക്ഷിക്കുന്നതെന്നും വ്യക്തമാക്കി ഒരു മനഃശ്ശാസ്ത്രജ്ഞൻ. സ്ത്രീയെ ആനന്ദിപ്പിക്കാനുള്ള ഏഴുപദേശങ്ങളാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്.

രതിക്ക് മുമ്പ്‌ മധുര വാക്കുകൾ

കിടപ്പുമുറിയിൽ അൽപനേരമെങ്കിലും ഭാര്യയോട് നല്ലവാക്കുകൾ പറയണമെന്നതാണ് ആദ്യത്തെ ഉപദേശം. ഇത് സ്ത്രീക്ക് വലിയൊരു ഉത്തേജനമാണ്. പുരുഷൻ തന്നെ പറ്റി നല്ലതുപറയുന്നുവെന്ന തോന്നൽതന്നെ അവളിൽ രതി ജനിപ്പിക്കും. കിടപ്പുമുറിയിൽ വച്ചല്ലാതെയും ഇടയ്ക്കിടെ പങ്കാളികൾ തമ്മിൽ നല്ലകാര്യങ്ങൾ സംസാരിക്കുകയും പരസ്പരം കുറ്റപ്പെടുത്താതെ ഇടപെടുകയും ചെയ്യുന്നത് പ്രേമം വർധിപ്പിക്കും. താൻ അവളെ എത്രത്തോളം സ്‌നേഹിക്കുന്നുവെന്ന് മനസ്സിലാക്കിക്കൊടുക്കാൻ ഇത്തരം മധുരഭാഷണങ്ങൾക്ക് കഴിയും.

പുകഴ്‌ത്തൽ ഇഷ്ടപ്പെടാത്ത പെണ്ണില്ല

തന്നിൽ എന്തെങ്കിലും കുറവ് പുരുഷന് തോന്നുന്നുണ്ടോയെന്ന ആശങ്ക സ്ത്രീകൾക്ക് സഹജമാണ്. തനിക്ക് വയസ്സായിത്തുടങ്ങുന്നുവെന്നും തന്റെ ശരീരത്തെ പുരുഷൻ ഇനി ഏറെ നാൾ ഇഷ്ടപ്പെടില്ലെന്നുമെല്ലാം അവർ സങ്കടപ്പെടും. ഇതാണ് വെളിച്ചമില്ലാത്ത വേളകളിൽ അവർ വസ്ത്രം മാറ്റാൻ ആഗ്രഹിക്കുന്നതിന്റെ മുഖ്യകാരണം. രതി ഇരുട്ടിലാവണമെന്ന തോന്നൽ സ്ത്രീയിൽ ഉണ്ടാവുന്നത് അതുകൊണ്ടാണ്. ഈ ആശങ്കയകറ്റാൻ പുരുഷന് കഴിയണം. സുന്ദരിയാണെന്ന് അവളോട് ഇടയ്ക്കിടെ പറയുന്നത് ഇണയെ തന്നിലേക്ക് അടുപ്പിക്കാൻ പുരുഷനെ സഹായിക്കും. ഭാര്യ അത്ര സുന്ദരിയല്ലെങ്കിൽപോലും നീ വളരെ സുന്ദരിയാണെന്ന് പറയുന്നത് അവളുടെ മനസ്സിനെ കീഴ്‌പ്പെടുത്താൻ പറ്റിയ ടോണിക്കാണെന്ന് ഉറപ്പ്.

സ്ത്രീക്ക് സെക്‌സ് അവളുടെ ജീവിതത്തിന്റെ ഭാഗം

സ്ത്രീ സെക്‌സിനെ ജീവിതത്തിലെ മറ്റെല്ലാ കാര്യങ്ങളെയും പോലെതന്നെ പരിഗണിക്കുന്നു. പുരുഷൻ അങ്ങനെയല്ല. മറ്റു തലവേദനകളിൽ നിന്ന് മാറിനിൽക്കുമ്പോൾ ആനന്ദിക്കാൻ വേണ്ടിയാണ് അവൻ സെക്‌സിൽ മുഴുകുന്നത്. അതിനാൽ തന്നെ പുരുഷന് പകൽ എന്തുതരം പ്രശ്‌നങ്ങളെ നേരിടേണ്ടിവന്നാലും രാത്രി രതിയിൽ ഏർപ്പെടാനാവും. പക്ഷേ, സ്ത്രീക്ക് അങ്ങനെയല്ല. പകൽ അവൾ നേരിട്ട പ്രശ്‌നങ്ങളും കേട്ട ചീത്തവാക്കുകളും വഴക്കുമെല്ലാം അവളുടെ മനസ്സിൽ കിടന്നുകളിക്കും.

പകൽ നല്ല പ്രശാന്തമായ മനസ്സുമായി ഇരുന്ന സ്ത്രീയ്ക്കുമാത്രമേ നല്ല രതിയിലും ഏർപ്പെടാനാകൂ. അവൾക്ക് അതിനുള്ള സാഹചര്യമൊരുക്കുകയും തൊട്ടതിനും പിടിച്ചതിനുമെല്ലാം വീട്ടിൽ വഴക്കുണ്ടാക്കുകയും ചെയ്യുന്ന പുരുഷനെ സ്ത്രീ വെറുക്കുമെന്ന് സാരം. കുറ്റപ്പെടുത്തുന്ന രീതിയിൽ പങ്കാളി നടത്തുന്ന ഒരു നോട്ടംപോലും അവളെ ഏറെ നേരം അലോസരപ്പെടുത്തും. അങ്ങനെയാവുമ്പോൾ രതിമേളനത്തിന് താൽപര്യമില്ലാത്ത ഒരു ഭാര്യയെയാവും രാത്രി കിടക്കയിൽ നേരിടേണ്ടിവരികയെന്ന് ഓർക്കുക.

രതിമൂർച്ഛയിലല്ല കാര്യം

തന്റെ പങ്കാളിക്ക് രതിമൂർച്ഛ ലഭിച്ചില്ലെന്ന ആശങ്ക മിക്ക പുരുഷന്മാർക്കും ഉണ്ടാകും. നല്ലൊരു ക്‌ളൈമാക്‌സ് പങ്കാളിക്ക് നൽകാനായില്ലെന്ന വിഷമം നിരവധിപേർ പങ്കുവയ്ക്കാറുണ്ട്. ഇതിനായി ഔഷധങ്ങളുടെ കൂട്ടുതേടുന്ന ഭർത്താക്കന്മാരും നിരവധി. പക്ഷേ, അതിലൊന്നും ഒരു കാര്യവുമില്ല. ഭാര്യയെ നല്ലതുപോലെ സ്‌നേഹിക്കുന്ന ഭർത്താവിന് മാത്രമേ അവൾക്ക് രതിയിലും ആനന്ദം നൽകാനാവൂ. അത്തരം ക്‌ളൈമാക്‌സുകൾ എല്ലായ്‌പോഴും സംഭവിച്ചില്ലെങ്കിലും സ്ത്രീ പരിഭവം പറയില്ല. നിങ്ങൾ സ്‌നേഹത്തോടെയാണ് അവളോട് പെരുമാറുന്നതെങ്കിൽ. സ്ത്രീയെ സംബന്ധിച്ച് രതിമൂർച്ഛ എല്ലായ്‌പോഴും സംഭവിക്കില്ലെന്നും വേഴ്ചയ്ക്കുമുമ്പുള്ള സ്‌നേഹലാളനങ്ങൾപോലും അവളെ സംബന്ധിച്ച് തൃപ്തികരമായിരിക്കുമെന്നും അറിയുക.

ഒട്ടും സീരിയസ് ആകേണ്ടതല്ല സെക്‌സ്

വളരെ സീരിയസായി സെക്‌സിനെ സമീപിക്കുന്നവരുണ്ട്. പക്ഷേ, ഒട്ടും സീരിയസായി കാണേണ്ടകാര്യമല്ല സെക്‌സ്. എന്തോ ഒരു വലിയ കാര്യംപോലെ സമീപിക്കേണ്ടതുമല്ല. കളിയായും തമാശയായുമെല്ലാം സെക്‌സിനെ നോക്കിക്കണ്ടാൽ മതിയെന്നാണ് മനഃശ്ശാസ്ത്രജ്ഞരുടെ അഭിപ്രായം. സീരിയസായി രതിയെ കാണുന്നതുകൊണ്ടുതന്നെ കിടപ്പറയിൽ ഒന്നു ചിരിക്കാൻപോലും മറന്നുപോകുന്ന പുരുഷന്മാരുണ്ട്. ഭാര്യയോട് റൊമാന്റിക്കാവുക, അൽപസ്വൽപം കളിതമാശകൾ പറയുക, അങ്ങനെ.. തൊട്ടും തലോടിയുമെല്ലാം പങ്കാളിയോട് ഇടപഴകുന്നവനേ അവളെ തൃപ്തിപ്പെടുത്താനാകൂ. തനിക്കും സെക്‌സ് ആനന്ദകരമാകാൻ ഇതുവേണമെന്ന് പുരുഷൻ ഓർക്കണം.

രതിയേക്കാൾ പെണ്ണിനിഷ്ടം പരിലാളനങ്ങൾ

സെക്‌സല്ല, മറിച്ച് റൊമാൻസാണ് പെണ്ണുങ്ങൾ ഏറെ ഇഷ്ടപ്പെടുന്നതെന്ന് അറിയുക. റൊമാൻസാണ് അവളെ രതിയിലേക്ക് നയിക്കുന്നത്. തൊടുന്നതും തലോടുന്നതും ഉമ്മകൊടുക്കുന്നതും ഇക്കിളികൂട്ടുന്നതുമെല്ലാമാണ് സ്ത്രീ സെക്‌സിനേക്കാളും ഇഷ്ടപ്പെടുന്നത്. പക്ഷേ, ഇതൊന്നുമില്ലാതെ നേരിട്ട് സെക്‌സ് എന്ന കർത്തവ്യത്തിലേക്ക് കടക്കുന്നവരാണ് ഭൂരിഭാഗം പുരുഷന്മാരും. ഇതാണ് പലപ്പോഴും സ്ത്രീകളിൽ ലൈംഗിക മരവിപ്പിന് വരെ കാരണമാകുന്നതെന്നും മനഃശ്ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. സെക്‌സിന് മുമ്പുള്ള പൂർവകേളികളാണ് സ്ത്രീയെ ഏറ്റവും ആനന്ദിപ്പിക്കുന്നതെന്ന് തിരിച്ചറിഞ്ഞാലേ പുരുഷന് അവളുടെ മുന്നിൽ കേമനാകാൻ കഴിയൂ. സ്ത്രീയെ വെറുമൊരു ഉപകരണമായി കാണാതെ പങ്കാളിയായി കാണണം. സ്ത്രീയും അപ്രകാരം പെരുമാറണം. പുരുഷന്റെ നെറ്റിയിലും മറ്റും തലോടുന്നതും മുടിയിഴയിൽ കൈവിരലോടിക്കുന്നതുമെല്ലാം പുരുഷനും ആനന്ദം പകരുന്ന സംഗതികളാണ്. രതിയെന്ന ഉദ്ദേശത്തോടെ അല്ലാതെ ചെയ്യുന്ന ഇത്തരം 'ടച്ചിങ്‌സ്' ആണ് യഥാർത്ഥത്തിൽ രതിയുടെ മർമ്മം.

കാര്യംകഴിഞ്ഞാൽ തിരിഞ്ഞുകിടക്കരുത്

പുരുഷനെ സംബന്ധിച്ച് രതിക്ക് അവന്റെ ആനന്ദത്തോളമേ ദൈർഘ്യമുള്ളൂ. കാര്യംകഴിഞ്ഞാൽ തിരിഞ്ഞുകിടന്നുറങ്ങുന്നവരാണ് മിക്കവരും. പക്ഷേ, അതല്ല കാര്യം. രതിപൂർവ കേളികൾപോലെ തന്നെ പ്രധാനമാണ് സംയോഗത്തിന് ശേഷമുള്ള സംഭാഷണങ്ങളും സ്പർശനങ്ങളുമെല്ലാം. സ്ഖലത്തിന് ശേഷം ശരീരം തളരുന്നതോടെ പുരുഷൻ വേഗം ഉറങ്ങാനാണ് താൽപര്യം കാട്ടുക. പക്ഷേ, സ്ത്രീയുടെ കാര്യം അങ്ങനെയല്ല.

അവൾ രതിയലേക്ക് പതുക്കെയേ എത്തൂ എന്നതുപോലെ തന്നെ രതിയിൽ നിന്ന് പിന്മാറുന്നതും പതുക്കെയാണ്. അത് തിരിച്ചറിയുന്ന പുരുഷനുമാത്രമേ അവളെ ആനന്ദിപ്പിക്കാനാകൂ. രതിക്കു ശേഷവും അവൾ ആഗ്രഹിക്കുന്ന സ്പർശനങ്ങളും മധുരവാക്കുകളും നൽകുന്നവന് മാത്രമേ ഭാര്യയെ തൃപ്തിപ്പെടുത്താനും സന്തുഷ്ട ദാമ്പത്യം നയിക്കാനും കഴിയൂ എന്നാണ് സെക്‌സോളജിസ്റ്റുകൾ വിലയിരുത്തുന്നത്. ഭർത്താവ് അങ്ങനെ കാര്യംകഴിഞ്ഞാലുടൻ ഉറങ്ങുന്നത് ഇഷ്ടമല്ലെങ്കിൽ സ്ത്രീകൾ അക്കാര്യം തുറന്നുപറയണമെന്നും അവർ പറയുന്നു. പുരുഷന്റെ സ്വഭാവം അങ്ങനെയായതിനാൽ അൽപനിമിഷങ്ങൾ അവൻ ആലസ്യത്തിൽ കിടക്കാൻ അനുവദിച്ചശേഷം പതിയെ ഉണർത്താനാണ് അവർ സ്ത്രീയെ ഉപദേശിക്കുന്നത്.

ഡോ. രാജൻ ബി ഭോൺസ്‌ലെ, സെക്ഷ്വൽ കൺസൾട്ടന്റ് ആൻഡ് കൗൺസലർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP