മരണത്തിന്റെ പുരാവൃത്തങ്ങൾ
ഷാജി ജേക്കബ്
ഈ നൂറ്റാണ്ടിന്റെ ആദ്യപതിറ്റാണ്ടിൽ മലയാളത്തിലുണ്ടായ ഏറ്റവും മികച്ച ചെറുകഥാകൃത്ത് ആരാണ്? ആധുനികതയിൽ എം ടിയും മാധവിക്കുട്ടിയും മുതൽ സക്കറിയയും മാധവനും വരെയുള്ള ഒന്നാംനിര കഥാകൃത്തുക്കൾക്കു ശേഷംവന്ന തീവ്ര ഇടതുപക്ഷ, സ്ത്രീവാദ, ദലിത്പക്ഷ കഥാകൃത്തുക്കളിൽ സുകുമാരനും സാറാജോസഫും അയ്യപ്പനും മാത്രമേ മലയാളഭാവനയുടെ മുൻനിരയിൽ കടന്നിരിക്കാനുള്ള പ്രതിഭാധനത്വം വെളിപ്പെടുത്തിയുള്ളു. ആധുനികാനന്തര കഥാകൃത്തുക്കളിലാകട്ടെ സന്തോഷ്കുമാറും സന്തോഷ് ഏച്ചിക്കാനവും സുഭാഷ്ചന്ദ്രനും സെബാസ്റ്റ്യനുമാണ് മുൻതലമുറയിലെ 'പ്രതിഭാരക്ഷസുകൾക്കൊപ്പം കുതിരസവാരി' പഠിക്കാനുള്ള ത്രാണിയെങ്കിലും വെളിപ്പെടുത്തിയത്. പുതിയ നൂറ്റാണ്ടിലെ കഥാകൃത്തുക്കളിൽ (അല്പം വൈകിയെത്തിയ പി.ജെ.ജെ. ആന്റണിയെ ഒഴിവാക്കിപ്പറഞ്ഞാൽ) എസ് ഹരീഷ് മാത്രമാണ് മേല്പറഞ്ഞ ജനുസ്സിലേക്ക് സ്വന്തം പ്രതിഭയുടെ പിൻബലത്തിൽ ആത്മവിശ്വാസത്തോടെ കടന്നിരുന്നത്.
കവിതയിൽ ബാലചന്ദ്രനുശേഷം ഒന്നാംനിര പോയിട്ട് മൂന്നാംനിരയിലെങ്കിലും പെടുത്താവുന്ന ഒരാൾപോലുമുണ്ടായിട്ടില്ല എന്നു പലരും കരുതിപ്പോരുന്നുണ്ടെങ്കിലും കഥയിൽ അങ്ങനെയല്ല കാര്യങ്ങൾ. കവിതയിൽ ബാലചന്ദ്രൻ ചെയ്തത് കഥയിൽ ചെയ്ത മാധവനുശേഷവും മേല്പറഞ്ഞ നാലും ഹരീഷ് ഒന്ന് അഞ്ചുപേരെങ്കിലും കഥയുടെ ഭാവനാഭൂമികയിൽ മൗലികതയുള്ള സാന്നിധ്യം തെളിയിച്ചിട്ടുണ്ട്; മലയാളകഥയുടെ ഭാവുകത്വത്തെ സചേതനമായി മുന്നോട്ടു ചലിപ്പിച്ചിട്ടുമുണ്ട്. ഹരീഷാണ് ഇക്കൂട്ടത്തിൽ പുതിയ നൂറ്റാണ്ടിന്റെയും പതിറ്റാണ്ടിന്റെയും ഒസ്യത്ത് ചാർത്തിയെടുത്തത് എന്നു മാത്രം.
2005-ൽ പ്രസിദ്ധീകൃതമായ 'രസവിദ്യയുടെ ചരിത്രം' എന്ന ആദ്യ സമാഹാരത്തിലെ എട്ടുകഥകൾ പോലെതന്നെ ഭാവനാസമ്പന്നവും രാഷ്ട്രീയ തീക്ഷണവും ജീവിതനിർഭരവുമാണ് 'ആദ'ത്തിലെ ഒൻപതു കഥകളും. തന്റെ ആദ്യ കഥ 'മിഷ എന്ന കടുവക്കുട്ടി' ഹരീഷ് പ്രസിദ്ധീകരിച്ചത് 1998ലാണ്. പിന്നീടുള്ള പതിനേഴു വർഷംകൊണ്ട് പതിനേഴു കഥകൾ മാത്രം. കടുംവെട്ടുകാരായ ടാപ്പിങ് തൊഴിലാളികളാണ് മലയാളത്തിലെ മിക്കവാറും കഥാകൃത്തുക്കൾ. കയ്യും കത്തിയും ഇരുവശവും വീശി ദിവസവും രാവിലെയും വൈകീട്ടും ഓരോ കഥയെഴുതി മരമുണക്കുന്ന വിദ്വാന്മാരുടെ തലമുറയിൽതന്നെയാണ് ഇത്തരമൊരാൾ എഴുത്തിന്റെ ആർത്തിയടക്കി ജീവിക്കുന്നത്. ഇതുതന്നെയാണ് ഹരീഷിന്റെ കഥകളെ കുറ്റമറ്റതാക്കുന്ന ഒരു ഘടകം. ഒപ്പം, ഓരോ കഥയും ഭാവനയുടെയും ജീവിതത്തിന്റെയും വന്യഭൂമികളിൽ സ്വന്തമായി ഉഴുതുമറിച്ചുണ്ടാക്കുന്നതാകണമെന്ന അസാധാരണമായ നിർബ്ബന്ധ ബുദ്ധിയും.
ഇരുതല മൂർച്ചയുള്ള പരിഹാസത്തിൽ തന്റെ തലമുറയിലെന്നല്ല തൊട്ടു മുൻപുള്ള തലമുറയിൽപോലും മറ്റൊരു കഥാകൃത്തിനുമില്ലാത്ത ഊറ്റം ഹരീഷിനുണ്ട്. വി കെ എൻ. പോലുമല്ല, എം പി നാരായണപിള്ളയാണെന്നു തോന്നുന്നു ഇക്കാര്യത്തിൽ ഹരീഷിന്റെ തലതൊട്ടപ്പൻ.
മാധവിക്കുട്ടിയുടെ കഥകളിലേതുപോലെ അതി തീവ്രമായ ജീവിതാസക്തി നിലനിർത്തുമ്പോഴും അപാരമായ നിർമ്മമതയാണ് ഹരീഷിന്റെ കഥകളിലെ സ്ഥായിഭാവം. വി പി ശിവകുമാറിൽ വേണമെങ്കിൽ നിങ്ങൾക്ക് ഇതിന്റെ ഒരു വേരുകണ്ടെത്താം. സാഹിത്യവായനയെ വലവീശിപ്പിടിക്കുന്ന രാഷ്ട്രീയ വിമർശനവും ചരിത്രബോധവും ഹരീഷിന്റെ ചില കഥകളുടെ അടിയൊഴുക്കാണ്. പക്ഷെ മാധവൻ മുതൽ ആന്റണി വരെയുള്ള ആരുടെയും നിഴലിലല്ല ഈ കഥാകൃത്ത്.
സാഹിത്യവായനയെ വലവീശിപ്പിടിക്കുന്ന രാഷ്ട്രീയ വിമർശനവും ചരിത്രബോധവും ഹരീഷിന്റെ ചില കഥകളുടെ അടിയൊഴുക്കാണ്. പക്ഷെ മാധവൻ മുതൽ ആന്റണി വരെയുള്ള ആരുടെയും നിഴലിലല്ല ഈ കഥാകൃത്ത്. മാധവന്റെ കഥകളിലെന്നപോലെ അസുലഭമായ ദൃശ്യപരതയും പിരിയൻഗോവണി പോലുള്ള ആഖ്യാനകലയും തന്റെ തന്നെ തലമുറയിലെ അല്പം മുതിർന്ന കഥാകൃത്തായ സന്തോഷ്കുമാറിന്റെ രചനകളിലുടനീളം സന്നിഹിതമായ മരണരതിക്കു സമാനമായ ഹിംസാകാമവും പൂർവികരോ സമകാലികരോ ആയ മറ്റധികം പേരിലില്ലാത്ത മായിക യാഥാർഥ്യത്തിന്റെ വീതുളിപോലുള്ള കഥാന്ത്യങ്ങളും... മലയാളത്തിലെ മികച്ച കുറെ കഥാകൃത്തുക്കളുടെ താവഴിയിലെ പുതുനാമ്പ് എന്നതിനപ്പുറം ഹരീഷ് ആധുനിക-ആധുനികാനന്തര മലയാളകഥയിലെ ഏറ്റവും മികച്ച ഭാവുകത്വപാരമ്പര്യങ്ങളുടെ പുതിയ നൂറ്റാണ്ടിലെ വക്താവുതന്നെയാണ്.
'ആദം', 'നിര്യാതരായി', 'ചപ്പാത്തിലെ കൊലപാതകം', 'മാന്ത്രികവാൽ', 'കാവ്യമേള', 'ഒറ്റ', 'വേട്ടക്കൊരുമകൻ', 'മാവോയിസ്റ്റ്', 'രാത്രികാവൽ' എന്നിവയാണ് ഈ സമാഹാരത്തിലെ കഥകൾ. ആദ്യസമാഹാരത്തിലെ ചില കഥകളുടെയെങ്കിലും ആഖ്യാനഭൂമികയുടെ തുടർച്ച ഈ സമാഹാരത്തിലെ പല കഥകളിലുമുണ്ട്. 'അധോതലക്കുറിപ്പുക'ളിലെയും 'മിഷ എന്ന കടുവക്കുട്ടി'യിലെയും മൃഗജീവിതങ്ങളും 'സിയോൻസഞ്ചാരി'യിലെ നസ്രാണിചരിതങ്ങളും 'ലാറ്റിനമേരിക്കൻ ലാബിറിന്തി'ലെ മാന്ത്രിക യാഥാർഥ്യങ്ങളും 'ആദ'ത്തിലെ രചനകളിൽ പടർന്നു പന്തലിക്കുന്നു. 'വലിയ ചുടുകാടി'ന്റെ രാഷ്ട്രീയ വിമർശനമോ 'രസവിദ്യയുടെ ചരിത്ര'ത്തിന്റെയും 'രണ്ടാം മറവൻദ്വീപ് യുദ്ധത്തിന്റെ'യും ചരിത്രാഘാതമോ അല്ല ഇവയുടെ പൊതുസ്വഭാവം. 'മിഷ എന്ന കടുവക്കുട്ടി' അവസാനിക്കുന്നത്, 'എല്ലാ കഥകളും മരണത്തിലാണ് അവസാനിക്കുന്നത്' എന്ന വാക്യത്തിലാണ്. മനുഷ്യർക്കാകട്ടെ, ജന്തുക്കൾക്കാകട്ടെ, മരണത്തിലവസാനിക്കുന്നത് ജീവിതമാണ്. ഹരീഷിന്റെ കഥകളും ജീവിതം തന്നെയാണ് ആവിഷ്ക്കരിക്കുന്നത്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ (മുൻകൂട്ടി പ്രവചിക്കപ്പെടാത്ത) മരണത്തിന്റെ പുരാവൃത്തങ്ങൾതന്നെ. വിമുക്തഭടൻ എൻ.കെ.കുറുപ്പ് വളർത്തിയ വിദേശിയായ നായയുടെ നാലുകുഞ്ഞുങ്ങൾ നാലു ജീവിതാവസ്ഥകളിലേക്കു ചിതറിപ്പോകുന്നതിന്റെ അസാധാരണമായ കഥയാണ് 'ആദം'. 'ഒരു തള്ളയ്ക്കുണ്ടായാലും പലർക്കും പല വിധിയാണ്' - കുറുപ്പിന്റെ ഏറ്റവും പ്രിയപ്പെട്ട പട്ടിക്കുഞ്ഞിനെ മോഷ്ടിച്ച് അവന് ആദം എന്നു പേരിട്ട് കില്ലപ്പട്ടിയെപ്പോലെ വളർത്തിയ, കുറുപ്പിന്റെ അപ്പന്റെ ജാരസന്തതി കുട്ടായി പറയുന്നു. ഓരോ പട്ടിക്കും ഓരോ ജീവിതമെന്നപോലെ ഓരോ മരണവും കഥ വിധിച്ചുനൽകുന്നു. കാമവും ക്രോധവും ഒരുപോലെതന്നെയാണ് ഇരുകാലികളുടെയും നാൽക്കാലികളുടെയും ജീവിതത്തിൽ പ്രവർത്തിക്കുന്നതെന്നും, എത്ര വംശപരമ്പരകൾ കഴിഞ്ഞാലും അവരുടെ ആയുർരേഖകൾ മാറ്റിവരയ്ക്കുന്നതെന്നും 'ആദം' അടിവരയിടുന്നു.
'ആദം' മുതൽ 'രാത്രികാവൽ' വരെയുള്ള കഥകൾ ഇതിനുദാഹരണമാണ്. വിമുക്തഭടൻ എൻ.കെ.കുറുപ്പ് വളർത്തിയ വിദേശിയായ നായയുടെ നാലുകുഞ്ഞുങ്ങൾ നാലു ജീവിതാവസ്ഥകളിലേക്കു ചിതറിപ്പോകുന്നതിന്റെ അസാധാരണമായ കഥയാണ് 'ആദം'. 'ഒരു തള്ളയ്ക്കുണ്ടായാലും പലർക്കും പല വിധിയാണ്' - കുറുപ്പിന്റെ ഏറ്റവും പ്രിയപ്പെട്ട പട്ടിക്കുഞ്ഞിനെ മോഷ്ടിച്ച് അവന് ആദം എന്നു പേരിട്ട് കില്ലപ്പട്ടിയെപ്പോലെ വളർത്തിയ, കുറുപ്പിന്റെ അപ്പന്റെ ജാരസന്തതി കുട്ടായി പറയുന്നു. ഓരോ പട്ടിക്കും ഓരോ ജീവിതമെന്നപോലെ ഓരോ മരണവും കഥ വിധിച്ചുനൽകുന്നു. കാമവും ക്രോധവും ഒരുപോലെതന്നെയാണ് ഇരുകാലികളുടെയും നാൽക്കാലികളുടെയും ജീവിതത്തിൽ പ്രവർത്തിക്കുന്നതെന്നും, എത്ര വംശപരമ്പരകൾ കഴിഞ്ഞാലും അവരുടെ ആയുർരേഖകൾ മാറ്റിവരയ്ക്കുന്നതെന്നും 'ആദം' അടിവരയിടുന്നു.
തെന്നിത്തെറിച്ചു നീങ്ങുന്ന ജീവിതാസക്തിയുടെയും കാമത്തിന്റെയും മുന്നിൽ ആശ്ചര്യചിഹ്നമെന്നപോലെ പൊടുന്നനെ വന്നുപെടുന്ന മരണത്തിന്റെ മുഖത്തുനോക്കിയുള്ള ചതുരംഗക്കളിയാണ് 'നിര്യാതരായി' എന്ന കഥ. രണ്ടു തലമുറകളുടെ തലകീഴ്മറിഞ്ഞ ലോകബോധങ്ങളുടെ കഥയും. ആയകാലത്ത് നാടുവിറപ്പിച്ച തമ്പിയെന്ന തന്റേടി ഒറ്റ രാത്രികൊണ്ട് നീതിമാനായ കഥപറയുന്ന 'ചപ്പാത്തിലെ കൊലപാതകം', ബാംഗ്ളൂരിൽ മരിച്ച അപ്പന്റെ ജഡവുമായി കാമുകനോടൊത്ത് നാട്ടിലേക്കു വണ്ടിയോടിച്ചു വരുന്ന നഴ്സിന്റെ കഥ പറയുന്ന 'മാന്ത്രികവാൽ', കശാപ്പുകാരൻ കാലൻവർക്കി കൊല്ലാൻ കൊണ്ടുവന്ന പോത്തും എരുമയും കയറുപൊട്ടിച്ചു പാഞ്ഞ് ഒരു നാടിനെ വിറങ്ങലിപ്പിക്കുന്നതിന്റെയും അവയെ പിടികൂടാനുള്ള പാച്ചിലിനിടയിൽ ചങ്ങല പൊട്ടിച്ച പകകളും ചതികളും ആ നാട്ടിലെ മനുഷ്യജന്മങ്ങളെപ്പോലെ ആവേശിക്കുന്നതിന്റെയും കഥപറയുന്ന മാവോയിസ്റ്റ്' എന്നീ രചനകൾ അവയുടെ നസ്രാണിജീവിതങ്ങളുടെയും ദേശ, ഭാഷാവഴക്കങ്ങളുടെയും തനിമകളിലൂടെ മാത്രമല്ല ശ്രദ്ധിക്കപ്പെടുന്നത്. അവ മുന്നോട്ടുവയ്ക്കുന്ന മർത്യബന്ധങ്ങളിലെ ആർക്കും പിടികൊടുക്കാത്ത അയുക്തികളുടെ മണിമുഴക്കംകൊണ്ടു കൂടിയാണ്. ജീവിതത്തെയും മരണത്തെയും സമീകരിക്കുന്ന അസാധാരണമായ ലോകാനുഭവം ഈ കഥകളെ കോടിപോലെ പുതപ്പിച്ചു കിടത്തുന്നു.
മരണത്തിനും ജീവിതത്തിനുമിടയിൽ, ഒരു രാത്രിയിൽ മായികമായ ഒരിടത്തു പെട്ടുപോകുന്ന മനുഷ്യന്റെ കഥയാണ് 'ഒറ്റ'. വെടിയിറച്ചിയുടെ ലഹരിയിൽ സ്വന്തം അസ്തിത്വംതന്നെ പ്രഹേളികയായി മാറുന്ന ദിലീപൻ എന്ന സർക്കാരുദ്യോഗസ്ഥന്റെ ജീവിതമാണ് 'വേട്ടക്കൊരു മകൻ'. അന്ധരുടെ ജീവിതത്തെ കാഴ്ചയുടെ രതികൊണ്ടും രതിയുടെ കാണാക്കാഴ്ചകൊണ്ടും അളന്നെടുക്കുന്നു, 'കാവ്യമേള'. ചതിയുടെ വാരിക്കുഴികൾ തീർത്ത്, അന്ധന്റെ കാമാർത്തിക്കു തോട്ടിയിടുന്ന സുഹൃത്തിന്റെ കഥകൂടിയാണിത്. ബദ്ധശത്രുവിന്റെ മരണം ഒരു വയോധികന് സ്വന്തം ജീവിതത്തിൽ സൃഷ്ടിച്ചുനൽകുന്ന ആനന്ദത്തിന്റെ ശിവതാണ്ഡവമാണ് 'രാത്രികാവൽ'. ഈ സമാഹാരത്തിലെ ഓരോ കഥയും അവയുടെ അനിതരസാധാരണമായ മാനുഷികത കൊണ്ടും ഭൂതകാലാഖ്യാനത്തിന്റെ ഗൂഢലാവണ്യം കൊണ്ടും ഭാഷണത്തിലെ വംശത്തനിമകൊണ്ടും ഭാഷയുടെ വാൾത്തലമൂർച്ച കൊണ്ടും പരിഹാസത്തിന്റെ പതഞ്ഞുപൊങ്ങൽ കൊണ്ടും മായികഭാവനകളുടെ തിരയിളക്കം കൊണ്ടും രതികാമനയുടെ പത്തിവിടർത്തൽ കൊണ്ടും സർവോപരി, നര, മൃഗ വേട്ടകളുടെ പുരാവൃത്തങ്ങളായി മാറുന്ന ജീവിതാഭിനിവേശത്തിന്റെ ഇരട്ടയുക്തികൾകൊണ്ടും അവിസ്മരണീയമായി മാറുന്നു.
ഈ സമാഹാരത്തിലെ ഓരോ കഥയും അവയുടെ അനിതരസാധാരണമായ മാനുഷികത കൊണ്ടും ഭൂതകാലാഖ്യാനത്തിന്റെ ഗൂഢലാവണ്യം കൊണ്ടും ഭാഷണത്തിലെ വംശത്തനിമകൊണ്ടും ഭാഷയുടെ വാൾത്തലമൂർച്ച കൊണ്ടും പരിഹാസത്തിന്റെ പതഞ്ഞുപൊങ്ങൽ കൊണ്ടും മായികഭാവനകളുടെ തിരയിളക്കം കൊണ്ടും രതികാമനയുടെ പത്തിവിടർത്തൽ കൊണ്ടും സർവോപരി, നര, മൃഗ വേട്ടകളുടെ പുരാവൃത്തങ്ങളായി മാറുന്ന ജീവിതാഭിനിവേശത്തിന്റെ ഇരട്ടയുക്തികൾകൊണ്ടും അവിസ്മരണീയമായി മാറുന്നു.
ആദം (കഥകൾ)
എസ് ഹരീഷ്
ഡി.സി. ബുക്സ്, 100 രൂപ
കഥകളിൽ നിന്ന്:
'ഇനി ഞാനൊരു കഥ പറയാം'. ബസ്സിന്റെ ഒച്ചയിൽ ശബ്ദം മുങ്ങിപ്പോകാതിരിക്കാൻ ഞാനവളുടെ ചെവിയിലേക്ക് ചുണ്ട് അടുപ്പിച്ചു പറഞ്ഞു. ഞങ്ങൾ കയറിയ വണ്ടി രണ്ടു ജില്ലകളും മധുരയും കടന്ന് വടക്കോട്ടു തിരിഞ്ഞിരുന്നു. തെങ്ങുകളും വിളകൾ നിറഞ്ഞ തോട്ടങ്ങളും കഴിഞ്ഞ് പടർപ്പൻ മുൾച്ചെടികൾ മാത്രമുള്ള സ്ഥലങ്ങളായി. രണ്ടാഴ്ചകൊണ്ട് അവളാ ഷോക്കിൽനിന്ന് ഏറെക്കുറെ മുക്തയായിട്ടുണ്ട്. ഏത് അപരിചിത സ്ഥലത്തിറങ്ങണമെന്ന് ആലോചിക്കുകയായിരുന്നു അല്പം മുമ്പുവരെ ഞാൻ.
ഞാൻ കഥപറഞ്ഞു തുടങ്ങി. 'ഒരിടത്ത് വളരെ സുന്ദരിയും അന്ധയുമായ ഒരു പെൺകുട്ടിയുണ്ടായിരുന്നു. അവളെ ഒരാൾ പ്രേമിച്ചിരുന്നു'.
'എന്നെ വിവാഹം കഴിക്കാമോ?' അവൻ ചോദിച്ചു.
'ഇപ്പോൾ വേണ്ട'. അവൾ നൂറാമത്തെ വട്ടവും ഒഴിഞ്ഞുമാറി.
'എന്നെങ്കിലും കാഴ്ച ലഭിച്ചിട്ടേ ഞാൻ കല്യാണം കഴിക്കൂ'.
'നിനക്ക് കണ്ണു ദാനം ചെയ്യാമെന്ന് ഒരാളേറ്റിട്ടുണ്ട്'. ഒരു ദിവസം അവൻ പറഞ്ഞു.
അവൾക്ക് സന്തോഷമായി. അധികം താമസിയാതെ ശസ്ത്രക്രിയ കഴിഞ്ഞു. അവൾ കണ്ണുതുറന്ന് ആദ്യമായി ലോകം കണ്ടു.
'ഇനി നമുക്ക് വിവാഹം കഴിക്കാം'. അവൻ പറഞ്ഞു.
'കണ്ണുകാണുന്ന ഞാൻ അന്ധനായ നിന്നെയെങ്ങനെയാണ് വിവാഹം കഴിക്കുന്നത്? നീ നിനക്ക് ചേരുന്ന ഒരാളെ കണ്ടുപിടിക്കുക'. അവൾ സ്വരം മാറ്റിപറഞ്ഞു. 'നമ്മൾ ഇനി കാണരുത്'.
അവൻ വേദനയോടെ നില്ക്കുമ്പോൾ അവൾ ഒരു ദയയുമില്ലാതെ തിരിച്ചുനടന്നു.
'പ്രിയപ്പെട്ടവളേ, എന്റെ കണ്ണുകൾക്ക് ഒരു കുഴപ്പവും വരാതെ നോക്കണേ'. അവൻ ഇടറിയ ശബ്ദത്തിൽ വിളിച്ചുപറഞ്ഞു.
വിദ്യ എന്റെ കൈയിൽ മുറുകെപ്പിടിച്ചു. കരയാൻ മാത്രം ഉപയോഗിക്കുന്ന കണ്ണുകൾ നിറഞ്ഞൊഴുകി.
'വാസുവണ്ണാ നമ്മൾ എങ്ങോട്ടാണ്?' അവൾ ചോദിച്ചു.
'എന്റെ പേര് അതല്ല. ഞാനൊരു കഥപറച്ചിലുകാരനാണ്'.
'ഇതെന്താ കൈയിൽ പറ്റിയിരിക്കുന്നത്?' അവളെന്റെ വിരൽ മൂക്കിനോടടുപ്പിച്ചു ചോദിച്ചു.
'പേനയിൽനിന്ന് പടർന്ന മഷിയാണ്. കൈ നിറയെ ഉണ്ട്'. അവൾതന്നെ ഉത്തരം പറഞ്ഞു.
കൈ പിൻവലിച്ച് വിരലുകളിലെ ചുവപ്പ് ഞാൻ രഹസ്യമായി തുടച്ചു.
('കാവ്യമേള')
ടാർ റോഡ് അവസാനിക്കുന്നിടത്തുനിന്ന് താഴേക്ക് കുത്തനെ റബ്ബർത്തോട്ടത്തിൽക്കൂടി ഒരു നടപ്പുവഴിയുണ്ട്. അതു ചെന്നുചേരുന്ന വെള്ളമൊഴുക്കിനു താഴെ അടുത്ത കയറ്റം തുടങ്ങുന്നിടത്ത് അല്പം വെള്ളക്കെട്ടും പാറകളും ഇല്ലിക്കൂട്ടവും ചേരുന്ന സ്ഥലമുണ്ട്. അവിടെ പോത്തുണ്ടെന്ന് കുട്ടച്ചനുറപ്പുണ്ടായിരുന്നു.
'ഒരുപാട് പേർ വരണ്ട'. തോക്ക് ഇടതുകൈയിൽ പിടിച്ച് താഴേക്ക് നടന്നിറങ്ങി അയാൾ പറഞ്ഞു.
'നീ വരുന്നോ?' അയാൾ പഴയ പന്തുകളിക്കാരൻ രാമനോട് ചോദിച്ചു. 'ഇതൊന്ന് പിടിച്ചാൽ മതി'. അത്രയും നേരം പുറത്ത് തൂക്കിയ ബാഗ് രാമനുനേരേ നീട്ടി. താഴെയിറങ്ങി ടോർച്ചണച്ചശേഷം ഇരുവരും പാറക്കെട്ടുകൾക്കടുത്തേക്ക് ശബ്ദമുണ്ടാക്കാതെ നീങ്ങി. ആന കയറിയതുപോലെ ഇല്ലിക്കൂട്ടം അനങ്ങുന്ന ഒച്ച കേൾക്കാം. നടുകുനിച്ച് അവർ അങ്ങോട്ടേക്കടുത്തു.
ഏതോ അപൂർവ്വ ശബ്ദം ശ്രദ്ധിച്ച് പിന്നോട്ട് നോക്കിയശേഷം തലവെട്ടിച്ചപ്പോൾ തന്റെ ഇടതുവശത്ത് കുട്ടനില്ലെന്ന് രാമനു തോന്നി. ഇരുട്ടത്ത് അയാൾ കൈകൊണ്ട് വായുവിൽ പരതി. മുന്നോട്ടു നീങ്ങണോ അവിടെത്തന്നെ ഉറച്ചുനില്ക്കണോയെന്ന് അയാൾ ശങ്കിച്ചു. പെട്ടെന്ന് തന്റെ മുന്നിൽ തിളങ്ങിയ കണ്ണുകൾ പോത്തിന്റെയാണോ കുട്ടച്ചന്റെയാണോയെന്ന് മനസ്സിലാക്കും മുൻപ്, പണ്ട് കുട്ടച്ചനെ പൊലീസിനു കാട്ടിക്കൊടുത്ത കാര്യം ഓർമ്മിക്കും മുൻപ്, കുട്ടച്ചൻ അരയിൽ തൂക്കിയ രണ്ട് കൂർപ്പിച്ച മരക്കമ്പുകൾ ഇരുകൈകൾകൊണ്ടും ഇരുവശത്തുനിന്നും അയാളുടെ വയറ്റിലേക്ക് കുത്തിയിറക്കി.
നിലവിളി കേട്ട് ആളുകൾ താഴേക്കിറങ്ങുമ്പോഴേക്കും ബോധം പോയ രാമനെ തോളിലെടുത്ത് കുട്ടച്ചൻ മുകളിലേക്ക് കയറിവരുന്നുണ്ടായിരുന്നു.
'പോത്ത് വെട്ടി' രാമനെ വഴിയിൽ മലർത്തിക്കിടത്തി അയാൾ പറഞ്ഞു.
('മാവോയിസ്റ്റ്')
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്