Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നോട്ട് പിൻവലിക്കലും സർജിക്കൽ സ്‌ട്രൈക്കും മോദിയെ ഉയർത്തിയത് ഇന്ത്യയുടെ രക്ഷകന്റെ റോളിലേക്ക്; ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ ബിജെപി 360 സീറ്റുകൾ നേടി അധികാരത്തിൽ എത്തുമെന്ന് ഇന്ത്യാ ടുഡേ സർവ്വേ; യുപിഎയുടെ നില വെറും 60 സീറ്റുകളിൽ ഒതുങ്ങും; നിതീഷും മമതയും കെജ്രിവാളും ജനകീയ മുഖ്യമന്ത്രിമാർ

നോട്ട് പിൻവലിക്കലും സർജിക്കൽ സ്‌ട്രൈക്കും മോദിയെ ഉയർത്തിയത് ഇന്ത്യയുടെ രക്ഷകന്റെ റോളിലേക്ക്; ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ ബിജെപി 360 സീറ്റുകൾ നേടി അധികാരത്തിൽ എത്തുമെന്ന് ഇന്ത്യാ ടുഡേ സർവ്വേ; യുപിഎയുടെ നില വെറും 60 സീറ്റുകളിൽ ഒതുങ്ങും; നിതീഷും മമതയും കെജ്രിവാളും ജനകീയ മുഖ്യമന്ത്രിമാർ

മറുനാടൻ ഡെസ്‌ക്

ന്യൂഡൽഹി: എടിഎമ്മുകൾക്ക് മുന്നിൽ ആളുകളെ ക്യൂ നിർത്തിയ മോദിയെ ഉത്തർപ്രദേശിലും പഞ്ചാബിലും ഗോവയിലുമെല്ലാം ജനങ്ങൾ ക്യൂ നിന്ന് തോൽപ്പിക്കുമെന്നാണ് പ്രതിപക്ഷം പറയുന്നത്. ഏകാധിപതിയായ മോദിയെ തെരഞ്ഞെടുപ്പിലൂടെ പാഠം പഠിപ്പിക്കുമെന്നാണ് ഇവരുടെ വാദം. മഹാരാഷ്ട്രയിൽ ശിവസേനയാകട്ടെ ബിജെപിയുമായി തെറ്റിപ്പിരിയുന്നു. എന്നാൽ ഇന്ത്യാ ടുഡേയുടെ സർവ്വേയിലെ വിവരങ്ങൾ ഈ രാഷ്ട്രീയ ആക്രമണങ്ങളെ നേരിടാൻ പ്രധാനമന്ത്രി മോദിക്ക് കരുത്ത് പകരുന്നതാണ്.

മോദിയുടെ ജനപ്രിയത ഉയരുന്നുവെന്നാണ് ഇന്ത്യാ ടുഡേ സർവ്വേ തെളിയിക്കുന്നത്. ഇപ്പോൾ ലോക്‌സഭയിലേക്ക ്‌തെരഞ്ഞെടുപ്പ് നടന്നാൽ മോദിയുടെ മികവിൽ എൻഡിഎയ്ക്ക് 360 സീറ്റ് കിട്ടുമെന്നാണ് പ്രവചനം. അതായത് നില ഒരുപാട് മെച്ചപ്പെടുത്തുന്നു. ഇന്ത്യാ ടുഡേയുടെ കഴിഞ്ഞ രണ്ട് സർവ്വേയും മോദി വിരുദ്ധർക്ക് കരുത്ത് പകരുന്ന സൂചനയാണ് നൽകിയത്. എന്നാൽ നോട്ട് അസാധുവാക്കലും സർജിക്കൽ സ്‌ട്രൈക്കും കാര്യങ്ങൾ മാറ്റി മറിച്ചു. മോദി ജനകീയനായി., അങ്ങനെ അഭിപ്രായ വോട്ടെടുപ്പിൽ അവർ മുമ്പിലെത്തുന്നു. നോട്ട് അസാധുവാക്കലിന് ശേഷം ഇന്ത്യാ ടുഡേ നടത്തുന്ന ആദ്യ അഭിപ്രായ സർവ്വേയാണ് ഇത്.

ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഗുണകരമായി ഉപയോഗിക്കാൻ കഴിയുന്നതാണ് ഈ സർവ്വേ. ലോക്‌സഭയിലേക്ക് ഇപ്പോൾ തെരഞ്ഞെടുപ്പ് നടത്തിയാൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎയ്ക്ക് 60 സീറ്റ് മാത്രമേ കിട്ടുവെന്നാണ് സർവ്വേയിലെ പ്രവചനം. ഓഗസ്റ്റിൽ നടന്ന സർവ്വയേക്കാൽ 56 സീറ്റിന്റെ നേട്ടമാണ് ആറുമാസത്തിന് ശേഷം നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ ബിജെപി സഖ്യത്തിന് കിട്ടുന്നത്. സർവ്വേയിൽ പങ്കെടുത്ത 65 ശതമാനം പേരും മോദിയെ നേതാവായി കാണുന്നുവെന്നതാണ് മറ്റൊരു ഹൈലൈറ്റ്. 15 ശതമാനത്തിന്റെ ഉയർച്ചയാണ് ആറുമാസത്തിനിടെ രേഖപ്പെടുത്തുന്നത്.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസ് ഉർത്തിക്കാട്ടുന്ന രാഹുൽ ഗാന്ധിക്ക് 10 ശതമാനം പേരുടെ പിന്തുണ മാേ്രത ഉള്ളൂ. സർവ്വേയിൽ പങ്കെടുത്ത 45 ശതമാനം പേരും നോട്ട് അസാധുവാക്കിലനെ പിന്തുണയ്ക്കുന്നു. കള്ളപ്പണത്തെ ഇല്ലായ്മ ചെയ്യാൻ കഴിഞ്ഞെന്നാണ് ഇവരുടെ വിലയിരുത്തൽ. 35 ശതമാനം ഇതിനെ സാമ്പത്തിക രംഗത്തെ തിരുത്തലുമായി ബന്ധപ്പെട്ട് മോദിക്ക് അനുകൂലമായി വിലയിരുത്തുന്നു. ആകം 80 ശതമാനം പേരാണ് നോട്ട് അസാധുവാക്കലിനെ പിന്തുണയ്ക്കുന്നതെന്ന് സാരം. കുറച്ചു കൂടി നല്ല രീതിയിൽ ഇത് നടപ്പാക്കേണ്ടിയിരുന്നുവെന്ന് 55 ശതമാനം പേർ പറയുമ്പോൾ 51 ശതമാനം പേർ ഗുണത്തേക്കാൾ ഏറെ ദുഃഖം നൽകിയെന്നും കൂട്ടിച്ചേർക്കുന്നു.

ഇന്ദിരാഗാന്ധിയേയും എബി വാജ്‌പേയിയും മറികടന്ന് മോദി ഏറ്റവും ജനപിന്തുണയുള്ള പ്രധാനമന്ത്രിയായി മാറുന്നുവെന്നും സർവ്വേ പറയുന്നു. സ്വച്ഛ് ഭാരത് അഭിയാനും ജൻ ധൻ യോജനയും ഡിജിറ്റൽ ഇന്ത്യയുമെല്ലാം പ്രധാനമന്ത്രിയുടെ ജനപ്രിയത ഉയർത്തിയ പദ്ധതികളാണ്. പാർലമെന്റ് തടസ്സെപ്പടാനുള്ള കുറ്റവും പ്രതിപക്ഷത്തിനാണ് സർവ്വേ നൽകുന്നത്. 39 ശതമാനം പേരും ഇതിനെ യുപിഎയുടെ കഴിവ് കേടായി ചിത്രീകരിക്കുന്നു. അങ്ങനെ എല്ലാ അർത്ഥത്തിലും കോൺഗ്രസിന് തിരിച്ചടിയാണ് സർവ്വേ. എൻഡിഎ മുന്നണിക്ക് രണ്ട് ശതമാനം വോട്ട് ഉയർച്ചയും സർവ്വേ നൽകുന്നു. യുപിഎയും ഇടതുൾപ്പെടുന്ന പ്രതിപക്ഷത്തിനും കൂടെ 58 ശതമാനം വോട്ട് മാത്രമേ നൽകുന്നുള്ളൂ. അതുകൊണ്ട് തന്നെ ഉടൻ തെരഞ്ഞെടുപ്പ് നടന്നാൽ ഭിന്നിക്കുന്ന വോട്ടുകളുടെ കരുത്തിൽ ബിജെപിക്ക് മെച്ചപ്പെട്ട പ്രകടനം നടത്താനാകുമെന്നാണ് വിലയിരുത്തൽ.

രാജ്യത്തെ 29 മുഖ്യമന്ത്രിമാരിൽ ബീഹാറിലെ നിതീഷ് കുമാറിനാണ് ഒന്നാം സ്ഥാനം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും തൊട്ടു പിന്നിൽ. മഹാ സഖ്യമെന്ന ആശയവും സർവ്വേ മുന്നോട്ട് വയ്ക്കുന്നു. മോദിക്കെതിരെ മഹാസഖ്യത്തെ നയിക്കാൻ അനുയോജ്യൻ കെജ്രിവാളാണെന്ന് 11 ശതമാനം പേർ പറയുന്നു. തൊട്ടു പിറകിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP