Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇത് തൂലികയും നാവുമെല്ലാം ചങ്ങലക്കിടുന്ന ഇരുണ്ടകാലം; ഇടതിന്റെ അപചയം ഫാസിസ്റ്റുകൾക്ക് വളമാകുന്നു; മിണ്ടരുതെന്ന് ഫത്‌വ ഇറക്കുന്നിടത്ത് നാവ് ചലിച്ചു തുടങ്ങണമെന്നും നടൻ അലൻസിയർ

ഇത് തൂലികയും നാവുമെല്ലാം ചങ്ങലക്കിടുന്ന ഇരുണ്ടകാലം; ഇടതിന്റെ അപചയം ഫാസിസ്റ്റുകൾക്ക് വളമാകുന്നു; മിണ്ടരുതെന്ന് ഫത്‌വ ഇറക്കുന്നിടത്ത് നാവ് ചലിച്ചു തുടങ്ങണമെന്നും നടൻ അലൻസിയർ

കോഴിക്കോട്: ഇടതുപക്ഷത്തിന്റയും പുരോഗമന പ്രസ്ഥാനങ്ങളുടെയും അപചയം അരാഷ്ട്രീയം വളർത്താൻ ഇടയാക്കിയെന്നും അത് ഫാസിസത്തിന് വളമായെന്നും നടൻ അലൻസിയർ ലെ ലോപ്പസ്സ്. ഫാറൂഖ് കോളെജ് മാഗസിനായ നോ പസറാൻ (അങ്ങനെ കടന്നു പോകാൻ അനുവദിക്കില്ല) പ്രകാശനം ചെയ്യുകായിരുന്നു അദ്ദേഹം.

തൂലികയും നാവുമെല്ലാം ചങ്ങലക്കിടുന്ന ഈ ഇരുണ്ടകാലത്ത് എഴുത്തിലൂടെയും മറ്റ് കലാപ്രവർത്തനങ്ങളിലൂടെയും സമൂഹത്തിന്റെ ശബ്ദം ഉയർന്നുവരണം. അഭിനയം എനിക്ക് ജീവനും ഉപജീവന മാർഗവുമാണ് അതുകൊണ്ട് തന്നെ തിന്മകൾക്കെതിരെ പ്രതികരിക്കാൻ ഞാനത് ആയുധമാക്കുന്നു. ഇതുപോലെ യുവതയുടെ ശക്തി എഴുത്തും പ്രതിരോധങ്ങളും തെളിഞ്ഞു കിടക്കുന്ന മാഗസിനാണ് 'നോ പസറാൻ'.

മിണ്ടരുത് എന്ന് ഫത്‌വ ഇറക്കുന്നിടത്ത് നമ്മുടെ നാവ് ചലിച്ചു തുടങ്ങണം. അക്കാര്യത്തിൽ ഫാറൂഖ് കോളെജ് വിദ്യാർത്ഥികളുടെ ഇത്തരം ഇടപെടലുകൾ അഭിനന്ദനാർഹമാണെന്നും അദേഹം അഭിപ്രായപ്പെട്ടു. ആർ യു എ കോളെജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. പി മുഹമ്മദ് കുട്ടശ്ശേരി ആദ്യ കോപ്പി സ്വീകരിച്ചു. പ്രിൻസിപ്പൽ ഇ പി ഇമ്പിച്ചിക്കോയ, ടി മൻസൂറലി, ഡോ. എ കെ അബ്ദുറഹീം, എ കെ സാജിദ്, ഫതഹുറഹ്മാൻ. എം ഷാക്കിർ, മാഗസിൻ എഡിറ്റർ മുഹമ്മദ് കൻസ് പ്രസംഗിച്ചു.

ദിവസങ്ങൾക്കു മുമ്പ് സാംസ്‌കാരിക നായകന്മാരോടുള്ള സംഘപരിവാർ ഭീഷണിക്കെതിരെ ഒറ്റയാൾ പ്രതിഷേധം സംഘടിപ്പിച്ച നടനാണ് അലൻസിയർ ലേ ലോപ്പസ്. സംവിധായകൻ കമലിനോട് പാക്കിസ്ഥാനിൽ പോകാൻ ആവശ്യപ്പെടുമ്പോഴും മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള ചലച്ചിത്ര താരനിര പ്രതികരിക്കാൻ തയാറാകാത്ത പശ്ചാത്തലത്തിലാണ് കാസർകോഡ് സിനിമാ ചിത്രീകരണത്തിനെത്തിയ അലൻസിയർ തന്റെ മാദ്ധ്യമമായ നാടകത്തിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയത്.

ജനിച്ച നാട്ടിൽ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പ്രതിരോധമാണ് കാസർഗോഡ് പുതിയ ബസ്സ്റ്റാൻഡിലെ തന്റെ പ്രതിഷേധമെന്ന് അലൻസിയർ പറഞ്ഞത്. ബസിലും റോഡിലുമായിരുന്നു അലൻസിയറിന്റെ പ്രതിഷേധം.വരൂ, നമുക്ക് പോകാം അമേരിക്കയിലേക്ക് പോകാമെന്നു പറഞ്ഞുകൊണ്ടാണ് അലൻസിയർ തന്റെ തെരുവുനാടകം ആരംഭിച്ചത്.

ഒറ്റമുണ്ടുടുത്ത് ഷർട്ടില്ലാതെ നിന്ന അലൻസിയർ ബസിൽ കയറി കണ്ടക്ടറോട് അമേരിക്കയിലേക്ക് ഒരു ടിക്കറ്റ് ആവശ്യപ്പെട്ടു. ഇവിടെ ആരും സുരക്ഷിതരല്ല. സുരക്ഷിതരാണെന്നാണ് നമ്മുടെ ധാരണ. അതാണ് അടുത്തകാലത്തായി കേന്ദ്ര ഭരണാധികാരികളിൽ നിന്ന് കേട്ടുകൊണ്ടിരിക്കുന്ന പ്രസ്താവനകൾ നൽകുന്ന സൂചന.

നമ്മൾ നിശബ്ദരായാൽ രാജ്യം അപകടാവസ്ഥയിലേക്ക് നീങ്ങുന്ന നാൾ വിദൂരമല്ലെന്ന മുന്നറിയിപ്പുമായാണ് അന്ന് അലൻസിയർ എത്തിയത്. അലൻസിയർ നടത്തിയ ഒറ്റയാൾ പ്രകടനം ഉയർത്തിക്കാട്ടി, എവിടെപ്പോയി സൂപ്പർതാരങ്ങളെന്ന് സോഷ്യൽ മീഡിയയിലും വിഷയം വലിയ ചർച്ചയായി മാറുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP